ആൻഡ്രോയിഡ് രംഗത്തിന്റെ തലവര മാറുമോ..? സുപ്രീം കോടതിയിൽ ഗൂഗിളും കേന്ദ്രവും നേർക്കുനേർ വരുന്നു

|

രാജ്യത്തെ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ വിപണിയിലെ ഗൂഗിളിന്റെ സർവാധിപത്യത്തെക്കുറിച്ചുള്ള ചർച്ചകൾ ഇനി സുപ്രീം കോടതിയിലേക്ക്. ഇന്ത്യയിൽ ഏറ്റവും അധികം പേർ ഉപയോഗിക്കുന്ന മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം എന്ന മേധാവിത്വം Google ദുരുപയോഗം ചെയ്യുന്നുവെന്ന് കാട്ടി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിന് 1,337.76 കോടി രൂപ പിഴ ചുമത്തിയിരുന്നു. തുടർന്നാണ് ഗൂഗിളും കേന്ദ്രവും തമ്മിലുള്ള തർക്കം സുപ്രീം കോടതിയിൽ എത്തുന്നത്. രാജ്യത്തെ ഡിജിറ്റൽ രംഗത്ത് തന്നെ നിർണായകമായേക്കാവുന്ന നിയമപോരാട്ടങ്ങളിൽ ഒന്നായി ഗൂഗിളിന്റെ ഹർജി മാറിയേക്കും.

 

സുപ്രീം കോടതി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഗൂഗിളിന്റെ ഹർജി പരിഗണിച്ചതും വാദം കേൾക്കാമെന്ന് സമ്മതിച്ചതും. തിങ്കളാഴ്ച കേസ് വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വരും. കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവ് അസാധാരണമാണെന്നാണ് കമ്പനിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എഎം സിംഗ്വി പറയുന്നത്. ഗൂഗിൾ എതെങ്കിലും തരത്തിലുള്ള ദുരുപയോഗം നടത്തുന്നതായി സിസിഐ കണ്ടെത്തിയിട്ടില്ലെന്നും സിംഗ്വി വാദിക്കുന്നുണ്ട്.

കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ

കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗിൾ ആദ്യം നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിനെ ( എൻസിഎൽഎടി ) സമീപിച്ചിരുന്നു. ജനുവരി 4ന് അപേക്ഷ പരിഗണിച്ച എൻസിഎൽഎടി സിസിഐ ഉത്തരവിന് ഇടക്കാല സ്റ്റേ നൽകാൻ വിസമ്മതിക്കുകയും പിഴ തുകയുടെ 10 ശതമാനം നിക്ഷേപിക്കാൻ നിർദേശിക്കുകയും ചെയ്തു.

കാലത്തിനൊത്ത മാറ്റങ്ങളോ..? 2023-ൽ സ്മാർട്ട്ഫോൺ വിപണിയിൽ പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾകാലത്തിനൊത്ത മാറ്റങ്ങളോ..? 2023-ൽ സ്മാർട്ട്ഫോൺ വിപണിയിൽ പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾ

പിഴ ചുമത്താൻ കാരണം
 

പിഴ ചുമത്താൻ കാരണം

ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ഗൂഗിളും ഐഒഎസിൽ ആപ്പിളും പുലർത്തുന്ന മേൽക്കോയ്മക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കേസുകളും പരാതികളും നിലവിലുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് ഇന്ത്യയിലും സമാന രീതിയിലുള്ള ഇടപെടലുകൾ ഉണ്ടായത്. ആപ്പുകളിൽ ഇൻ ആപ്പ് പേയ്മെന്റുകൾക്ക് തങ്ങളുടെ മാത്രം സംവിധാനം ഉപയോഗിക്കാൻ ആപ്പ് ഡെവലപ്പേഴ്സിനെ പ്രേരിപ്പിക്കുന്നു എന്നതാണ് ​ഗൂ​ഗിളിനെതിരായ പ്രധാന ആരോപണങ്ങളിൽ ഒന്ന്.

തേർഡ് പാർട്ടി പേയ്മെന്റ് സർവീസുകൾ

തേർഡ് പാർട്ടി പേയ്മെന്റ് സർവീസുകൾ ഉപയോഗിക്കാൻ അനുവദിക്കുന്നില്ല, വിപണി പിടിച്ചടക്കാൻ ആൻഡ്രോയിഡ് പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്തു എന്നിങ്ങനെയുള്ള ആരോപണങ്ങളും 199 പേജുകൾ ഉള്ള സിസിഐ റിപ്പോർട്ടിൽ ഉണ്ട്. ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് ഇഷ്ടമുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനും താത്പര്യമുള്ള സെർച്ച് എഞ്ചിൻ സെലക്റ്റ് ചെയ്യാനും അനുവദിക്കണമെന്നും കമ്മീഷൻ ഗൂഗിളിന് നിർദേശം നൽകി. ജനുവരി 19ന് ഉത്തരവ് പ്രാബല്യത്തിൽ വരും. ഈ സാഹചര്യത്തിലാണ് ഗൂഗിൾ സുപ്രീം കോടതിയെ സമീപിച്ചത്.

ഗൂഗിളിന്റെ വാദങ്ങൾ

ഗൂഗിളിന്റെ വാദങ്ങൾ

സിസിഐ ഉത്തരവ് ഇന്ത്യയിലെ ആൻഡ്രോയിഡ് രംഗത്തിന്റെ വളർച്ചയില്ലാതാക്കുമെന്നാണ് ഗൂഗിൾ ഉയർത്തുന്ന പ്രധാന വാദം. ആയിരത്തിലധികം ഉപകരണ നിർമാതാക്കളുമായും ആപ്പ് ഡെവലപ്പർമാരുമായുമുള്ള കരാറുകൾ പരിഷ്കരിക്കേണ്ടി വരും. 15 വർഷത്തോളമായി തുടരുന്ന സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുന്നത് കമ്പനിക്കും ഇന്ത്യൻ സാമ്പത്തികരംഗത്തിനും യൂസേഴ്സിനുമെല്ലാം പരിഹരിക്കാനാകാത്ത വിധത്തിൽ ദോഷം ചെയ്യുമെന്നും കമ്പനി പറയുന്നു.

ഫോൺ നിർമാതാക്കൾ

സിസിഐ പുറത്തിറക്കിയ നിർദേശങ്ങൾ പലതും ഊഹങ്ങളുടെ അടിസ്ഥാനത്തിലുള്ളവയാണെന്നും യൂസേഴ്സിനെയടക്കം ഈ ഉത്തരവ് എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടില്ലെന്നും ഹർജിയിൽ കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഉത്തരവ് നടപ്പിലാക്കിയാൽ യൂസേഴ്സിനും ഫോൺ നിർമാതാക്കൾക്കും ഡെവലപ്പേഴ്സിനും വരുന്ന നാശനഷ്ടങ്ങളും ഗൂഗിളിന്റെ സൽപ്പേരിന് ഉണ്ടാകുന്ന കളങ്കമോ മാറ്റാൻ ആകില്ലെന്നും ഗൂഗിളിന്റെ ഹർജിയിലുണ്ട്.

ലോകത്തിന്റെ ഫാക്റ്ററിയും ഐഫോണുകളുടെ തറവാടും... ചൈനയെ തറപറ്റിക്കുമോ മോദിയുടെ ഭാരതം?ലോകത്തിന്റെ ഫാക്റ്ററിയും ഐഫോണുകളുടെ തറവാടും... ചൈനയെ തറപറ്റിക്കുമോ മോദിയുടെ ഭാരതം?

ഗൂഗിൾ സമർപ്പിച്ച പരാതി

നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന് ഗൂഗിൾ സമർപ്പിച്ച പരാതിയിൽ ഇത്തരമൊരു ഇടപെടലിന് ബാധിക്കപ്പെടുന്ന കക്ഷികൾ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവ് പിഴവുകൾ നിറഞ്ഞതാണെന്നും ചൂണ്ടിക്കാണിച്ചിരുന്നു. ഉത്തരവിലെ പല ഭാഗങ്ങളും സമാന വിഷയത്തിലെ യൂറോപ്യൻ കമ്മീഷൻ ഉത്തരവിൽ നിന്ന് പകർത്തിയതാണെന്ന് ഗൂഗിൾ ആരോപിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

Best Mobiles in India

English summary
The debate on Google's supremacy in the Indian Android smartphone market has now reached the Supreme Court. The Competition Commission of India (CCI) has imposed a fine of Rs 1,337.76 crore on Google, alleging that Google is abusing its supremacy in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X