ഐപോഡ് ടച്ചും നിർത്തലാക്കി ആപ്പിൾ; അവസാനമായത് സംഗീതാസ്വാദനത്തിൽ വിപ്ലവം സൃഷ്ടിച്ച ഗാഡ്ജറ്റിന്

|

20 വർഷങ്ങൾക്ക് മുമ്പ് 2001ലാണ് സംഗീതാസ്വാദനത്തിൽ വിപ്ലവം സൃഷ്ടിച്ച് ആപ്പിൾ ഐപോഡ് ലോഞ്ച് ചെയ്തത്. ആയിരത്തിൽ അധികം പാട്ടുകൾ ഒരു ഡിവൈസിൽ തന്നെ ലഭ്യമാക്കുന്ന സാങ്കേതികവിദ്യ അന്നത്തെക്കാലത്ത് അമ്പരപ്പിക്കുന്നതായിരുന്നു. ഐപോഡുകൾ വിപണിയിൽ എത്തിയ ശേഷം ഏകദേശം 400 ദശലക്ഷത്തിൽ അധികം യൂണിറ്റുകൾ വിറ്റ് പോകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഡിജിറ്റൽ മ്യൂസിക് ലാൻഡ്സ്കേപ്പിൽ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഉണ്ടായത്. മൊബൈൽ ഫോണുകളിലും സ്മാർട്ട് വാച്ചുകളിലും ഒക്കെ സംഗീതാസ്വാദനം സാധ്യമായതോടെ ഐപോഡുകൾ കാലഹരണപ്പെടുകയും ചെയ്തു. ഇപ്പോഴിതാ ഐപോഡ് ലൈൻ അപ്പ് എന്നത്തേക്കുമായി അവസാനിപ്പിക്കുകയാണ് ആപ്പിൾ.

 

ഐപോഡ്

ഐപോഡ് ടച്ച് മോഡലാണ് ഐപോഡ് ലൈൻ അപ്പിൽ അവസാനമായി വിപണിയിൽ എത്തുന്ന മോഡലുകൾ. നിലവിൽ നിർമാണം പൂർത്തിയായ ഡിവൈസുകളാണ് വിപണിയിൽ ലഭ്യമാകുക. ഈ സ്റ്റോക്കുകൾ തീരുന്നതോടെ ഐപോഡുകൾ വിപണിയിൽ എത്തുന്നതും അവസാനിക്കും. തങ്ങളുടെ പോർട്ടബിൾ മ്യൂസിക് പ്ലേയർ ഫാമിലിയിൽ ഇനി പുതിയ ഡിവൈസുകൾ നിർമിക്കില്ലെന്ന് ആപ്പിൾ അറിയിച്ചു. നിലവിൽ നിർമാണം പൂർത്തിയായ ഐപോഡ് ടച്ച് ഡിവൈസുകൾ മാത്രമാണ് പോർട്ടബിൾ മ്യൂസിക് പ്ലേയർ ഫാമിലിയിൽ ഇനി ലഭ്യമാകുന്നവ. ആപ്പിൾ മ്യൂസിക് നൽകുന്ന കമ്പനിയുടെ മറ്റ് ഉത്പന്നങ്ങളിലൂടെ ഐപോഡിന്റെ ആത്മാവ് നിലനിൽക്കുന്നതായി കമ്പനി പുറത്ത് വിട്ട ഹൃദയസ്പർശിയായ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിലെ മെസേജുകൾ ഒളിപ്പിക്കാം; ചെയ്യേണ്ടത് ഇത്രമാത്രംഇൻസ്റ്റാഗ്രാമിലെ മെസേജുകൾ ഒളിപ്പിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

സംഗീതം

"സംഗീതം എല്ലായ്‌പ്പോഴും ആപ്പിളിൽ ഞങ്ങളുടെ പ്രധാന ഭാഗമാണ്, ദശലക്ഷക്കണക്കിന് ഉപയോക്താക്കളിലൂടെ സംഗീത വ്യവസായത്തെ മാത്രമല്ല ഐപോഡ് സ്വാധീനിച്ചത്, സംഗീതം എങ്ങനെ കണ്ടെത്തുന്നു, കേൾക്കുന്നു, പങ്കിടുന്നു എന്നത് അടക്കമുള്ള രീതികളും ഐപോഡ് പുനർ നിർവചിച്ചു." ആപ്പിൾ വേൾഡ് വൈഡ് മാർക്കറ്റിങ് സീനിയർ വൈസ് പ്രസിഡന്റ് ഗ്രെഗ് ജോസ്വിയാക് പറയുന്നു.

ഡിവൈസ്
 

ഐപോഡ് ലൈൻ അപ്പിലെ ആദ്യ ഡിവൈസ് അല്ല ഐപോഡ് ടച്ച്. 2001ൽ ആപ്പിൾ ഐപോഡ് ലോഞ്ച് ആയതിന് പിന്നാലെ ഇവയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മാറിയ സംഗീദാസ്വാദന ശൈലി മാത്രമല്ല, അന്നത്തെക്കാലത്ത് ഒരു യൂസറിന് ലഭിക്കാവുന്ന ഏറ്റവും മികച്ച സൌകര്യം കൂടിയായിരുന്നു. ഡിവൈസിലെ യുണീക്ക് ആയ സ്ക്രോൾ വീലും കോംപാക്റ്റ് സൈസും ഐപോഡുകളെ വലിയ ഹിറ്റ് ആക്കി മാറ്റിയിരുന്നു.

റിയൽമി ജിടി നിയോ 3 റിവ്യൂ: 150W ഫാസ്റ്റ് ചാർജിങും സുഗമമായ പെർഫോമൻസുംറിയൽമി ജിടി നിയോ 3 റിവ്യൂ: 150W ഫാസ്റ്റ് ചാർജിങും സുഗമമായ പെർഫോമൻസും

ഐപോഡ് നാനോ

ഐപോഡ് നാനോ, ഐപോഡ് ഷഫിൾ തുടങ്ങിയ ഐപോഡിന്റെ 2017 വരെയുള്ള ആദ്യ മോഡലുകൾ സംഗീതം കേൾക്കാൻ മാത്രമുള്ളതായിരുന്നു. ഐപോഡ് ടച്ച് ആണ് സംഗീതാസ്വാദനത്തിന് ആധുനിക രീതി നൽകിയത്. ഐപോഡ് ടച്ച് മോഡലിൽ ഒരു ടച്ച്‌ സ്‌ക്രീനും ഇന്റർനെറ്റ് സപ്പോർട്ട് ഫീച്ചറും ലഭ്യമാണ്. ഐഫോൺ പോലെയുള്ള അനുഭവം ആഗ്രഹിക്കുന്നവരും എന്നാൽ ഫോൺ ആവശ്യമില്ലാത്തവരുമായിരുന്നു ഐപോഡ് യൂസേഴ്സിൽ ഭൂരിഭാഗവും.

മോഡൽ

എന്നാൽ കാലം മാറിയതോടെ ഐപോഡുകൾക്ക് പ്രസക്തി നഷ്ടമായി. 2019ലാണ് ഐപോഡ് ലൈൻ അപ്പിലെ അവസാന മോഡൽ ( ഐപോഡ് ടച്ച് ) ലോഞ്ച് ആയത്. എന്നാൽ ഒരു ലോഞ്ച് ഇവന്റ് പോലും ഇല്ലാതെയാണ് ഐപോഡ് ടച്ച് വിപണിയിൽ എത്തിയത്. ഈ മോഡൽ പോലും ഔട്ട്ഡേറ്റഡ് ആയിട്ടുള്ള ഹാർഡ്വെയറുമായാണ് വന്നത്. 2016 ൽ പുറത്തിറക്കിയ പഴയ ഐഫോൺ 7ന് ഊർജം പകരുന്ന പ്രൊസസറാണ് ഐപോഡ് ടച്ചിൽ കമ്പനി ഉപയോഗിച്ചത്. ഇത് ഐപോഡ് മോഡലുകൾക്ക് ആപ്പിൾ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ല എന്നതിനുള്ള ഉദാഹരണമായി വിലയിരുത്തപ്പെട്ടിരുന്നു.

മെയ് മാസത്തിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾമെയ് മാസത്തിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ആപ്പിൾ

ഐപോഡുകളെ ഐഫോണുകൾ വിഴുങ്ങുമെന്നും നേരത്തെ വിലയിരുത്തപ്പെട്ടിരുന്നു. ഐഫോണുകൾ പോലെ പല വിധ ഉപയോഗങ്ങൾ ഉള്ള ഡിവൈസുകൾ ഉള്ളപ്പോൾ ഐപോഡുകൾ വാങ്ങാൻ പണം ചിലവഴിക്കുന്നതിൽ അർഥമില്ലെന്നത് തന്നെയാണ് കാരണം. ശേഷിക്കുന്ന ആപ്പിൾ ഐപോഡ് ടച്ച് ഡിവൈസുകളും അധികം വൈകാതെ വിപണിയിൽ നിന്നും അപ്രത്യക്ഷമാകാനാണ് സാധ്യത. അങ്ങനെയെങ്കിൽ സംഗീതാസ്വാദനത്തിന്റെ ഒരു കാലഘട്ടം കൂടിയാണ് അവസാനിക്കുന്നത്.

Best Mobiles in India

English summary
The Apple iPod was launched 20 years ago in 2001, revolutionizing the music industry. The technology of making more than a thousand songs available on a single device was astounding at the time. The iPod has sold over 400 million units since its launch.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X