നാണം കെട്ടാലും നന്നാവാൻ ഉദ്ദേശമില്ലെങ്കിൽ പിന്നെന്ത് ചെയ്യും; വിശ്വസിച്ചവരെ വിഡ്ഢികളാക്കുകയാണോ BSNL

|

രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിൽ ഏറെ പ്രതീക്ഷകളുമായാണ് 2022 കടന്ന് പോയത്. എന്നാൽ അതെല്ലാം അസ്ഥാനത്തായിരുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ബിഎസ്എൻഎല്ലിന്റെ നാശത്തിന് വഴി വക്കുന്ന സമീപനം ആ സ്ഥാപനവും അതിലെ എല്ലാ തട്ടിലുമുള്ള ജീവനക്കാരും തുടരുന്ന കാലത്തോളം പ്രതീക്ഷിക്കാൻ പോയവർ വിഡ്ഢികളായെന്ന് തന്നെ പറയാം. ഇതൊക്കെ ഞങ്ങൾ നേരത്തെ പറഞ്ഞില്ലേ എന്നും പറഞ്ഞ് ആരും പരിഹസിക്കാൻ നിൽക്കേണ്ട... ബിഎസ്എൻഎല്ലിന്റെ അതിജീവനവും 4ജി, 5ജി നെറ്റ്വർക്കുകളും ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് അനിവാര്യമാണെന്ന നിലപാടിൽ മാറ്റമൊന്നുമില്ല (BSNL 4G).

ബിഎസ്എൻഎൽ 4ജി ലോഞ്ച്

2023ന്റെ തുടക്കത്തിൽ തന്നെ ബിഎസ്എൻഎൽ 4ജി ലോഞ്ച് ചെയ്യുമെന്നാണ് നേരത്തെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് 4ജി ലോഞ്ച് 2023ന്റെ രണ്ടാം പകുതിയിലേക്ക് മാറ്റിയെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള കാരണം കേട്ടാലാണ് ചിരി വരിക. ബിഎസ്എൻഎൽ 4ജി ലോഞ്ച് ചെയ്യാനായി ഉപയോഗപ്പെടുത്തേണ്ട ഉപകരണങ്ങളും സാങ്കേതികവിദ്യയും ഇപ്പോഴും പരീക്ഷണഘട്ടത്തിലാണത്രേ..!

4ജി

അതേ കേട്ടത് ശരിയാണ്, 2023 തുടങ്ങുമ്പോൾ തന്നെ 4ജി നൽകും എന്നൊക്കെ പ്രഖ്യാപിച്ചത് വായുവിലെഴുതി കണക്ക് കൂട്ടിയാണെന്ന് ഇപ്പോൾ തോന്നുന്നു. ടാറ്റ കൺസൽട്ടൻസി സർവീസസ് ( ടിസിഎസ് ), സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ടെലിമാറ്റിക്സ് ( സി-ഡോട്ട് ) എന്നിവരുടെ സഹായത്തോടെയാണ് ബിഎസ്എൻഎൽ 4ജി റോൾ ഔട്ടിന് ഒരുങ്ങുന്നത്.

ആൻഡ്രോയിഡ് രംഗത്തിന്റെ തലവര മാറുമോ..? സുപ്രീം കോടതിയിൽ ഗൂഗിളും കേന്ദ്രവും നേർക്കുനേർ വരുന്നുആൻഡ്രോയിഡ് രംഗത്തിന്റെ തലവര മാറുമോ..? സുപ്രീം കോടതിയിൽ ഗൂഗിളും കേന്ദ്രവും നേർക്കുനേർ വരുന്നു

ടിസിഎസ്

എന്നാൽ ഇത് വരെ യഥാർഥ സാഹചര്യങ്ങളിൽ ഒരു ഫീൽഡ് ട്രയൽ പോലും ടിസിഎസ് നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ പറഞ്ഞ ഉപകരണങ്ങളുടെ പരീക്ഷണം പൂർത്തിയാകാത്തതാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഉപകരണങ്ങൾക്ക് അപ്രൂവൽ കമ്മറ്റിയുടെ അംഗീകാരം പോലും ഇത് വരെ കിട്ടിയില്ലെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

200 4ജി സൈറ്റുകൾ

ടിസിഎസ് 200 4ജി സൈറ്റുകൾ കേന്ദ്രീകരിച്ച് പൈലറ്റ് നെറ്റ്വർക്ക് ലോഞ്ച് ചെയ്യേണ്ടതുണ്ട്. നിലവിലത്തെ സാഹചര്യം പരിഗണിച്ച് അത് ഉടനെയൊന്നും സംഭവിക്കുമെന്ന് കരുതാൻ വയ്യ. ഇതിലും വലിയ തമാശയാണ് കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ നടത്തിയ പ്രഖ്യാപനം. അടുത്ത 500 ദിവസം കൊണ്ട് ബിഎസ്എൻഎൽ 25,000 4ജി ടവറുകൾ സ്ഥാപിക്കുമെന്നായിരുന്നു അന്ന് സർക്കാർ പറഞ്ഞത്.

പൈലറ്റ് നെറ്റ്വർക്ക്

ബിഎസ്എൻഎൽ 4ജി അടുത്ത കാലത്തൊന്നും ലോഞ്ച് ചെയ്യപ്പെടുമെന്ന് ഇനി പ്രതീക്ഷിക്കേണ്ടെന്നാണ് തോന്നുന്നത്. രാജ്യമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം സൈറ്റുകളാണ് ബിഎസ്എൻഎല്ലിന് 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ളത്. ഒരു പൈലറ്റ് നെറ്റ്വർക്ക് പോലും ലോഞ്ച് ചെയ്യാൻ കഴിയാത്ത സ്ഥാപനത്തിന് ഇത്രയും സൈറ്റുകൾ അപ്ഗ്രേഡ് ചെയ്യാൻ ഏത് കാലത്ത് സാധിക്കുമെന്നത് കാത്തിരുന്ന് തന്നെ കാണണം.

ഫീൽഡ് ട്രയലുകൾ

ബിഎസ്എൻഎല്ലുമായി അടുത്ത് നിൽക്കുന്ന വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദു ബിസിനസ് ലൈനാണ് ടിസിഎസ് ഫീൽഡ് ട്രയലുകൾ പോലും ആരംഭിച്ചില്ലെന്ന് വാർത്ത പുറത്തുവിട്ടത്. നിലവിലത്തെ സാഹചര്യം പരിഗണിച്ചാൽ ഏറ്റവും കുറഞ്ഞത് സെപ്റ്റംബർ എങ്കിലും കഴിഞ്ഞാലേ 4ജി അപ്ഗ്രേഡ് പ്രോസസ് ആരംഭിക്കാൻ സാധിക്കുകയുള്ളൂ. കരാർ പ്രകാരം ആദ്യത്തെ കണക്റ്റിവിറ്റി സർവീസ് നൽകിക്കഴിഞ്ഞാൽ 24 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണം. ഇപ്പോഴത്തെ സ്ഥിതി വച്ച് നോക്കിയാൽ 2025ന്റെ അവസാനം വരെ ഇത് നീളാം.

കാലത്തിനൊത്ത മാറ്റങ്ങളോ..? 2023-ൽ സ്മാർട്ട്ഫോൺ വിപണിയിൽ പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾകാലത്തിനൊത്ത മാറ്റങ്ങളോ..? 2023-ൽ സ്മാർട്ട്ഫോൺ വിപണിയിൽ പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾ

ആഭ്യന്തര സാങ്കേതികവിദ്യ

ആഭ്യന്തര സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിർബന്ധമാണ് 4ജി ലോഞ്ച് വൈകിപ്പിച്ചത് എന്നൊരു വിമർശനം നേരത്തെയുണ്ട്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ പരിഗണിക്കുമ്പോൾ തദ്ദേശീയ സാങ്കേതികവിദ്യയുടെ വളർച്ച രാജ്യത്തിന് ഗുണം ചെയ്യുമെന്ന കാര്യത്തിൽ തർക്കമില്ല. 2023 അവസാനത്തോടെയെങ്കിലും 4ജി ലോഞ്ച് ചെയ്യാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞില്ലെങ്കിൽ നാണക്കേടിന്റെയും കെടുകാര്യസ്ഥതയുടെയും പടുകുഴിയിലേക്കാവും കമ്പനി ചെന്ന് വീഴുക.

2023

2023ൽ തന്നെ ബിഎസ്എൻഎൽ 5ജിയും എത്തിക്കുമെന്ന പ്രഖ്യാപനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്നോട്ട് പോയിട്ടുണ്ട്. എടുത്താൽ പൊങ്ങാത്ത ഭാരമെന്ന തിരിച്ചറിവായിരിക്കും 2024ലേക്ക് 5ജി ലോഞ്ച് മാറ്റിയെന്ന പ്രഖ്യാപനം കേന്ദ്ര സർക്കാർ നടത്താൻ കാരണം. ബിഎസ്എൻഎല്ലിനെക്കുറിച്ചുള്ള പ്രതീക്ഷകൾ അസ്തമിച്ച് തുടങ്ങിയെന്നത് വാസ്തവം തന്നെ. എന്നാലും നന്നായി കാണണമെന്ന ആഗ്രഹം കാലങ്ങളായി ബിഎസ്എൻഎൽ യൂസ് ചെയ്ത് വരുന്ന എല്ലാവർക്കും കാണും.

Best Mobiles in India

English summary
2022 has passed with high hopes for BSNL, the country's public sector telecom company. But new reports say that it was all misplaced. It can be said that those who went to hope for as long as BSNL and its employees at all levels will continue with the approach that leads to the destruction of BSNL are fools.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X