കാശ് വീശാൻ കുഴപ്പമില്ലെങ്കിൽ തിരഞ്ഞെടുക്കാവുന്ന ജിയോഫൈബർ പ്ലാനുകൾ

|

ജിയോയുടെ ഫൈബർ ബ്രോഡ്ബാന്റ് സേവനമായ ജിയോഫൈബർ രാജ്യത്ത് ശക്തിപ്രാപിച്ച് വരികയാണ്. മൊബൈൽ സേവനത്തിൽ എന്നപോലെ ഫൈബർ ബ്രോഡ്ബാന്റ് വിപണിയിലും ജിയോ മികച്ച പ്ലാനുകൾ നൽകുന്നു. പല വില നിരവാലങ്ങളിൽ ജിയോഫൈബർ പ്ലാനുകൾ നൽകുന്നുണ്ട്. വിലയ്ക്ക് അനുസരിച്ച് വേഗതയിലും മാറ്റും വരുന്നു. 399 രൂപ മുതലാണ് ജിയോഫൈബറിന്റെ പ്ലാനുകൾ ആരംഭിക്കുന്നത്. ഇത് 8499 രൂപ വരെ നീളുന്നു.

 

ജിയോഫൈബർ

പണം മുടക്കാൻ മടിയില്ലാത്ത, 1ജിബിപിഎസ് വരെ വേഗത ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ചില പ്ലാനുകളാണ് നമ്മളിന്ന് നോക്കുന്നത്. ഇതിൽ ആദ്യത്തെ പ്ലാനിന് 8499 രൂപയാണ് വില. രണ്ടാമത്തെ പ്ലാനിന് 3999 രൂപയും മൂന്നാമത്തെ പ്ലാനിന് 2499 രൂപയും വിലയുണ്ട്. ഈ പ്ലാനുകൾ മികച്ച വേഗത, ഡാറ്റ എന്നിവ നൽകുന്നതിനൊപ്പം നിരവധി അധിക ആനുകൂല്യങ്ങളും പായ്ക്ക് ചെയ്യുന്നു. ഈ പ്ലാനുകൾ വിശദമായി നോക്കാം.

8499 രൂപയുടെ ജിയോഫൈബർ പ്ലാൻ

8499 രൂപയുടെ ജിയോഫൈബർ പ്ലാൻ

8499 രൂപ വിലയുള്ള പ്ലാൻ ജിയോഫൈബർ ബ്രോഡ്ബാന്റ് നൽകുന്നതിൽ വച്ച് ഏറ്റവും വില കൂടിയ പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ വരിക്കാർക്ക് 1 Gbps വേഗതയുള്ള ഇന്റർനെറ്റാണ് ലഭിക്കുന്നത്. പുതിയ വരിക്കാർക്ക് ഈ പ്ലാൻ മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ പന്ത്രണ്ട് മാസത്തേക്കോ ലഭ്യമാകും. ഒരു ബിൽ സൈക്കിൾ വാലിഡിറ്റിയുള്ള ഈ പ്ലാൻ 6600 ജിബി ഡാറ്റയാണ് നൽകുന്നത്. 8499 രൂപയുടെ ജിയോഫൈബർ പ്ലാൻഅൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും.

കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവരാണോ?, കുറഞ്ഞ വിലയിൽ ഈ ജിയോ പ്ലാനുകൾ തിരഞ്ഞെടുക്കാംകൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവരാണോ?, കുറഞ്ഞ വിലയിൽ ഈ ജിയോ പ്ലാനുകൾ തിരഞ്ഞെടുക്കാം

നെറ്റ്ഫ്ലിക്സ്
 

നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും വില കൂടിയ സബ്സ്ക്രിപ്ഷൻ പ്ലാനായ പ്രീമിയം പ്ലാനിലേക്കുള്ള ആക്സസാണ് 8499 രൂപയ്ക്ക് ലഭിക്കുന്നത്. ഇതിനൊപ്പം മറ്റ് പ്ലാനുകളിലൂടെ ലഭ്യമാകുന്ന ആമസോൺ പ്രൈം വീഡിയോ ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ5, വൂട്ട് സെലക്റ്റ്, വൂട്ട് കിഡ്സ്, സൺ എൻഎക്സ്ടി, ഹോയിചോയ്, ഡിസ്കവറി +, യൂണിവേഴ്സൽ +, എ.എൽ.ടി.ബാലാജി, ഇറോസ് നൗ, ലയൺസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ജിയോസിനിമ, ജിയോസാവൻ സബ്ക്രിപ്ഷനുകളും 8499 രൂപയ്ക്ക് ലഭിക്കുന്നു.

3999 രൂപയുടെ ജിയോഫൈബർ പ്ലാൻ

3999 രൂപയുടെ ജിയോഫൈബർ പ്ലാൻ

ജിയോഫൈബറിന്റെ 3999 രൂപ ബ്രോഡ്ബാന്റ് പ്ലാൻ 1 Gbps വേഗത തന്നെയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ഒരു മാസത്തേക്ക് അൺലിമിറ്റഡ് ഡാറ്റയും ലഭിക്കും. 1 ജിബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ എന്നത് വീട്ടാവശ്യത്തിന് എന്നതിലുപരി കമ്പനി ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കാവുന്നതാണ്. 8499 രൂപ പ്ലാൻ പോലെ 3999 രൂപ വിലയുള്ള പ്ലാനും മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ ഒരു വർഷത്തേക്കോ ലഭിക്കും. പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും വരിക്കാർക്ക് ലഭിക്കുന്നു.

ഒടിടി ആനുകൂല്യങ്ങൾ

നിരവധി ഒടിടി ആനുകൂല്യങ്ങൾ 3999 രൂപയുടെ ജിയോഫൈബർ പ്ലാനിലൂടെ ലഭിക്കുന്നു. നെറ്റ്ഫ്ലിക്സ് സ്റ്റാൻഡേർഡ് പ്ലാനിലേക്കുള്ള ആക്സസിനൊപ്പം ആമസോൺ പ്രൈം വീഡിയോ ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ5, വൂട്ട് സെലക്റ്റ്, വൂട്ട് കിഡ്സ്, സൺ എൻഎക്സ്ടി, ഹോയിചോയ്, ഡിസ്കവറി +, യൂണിവേഴ്സൽ +, എ.എൽ.ടി.ബാലാജി, ഇറോസ് നൗ, ലയൺസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ജിയോസിനിമ, ജിയോസാവൻ സബ്സ്ക്രിപ്ഷനുകളാണ് 3999 രൂപ പ്ലാൻ നൽകുന്നത്.

മിക്കവാറും 5ജി ഫോണുകളിലും Jio 5G ലഭിക്കും, Airtel നെ തള്ളി കമ്പനികൾമിക്കവാറും 5ജി ഫോണുകളിലും Jio 5G ലഭിക്കും, Airtel നെ തള്ളി കമ്പനികൾ

2499 രൂപയുടെ ജിയോഫൈബർ പ്ലാൻ

2499 രൂപയുടെ ജിയോഫൈബർ പ്ലാൻ

ജിയോഫൈബറിന്റെ 2499 രൂപ വിലയുള്ള ബ്രോഡ്ബാന്റ് പ്ലാൻ 500 Mbps എന്ന വലിയ വേഗതയുമായി വരുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ ഒരു മാസത്തേക്ക് അൺലിമിറ്റഡ് ഡാറ്റയും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. 2499 രൂപ പ്ലാൻ പുതിയ ഉപയോക്താക്കൾക്ക് വേണമെങ്കിൽ മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ ഒരു വർഷത്തേക്കോ തിരഞ്ഞെടുക്കാവുന്നതാണ്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ജിയോ നൽകുന്നുണ്ട്. ജിഎസ്ടി ഉൾപ്പെടാതെ ഉള്ള തുകയാണ് 2499 രൂപ.

ആമസോൺ പ്രൈം

2499 രൂപ പ്ലാൻ നെറ്റ്ഫ്ലിക്സിന്റെ സ്റ്റാൻഡേർഡ് പ്ലാനിലേക്ക് സബ്സ്ക്രിപ്ഷൻ നൽകുന്നുണ്ട്. ഇത് കൂടാതെ ഈ പ്ലാനിലൂടെ ആമസോൺ പ്രൈം വീഡിയോ ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ5, വൂട്ട് സെലക്റ്റ്, വൂട്ട് കിഡ്സ്, സൺ എൻഎക്സ്ടി, ഹോയിചോയ്, ഡിസ്കവറി +, യൂണിവേഴ്സൽ +, എ.എൽ.ടി.ബാലാജി, ഇറോസ് നൗ, ലയൺസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ജിയോസിനിമ, ജിയോസാവൻ നോട്ട്സ് സബ്സ്ക്രിപ്ഷനുകളും ലഭിക്കുന്നു. വളരെ മികച്ച പ്ലാനാണ് ഇത്.

Best Mobiles in India

English summary
Let's take a look at JioFiber's most expensive plans. It has Rs 8499, Rs 3999 and Rs 2499 plans. These plans offer speeds up to 1Gbps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X