പറഞ്ഞതിലും നേരത്തെ എത്തി ഞെട്ടിക്കുമോ ബിഎസ്എൻഎൽ 4ജി? ​ലൈവ് നെറ്റ്വർക്കിൽ പരീക്ഷണം ഉടൻ

|
പറഞ്ഞതിലും നേരത്തെ എത്തി ഞെട്ടിക്കുമോ ബിഎസ്എൻഎൽ 4ജി?

ഓരോ ബിഎസ്എൻഎൽ ഉപയോക്താവും കേൾക്കാൻ ഏറെ ​കൊതിക്കുന്ന ഒരു വാർത്ത അ‌ധികം ​വൈകാതെ പുറത്തുവരുമെന്ന സൂചന നൽകി ദേശീയ മാധ്യമങ്ങൾ. ​ പ്രാദേശികമായി വികസിപ്പിച്ച ഉപകരണങ്ങളുടെ സഹായത്താൽ ലൈവ് നെറ്റ്വർക്കിൽ 4ജി പരീക്ഷണങ്ങൾക്ക് കമ്പനി തയാറെടുത്തിരിക്കുന്നു എന്നും അ‌ടുത്ത മാസം മുതൽ പരീക്ഷണം ആരംഭിക്കും എന്നുമുള്ള വാർത്തയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. പരീക്ഷണം വിജയിച്ചാൽ നേരത്തെ പറഞ്ഞതിലും നേരത്തെ 4ജിയും 5ജിയും അ‌വതരിപ്പിക്കാൻ കമ്പനിക്ക് സാധിക്കും എന്നാണ് വിലയിരുത്തൽ.

 


പ്രാദേശിക സാങ്കേതികവിദ്യ

പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ച് 4ജി സജ്ജമാക്കാനാണ് കേന്ദ്രം ബിഎസ്എൻഎല്ലിനോട് നിർദേശിച്ചിരിക്കുന്നത്. ഈ ലക്ഷ്യത്തിലേക്ക് ബിഎസ്എൻഎൽ അ‌ടുത്തുവെന്നും അ‌ധികം ​വൈകാതെ ബിഎസ്എൻഎൽ 4ജി, 5ങി സേവനങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും ജീവനക്കാർ പ്രതീക്ഷ പങ്കുവയ്ക്കുന്നുണ്ട്. 4ജി സേവനങ്ങൾ എല്ലാവർക്കുമായി ബിഎസ്എൻഎൽ ലഭ്യമാക്കി എന്ന പ്രഖ്യാപനം കേൾക്കാൻ കോടിക്കണക്കിന് ജനങ്ങളാണ് കാത്തിരിക്കുന്നത്.

 
പറഞ്ഞതിലും നേരത്തെ എത്തി ഞെട്ടിക്കുമോ ബിഎസ്എൻഎൽ 4ജി?

പ്രതീക്ഷയോടെ രാജ്യം

ബിഎസ്എൻഎൽ വരിക്കാർ ആല്ലാത്തവർ പോലും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ബിഎസ്എൻഎൽ 4ജി, 5ജി സേവനങ്ങൾ ആരംഭിക്കണം എന്നത്. സ്വകാര്യ കമ്പനികളുടെ തോന്നും പടിയുള്ള നിരക്ക് കൂട്ടലുകൾക്ക് വെല്ലുവിളി ഉയർത്താൻ വിശ്വസിച്ച് ആശ്രയിക്കാൻ കഴിയുന്നൊരു സ്ഥാപനം നിലനിൽക്കണം എന്നതാണ് ഈ ആഗ്രഹത്തിന് പിന്നിലുള്ളത്. ഈ സ്വപ്നത്തിലേക്ക് രാജ്യം ഉടൻ ചുവട് വയ്ക്കും എന്ന പ്രതീക്ഷയാണ് ഇപ്പോൾ വരുന്ന വാർത്തകൾ പകരുന്നത്. ടാറ്റ കൺസൾട്ടൻസി സർവീസസുമായി ചേർന്ന് ടെലിമാറ്റിക്‌സ് വികസന കേന്ദ്രം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് അ‌ടുത്ത മാസം ​ആണ് ലൈവ് നെറ്റ്വർക്കിൽ 4ജി പരീക്ഷണം നടത്തുന്നത്.

ഒരു സ്റ്റാറ്റിക് നെറ്റ്വർക്കിൽ ഒരേസമയം 10 ലക്ഷം കോളുകൾ ​കൈകാര്യം ചെയ്യാൻ തക്ക ശേഷിയുള്ള ഉപകരണങ്ങളാണ് വികസിപ്പിച്ചിരിക്കുന്നത്. ഇവയുടെ ഫലപ്രാപ്തി ഇതിനോടകം പരീക്ഷിച്ച് ഉറപ്പിച്ചുകഴിഞ്ഞു. അ‌ടുത്ത ഘട്ടം എന്ന നിലയിലാണ് ​ലൈവ് നെറ്റ്വർക്കിൽ പരീക്ഷണത്തിന് ഒരുങ്ങിയിരിക്കുന്നത്. 50 ​റേഡിയോ മൂണിറ്റുകളിലാകും അ‌ടുത്തമാസം പരീക്ഷണം നടത്തുന്നത്. ഇതിനുശേഷം വിശാല അ‌ളവിൽ 4ജി പരീക്ഷണം ആരംഭിക്കുമെന്നും ബിഎസ്എൻഎൽ വൃത്തങ്ങളെ ഉദ്ധരിച്ച് എക്ണോമിക് ​ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

എത്തിയാൽ ഏറെ സന്തോഷം

​ഉപയോക്താക്കൾക്ക് ഏറെ സന്തോഷം പകരുന്ന ​ഒരു വാർത്തയാണിത്. ഇപ്പോൾ തന്നെ ഇന്ത്യൻ ടെലിക്കോം മേഖഘയിൽ ഏറെ പിന്നിലാണ് ബിഎസ്എൻഎൽ. അ‌ധികൃതരും മാറിമാറി വന്ന സർക്കാരുകളും അ‌ർഹിക്കുന്ന പരിഗണന നൽകാതെ കണ്ടില്ലെന്ന് നടിച്ചതാണ് സ്ഥാപനത്തെ ഈ ദുരവസ്ഥയിലേക്ക് നയിച്ചത് എന്നും വിലയിരുത്തലുകളുണ്ട്. പിന്നീട് കേന്ദ്രം സഹായിക്കാൻ മുന്നിട്ടിറങ്ങിയെങ്കിലും പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ച് വേണം 4ജി സേവനങ്ങൾ ആരംഭിക്കേണ്ടത് എന്ന നിബന്ധന മുന്നോട്ട് വച്ചിരുന്നു. ഇതും ബിഎസ്എൻഎൽ 4ജി ​വൈകുന്നതിന്റെ ഒരു കാരണമായി.

പറഞ്ഞതിലും നേരത്തെ എത്തി ഞെട്ടിക്കുമോ ബിഎസ്എൻഎൽ 4ജി?

നടപടികൾ അ‌വസാന ഘട്ടത്തിൽ

കുറഞ്ഞ നിരക്കിൽ റേഡിയോ യൂണിറ്റുകൾ നിർമ്മിക്കുന്നതിന് മൂന്ന് നിർമ്മാതാക്കളുമായി കരാറിലെത്തുന്നതിനുള്ള അവസാന ഘട്ട നടപടികൾ നടത്തിവരികയാണെന്ന് ടിസിഎസ് ബിഎസ്എൻഎല്ലിനെ അറിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഒരുലക്ഷം 4ജി ​സൈറ്റുകൾ ആരംഭിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. ഇതിന് ഏകദേശം 15,000-16,000 കോടി രൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നു. തദ്ദേശീയമായി നിർമിക്കുന്ന ഉപകരണങ്ങളാണ് ബിഎസ്എൻഎൽ ഉപയോഗിക്കുന്നത് എന്നതിനാൽ ഇവയുടെ ഗുണമേന്മയും ഫലപ്രാപ്തിയും ഉറപ്പിക്കേണ്ടതുണ്ട്. ഇതാണ് ബിഎസ്എൻഎല്ലിന്റെ 4ജി ​വൈകലിനു പിന്നിലുള്ള ഇപ്പോഴത്തെ പ്രധാന കാരണം. കരാർ തുക സംബന്ധിച്ച ചർച്ചകളാണ് 4ജി ​വൈകുന്നതിനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

5ജിയും ​വൈകിയേക്കില്ല

പ്രാദേശിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ബിഎസ്എൻഎല്ലിന്റെ 4ജി വികസനം എങ്കിലും 5ജിയിലേക്ക് മാറാൻ ഈ സംവിധാനം പര്യാപ്തമാണ് എന്നതാണ് ​ആശ്വാസകരമായ കാര്യം. അ‌തിനാൽത്തന്നെ 4ജി അ‌വതരിപ്പിച്ച് അ‌ധികം ​വൈകാതെ 5ജിയും ബിഎസ്എൻഎൽ അ‌വതരിപ്പിക്കും എന്ന് കരുതപ്പെടുന്നു. ഈ വർഷം പകുതിയ്ക്ക് ശേഷം മാത്രമേ 4ജി സേവനങ്ങൾ അ‌വതരിപ്പിക്കാൻ സാധിക്കൂ എന്നാണ് ബിഎസ്എൻഎൽ ഏറ്റവും ഒടുവിലായി അ‌റിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഉണ്ടായ പുരോഗതി പരിഗണിച്ചാൽ 2023 ന്റെ ആദ്യ പകുതിയിൽ തന്നെ ബിഎസ്എൻഎൽ 4ജി എത്തിയേക്കും. ജിയോയും എയർടെലും 5ജി വ്യാപിപ്പിക്കാനുള്ള തിരക്കിലാണ്. ഈ ഘട്ടത്തിൽ അ‌വരുടെ ഭൂഭിഭാഗം വരുന്ന 4ജി ഉപയോക്താക്കൾ പലവിധ നെറ്റ്വർക്ക് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അ‌തിവേഗം 4ജി അ‌വതരിപ്പിച്ചാൽ ഈ അ‌വസരം മുതലെടുക്കാം.

Best Mobiles in India

English summary
BSNL is prepared to conduct 4G trials. The 4G trial will be conducted on the live network next month using equipment being developed by the Telematics Development Center in association with Tata Consultancy Services. On a static network, equipment capable of handling 10 lakh calls simultaneously has been developed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X