പണിയെടുത്തതിന് കാശ് വേണ്ട; ബ്രോഡ്ബാൻഡ് യൂസേഴ്സിന് വൻ ഇളവുമായി ബിഎസ്എൻഎൽ | BSNL

|

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിലെ ചില ബാറ്റ്സ്മാന്മാരുണ്ട്. ന്യൂസിലൻഡും ഇംഗ്ലണ്ടും പോലെയുള്ള വമ്പൻ ടീമുകളുടെ തീ പാറുന്ന ബോളുകളുടെ മുന്നിൽ പരാജയപ്പെട്ട് പണ്ടാരമടങ്ങും. എന്നാൽ അയർലണ്ടും അഫ്ഗാനിസ്ഥാനും പോലെയുള്ള ടീമുകളിലെ പാവങ്ങൾക്ക് മുമ്പിൽ സട കുടഞ്ഞെഴുന്നേൽക്കുന്ന സിംഹങ്ങളുമാകും. ഏതാണ്ട് അത് പോലെയാണ് ബ്രോഡ്ബാൻഡ് സെഗ്മെന്റിലെ ബിഎസ്എൻഎല്ലിന്റെ അവസ്ഥ. രാജ്യത്തെ മൊത്തം മാർക്കറ്റ് ഷെയർ കണക്കിലെടുക്കുമ്പോൾ ഏറ്റവും പിന്നിലാണെങ്കിലും കേരളം പോലെ കമ്പനി നല്ല സർവീസ് നൽകുന്ന സ്ഥലങ്ങളുമുണ്ട്. നല്ലത് എന്ന് പറയുമ്പോൾ ഭേദപ്പെട്ടത് എന്നാണ് ഉദ്ദേശിക്കുന്നത്. ( BSNL ബ്രോഡ്ബാൻഡ് സർവീസിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റുകളിൽ അറിയിക്കുക.

 

ഡാറ്റ സ്പീഡ്

താങ്ങാവുന്ന പ്രൈസ് റേഞ്ചിൽ ആവശ്യത്തിന് ഡാറ്റ സ്പീഡ് നൽകുന്നവയാണ് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷനുകൾ. നാട്ടിൽ ഒരു ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കാൻ ശ്രമിച്ചപ്പോൾ എല്ലാവരും സജസ്റ്റ് ചെയ്തതും ബിഎസ്എൻഎൽ തന്നെയാണ്. യൂസ് ചെയ്തിരുന്ന സമയത്ത് ആവശ്യത്തിന് ഡാറ്റ സ്പീഡ് ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പറഞ്ഞത് വ്യക്തിപരമായ അനുഭവവും അഭിപ്രായവുമാണ്, എതിർ നിലപാടുകൾ ഉണ്ടെങ്കിൽ അറിയിക്കുക. കേരളത്തിലെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് യൂസേഴ്സിന് ഗുണമാകുന്ന ഒരു പ്രഖ്യാപനം ഇപ്പോൾ വന്നിട്ടുണ്ട്. കൂടുതൽ മനസിലാക്കാൻ തുടർന്ന് വായിക്കുക.

ഇന്റർനെറ്റ് സർവീസ്

ബിഎസ്എൻഎല്ലിന്റെ ഇന്റർനെറ്റ് സർവീസ് വിഭാഗമാണ് ഭാരത് ഫൈബർ എന്നറിയാമല്ലോ. ഇപ്പോഴിതാ ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ ഇൻസ്റ്റാളേഷൻ ചാർജ് പൂർണമായും ഒഴിവാക്കിയിരിക്കുകയാണ് കമ്പനി. ഫൈബർ ഇന്റർനെറ്റ്, ഡിഎസ്എൽ, കോപ്പർ എന്നിങ്ങനെ ഏത് കണക്ഷനുകൾ സബ്സ്ക്രൈബ് ചെയ്താലും ഈ ഇളവ് ലഭിക്കും. അനിശ്ചിത കാലത്തേക്കല്ല ഇങ്ങനെ ചാർജ് ഒഴിവാക്കിയിരിക്കുന്നത് എന്നതും അറിഞ്ഞിരിക്കണം.

ഇത് വിലക്കുറവിന്റെ മഹാമാമാങ്കം; ആമസോൺ റിപ്പബ്ലിക്ക് ഡേ സെയിലിന് ജനുവരി 17ന് തുടക്കം | Amazonഇത് വിലക്കുറവിന്റെ മഹാമാമാങ്കം; ആമസോൺ റിപ്പബ്ലിക്ക് ഡേ സെയിലിന് ജനുവരി 17ന് തുടക്കം | Amazon

ഇന്റർനെറ്റ് കണക്ഷൻ സെലക്റ്റ് ചെയ്യുന്നവർ
 

സാധാരണ ഗതിയിൽ കോപ്പർ- ഡിഎസ്എൽ ഇന്റർനെറ്റ് കണക്ഷൻ സെലക്റ്റ് ചെയ്യുന്നവർ 250 രൂപ ഇൻസ്റ്റാളേഷൻ ചാർജ് ആയി അടയ്ക്കണം. ഫൈബർ കണക്ഷനുകൾക്ക് ഇത് 500 രൂപ വരെയായി ഉയരുകയും ചെയ്യും. 2023 മാർച്ച് 31 വരെയാണ് ഇപ്പോൾ ഇൻസ്റ്റാളേഷൻ ചാർജ് ഒഴിവാക്കിയിരിക്കുന്നത്. രാജ്യത്തെ എല്ലാ സർക്കിളുകളിലും ഈ നയം ബാധകമാക്കിയിട്ടുമുണ്ട്.

ബ്രോഡ്ബാൻഡ് കണക്ഷൻ

ഇന്റർനെറ്റ് കണക്ഷൻ സബ്സ്ക്രൈബ് ചെയ്യണമെന്ന് ആഗ്രഹിക്കുമ്പോഴും പലരും അതിന് മുതിരാത്തതിന് കാരണം ആദ്യ തവണത്തെ ചിലവുകളാണ്. പ്ലാൻ നിരക്കിനൊപ്പം ഇൻസ്റ്റാളേഷൻ ചാർജും മോഡത്തിന്റെ വിലയും കൂടി വരുമ്പോഴേക്കും പോക്കറ്റ് കീറും. പുതിയ പ്രഖ്യാപനം അൽപ്പം കുറഞ്ഞ ചിലവിൽ ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കാൻ യൂസേഴ്സിനെ സഹായിക്കും. ഇൻസ്റ്റാളേഷൻ ചാർജ് ഒഴിവാക്കി എന്ന് പറയുമ്പോൾ മോഡത്തിന് പണം നൽകേണ്ടി വരില്ലെന്ന തെറ്റിദ്ധാരണ ഉണ്ടാവരുത്.

ബിഎസ്എൻഎൽ ഫൈബർ പ്ലാനുകൾ

ബിഎസ്എൻഎൽ ഫൈബർ പ്ലാനുകൾ

329 രൂപ മുതലാണ് ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാനുകൾ വരുന്നത്. ഈ എൻട്രി ലെവൽ ഓഫർ രാജ്യത്തെല്ലായിടത്തും ലഭ്യമല്ല എന്നൊരു പോരായ്മ ഉണ്ടെന്ന് മാത്രം. പ്ലാൻ ലഭ്യമായിട്ടുള്ള സർക്കിളുകളിലെ ബിഎസ്എൻഎൽ യൂസേഴ്സിന് 20 എംബിപിഎസ് സ്പീഡും 1000 ജിബി ഡാറ്റയും ഒരു ഫിക്സഡ് ലൈൻ വോയ്സ് കോളിങ് കണക്ഷനും കിട്ടും.

ഫൈബർ എൻട്രി

ഫൈബർ എൻട്രി എന്ന പേരിൽ എത്തുന്ന 329 രൂപയുടെ ഓഫർ നിലവിൽ ബിഎസ്എൻഎൽ നൽകുന്ന ഏറ്റവും അഫോർഡബിളായ ബ്രോഡ്ബാൻഡ് പ്ലാൻ കൂടിയാണ്. നേരത്തെയുണ്ടായിരുന്ന 275 രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ നീക്കം ചെയ്തിരുന്നു. കൂടുതൽ ഡാറ്റയും ഇന്റ‍നെറ്റ് സ്പീഡും നൽകുന്ന പ്ലാനുകളും ബിഎസ്എൻഎൽ തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നുണ്ട്.

ഡാറ്റ സ്പീഡ് ഇല്ലെങ്കിലെന്താ തീപാറുന്ന വിലയില്ലേ... റീചാർജ് നിരക്കുകൾ വീണ്ടും ആകാശം മുട്ടാനൊരുങ്ങുന്നുഡാറ്റ സ്പീഡ് ഇല്ലെങ്കിലെന്താ തീപാറുന്ന വിലയില്ലേ... റീചാർജ് നിരക്കുകൾ വീണ്ടും ആകാശം മുട്ടാനൊരുങ്ങുന്നു

ഡാറ്റ സ്പീഡ്

കൂടുതൽ ഡാറ്റ സ്പീഡ് ആവശ്യമുള്ളവർക്ക് 399 രൂപയുടെ ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാൻ സെലക്റ്റ് ചെയ്യാവുന്നതാണ്. 30 എംബിപിഎസ് വരെയാണ് 399 രൂപയുടെ പ്ലാൻ നൽകുന്ന ഇന്റർനെറ്റ് വേഗം. 1 ടിബി വരെ ഡാറ്റയും പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. ഈ പ്ലാൻ വ്യക്തിഗത യൂസേഴ്സിന് വേണ്ടിയുള്ളതാണെന്നും ഗ്രാമപ്രദേശങ്ങളിൽ ലഭ്യമാക്കുമെന്നും ബിഎസ്എൻഎൽ പറയുന്നു.

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

1,799 രൂപ വില വരുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ 300 എംബിപിഎസ് വരെ ഡാറ്റ സ്പീഡ് നൽകും. 4 ടിബി വരെ ഡാറ്റയും ഈ പ്ലാൻ ഓഫർ ചെയ്യുന്നു. കൂടുതൽ ഡാറ്റ നൽകുന്ന വില കൂടിയ 300 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകളും ബിഎസ്എൻഎല്ലിന്റേതായുണ്ട്.

Best Mobiles in India

English summary
Bharat Fiber is the internet service division of BSNL. Now the company has completely waived the installation charge for broadband connections. This discount can be availed of irrespective of the type of connection subscribed to, such as fiber internet, DSL, or copper.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X