ചാറ്റ്ജിപിറ്റിയുടെ ലീവ് ലെറ്ററും തരൂരിന്റെ ദുഖവും... എഐ ചാറ്റ്ബോട്ടിന് മറുപടിയുമായി ശശി തരൂർ

|

കേരളത്തിന്റെയും രാജ്യത്തിന്റെയും രാഷ്ട്രീയ മണ്ഡലങ്ങളിലെ പരമ്പരാഗത വ്യവസ്ഥാപിത രീതികളെ വല്ലാതെ അസ്വസ്ഥമാക്കുന്ന രാഷ്ട്രീയ നേതാവാണ് നമ്മുടെ തിരുവനന്തപുരം എംപി ശശി തരൂർ. കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചും കേരളത്തിലെ കോൺഗ്രസിൽ ഒരു സമാന്തര വഴി വെട്ടിത്തുറന്നും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകളിൽ വരെ ഇടം പിടിച്ച നേതാവ്. രാഷ്ട്രീയ ചർച്ചകളിൽ ശശി തരൂരിന്റെ ഭാവി എന്താകുമെന്നത് കാലം നിർണയിക്കട്ടെ. എന്നാൽ Shashi Tharoor വാർത്തകളിൽ വല്ലാതെയങ്ങ് നിറഞ്ഞ് നിൽക്കാൻ തുടങ്ങിയതിന് പിന്നിൽ രാഷ്ട്രീയ നിലപാടുകളോ ഐക്യരാഷ്ട്ര സഭയിലെ ഉത്തരവാദിത്വങ്ങളോ ആയിരുന്നില്ല (ChatGPT).

ശശി തരൂർ

ഇംഗ്ലീഷ് ഭാഷയിൽ ആരെയും അമ്പരപ്പിക്കുന്ന പ്രാവീണ്യം ഉണ്ട് അദ്ദേഹത്തിന്. അപൂർവമായി മാത്രം ഉപയോഗിക്കപ്പെടുന്ന ഇംഗ്ലീഷ് വാക്കുകൾ പൊതുമധ്യത്തിലേക്കെത്തിക്കുന്ന ശീലവും തരൂരിനുണ്ട്. ഓക്സ്ഫോർഡിൽ പോയി അവിടെയിരുന്ന സായിപ്പ് കുഞ്ഞുങ്ങളുടെ ബാപ്പായുടെ ബാപ്പമാരുടെ കൊള്ളരുതായ്മകൾ വിളിച്ച് പറഞ്ഞ് അവരെക്കൊണ്ട് തന്നെ കൈയ്യടിപ്പിച്ചതും ഇംഗ്ലീഷ് പ്രാവീണ്യവുമാണ് പുള്ളിയെ രാജ്യമെങ്ങും ഫേമസ് ആക്കിയത്.

പോഗണോട്രോഫി

പോഗണോട്രോഫിയും ഫരാഗോയും മുതൽ അലൊഡോക്സഫോബിയ വരെ കേൾക്കുന്നവരുടെ കിളിപാറുന്ന എത്രയെത്ര വാക്കുകൾ അദ്ദേഹം നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. ഫരാഗോ രാജ്യത്ത് സൃഷ്ടിച്ച ഓളമൊന്നും ആരും മറന്നിട്ടുണ്ടാവില്ല. വീണ്ടും ശശി തരൂരിന്റെ ഇംഗ്ലീഷ് പ്രാവീണ്യവുമായി ബന്ധപ്പെട്ട ഒരു വാർത്ത വൈറലാവുകയാണ്. ഇതിനൊപ്പം പതിവ് പോലെ പലർക്കും അറിഞ്ഞ് കൂടാത്ത ഒരു ഇംഗ്ലീഷ് വാക്കും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട് ( പലരും എന്നുദ്ദേശിച്ചത് കവിയെപ്പോലെയുള്ളവരെയാണ് ).

ആമസോണിൽ ബോട്ട് സ്മാർട്ട് വാച്ചുകൾക്ക് 80 ശതമാനം വരെ വിലക്കുറവ് | Amazonആമസോണിൽ ബോട്ട് സ്മാർട്ട് വാച്ചുകൾക്ക് 80 ശതമാനം വരെ വിലക്കുറവ് | Amazon

ശശി തരൂരിനെ കോപ്പിയടിച്ച് ചാറ്റ്ജിപിറ്റി
 

ശശി തരൂരിനെ കോപ്പിയടിച്ച് ചാറ്റ്ജിപിറ്റി

യൂസേഴ്സിന്റെ എന്ത് തരം ചോദ്യങ്ങൾക്കും മറുപടി നൽകാൻ കഴിയുന്ന, ഉത്തരങ്ങളോട് പ്രതികരിക്കുന്ന, അക്കാദമിക ലേഖനങ്ങളും സിനിമ സ്ക്രിപ്റ്റുകളും പ്രോഗ്രാം കോഡുകളും പ്രേമലേഖനങ്ങളും വരെ തയ്യാറാക്കാൻ ശേഷിയുള്ള എഐ ലാംഗ്വേജ് മോഡൽ ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിറ്റി. ഇന്റർനെറ്റ് ലോകത്തെ ഏറ്റവും പുതിയ സെൻസേഷനായ ചാറ്റ്ജിപിറ്റിയോട് "ശശി തരൂർ" ശൈലിയിൽ ഒരു ലീവ് ലെറ്റർ തയ്യാറാക്കാൻ നിഷാന്ത് വിജയൻ എന്ന ട്വിറ്റർ യൂസർ അവശ്യപ്പെടുന്നിടത്താണ് കഥയുടെ തുടക്കം.

അനുകരണകലയുടെ ആറാം തമ്പുരാനായ ചാറ്റ്ജിപിറ്റിക്കുണ്ടോ വല്ല കുലുക്കവും. ശശി തരൂരിന്റെ വ്യത്യസ്തവും കാവ്യാത്മകവുമായ രചനാശൈലി എടുത്ത് തന്റെ എഐ തലച്ചോറിലിട്ട് അനലൈസ് ചെയ്ത് ഒരു എഴുത്ത് അങ്ങ് എഴുതി. ഓഫീസിൽ വന്നാൽ വെള്ളത്തിൽ നിന്ന് പുറത്തിട്ട മീനിനെപ്പോലെയാകുമെന്നൊക്കെ പരമാവധി ക്രിയേറ്റീവ് ആകാൻ ചാറ്റ്ജിപിറ്റി ശ്രമിച്ചിട്ടുമുണ്ട്.

പക്ഷെ സംഭവം സാക്ഷാൽ ശശി തരൂരിന് അത്രയങ്ങട് സുഖിച്ചില്ലെന്ന് തോന്നുന്നു. ചാറ്റ്ജിപിറ്റിയുടെ അനുകരണശ്രമം രസകരമായ കാര്യമാണെങ്കിലും ഇത്രയ്ക്ക് വിരസമായ എന്തെങ്കിലും താൻ എഴുതുമെന്ന് കരുതുന്നില്ലെന്നായിരുന്നു ശശി തരൂരിന്റെ ട്വിറ്ററിലെ മറുപടി. പാവം ചാറ്റ്ജിപിറ്റി, പുതിയ എഐ ആയതിനാൽ മനസ് വിഷമിച്ച് കാണുമോ എന്തോ..

പ്രോംപ്റ്റ്

സംഭവം ശശി തരൂരിന് പിടിച്ചില്ലെങ്കിലും ഒരു കാര്യം പറയാതെ വയ്യ, അദ്ദേഹത്തിന് സമാനമായി അതിസങ്കീർണവും വിവരണാത്മകവുമായ രീതിയിലാണ് ചാറ്റ്ജിപിറ്റി അവധിക്കത്ത് തയ്യാറാക്കിയത്. നിഷാന്ത് വിജയൻ യൂസ് ചെയ്ത പ്രോംപ്റ്റ് പിന്നീട് ഉപയോഗിച്ചപ്പോൾ വ്യത്യസ്തമായ അവധിക്കത്താണ് ചാറ്റ്ജിപിറ്റി തയ്യാറാക്കിയത്. പക്ഷെ ഭാഷയുടെ സങ്കീർണതയിലും വിവരണാത്മകതയിലും മാറ്റം ഉണ്ടായിരുന്നില്ല.

ഡാറ്റ വേണോ... ഡാറ്റ; എയർടെലിന്റെ എണ്ണം പറഞ്ഞ ബ്രോഡ്ബാൻഡ് പ്ലാനുകൾ | Airtelഡാറ്റ വേണോ... ഡാറ്റ; എയർടെലിന്റെ എണ്ണം പറഞ്ഞ ബ്രോഡ്ബാൻഡ് പ്ലാനുകൾ | Airtel

വിദ്യാർഥികൾ

ചാറ്റ് ജിപിറ്റി ലോകത്ത് സൃഷ്ടിക്കുന്നത് ഒരേ സമയം ആശങ്കകളും പ്രതീക്ഷകളുമാണ്. ഗൂഗിളിനെക്കാളും മികച്ച സേവനമെന്നുള്ള വിശേഷണങ്ങൾ പോലും വന്ന് കഴിഞ്ഞു. മനുഷ്യന്റെ ചിന്താശേഷിയും ഭാവനയുമെല്ലാം ഇല്ലാതാക്കുമെന്ന വിമർശനങ്ങളും നിരവധി. വിദ്യാർഥികൾ പലരും അസൈൻമെന്റുകൾക്കും പ്രബന്ധങ്ങൾക്കുമെല്ലാം ചാറ്റ്ജിപിറ്റി ഉപയോഗപ്പെടുത്തുന്നത് ന്യൂയോർക്കിൽ നിരോധിച്ചിട്ടുമുണ്ട്.

ഓപ്പൺഐ

2022 നവംബറിലാണ് ഓപ്പൺഐ എന്ന ഗവേഷണ സ്ഥാപനം ചാറ്റ്ജിപിറ്റി അവതരിപ്പിക്കുന്നത്. മനുഷ്യൻ സംസാരിക്കുന്ന ഏത് ഭാഷയും മനസിലാക്കാനും ഉപയോഗിക്കാനും ചാറ്റ്ജിപിറ്റിക്ക് കഴിയും. ഭാവിയിൽ ഏത് വിധത്തിലായിരിക്കും ഇത് പോലെയുള്ള എഐ ടൂളുകൾ മനുഷ്യന്റെ സർഗശേഷിയെ ബാധിക്കുക എന്നത് കാത്തിരുന്ന് തന്നെ കാണണം. ഒറ്റയടിക്ക് രണ്ട് കൈയ്യും നീട്ടി അങ്ങ് ആശ്ലേഷിക്കാൻ കഴിയുന്ന വിധത്തിലുള്ള സാങ്കേതികവിദ്യയല്ല ചാറ്റ്ജിപിറ്റി എന്ന് ചുരുക്കം.

Best Mobiles in India

Read more about:
English summary
ChatGPT is an AI-powered chatbot that can answer any type of user's question and even write programme codes and love letters. The story begins when ChatGPT is asked to write a "Shashi Tharoor"-style leave letter by a Twitter user named Nishant Vijayan.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X