വീണ് പോയവരെ വാഴ്ത്തുന്ന നാട്; ഒരു കോടിയിലധികം യൂസേഴ്സുമായി കേരളത്തിൽ വിഐ ഒന്നാമത്

|

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ പൊതുരീതികളിൽ നിന്ന് എന്നും വേറിട്ട് നിൽക്കുന്ന സ്വഭാവമാണ് നമ്മുടെ കൊച്ച് കേരളത്തിന്റേത്. പ്രകൃതിയിലും ഭക്ഷണത്തിലും മുതൽ ശീലങ്ങളിൽ വരെ ആ വ്യത്യാസം പ്രകടമാണ്. നമ്മുടെ ചില തിരഞ്ഞെടുപ്പുകൾ കാണുമ്പോഴും മലയാളിയുടെ മാറിച്ചിന്തിക്കുന്ന മനസ് കാണാം. ഉദാഹരണത്തിന് മൊബൈൽ സേവനങ്ങളുടെ കാര്യം തന്നെ നോക്കാം. രാജ്യത്താകെയുള്ള 22 ടെലിക്കോം സർക്കിളുകളിൽ 21ലും ഒന്നാം സ്ഥാനം ഒന്നുകിൽ ജിയോയ്ക്ക് അല്ലെങ്കിൽ എയർടെലിന് എന്ന നിലയിൽ ആണുള്ളത്.

 
ഒരു കോടിയിലധികം യൂസേഴ്സുമായി കേരളത്തിൽ വിഐ ഒന്നാമത്

എന്നാൽ നമ്മുടെ കേരളത്തിൽ മാത്രം ഈ രീതിയ്ക്ക് വലിയ വ്യത്യാസമുണ്ട്. രാജ്യത്ത് മൂന്നും നാലും സ്ഥാനങ്ങളിലുള്ള Telecom കമ്പനികളാണ് കേരളത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. വയർലെസ് സബ്സ്ക്രൈബർ ബേസിന്റെ ( യൂസർ ബേസിന്റെ ) അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുന്നത്. നിലവിൽ വോഡഫോൺ ഐഡിയയാണ് ( വിഐ ) കേരളത്തിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനി. തൊട്ട് പിന്നിലുള്ളതാകട്ടെ പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലും. റിലയൻസ് ജിയോ മൂന്നാമതും എയർടെൽ നാലാമതുമാണ് നമ്മുടെ സംസ്ഥാനത്ത്. ശെടാ.. അങ്ങനെ വരാൻ വഴിയില്ലല്ലോ എന്ന് കരുതേണ്ട. ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അഥവാ ട്രായ് പുറത്ത് വിടുന്ന പ്രതിമാസ സബ്സ്ക്രിപ്ഷൻ അഡിഷൻ ഡേറ്റ പ്രകാരമാണ് ഈ റിപ്പോർട്ട്.

 

ട്രായ് പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് ( നവംബർ 22 വരെയുള്ള ഡാറ്റ ) കേരളത്തിൽ ആകെയുള്ളത് നാലേ കാൽ കോടി ( 4,25,31,895 ) മൊബൈൽ കണക്ഷനുകളാണ്. ഇതിൽ ഒരു കോടി നാൽപ്പത്തിയേഴ് ലക്ഷം ( 1,47,75,767 ) കണക്ഷനുകളും വിഐയ്ക്ക് സ്വന്തം. തൊട്ട് പിന്നിലുള്ള ബിഎസ്എൻഎല്ലാകട്ടെ ഒക്ടോബറിലെ ഒരു കോടിയിൽ നിന്ന് 99 ലക്ഷത്തിലേക്ക് വീണിട്ടുണ്ട് ( 99,80,393 ). രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയ്ക്ക് 98 ലക്ഷം ( 98,73,408 ) യൂസേഴ്സ് മാത്രമാണ് കേരളത്തിലുള്ളത്.

ഒരു കോടിയിലധികം യൂസേഴ്സുമായി കേരളത്തിൽ വിഐ ഒന്നാമത്

ഒക്ടോബറിനെ അപേക്ഷിച്ച് ജിയോ നില മെച്ചപ്പെടുത്തിയെന്ന കാര്യം മറക്കാൻ കഴിയില്ല. നാലാം സ്ഥാനത്തുള്ള എയർടെൽ 78 ലക്ഷത്തിൽ നിന്ന് 79 ലക്ഷത്തിലേക്കും ( 79,02,200 ) സബ്സ്ക്രൈബർ ബേസ് ഉയർത്തിയിട്ടുണ്ട്. മൊത്തത്തിലുള്ള ട്രെൻഡിന്റെ ഭാഗമായി കേരളത്തിലും വിഐയ്ക്കും ബിഎസ്എൻഎല്ലിനും സബ്സ്ക്രൈബർ ബേസ് കുറയുന്നുണ്ടെന്ന കാര്യവും ഈ കണക്കുകളിൽ നിന്ന് മനസിലാക്കാൻ കഴിയും.

രാജ്യത്താകെ നോക്കുമ്പോൾ പതിവ് ട്രെൻഡ് തന്നെയാണ് നവംബറിലും കാണാൻ കഴിയുന്നത്. റിലയൻസ് ജിയോയും എയർടെലും പുതിയ യൂസേഴ്സിനെ സ്വന്തമാക്കിയപ്പോൾ വിഐയും ബിഎസ്എൻഎല്ലും പതിവ് പോലെ യൂസേഴ്സിനെ നഷ്ടപ്പെടുത്തിയിട്ടുമുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മറ്റൊരു സാഹചര്യം ടെലിക്കോം രംഗത്തില്ല താനും. എന്തായാലും കണക്കുകളും കാര്യങ്ങളും വിശദമായി നോക്കാം.

ഒരു കോടിയിലധികം യൂസേഴ്സുമായി കേരളത്തിൽ വിഐ ഒന്നാമത്

നവംബറിൽ 1.42 മില്ല്യൺ സബ്സ്ക്രൈബേഴ്സിനെയാണ് ജിയോ പുതിയതായി അഡ് ചെയ്തത്. എയർടെൽ ആകട്ടെ 1.05 മില്യൺ സബ്സ്ക്രൈബേഴ്സിനെയും സ്വന്തമാക്കിയിട്ടുണ്ട്. അതേ സമയം രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന് 1.17 മില്യൺ യൂസേഴ്സിനെയാണ് നവംബറിൽ നഷ്ടമായത്. വിഐ 1.82 മില്ല്യൺ യൂസേഴ്സിനെയും ഇക്കാലയളവിൽ നഷ്ടപ്പെടുത്തി.

ആക്റ്റീവ് യൂസേഴ്സിന്റെ കണക്ക് എടുക്കുമ്പോൾ ജിയോയ്ക്ക് 2 മില്യൺ യൂസേഴ്സിനെ നഷ്ടമായിട്ടുണ്ട്. എയർടെലിനും ഒരു മില്യണിന് അടുത്ത് ആക്റ്റീവ് യൂസേഴ്സിനെ നവംബറിൽ നഷ്ടമായിട്ടുണ്ട്. വോഡഫോൺ ഐഡിയയ്ക്ക് ( വിഐ ) നഷ്ടമായ യൂസേഴ്സിന്റെ എണ്ണം 2 മില്യണിന് അടുത്താണ്. ആക്റ്റീവ് യൂസേഴ്സിന്റെ എണ്ണത്തിൽ നവംബറിൽ 0.5 മില്യണിന്റെ കുറവ് ബിഎസ്എൻഎല്ലും നേരിടുന്നു.

ഒരു കോടിയിലധികം യൂസേഴ്സുമായി കേരളത്തിൽ വിഐ ഒന്നാമത്

നവംബർ 22 വരെയുള്ള കണക്കുകളിൽ ആകെ 36.6 കോടി ( 36,60,82,276 ) കോടി യൂസേഴ്സാണ് എയർടെലിന് ഉള്ളത്. രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയ്ക്ക് നിലവിൽ 42.2 കോടി ( 42,28,07,395 ) യൂസേഴ്സും രാജ്യത്തുണ്ട്. മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ ടെലിക്കോം കമ്പനിയായ വിഐയ്ക്ക് നിലവിൽ 24.3 കോടി യൂസേഴ്സാണുള്ളത്. പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിനാകട്ടെ 10 കോടി വയർലെസ് യൂസേഴ്സും രാജ്യത്തുണ്ട്.

Best Mobiles in India

English summary
Telecom companies, which are ranked third and fourth in the country, are number one in Kerala. It is calculated on the basis of the wireless subscriber base (user base). Currently, Vodafone Idea (VI) is the largest telecom company in Kerala. Public-sector telecom company BSNL is right behind.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X