നാളെ നാളെ നീളെ നീളെ! ബിഎസ്എൻഎൽ 4ജി എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാർ ആകുമോ?

|

നാളെ നാളെ നീളെ നീളെ എന്ന് പറഞ്ഞതുപോലെ ബിഎസ്എൻഎൽ(BSNL) 4ജി ആരംഭം ഇനിയും ​വൈകും. 2023 ന്റെ രണ്ടാം പകുതിയിൽ മാത്രമേ 4ജി ആരംഭിക്കൂ എന്നാണ് കമ്പനി ഇപ്പോൾ അ‌റിയിക്കുന്നത്. ബിഎസ്എൻഎൽ 4ജി 2023 ന്റെ ആദ്യ പകുതിയിൽ തന്നെ പ്രതീക്ഷിക്കാമെന്നും തുടർന്ന് ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ 5ജിയും എത്തുമെന്നും അ‌ങ്ങനെ 4ജിയും 5ജിയും ഒരേ വർഷം തന്നെ ബിഎസ്എൻഎൽ എത്തിക്കുമെന്നും കേട്ടുകൊണ്ടാണ് നാം 2023 തുടങ്ങിയത്. പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ ബിഎസ്എൻഎല്ലിനെ സ്നേഹിക്കുന്നവർ ഏറെയുണ്ട്. മറ്റ് ടെലിക്കോം കമ്പനികളെല്ലാം 5ജി നൽകിത്തുടങ്ങിയിട്ടും 2ജി വേഗത്തിൽ തുടരുന്ന ബിഎസ്എൻഎല്ലിനെ ആകെ ഉണ്ടായിരുന്നു കുറച്ച് ഉപയോക്താക്കളും പതിയെ ​കൈയൊഴിഞ്ഞ് തുടങ്ങിയിരുന്നു.

ബിഎസ്എൻഎൽ നവീകരണ പ്രവർത്തനങ്ങൾ

അ‌തിനിടെയാണ് കേന്ദ്രം മുൻ​കൈയെടുത്ത് ബിഎസ്എൻഎൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് 4ജി, 5ജി സംവിധാനങ്ങൾ ഒരുക്കാനായി ദുരിതാശ്വാസ പാക്കേജ് എന്ന നിലയിൽ ഫണ്ട് അ‌നുവദിക്കുകയും ചെയ്തു. പിന്നാലെ വിവിധ തലങ്ങളിലുള്ള നടപടിക്രമങ്ങൾ ബിഎസ്എൻഎൽ ആരംഭിച്ചതോടെ കമ്പനി നന്നാകും എന്ന പ്രതീക്ഷ പൊതുജനത്തിനിടയിൽ വന്നുതുടങ്ങിയിരുന്നു. എന്നാൽ ഈ പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീഴ്ത്തുന്ന പ്രഖ്യാപനമാണ് ഇപ്പോൾ ടെലിക്കോം വകുപ്പിന്റെ ഭാഗത്തുനിന്ന് എത്തിയിരിക്കുന്നത്. ഈ വർഷം 4ജിയും 5ജിയും എത്തിക്കുമെന്ന് മുൻ വാഗ്ദാനത്തിൽനിന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര ടെലിക്കോം മന്ത്രി അ‌ശ്വിനി ​​​വൈഷ്ണവ് പിന്നോട്ട് പോയിരുന്നു.

അ‌തിവേഗക്കാരൻ ഐക്യൂ! സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറുമായി ഇന്ത്യയിലെത്തുന്ന ആദ്യ സ്മാർട്ട്ഫോണിന്റെ വിശേഷങ്ങൾഅ‌തിവേഗക്കാരൻ ഐക്യൂ! സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറുമായി ഇന്ത്യയിലെത്തുന്ന ആദ്യ സ്മാർട്ട്ഫോണിന്റെ വിശേഷങ്ങൾ

ബിഎസ്എൻഎൽ 5ജി 2024 ൽ
 

ബിഎസ്എൻഎൽ 5ജി 2024 ൽ മാത്രമേ ആരംഭിക്കാൻ കഴിയൂ എന്നായിരുന്നു അ‌ദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഈ വർഷം എത്തിക്കുമെന്ന് പറഞ്ഞ 5ജി അ‌ടുത്ത വർഷം മാത്രമേ ഉണ്ടാകൂ എന്ന പ്രഖ്യാപനത്തോടെ ബിഎസ്എൻഎൽ 5ജി എത്തിയാൽ എത്തി എന്നു പറയാം എന്ന അ‌വസ്ഥയായി. എങ്കിലും 4ജി ഈ വർഷം എത്തുമല്ലോ അ‌ത്രയും ആശ്വാസം എന്ന നിലപാടിലായിരുന്നു കുറച്ച് ആളുകൾ.
എന്നാൽ ഈ പ്രതീക്ഷയും പാളുമോ എന്ന നിലയിലേക്കാണ് ഇപ്പോഴത്തെ പ്രഖ്യാപനം വിരൽ ചൂണ്ടുന്നത്.

4ജി ഈ വർഷം രണ്ടാം പകുതിയിൽ

ബിഎസ്എൻഎൽ 4ജി ആരംഭിക്കുന്നത് ഈ വർഷം രണ്ടാം പകുതിയിൽ ആയിരിക്കും എന്നാണ് കമ്പനിയിൽനിന്ന് ഇപ്പോൾ അ‌റിയാൻ കഴിയുന്നത്. ഈ വർഷം രണ്ടാം പകുതി എന്ന് പറയുമ്പോൾ ഡിസംബർ വരെ അ‌ത് പോകാം. എന്നാൽ ഇപ്പോഴത്തേത് പോലെ ആ സമയത്തും കുറച്ചുകൂടി ​​വൈകും എന്ന് കമ്പനി പറഞ്ഞാൽ 4ജി എത്തുക ചിലപ്പോൾ 2024 ൽ ആയിരിക്കും. ഈ നിലയ്ക്കാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ 2024 ൽ എങ്കിലും എത്തുമോ എന്നാണ് ഉപയോക്താക്കളും പൊതുജനങ്ങളും ചോദിക്കുന്നത്.

കാലത്തിനൊത്ത മാറ്റങ്ങളോ..? 2023-ൽ സ്മാർട്ട്ഫോൺ വിപണിയിൽ പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾകാലത്തിനൊത്ത മാറ്റങ്ങളോ..? 2023-ൽ സ്മാർട്ട്ഫോൺ വിപണിയിൽ പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾ

എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി വരികയായിരുന്നു

ബിഎസ്എൻഎൽ 4ജി ആരംഭിക്കാൻ ഏതാണ്ട് എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി വരികയായിരുന്നു. ഇതിനോടകം ടിസിഎസ് (Tata Consultancy) മായി കൺസെപ്റ്റ് പ്രൂഫ് (PoC) ട്രയൽ പൂർത്തിയാക്കിയിരുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ 4ജി ആരംഭിക്കൽ നീട്ടിയത് വിചിത്രമായ സംഭവവികാസമായാണ് വിലയിരുത്തപ്പെടുന്നത്. ഒരു വാണിജ്യകരാറിന്റെ ദൂരം മാത്രമേ ടിസിഎസും ബിഎസ്എൻഎല്ലും തമ്മിൽ ശേഷിക്കുന്നുള്ളൂ. ഇങ്ങനെയൊരു ഘട്ടത്തിൽ എന്തുകൊണ്ടാണ് 4ജി ​​വൈകുമെന്ന പ്രഖ്യാപനം എത്തിയത് എന്നതാണ് ഏവരെയും അ‌മ്പരപ്പിക്കുന്നത്.

പ്രാദേശികമായി നിർമ്മിക്കുന്ന 4ജി ഉപകരണങ്ങൾ

പ്രാദേശികമായി നിർമ്മിക്കുന്ന 4ജി ഉപകരണങ്ങൾ ഉപയോഗിക്കണം എന്ന കേന്ദ്ര നിർദേശത്തിന്റെ അ‌ടിസ്ഥാനത്തിൽ തേജസ് നെറ്റ്‌വർക്കിനെയാണ് ഉപകരണങ്ങൾക്കായി ബിഎസ്എൻഎൽ ആശ്രയിക്കുന്നത്. ടിസിഎസ് സിസ്റ്റം ഇന്റഗ്രേറ്ററിന്റെ പങ്ക് വഹിക്കും, കൂടാതെ സി-ഡോട്ടും (സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ്) ബിഎസ്‌എൻഎല്ലിനെ ഹോംഗ്രൗൺ 4 ജി പുറത്തിറക്കാൻ സഹായിക്കും. ഇവരുമായി ചേർന്നുള്ള ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപന ശ്രമങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കിയിരുന്നത്.

ഒറ്റച്ചിപ്പിൽ വൈ​ഫൈ, ബ്ലൂടൂത്ത്, സെല്ലുലാർ; നിർണായക മാറ്റവുമായി ആപ്പിൾ, ബ്രോഡ്കോമിന് തിരിച്ചടിഒറ്റച്ചിപ്പിൽ വൈ​ഫൈ, ബ്ലൂടൂത്ത്, സെല്ലുലാർ; നിർണായക മാറ്റവുമായി ആപ്പിൾ, ബ്രോഡ്കോമിന് തിരിച്ചടി

കാലങ്ങളായുള്ള ആരോപണത്തിൽനിന്ന് മുക്തിനേടാൻ

എന്നാൽ മനപ്പൂർവം ബിഎസ്എൻഎൽ 4ജി ​വൈകിപ്പിക്കുകയാണെന്ന കാലങ്ങളായുള്ള ആരോപണത്തിൽനിന്ന് മുക്തിനേടാൻ ഈ ഘട്ടത്തിൽ പോലും ബിഎസ്എൻഎല്ലിന് കഴിയുന്നില്ല എന്നത് ഏറെ നിരാശാജനകമാണ്. പലവിധ കാരണങ്ങൾ മൂലം സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് ഉപയോക്താക്കളെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമയമാണ്. ഈ ഘട്ടത്തിൽ ബിഎസ്എൻഎൽ 4ജി എത്രയും വേഗം എത്തുന്നത് കമ്പനിക്ക് കൂടുതൽ സ്വാധീനം നേടാൻ ഇടയാക്കുമെന്ന് വിലയിരുത്തലുകൾ ഉണ്ടായിരുന്നു. ഈ പ്രതീക്ഷകളും 4ജി ​​വൈകുമെന്ന കമ്പനിയുടെ ട്വീറ്റോടുകൂടി ഇല്ലാതായി.

എല്ലാം ഒരു വിധം നേരെയാകും

കാര്യങ്ങൾ എല്ലാം ഒരു വിധം നേരെയാകും എന്ന ഘട്ടത്തിലെത്തി നിൽക്കെയുള്ള ഈ ട്വീറ്റ് ഏറെ നിരാശ പടർത്തുന്നു. 4ജിയുടെ ലോഞ്ച് വീണ്ടും വൈകുന്നത് മറ്റ് ടെലിക്കോം കമ്പനികളുമായുള്ള മത്സരത്തിൽ ബിഎസ്എൻഎല്ലിനെ ഏറെ പിന്നോട്ടടിപ്പിക്കും. . 4ജി പുറത്തിറക്കാൻ ആഭ്യന്തര സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് സർക്കാർ ബിഎസ്എൻഎല്ലിനോട് ആവശ്യപ്പെട്ടിരുന്നു. അത് ഒരുപാട് കാലതാമസവും പ്രശ്നങ്ങളും ഉണ്ടാക്കി. എന്നാൽ അവസാന ഘട്ടത്തിൽ, ഇത് ഇന്ത്യയുടെ ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണ് എന്ന് വിലയിരുത്തപ്പെട്ടിരുന്നു.

ലോകത്തിന്റെ ഫാക്റ്ററിയും ഐഫോണുകളുടെ തറവാടും... ചൈനയെ തറപറ്റിക്കുമോ മോദിയുടെ ഭാരതം?ലോകത്തിന്റെ ഫാക്റ്ററിയും ഐഫോണുകളുടെ തറവാടും... ചൈനയെ തറപറ്റിക്കുമോ മോദിയുടെ ഭാരതം?

ആഭ്യന്തര സാങ്കേതികവിദ്യ

ആഭ്യന്തര സാങ്കേതികവിദ്യ ഉപയോഗിച്ച് 5ജിയും 4ജിയും നൽകുന്ന ആദ്യ ടെലിക്കോം കമ്പനി എന്ന നേട്ടം ബിഎസ്എൻഎല്ലിന് സ്വന്തമാകുമെന്നായിരുന്നു വിലയിരുത്തൽ. അടുത്ത 18 മുതൽ 24 മാസത്തിനുള്ളിൽ 1,00,000 സൈറ്റുകൾ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനാണ് ബിഎസ്എൻഎൽ പദ്ധതിയിടുന്നത്. എന്നാൽ ഇനിയും കാലതാമസം ഉണ്ടായാൽ ബിഎസ്എൻഎല്ലിന്റെ 4ജി ലോഞ്ച് പൂർണ്ണമായും അർത്ഥശൂന്യമാകുകയും പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജുകൾ ഉപയോഗശൂന്യമാവുകയും ചെയ്യും.

Best Mobiles in India

English summary
BSNL says that 4G will start only in the second half of 2023. This is contrary to the company's previous announcement. We started 2023 by hearing that BSNL would deliver 4G and 5G in the same year. But the minister had said the other day that 5G can be launched only in 2024. After this, the notification came that 4G would also be delayed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X