ജിയോ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയം പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

|

റിലയൻസ് ജിയോ അടുത്തിടെ തങ്ങളുടെ ഉപയോക്താക്കൾക്കായി രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഈ പ്ലാനുകൾക്ക് ഒപ്പം ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ഏക ടെലിക്കോം കമ്പനി കൂടിയാണ് റിലയൻസ് ജിയോ. നെറ്റി ചുളിക്കാൻ വരട്ടെ, മറ്റ് ടെലിക്കോം കമ്പനികൾ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ മാത്രമാണ് ഉപയോക്താക്കൾക്ക് ഓഫർ ചെയ്യുന്നത്.

 

ഡിസ്‌നി

ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന് പ്രതിവർഷം 1,499 രൂപയാണ് ചിലവ് വരുന്നത്. അതേ സമയം മൊബൈൽ സബ്‌സ്‌ക്രിപ്‌ഷന് 499 രൂപയും വില വരും. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഒരേ സമയം നാല് സ്‌ക്രീനുകളിൽ വരെ 4കെ റെസല്യൂഷനിൽ വീഡിയോകൾ കാണാൻ കഴിയും. എന്നാൽ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഒരു സ്‌ക്രീനിൽ (മൊബൈൽ), കുറഞ്ഞ റെസല്യൂഷനിൽ മാത്രമേ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. ഇനി റിലയൻസ് ജിയോ നൽകുന്ന രണ്ട് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയം പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ച് വിശദമായി തന്നെ മനസിലാക്കാം.

ജിയോ ഫൈബർ ബ്രോഡ്ബാന്റ് കണക്ഷൻ ഓൺലൈനായി നേടാം, ചെയ്യേണ്ടത് ഇത്ര മാത്രംജിയോ ഫൈബർ ബ്രോഡ്ബാന്റ് കണക്ഷൻ ഓൺലൈനായി നേടാം, ചെയ്യേണ്ടത് ഇത്ര മാത്രം

റിലയൻസ് ജിയോ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയം
 

റിലയൻസ് ജിയോ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയം

റിലയൻസ് ജിയോ നൽകുന്ന ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയം പ്രീപെയ്ഡ് പ്ലാനുകളിൽ ആദ്യത്തേത് 1,499 രൂപ വില വരുന്ന പ്ലാനാണ്. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നത്. പ്രതിദിനം 2 ജിബി ഡാറ്റയും 1,499 രൂപയുടെ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയം പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുന്നു. വാലിഡിറ്റി കാലയളവിൽ ഉടനീളം ആകെ 168 ജിബി ഡാറ്റയാണ് ഈ പ്രീപെയ്ഡ് പ്ലാനിന് ഒപ്പം ലഭിക്കുന്നത്.

1,499 രൂപ

1,499 രൂപയുടെ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയം പ്രീപെയ്ഡ് പ്ലാനിൽ വിവിധ ജിയോ ആപ്പുകളുടെ സബ്സ്ക്രിപ്ഷനും ഒരു വർഷത്തേക്ക് ലഭിക്കും. ഉപയോക്താക്കൾക്ക് ഒരേ സമയം നാല് സ്‌ക്രീനുകൾ വരെ ഉപയോഗിക്കാൻ കഴിയുന്ന ഡിസ്നി പ്ലസ് സബ്സ്ക്രിപ്ഷനെക്കുറിച്ച് ഏടുത്ത് പറയേണ്ടതില്ല. ഈ പ്ലാനിന് ഒപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിങും പ്രതിദിനം 100 എസ്എംഎസുകളും യൂസേഴ്സിന് ലഭിക്കും.

റീചാർജിനായി അധികം പണം മുടക്കേണ്ട, എയർടെല്ലിന്റെ 1ജിബി, 1.5 ജിബി ഡാറ്റ പ്ലാനുകൾറീചാർജിനായി അധികം പണം മുടക്കേണ്ട, എയർടെല്ലിന്റെ 1ജിബി, 1.5 ജിബി ഡാറ്റ പ്ലാനുകൾ

ഡിസ്‌നി പ്ലസ്

മുകളിൽ സൂചിപ്പിച്ചത് പോലെ, സാധാരണ രീതിയിൽ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഒരു വർഷത്തേക്ക് 1,499 രൂപയ്ക്കാണ് ലഭിക്കുന്നത്. എന്നാൽ റിലയൻസ് ജിയോ നൽകുന്ന പ്ലാനിൽ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയം സബ്ക്രിപ്ഷനും അതേ തുക മാത്രമാണ് ചിലവ് വരുന്നത്. എന്നാൽ അധികമായി 84 ദിവസത്തെ വാലിഡിറ്റിയും 2 ജിബി പ്രതിദിന ഡാറ്റയും ഉള്ള ഒരു പ്രീപെയ്ഡ് പായ്ക്കും ലഭിക്കുന്നു.

2 ജിബി

സാധാരണ ഗതിയിൽ 84 ദിവസവും 2 ജിബി പ്രതിദിന ഡാറ്റയും ഉള്ള പായ്ക്കിന് ജിയോ 719 രൂപയാണ് ഈടാക്കുന്നത്. അതിനാൽ റിലയൻസ് ജിയോയുടെ ഈ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഒന്നിലധികം ആനുകൂല്യങ്ങളും സബ്സ്ക്രിപ്ഷനും വളരെ കുറഞ്ഞ ചിലവിൽ ലഭിക്കുന്നു. കൂടാതെ, ഔദ്യോഗിക മൈജിയോ മൊബൈൽ ആപ്പ് ഉപയോഗിച്ച് ഉപയോക്താവ് റീചാർജ് ചെയ്താൽ ജിയോമാർട്ട് ക്യാഷ്ബാക്കും ലഭിക്കും.

4ജി ഫോൺ വാങ്ങുമ്പോൾ രണ്ട് കൊല്ലം ക്യാഷ്ബാക്ക്; വിഐയുടെ കിടിലൻ ഓഫർ 20 ദിവസം കൂടി4ജി ഫോൺ വാങ്ങുമ്പോൾ രണ്ട് കൊല്ലം ക്യാഷ്ബാക്ക്; വിഐയുടെ കിടിലൻ ഓഫർ 20 ദിവസം കൂടി

റിലയൻസ്

റിലയൻസ് ജിയോ നൽകുന്ന രണ്ടാമത്തെ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയം പ്രീപെയ്ഡ് പ്ലാൻ 4,199 രൂപയുടെ പ്രൈസ് ടാഗുമായാണ് വരുന്നത്. പ്രതിദിനം 3 ജിബി ഡാറ്റയാണ് ഈ ഹൈ എൻഡ് പായ്ക്കിനൊപ്പം ജിയോ നൽകുന്നത്. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസുകൾ, ജിയോ ആപ്പുകൾ എന്നിവയും ലഭിക്കും.

ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ

കൂടാതെ, അധിക ചിലവുകൾ ഇല്ലാതെ ഒരു ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയം പായ്ക്കും 4,199 രൂപയുടെ പ്ലാനിന് ഒപ്പം ബണ്ടിൽ ചെയ്തിരിക്കുന്നു. 365 ദിവസത്തെ വാലിഡിറ്റിയാണ് 4,199 രൂപയുടെ പ്ലാൻ യൂസേഴ്സിന് നൽകുന്നത്. റിലയൻസ് ജിയോ ഓഫർ ചെയ്യുന്ന ഒരു വർഷത്തെ വാലിഡിറ്റിയുള്ള ഏക 3 ജിബി ഡെയിലി ഡാറ്റ പ്ലാൻ കൂടിയാണിത്.

30 ദിവസം വാലിഡിറ്റിയുള്ള മികച്ച ബിഎസ്എൻഎൽ പ്ലാൻ30 ദിവസം വാലിഡിറ്റിയുള്ള മികച്ച ബിഎസ്എൻഎൽ പ്ലാൻ

വാർഷിക പ്ലാൻ

4,199 രൂപയിൽ നിന്ന് 1,499 രൂപ ( ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയത്തിന്റെ വാർഷിക നിരക്ക് ) കുറയ്ക്കുകയാണെങ്കിൽ, 365 ദിവസത്തേക്ക് 3 ജിബി പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനിന് നിങ്ങൾ 2,700 രൂപ നൽകണം. ജിയോയിൽ നിന്നും 365 ദിവസത്തേക്കുള്ള 2 ജിബി ഡെയിലി ഡാറ്റ പ്രീപെയ്ഡ് പ്ലാൻ 2,897 രൂപയ്ക്കാണ് ലഭിക്കുന്നത്. 1,499 രൂപയുടെ പ്ലാനിൽ പോലും ഉപയോക്താക്കൾക്ക് ജിയോമാർട്ട് മഹാ ക്യാഷ്ബാക്ക് ലഭിക്കും.

ടെലിക്കോം കമ്പനി

നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. എന്നാൽ കഴിഞ്ഞ ഡിസംബറിൽ ജിയോയ്ക്ക് 12.9 മില്യൺ യൂസേഴ്സിനെ നഷ്ടമായിരുന്നു. കമ്പനിയുടെ മൊത്തം യൂസർ ബേസ് 415.71 മില്യണായി ഇടിയുകയും ചെയ്തു. നവംബറിൽ നിരക്ക് വർധനവ് കൊണ്ട് വന്നതിന് പിന്നാലെയാണ് കമ്പനിയുടെ യൂസർ ബേസ് താഴ്ന്നത്. ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് ( ട്രായ് ) ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്.

ബിഎസ്എൻഎൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളും ആനുകൂല്യങ്ങളുംബിഎസ്എൻഎൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളും ആനുകൂല്യങ്ങളും

റീചാർജ്

ആക്റ്റീവ് അല്ലാത്ത സബ്സ്ക്രൈബേഴ്സിനെയും റീചാർജ് ചെയ്യാൻ അധികം പണം മുടക്കാത്തവരയെും യൂസർ ബേസിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയാണ് സ്വകാര്യ കമ്പനികൾ നിരക്ക് വർധനവ് കൊണ്ട് വന്നത്. യൂസേഴ്സിന്റെ എണ്ണം കുറയുമെന്ന് കണക്ക് കൂട്ടിയിരുന്നെങ്കിലും റിലയൻസ് ജിയോയിൽ നിന്ന് ഇത്രയധികം ഉപയോക്താക്കൾ ഒഴിവാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. രാജ്യത്തെ ആകെ മൊബൈൽ യൂസേഴ്സിന്റെ എണ്ണവും കുറഞ്ഞു. 12.88 മില്യൺ ഇടിവുമായി 1.15 ബില്യൺ ആണ് ഇന്ത്യയിലെ ആകെ മൊബൈൽ യൂസർ ബേസ്.

Best Mobiles in India

English summary
Reliance Jio has recently introduced two new prepaid plans for its customers. In addition to these plans, the company also offers Disney Plus Hotstar premium subscription. Reliance Jio is also the only telecom company in the country to offer Disney Plus Hotstar premium subscriptions along with prepaid plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X