ബിഎസ്എൻഎല്ലിന് ഇങ്ങനെയും ഒരു പ്ലാനോ? അറിഞ്ഞിരിക്കാം ആനുകൂല്യങ്ങളെക്കുറിച്ച്

|

പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ പേര് കേട്ടാലെ കലിയിളകുന്നവരാണ് ഞങ്ങളുടെ വായനക്കാരിൽ നല്ലൊരു ശതമാനമെന്നും അറിയാം. എങ്കിലും രാജ്യത്തെ ഏക പൊതുമേഖല ടെലിക്കോം കമ്പനിയെന്ന നിലയിൽ ബിഎസ്എൻഎല്ലിനെ അങ്ങനെ അങ്ങ് അവഗണിക്കാനും കഴിയില്ല. 4ജി നെറ്റ്വർക്ക് എല്ലായിടത്തുമില്ലെന്ന പരാതി ഒഴിച്ച് നിർത്തിയാൽ ടെലിക്കോം വിപണിയിൽ ഏറ്റവും നിരക്ക് കുറഞ്ഞ സേവനങ്ങൾ നൽകുന്ന കമ്പനി കൂടിയാണ് bsnl.

ബിഎസ്എൻഎല്ലിന് ഇങ്ങനെയും ഒരു പ്ലാനോ? അറിഞ്ഞിരിക്കാം ആനുകൂല്യങ്ങൾ

എല്ലാ യൂസേഴ്സിനും അവരവരുടെ താത്പര്യങ്ങൾ ഉണ്ട്. അതു കൊണ്ട് തന്നെയാണ് 4ജി അല്ലെങ്കിൽ 5ജി സേവനങ്ങൾ ലഭിക്കുന്ന പ്രൈവറ്റ് ടെലിക്കോം കമ്പനികളെ തഴഞ്ഞ് പലരും ബിഎസ്എൻഎൽ കണക്ഷനുകൾ എടുക്കുന്നതും. ഉദാഹരണമായി കേരളത്തിലെ കാര്യം മാത്രം നോക്കിയാൽ മതിയാകും. ബിഎസ്എൻഎല്ലാണ് 12ൽ അധികം നഗരങ്ങളിൽ 5ജി കിട്ടുന്ന കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലിക്കോം കമ്പനി ( യൂസർ ബേസിന്റെ അടിസ്ഥാനത്തിൽ ).

ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് സർവീസ്

മൊബൈൽ, ബ്രോഡ്ബാൻഡ്, ഫിക്സഡ്-ലൈൻ, എയർ ഫൈബർ എന്നിങ്ങനെയുള്ള സേവനങ്ങളാണ് നിലവിൽ ബിഎസ്എൻഎൽ ലഭ്യമാക്കുന്നത്. ഇതിനൊപ്പം പോസ്റ്റ്പെയ്ഡ് സർവീസും യൂസേഴ്സിനായി കമ്പനി അവതരിപ്പിക്കുന്നുണ്ട്. അതേ കേട്ടത് ശരി തന്നെയാണ്, ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് സേവനങ്ങളും നൽകി വരുന്നു. ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് കണക്ഷൻ കിട്ടണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ആദ്യം അടുത്തുള്ള bsnl ഓഫീസിൽ പോകണം. അവിടെ നിന്ന് കെവൈസി നടപടികൾ പൂർത്തിയാക്കണം, സെക്യൂരിറ്റി ഡെപ്പോസിറ്റ് കൂടി നടത്തിയാൽ സർവീസ് ആക്റ്റിവേറ്റഡ് ആകും.

ബിഎസ്എൻഎല്ലിന് ഇങ്ങനെയും ഒരു പ്ലാനോ? അറിഞ്ഞിരിക്കാം ആനുകൂല്യങ്ങൾ

പ്രതിമാസ ബില്ലിങ് ഓപ്ഷൻ നോക്കുന്ന യൂസേഴ്സിനായി നിരവധി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് കോളിങ്, ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയ്ക്കൊപ്പം ഇന്റർനാഷണൽ റോമിങ് പോലെയുള്ള ആഡ്ഓൺ സേവനങ്ങളും ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ സവിശേഷതയാണ്.

അപ്പോൾ ബിഎസ്എൻഎൽ ഓഫീസുകളിൽ പോകാൻ ധൈര്യവും ക്ഷമയും ഉണ്ടെങ്കിൽ സെലക്റ്റ് ചെയ്യാവുന്ന ഏറ്റവും മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഒന്ന് പരിചയപ്പെടാം. 199 രൂപ വില വരുന്ന ബിഎസ്എൻഎൽ എൻട്രി-ലെവൽ പോസ്റ്റ്പെയ്ഡ് പ്ലാനിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാൻ ആണ് 199 രൂപയുടെ പ്ലാൻ. 199 രൂപയുടെ ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനിനെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

199 രൂപയുടെ ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് കണക്ഷനുകൾ ലഭിക്കാൻ ആദ്യം സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കേണ്ടതുണ്ട്. എന്നാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഘടന അൽപ്പം വിചിത്രമാണെന്ന് തന്നെ പറയാം. ലോക്കൽ കണക്ഷനാണ് വേണ്ടതെങ്കിൽ 100 രൂപ അടയ്ക്കേണ്ടി വരും, എസ്.ടി.ഡി കണക്ഷനും വേണമെന്നുള്ളവർ 500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകണം. ലോക്കൽ, എസ്.ടി.ഡി, ഐ.എസ്.ഡി സർവീസുകൾ വേണമെന്നുള്ളവർ 2,000 രൂപയും സെക്യൂരിറ്റി ഡെപ്പോസിറ്റായി അടയ്ക്കണം. വർഷം 2023 ആയെന്ന കാര്യം കമ്പനിക്ക് മനസിലായിട്ടില്ലെന്നതാണ് ഈ സംവിധാനം കാണുമ്പോൾ തോന്നുന്നത്.

ബിഎസ്എൻഎല്ലിന് ഇങ്ങനെയും ഒരു പ്ലാനോ? അറിഞ്ഞിരിക്കാം ആനുകൂല്യങ്ങൾ


199 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ

199 രൂപയുടെ ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാൻ യൂസേഴ്സിന് അൺലിമിറ്റഡ് വോയ്സ് കോൾ ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നു. ലോക്കൽ, നാഷണൽ എന്നിങ്ങനെ ഏത് നെറ്റ്വർക്കിലേക്കും സൌകര്യം ലഭിക്കും. പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനിനൊപ്പം പ്രതിദിനം 100 എസ്എംഎസുകളും മൊത്തം 25 ജിബി ഡാറ്റയും യൂസേഴ്സിന് ലഭിക്കും. നിങ്ങളുടെ നാട്ടിൽ ബിഎസ്എൻഎൽ 4ജി ലഭിക്കുമെങ്കിൽ കോളടിച്ചു.

75 ജിബി ഡാറ്റ റോൾ ഓവർ സൌകര്യവും യൂസേഴ്സിന് പ്ലാനിന് ഒപ്പം ലഭിക്കും. ബണ്ടിൽ ചെയ്ത ഡാറ്റ തീർന്നാൽ ഒരു എംബിക്ക് ഒരു പൈസ എന്ന നിലയിൽ ഈടാക്കും. അതായത് ഒരു ജിബിക്ക് 10.24 രൂപ. ബിസ്എൻഎല്ലിന് എല്ലായി‌ടത്തും 4ജി സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞാൽ യൂസേഴ്സിന് ഏറെ ​ഗുണം ചെയ്യുന്ന പ്ലാനുകളിലൊന്നാണ് 199 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ എന്നതിൽ ഇപ്പോൾ ആ‍ർക്കും ത‍ർക്കമുണ്ടാകില്ല. എന്നാൽ ആ ​ഗുണം ഒരു കാലത്തും യൂസേഴ്സിന് ലഭിക്കരുത് എന്ന് പ്രതിജ്ഞ എടുത്ത പോലെയാണ് ബിഎസ്എൻഎൽ 4ജി ലോഞ്ച് വൈകിപ്പിക്കുന്നത്.

Best Mobiles in India

English summary
All users have their own interests. That is why many people take BSNL connections, avoiding private telecom companies that provide 4G or 5G services. For example, it is enough to look at the case of Kerala. BSNL is the second-largest telecom company in Kerala (based on user base).

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X