ഉത്തരവുമായി മുന്നോട്ടെങ്കിൽ സ്മാർട്ട്ഫോണുകൾക്ക് വില കൂടും; കേന്ദ്രത്തിന് ഗൂഗിളിന്റെ മുന്നറിയിപ്പ് | Google

|

ഗൂഗിളും കേന്ദ്ര സർക്കാരും തമ്മിലുള്ള നിയമയുദ്ധം സുപ്രീം കോടതിയിൽ എത്തി നിൽക്കുകയാണ്. അതിനിടയിൽ നിലവിലത്തെ ഉത്തരവുമായി സർക്കാർ മുന്നോട്ട് പോയാൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ വില കുത്തനെ ഉയരുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഗൂഗിൾ. യൂസർമാരുടെ സെക്യൂരിറ്റി ഭീഷണിയിലാകുമെന്നും ഗൂഗിൾ തങ്ങളുടെ ബ്ലോഗ് പോസ്റ്റിൽ പറയുന്നു. രണ്ട് ഉത്തരവുകളിലായി സെൻട്രൽ കോംപറ്റീഷൻ കമ്മിഷൻ (സിസിഐ) ഗൂഗിളിന് 2,273 കോടി രൂപ പിഴ വിധിച്ചിരുന്നു. ആൻഡ്രോയിഡ് വിപണിയിലും പ്ലേ സ്റ്റോറിലുമുള്ള ആധിപത്യം ദുരുപയോഗം ചെയ്യുന്നുവെന്ന് കാട്ടിയായിരുന്നു നടപടി. തർക്കം ഒടുവിൽ സുപ്രീം കോടതിയിൽ എത്തി നിൽക്കുമ്പോഴാണ് മുന്നറിയിപ്പിന്റെ സ്വരവുമായി Google രംഗത്ത് എത്തുന്നത്.

 

ഗൂഗിൾ ബ്ലോഗ്

ഗൂഗിൾ ബ്ലോഗ്

സിസിഐ ഉത്തരവ് പാലിക്കുന്നത് ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വിവിധ വേർഷനുകൾ ( ഫോർക്കുകൾ ) സൃഷ്ടിക്കപ്പെടാൻ കാരണമാകുമെന്നാണ് ഗൂഗിളിന്റെ പ്രധാന വിമർശനം. മറ്റ് കമ്പനികൾ പരിഷ്കരിക്കുകയും മാറ്റം വരുത്തുകയും ചെയ്യുന്ന ആൻഡ്രോയിഡ് ഒഎസിനെയാണ് ഫോർക്കുകൾ എന്ന് വിളിക്കുന്നത്. ഈ വേർഷനുകൾ യഥാർഥ ആൻഡ്രോയിഡ് ഒഎസുമായി കോംപാറ്റബിൾ ആകില്ലെന്നും ഗൂഗിൾ പറയുന്നു.

യൂസർ സേഫ്റ്റി

യഥാർഥ ആൻഡ്രോയിഡുമായി പൊരുത്തപ്പെടില്ലെന്നതിനാൽ തന്നെ ആ ഡിവൈസുകളുടെ സുരക്ഷയും യൂസർ സേഫ്റ്റിയും ഉറപ്പ് വരുത്താൻ ഗൂഗിളിന് സാധിക്കില്ല. ഇത് സ്മാർട്ട്ഫോണുകളുടെ സുരക്ഷ കാര്യങ്ങളിലുള്ള ഉത്തരവാദിത്വം പൂർണമായും ഉത്പാദകരുടേതാക്കി മാറ്റും. സുരക്ഷ ഉറപ്പ് വരുത്താനായി വേണ്ടി വരുന്ന അധിക ചിലവ് ഫോൺ കമ്പനികൾ അവസാനം യൂസേഴ്സിന്റെ തലയിൽ തന്നെ ചാരുമെന്നും ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ പറയുന്നു.

പണം പിരിക്കാൻ സ്വകാര്യ കമ്പനി; 37 ലക്ഷം സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററുകൾ സ്ഥാപിക്കാൻ കെഎസ്ഇബിപണം പിരിക്കാൻ സ്വകാര്യ കമ്പനി; 37 ലക്ഷം സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററുകൾ സ്ഥാപിക്കാൻ കെഎസ്ഇബി

ഫോർക്കുകൾ
 

ഫോർക്കുകൾ സൃഷ്ടിക്കുന്ന സുരക്ഷ പ്രശ്നം സ്മാർട്ട്ഫോൺ ഉപയോക്താക്കളെ വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്നും ഗൂഗിളിന് ആശങ്കയുണ്ട്. കമ്പനി യഥാർഥ ആൻഡ്രോയിഡ് വേർഷനിൽ നൽകുന്ന സുരക്ഷ ഫീച്ചറുകൾക്ക് ഫോർക്കുകളിൽ സപ്പോർട്ട് ലഭിക്കില്ല. സൈബർ കുറ്റകൃത്യങ്ങൾ, ബഗ്സ്, മാൽവെയറുകൾ എന്നിങ്ങനെയുള്ള അപകടം പിടിച്ച സാഹചര്യങ്ങളിലേക്ക് ഫോർക്കുകൾ വഴി യൂസേഴ്സ് എത്തപ്പെടും.

ആപ്പുകളുടെ സുരക്ഷ

ആപ്പുകളുടെ സുരക്ഷ അവതാളത്തിലാകാൻ സാധ്യതയുണ്ടെന്നും ബ്ലോഗിൽ പറയുന്നു. പ്ലേ സ്റ്റോറിലെ ആപ്പുകൾ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താൻ കൃത്യമായ ഇടവേളകളിൽ സുരക്ഷ അപ്ഡേറ്റുകളും സ്കാനുകളും ഗൂഗിൾ നടത്താറുണ്ട്. ഇത് വഴി മാൽവെയറുകളും മറ്റും നീക്കം ചെയ്യാനും സാധിച്ചിരുന്നു. ഡിവൈസുകളിൽ മാത്രമായി വരുന്ന ആപ്പുകൾക്ക് ഈ സുരക്ഷിതത്വം ഓഫർ ചെയ്യാൻ കഴിയില്ലെന്നാണ് ഗൂഗിളിന്റെ നിലപാട്.

സ്വകാര്യ വിവരങ്ങൾ

ഇന്ത്യൻ യൂസേഴ്സിന്റെ സ്വകാര്യ വിവരങ്ങൾ ചോരുന്നതിനും ദേശീയ സുരക്ഷയിൽ വീഴ്ച വരുന്നതിനും ഇത് കാരണമാകുമെന്നും ഗൂഗിൾ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ ഡിജിറ്റൽവത്കരണത്തിന് വേഗം കൂട്ടാനായി കൊണ്ട് വന്ന നടപടികൾ വെറുതെയാകാൻ സിസിഐ ഉത്തരവ് കാരണമാകും. 15 വർഷം കൊണ്ട് ഇന്ത്യയിൽ ആൻഡ്രോയിഡ് എക്കോസിസ്റ്റം നേടിയെടുത്ത സ്ഥിരത ഇല്ലാതെയാകുമെന്നും വിമർശനമുണ്ട്.

സിസിഐ നടപടിക്ക് പിന്നിൽ

സിസിഐ നടപടിക്ക് പിന്നിൽ

വിപണിയിലെ അനാരോഗ്യകരമായ മത്സരങ്ങളും എതിരാളികളെ ഇല്ലാതാക്കുന്ന പ്രവണതകളും തടയാൻ ഉള്ള ഏജൻസിയാണ് സെൻട്രൽ കോംപറ്റീഷൻ കമ്മിഷൻ (സിസിഐ). ആൻഡ്രോയിഡ് വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്യുന്നുവെന്ന് കാട്ടി 1,337 കോടിയും പ്ലേ സ്റ്റോറിൽ ഏകാധിപത്യപരമായി പെരുമാറുന്നുവെന്ന് കാട്ടി 936 കോടിയുമാണ് സിസിഐ പിഴ വിധിച്ചത്. സ്മാർട്ട്ഫോണുകളിൽ ഗൂഗിളിന്റെ തന്നെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഉത്പാദകരിൽ കമ്പനി സമ്മർദം ചെലുത്തുന്നുവെന്ന് സിസിഐ ആരോപിച്ചിരുന്നു.

സ്മാർട്ട്ഫോൺ വിപണി

സ്മാർട്ട്ഫോൺ വിപണിയിൽ മറ്റുള്ളവർക്ക് അവസരം നൽകുന്നില്ലെന്നും സിസിഐ റിപ്പോ‍ർട്ടിൽ പറയുന്നുണ്ട്. ആപ്പുകളിലെ ഇന്റേണൽ പർച്ചേസുകൾക്കും മറ്റ് ബില്ലിങ്ങുകൾക്കും ആപ്പ് ഡെവലപ്പേഴ്സിന് ഇഷ്ടമുള്ള പ്ലാറ്റ്ഫോം ഉപയോഗിക്കാൻ അനുവദിക്കണം, യൂസേഴ്സിന്റെ ആപ്പ് ഉപയോഗം എങ്ങനെയാകണമെന്ന് ഗൂഗിൾ തീരുമാനിക്കരുത്, ഗൂഗിൾ പേയ്ക്ക് അമിത പ്രാധാന്യം നൽകരുത് തുടങ്ങിയ നിർദേശങ്ങളും സിസിഐ ഗൂഗിളിന് നൽകിയിരുന്നു.

കേസ് സുപ്രീം കോടതിയിൽ

കേസ് സുപ്രീം കോടതിയിൽ എത്തി നിൽക്കുകയാണ് നിലവിൽ. ​ഗൂ​ഗിളിന്റെ ഹർജിയിൽ സുപ്രീം കോടതി എന്ത് തീരുമാനം എടുക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. തീരുമാനം എന്ത് തന്നെയായാലും ആൻഡ്രോയിഡ് വിപണിയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേക്കും. പ്രത്യേകിച്ചും സമാനമായ ആരോപണങ്ങളിൽ ലോകത്ത് പലയിടത്തും ​ഗൂ​ഗിൾ വിമ‍‍ർശനം നേരിടുന്ന സാഹചര്യത്തിൽ.

Best Mobiles in India

English summary
The legal battle between Google and the competition commission of india is at the Supreme Court. Meanwhile, Google has warned that the price of Android smartphones will rise sharply if the cci goes ahead with the existing order. Google says in its blog post that the security of users will be threatened.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X