സൂക്ഷിക്കുക! ഇവ ഔദ്യോഗിക പാസ്‌പോര്‍ട്ട് സഹായ ആപ്പുകളല്ല

|

പുതുതായി പാസ്‌പോര്‍ട്ട് എടുക്കുന്നവര്‍ക്കും നിലവില്‍ ഉപയോഗിച്ചുവരുന്നവര്‍ക്കും സഹായമെന്നോണം വിദേശകാര്യമന്ത്രാലയം പാസ്‌പോര്‍ട്ട് സേവാ ആപ്പ് പുറത്തിറക്കിയിരുന്നു. ആന്‍ഡ്രോയിഡ്, ഐ.ഓഎസ് ഉപയോക്താക്കള്‍ക്കായാണ് ഈ ആപ്പ്. ആറാമത് പാസ്‌പോര്‍ട്ട് സേവാ ദിവസുമായി ബന്ധപ്പെട്ടാണ് ആപ്പ് പുറത്തിറക്കിയത്.

 
സൂക്ഷിക്കുക! ഇവ ഔദ്യോഗിക പാസ്‌പോര്‍ട്ട് സഹായ ആപ്പുകളല്ല

പുതിയ എം പാസ്‌പോര്‍ട്ട് സേവാ ആപ്പ് പുറത്തിറക്കിയതിലൂടെ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസിലെത്തി മണിക്കൂറുകള്‍ വരിനിന്ന് പാസ്‌പോര്‍ട്ടെടുക്കുന്നതിന് അവസാനമായി. ഇന്റര്‍നെറ്റും കംപ്യൂട്ടറും പ്രിന്ററുമുമില്ലാതെ പാസ്‌പോര്‍ട്ടെടുക്കാമെന്ന പ്രത്യേകതയാണ് ഇതിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിച്ചത്.

സുഷമ സ്വരാജ്

സുഷമ സ്വരാജ്

ഇതൊരു വിപ്ലവകരമായ നടപടിയാണെന്നാണ് വിദേശകാര്യമന്താലയത്തെ പ്രതിനിധീകരിച്ച് സുഷമ സ്വരാജ് അന്ന് പറഞ്ഞത്. കഴിഞ്ഞ 48 വര്‍ഷത്തിനിടെ 77 പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ രാജ്യത്താകമാനം നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 48 മാസത്തിനുള്ളില്‍ 231 എണ്ണം കൂടി പുതുതായി ആരംഭിക്കാന്‍ കഴിഞ്ഞതായും സുഷമസ്വരാജ് വ്യക്തമാക്കിയിരുന്നു.

എന്നാലിപ്പോള്‍ എം പാസ്‌പോര്‍ട്ട് സേവാ ആപ്പിനു ബദലായി പല വ്യാജ ആപ്പുകളും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പ്രത്യേക്ഷപ്പെടുന്നുണ്ട്. ഇവ അതീവ ഗുരുതരമായ സുരക്ഷാ വീഴിചയാണ് വരുത്തിവെയ്ക്കുക. ഈ ആപ്പുകളെക്കുറിച്ച് നിങ്ങള്‍ക്കു പറഞ്ഞുനല്‍കുകയാണ് ഈ എഴുത്തിലൂടെ. തുടര്‍ന്നു വായിക്കൂ...

ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ട് സേവ

ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ട് സേവ

യഥാര്‍ത്ഥ എം സേവാ ആപ്പിനു സമാനമായ രീതിയില്‍ നിര്‍മിച്ചിരിക്കുന്ന വ്യാജ ആപ്പാണിത്. പാസ്‌പോര്‍ട്ട് സഹായം വേണ്ടവര്‍ക്ക് സഹായം നല്‍കുകയാണ് ആപ്പിന്റെ ലക്ഷ്യമെന്നാണ് ഇവര്‍ വിവരിച്ചിരിക്കുന്നത്.

ആധാര്‍ പാന്‍ പി.എന്‍.ആര്‍ പാസ്‌പോര്‍ട്ട് സേവ
 

ആധാര്‍ പാന്‍ പി.എന്‍.ആര്‍ പാസ്‌പോര്‍ട്ട് സേവ

ആധാര്‍ എന്റോള്‍മെന്റിനും പാന്‍കാര്‍ഡ് ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുന്നതിനും സഹായിക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. 7 വാലിയാണ് ആപ്പ് നിര്‍മിച്ചിരിക്കുന്നത്.

പാസ്‌പോര്‍ട്ട് സേവ ഓണ്‍ലൈന്‍

പാസ്‌പോര്‍ട്ട് സേവ ഓണ്‍ലൈന്‍

ക്വാണ്ടം സൊല്യൂസ് നിര്‍മിച്ച ആപ്പാണിത്. ഒറിജിനല്‍ ആപ്പിനെ വെല്ലുന്ന രീതിയിലാണ് ഡിസൈന്‍. അതിനാല്‍ത്തന്നെ അബദ്ധംപറ്റുക സ്വാഭാവികം. ശ്രദ്ധയോടെ ഉപയോഗിക്കണം.

പാസ്‌പോര്‍ട്ട് സര്‍വീസ് ഇ-സേവ

പാസ്‌പോര്‍ട്ട് സര്‍വീസ് ഇ-സേവ

ഗ്യാലക്‌സി നിര്‍മിച്ച ആപ്പാണിത്. വൈറസ് ആക്രമണമുണ്ടാകാന്‍ ഏറെ സാധ്യതയുള്ള ആപ്പുകൂടിയാണ് പാസ്‌പോര്‍ട്ട് സര്‍വീസ് ഇ-സേവ.

പാസ്‌പോര്‍ട്ട് സേവ ചെക്ക്

പാസ്‌പോര്‍ട്ട് സേവ ചെക്ക്

പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചിനല്‍കുമെന്ന വിവരണവുമായി പുറത്തിറക്കിയിരിക്കുന്ന ആപ്പാണിത്. കണ്ടാല്‍ ഔദ്യോഗിക ആപ്പിനു സമാനമായ ഡിസൈനാണെങ്കിലും തേര്‍ഡ് പാര്‍ട്ടിയാണ്. ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം.

Best Mobiles in India

Read more about:
English summary
Foreign minister Sushma Swaraj recently had launched Passport Seva app. The app is available on Android and on iOs system. The Passport Seva app is an extention of the new service that was launched on the occassion of the Sixth Passport Seva Divas, a person can now choose the Regional Passport Office (RPO) and the Passport Seva Kendra (PSK) or Post Office Passport Seva Kendra (POPSK) for submitting the application.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X