പകൽക്കൊള്ള മതിയായില്ലേ..? ഓരോ യൂസറും ശരാശരി 300 രൂപയെങ്കിലും തരണമെന്ന് എയർടെൽ | Airtel

|

രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്ക് വർധനവിനൊരുങ്ങുകയാണെന്ന കാര്യം നേരത്തെ പലപ്പോഴായി ഞങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിന് മുന്നിൽ നിൽക്കുന്നത് രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെലുമാണ്. നിലവിൽ ഓരോ യൂസറിൽ നിന്നുമുള്ള ശരാശരി വരുമാനം ( എആർപിയു ) ഏറ്റവും കൂടുതൽ ലഭിക്കുന്നതും ഭാരതി എയർടെലിന് തന്നെ. എന്നാൽ കിട്ടുന്ന വരുമാനം ഇനിയും പോരെന്ന നിലപാടിലാണ് Airtel.

എആർപിയു

ഓരോ യൂസറിൽ നിന്നുമുള്ള ശരാശരി വരുമാനം ( എആർപിയു ) കുത്തനെ കൂടണമെന്നാണ് ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ മിത്തൽ പറയുന്നത്. ചെറിയ കൂട്ടലൊന്നുമല്ല മിത്തൽ ഉദ്ദേശിക്കുന്നത്. ഓരോ യൂസറിൽ നിന്നും ശരാശരി 300 രൂപയെങ്കിലും ലഭിക്കണമെന്നാണ് മിത്തൽ പറയുന്നത്. 5ജി എത്തുമ്പോൾ നിരക്കുകൾ വർധിക്കുമെന്നും എന്നാൽ ഇത് വലിയ ചാർജ് അല്ലെന്നും മിത്തൽ വാദിക്കുന്നു.

നിരക്കുകൾ

നിരക്കുകൾ ഉയരേണ്ടത് അത്യാവശ്യമാണെന്നാണ് മിത്തൽ പറയുന്നത്. പല ഉപയോക്താക്കളും 60 ജിബി ഡാറ്റ വരെ പ്രതിമാസം ഉപയോഗിക്കുന്നുണ്ടെന്നാണ് എയർടെലിന്റെ കണക്ക്. നിലവിൽ ഏറ്റവും നിരക്ക് കുറഞ്ഞ ഡാറ്റ സേവനങ്ങളാണ് ഇന്ത്യയിൽ ലഭിക്കുന്നത്. ഇതിന് അനുയോജ്യമായ വിധത്തിൽ വിലനിർണയ സംവിധാനവും ഉണ്ടായിരിക്കണം. മണി കൺട്രോളിന് നൽകിയ അഭിമുഖത്തിൽ മിത്തൽ പറഞ്ഞു.

പകൽക്കൊള്ള മതിയായില്ലേ..?

പകൽക്കൊള്ള മതിയായില്ലേ..?

ടെലിക്കോം നിരക്കുകളുടെ കാര്യത്തിൽ രാജ്യത്തെ സ്വകാര്യ കമ്പനികൾ കാട്ടിക്കൂട്ടുന്നത് പകൽക്കൊള്ളയാണെന്ന അഭിപ്രായം ഉള്ളവരാണ് നല്ലൊരു ശതമാനം ടെലിക്കോം യൂസേഴ്സും. ആവശ്യത്തിന് സ്പീഡ് ലഭിക്കാത്ത ഇന്റർനെറ്റും ഉയർന്ന ഡാറ്റ നിരക്കുകളും നെറ്റ്വർക്ക് നിരക്കുകളുമൊക്കെ ഉള്ളപ്പോഴാണ് ഇനിയും നിരക്ക് കൂട്ടുമെന്ന് എയർടെൽ പറയുന്നത്. ഇപ്പോൾ തന്നെ 200 രൂപയ്ക്ക് അടുത്താണ് എയർടെലിന്റെ എആർപിയു വരുമാനം എന്നോർക്കണം. രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ പോലും ഇക്കാര്യത്തിൽ എയർടെലിന് പിന്നിലാണ്.

5ജി

5ജി അവതരിപ്പിച്ച ശേഷം പലയിടത്തും 4ജി പോലും മര്യാദയ്ക്ക് ലഭിക്കുന്നില്ലെന്ന് പരാതികൾ ഉണ്ട്. 5ജിയാകട്ടെ ഫലപ്രദമായി എല്ലായിടത്തും എത്തിയിട്ടുമില്ല. 4ജി യൂസേഴ്സിനെ ആകെ വട്ടം കറക്കുന്ന അവസ്ഥയിലാണ്. 5ജി വ്യാപനത്തിന്റെ പേരിൽ 4ജി യൂസേഴ്സിനെ ബുദ്ധിമുട്ടുന്നത് ടെലിക്കോം കമ്പനികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആക്ഷേപമുണ്ട്.

പരാതികൾ

ഇത് പോലെ ഒരുപാട് പരാതികൾ യൂസേഴ്സിന് ഉണ്ടെങ്കിലും ഇതൊന്നും കേട്ടിട്ട് വൻകിട ടെലിക്കോം കമ്പനികൾക്ക് യാതൊരു കുലുക്കവുമില്ലെന്നതാണ് യാഥാർഥ്യം. പുറത്ത് വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ യൂസർമാരുടെ നെഞ്ചത്തടിക്കാനുള്ള പുതിയ പ്ലാനുകളിലാണ് കമ്പനികൾ. ഇതിന് ബലം പകരുന്ന പരാമർശമാണ് എയർടെൽ മേധാവി നടത്തിയതെന്നും പറയേണ്ടതില്ലല്ലോ.

എയർടെൽ എആർപിയു മാർച്ചിൽ 200 രൂപ കടക്കും

എയർടെൽ എആർപിയു മാർച്ചിൽ 200 രൂപ കടക്കും

പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 2023 പകുതിയോടെങ്കിലും എയർടെലിന്റെ എആർപിയു 200 രൂപ കടക്കും. മൂന്ന് കമ്പനികളും ഈ സമയത്ത് നിരക്കുകൾ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി മുതൽ എല്ലാ വർഷവും നിരക്ക് വർധനവിനും സാധ്യതയുണ്ട്. ഇപ്പോൾ ഓരോ യൂസറിൽ നിന്നും ശരാശരി 300 രൂപയെങ്കിലും ലഭിക്കണമെന്ന എയർടെലിന്റെ നിലപാടിൽ കാര്യങ്ങൾ വ്യക്തമാണ്.

ഡാറ്റ വേണോ... ഡാറ്റ; എയർടെലിന്റെ എണ്ണം പറഞ്ഞ ബ്രോഡ്ബാൻഡ് പ്ലാനുകൾ | Airtelഡാറ്റ വേണോ... ഡാറ്റ; എയർടെലിന്റെ എണ്ണം പറഞ്ഞ ബ്രോഡ്ബാൻഡ് പ്ലാനുകൾ | Airtel

എആർപിയു വരുമാനം ഉയർത്താൻ

എയർടെൽ മാത്രമല്ല എആർപിയു വരുമാനം ഉയർത്താൻ ശ്രമിക്കുന്നത്. സ്വകാര്യ ടെലിക്കോം കമ്പനികളായ റിലയൻസ് ജിയോയും വിഐയും എആർപിയു വരുമാന വർധനവിന് ലക്ഷ്യമിടുകയാണ്. ഈ വർഷം പകുതിയോടെയെങ്കിലും നിരക്ക് വർധനവ് ഉറപ്പാണ്. ജിയോയുടെ കടന്ന് വരവോടെ ടെലിക്കോം സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമായ കാലമൊക്കെ കഴിഞ്ഞെന്ന് സാരം. 2021 നവംബർ മാസത്തിലാണ് അവസാനമായി ടെലിക്കോം കമ്പനികൾ നിരക്ക് വർധിപ്പിച്ചത്. 20 മുതൽ 25 ശതമാനം വരെയാണ് കമ്പനികൾ അന്ന് വർധിപ്പിച്ചത്.

Best Mobiles in India

English summary
We have reported several times earlier that the private telecom companies in the country are planning to increase their rates. Bharti Airtel is the second-largest telecom company. Bharti Airtel currently has the highest average revenue per user (ARPU).

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X