365 ദിവസം 'രാജാവായി' വിലസാം, അ‌തിനല്ലേ ഈ ബിഎസ്എൻഎൽ പ്ലാനുകൾ

|
365 ദിവസം 'രാജാവായി' വിലസാം, അ‌തിനല്ലേ ഈ ബിഎസ്എൻഎൽ പ്ലാനുകൾ

ഇന്ത്യയിലുടനീളം ടെലിക്കോം സേവനങ്ങൾ നൽകിവരുന്ന ബിഎസ്എൻഎൽ മികച്ച നിരവധി പ്ലാനുകളാണ് ഉപയോക്താക്കൾക്കായി നൽകിവരുന്നത്. ടെലിക്കോം ഉപയോക്താക്കളെ സംഗബന്ധിച്ചിടത്തോളം കുറച്ച് പണം ഒന്നിച്ച് എടുക്കാനുണ്ടെങ്കിൽ ഒരു വർഷ റീച്ചാർജ് പ്ലാനുകളാണ് ഏറ്റവും ലാഭകരം. ഡാറ്റ വേഗതയിൽ ഇപ്പോൾ അ‌ൽപ്പം പിന്നിലാണ് എങ്കിലും മികച്ച പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിക്കുന്നതിൽ ബിഎസ്എൻഎൽ ഒട്ടും പിന്നിലല്ല. 365 ദിവസ വാലിഡിറ്റിയുള്ളതും ഒരു വർഷത്തിലധികം വാലിഡിറ്റിയുള്ളതുമായ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎല്ലിനുണ്ട്. ഡാറ്റ മാത്രമാണ് വേണ്ടത് എങ്കിൽ അ‌തിന് യോജിച്ച വിധം 365 ദിവസത്തേക്കുള്ള ഡാറ്റ പ്ലാനുണ്ട്. അ‌തല്ല, ​ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ ടെലിക്കോം സേവനങ്ങൾ എല്ലാം വേണമെങ്കിൽ അതും ആവശ്യത്തിന് നൽകുന്ന മികച്ച ഒന്നിലധികം പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്.

ബിഎസ്എൻഎൽ നിരക്കുകൾ ഉയർത്തുമോ?

5ജി വ്യാപനത്തിൽ മുഴുകിയിരിക്കുന്ന ​സ്വകാര്യ ടെലിക്കോം കമ്പനികൾ ചെലവുകൾക്ക് ഫണ്ട് കണ്ടെത്താൻ 2023 മാർച്ചോടു കൂടി പ്ലാൻ നിരക്കുകൾ ഉയർത്താൻ തുടങ്ങുകയാണ്. ബിഎസ്എൻഎൽ നിരക്കുകൾ ഉയർത്തുമോ എന്ന് പറയാറായിട്ടില്ല. ഇടയ്ക്കിടെ ഉണ്ടാകുന്ന നിരക്ക് വർധനയുടെ ഭാരം ഒഴിവാക്കാൻ ദീർഘകാല പ്ലാനുകളുടെ ഒറ്റത്തവണ റീച്ചാർജ് സഹായിക്കും. ഡാറ്റ വേഗതയാണ് ബിഎസ്എൻഎൽ ഉപയോക്താക്കളെ കമ്പനിയിൽനിന്ന് അ‌കറ്റുന്നത്. എന്നാൽ ദീർഘകാലമായുള്ള ഈ പ്രശ്നത്തിന് ഈ വർഷം പരിഹാരം ഉണ്ടാകും എന്നാണ് കമ്പനി പറയുന്നത്. ഈ വർഷം തന്നെ 4ജി അ‌വതരിപ്പിക്കാനുള്ള ശ്രമങ്ങൾ ബിഎസ്എൻഎൽ ശക്തമായി നടത്തിവരുന്നുണ്ട്. അ‌തിനാൽ ഇപ്പോൾ തെരഞ്ഞെടുത്താൽ ഭാവിയിൽ ഉപകാരപ്പെടുന്ന, ദീർഘകാല വാലിഡിറ്റിയോടെ എത്തുന്ന മികച്ച ഏതാനും പ്രീപെയ്ഡ് പ്ലാനുകൾ പരിചയപ്പെടാം.

365 ദിവസം 'രാജാവായി' വിലസാം, അ‌തിനല്ലേ ഈ ബിഎസ്എൻഎൽ പ്ലാനുകൾ

1,515 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

പ്രതിദിനം 2 ജിബി ഡാറ്റ വീതം 365 ദിവസത്തേക്ക് ലഭ്യമാക്കുന്നതാണ് 1515 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ. അധിക ആനുകൂല്യങ്ങളൊന്നും ഉപയോക്താക്കൾക്ക് ഈ പ്ലാനിൽ ലഭ്യമാകുന്നില്ല. ഇതൊരു ഡാറ്റ മാത്രമുള്ള പ്ലാനാണ്, അതിനാൽ വാലിഡിറ്റിക്കായി പ്രത്യേകമായി ഒരു പ്ലാൻ ആവശ്യമാണ്. അ‌തായത് നിലവിൽ ​ഏതെങ്കിലും പ്ലാൻ ഉപയോഗിക്കുന്നവർക്ക് ഒരു വർഷത്തേക്കുള്ള ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന നല്ലൊരു പ്ലാൻ ആണിത്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും എന്നതു ശ്രദ്ധിക്കേണ്ടതാണ്.


1,999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

ഒരു വർഷത്തേക്ക് ധാരാളം ഡാറ്റ ലഭ്യമാക്കുന്ന മറ്റൊരു മികച്ച ബിഎസ്എൻഎൽ പ്ലാൻ ആണ് 1,999 രൂപയ്ക്ക് ലഭ്യമാകുന്നത്. 365 ദിവസത്തെ വാലിഡിറ്റിയിൽ 600 ജിബി ഡാറ്റയാണ് ഈ പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ബിഎസ്എൻഎല്ലിന്റെ എല്ലാ ഇന്ത്യൻ സർക്കിളിലും ഈ പ്ലാൻ ലഭ്യമാണ്. 1,999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ലഭിക്കും.

അ‌തിനാൽത്തന്നെ ഒരു വർഷത്തേക്ക് ഉപയോക്താവിന്റെ ഡാറ്റ, കോളിങ്, എസ്എംഎസ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങളും നിറവേറ്റാൻ ഈ പ്ലാനിന് സാധിക്കും. ഈ പ്ലാൻ ഉപയോഗിക്കുകയാണെങ്കിൽ നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. 30 ദിവസത്തേക്ക് PRBT-ലേക്കുള്ള ആക്‌സസ്, 30 ദിവസത്തേക്കുള്ള ഇറോസ് നൗ എന്റർടെയ്ൻമെന്റ് സബ്സ്ക്രിപ്ഷൻ, 30 ദിവസത്തേക്കുള്ള ലോക്ധൂൺ ഉള്ളടക്കം എന്നിവയാണ് ഈ പ്ലാനിനൊപ്പം ലഭ്യമാകുന്ന അധിക ആനുകൂല്യങ്ങൾ.

365 ദിവസം 'രാജാവായി' വിലസാം, അ‌തിനല്ലേ ഈ ബിഎസ്എൻഎൽ പ്ലാനുകൾ


2,399 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

2,399 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 395 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. അ‌തായത് ഒരു വർഷത്തിലേറെക്കാലം ഉപയോക്താക്കൾക്ക് ഈ പ്ലാൻ ഉപയോഗപ്പെടും. പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഉപയോക്താക്കൾക്ക് പിആർബിടി, ഇറോസ് നൗ എന്റർടൈൻമെന്റ്, ലോക്ധൂൺ എന്നിവയിലേക്ക് ആദ്യ 30 ദിവസത്തെ സൗജന്യ ആക്സസ് ലഭിക്കും. എഫ്‌യുപി ഡാറ്റ പരിധി കഴിഞ്ഞാൽ ഈ പ്ലാനിന്റെ വേഗത 40 കെബിപിഎസ് ആയി കുറയുമെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും ലാഭകരമായൊരു ബിഎസ്എൻഎൽ പ്ലാൻ ആണിത്.

2,999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

2999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയിൽ ആണ് എത്തുന്നത്. ഈ പ്ലാനിന്റെ നേട്ടങ്ങൾ 2399 രൂപയുടെ പ്ലാനുമായി ഏകദേശം സാമ്യമുണ്ട്. 2999 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ വരിക്കാർക്ക് പ്രതിദിനം 3 ജിബി ബാൻഡ്‌വിഡ്ത്ത് ലഭിക്കുന്നു എന്നതാണ് പ്രധാന വ്യത്യാസം. എഫ്‌യുപി ഡാറ്റ പരിധിയിൽ എത്തിയതിന് ശേഷം വേഗത 40 കെബിപിഎസ് ആയി കുറയും. കൂടാതെ, MTNL മുംബൈ, ഡൽഹി റോമിംഗ് സോണുകളിൽ റോമിംഗ് ചെയ്യുമ്പോൾ പോലും, ഉപയോക്താക്കൾക്ക് എല്ലാ ഇന്ത്യൻ നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത ഔട്ട്‌ഗോയിംഗ് കോളുകൾ ഈ പ്ലാൻ അ‌നുവദിക്കുന്നുണ്ട്.

Best Mobiles in India

Read more about:
English summary
BSNL has the best prepaid plans with a validity of 365 days or more. If data is all you need, there's a 365-day data plan to suit. Apart from that, BSNL offers multiple good plans that provide enough telecom services like data, calling, and SMS.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X