ഇനി എല്ലാം ഫ്രീ..? ബിഎസ്എൻഎൽ കണക്ഷൻ എടുക്കാൻ ഇത് സുവർണാവസരം

|

രാജ്യത്തെ ബ്രോഡ്ബാൻഡ് വിപണിയിൽ എണ്ണം പറഞ്ഞ പേരുകളിൽ ഒന്നാണ് ബിഎസ്എൻഎൽ ഭാരത് ഫൈബർ. പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡ് രംഗങ്ങളിൽ വലിയ പരാജയം ആണെങ്കിലും ബ്രോഡ്ബാൻഡ് സെഗ്മെന്റിൽ ബിഎസ്എൻഎൽ ആളൊരു പുലി തന്നെയാണ്. തങ്ങളുടെ ഫൈബർ ഇന്റർനെറ്റ് സേവനങ്ങളിലേക്ക് പുതിയ കസ്റ്റമേഴ്സിനെ ആകർഷിക്കാൻ കൊണ്ട് പിടിച്ച ശ്രമത്തിലുമാണ് കമ്പനി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബ്രോഡ്ബാൻഡ് ഇൻസ്റ്റാളേഷൻ ചാർജുകളെല്ലാം ( മാർച്ച് 3.1 വരെ ) കമ്പനി ഒഴിവാക്കിയിരുന്നു. ഇപ്പോഴിതാ കണ്ണഞ്ചിപ്പിക്കുന്ന പുതിയ പ്രഖ്യാപനവുമായി വന്നിരിക്കുകയാണ് BSNL Bharat Fiber.

 

ഭാരത് ഫൈബർ ബ്രോഡ്ബാൻഡ്

ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷനുകൾക്കൊപ്പം സിംഗിൾ ബാൻഡ് വൈഫൈ റൂട്ടർ സൌജ്യമായി നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പുതിയ കണക്ഷൻ എടുക്കുന്നവർക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. മാത്രമല്ല ദീർഘകാല പ്ലാനുകളും സെലക്റ്റ് ചെയ്യണം. ഇതൊന്നും കേട്ടിട്ട് ഞെട്ടേണ്ടതില്ല. തത്കാലം യൂസേഴ്സിന് തന്നെയാണ് ഇതിൽ അന്തിമ ലാഭം.

സിംഗിൾ ബാൻഡ് വൈഫൈ റൂട്ടർ

സിംഗിൾ ബാൻഡ് വൈഫൈ റൂട്ടർ എന്ന് കേൾക്കുമ്പോഴേ, മനസിൽ മൾട്ടിപ്പിൾ ബാൻഡ് റൂട്ടർ അല്ലേ നല്ലത് എന്നൊരു ചിന്ത പോകരുത്. നിങ്ങളുടെ ആവശ്യങ്ങൾക്ക് സിംഗിൾ ബാൻഡ് റൂട്ടറുകൾ പര്യാപ്തമാണ്. ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന പരമാവധി ഡാറ്റ സ്പീഡ് 300 എംബിപിഎസ് ആണെന്നും ഓർത്തിരിക്കണം. ബിഎസ്എൻഎൽ സൌജന്യമായി നൽകുന്ന വൈഫൈ റൂട്ടർ സ്വന്തമാക്കണം എന്നുള്ളവർ താഴെപ്പറയുന്ന കാര്യങ്ങൾ കൂടി അറിഞ്ഞ് വയ്ക്കണം.

ചാറ്റ് പോലും തുറക്കേണ്ടതില്ല! ശല്ല്യക്കാരെ പുറത്ത് വച്ച് തന്നെ പുറത്താക്കാൻ സൌകര്യവുമായി WhatsAppചാറ്റ് പോലും തുറക്കേണ്ടതില്ല! ശല്ല്യക്കാരെ പുറത്ത് വച്ച് തന്നെ പുറത്താക്കാൻ സൌകര്യവുമായി WhatsApp

ബിഎസ്എൻഎൽ
 

ബിഎസ്എൻഎൽ നൽകുന്ന സിംഗിൾ ബാൻഡ് വൈഫൈ റൂട്ടർ വേണ്ടവർ 6 മാസം വാലിഡിറ്റിയുള്ള ബ്രോഡ്ബാൻഡ് പ്ലാൻ സെലക്റ്റ് ചെയ്യേണ്ടതുണ്ട്. ഫൈബർ ബേസിക് പ്ലസ്, ഫൈബർ സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ്, ഫൈബർ പ്രീമിയം പ്ലസ് ഒടിടി എന്നീ പ്ലാനുകളിൽ ഒന്ന് ആറ് മാസത്തേക്ക് സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്. ഇതൊരു നഷ്ടക്കച്ചവടമല്ലെന്നതാണ് യാഥാർഥ്യം. ഏത് കണക്ഷനായാലും ദീർഘകാലത്തേക്ക് സബ്സ്ക്രൈബ് ചെയ്യുമ്പോൾ ഇടയ്ക്കിടെയുള്ള പേയ്മെന്റ് ഒഴിവാക്കാൻ കഴിയും. നിരക്കുകളിലും വ്യത്യാസം വരും.

ഇൻസ്റ്റാളേഷൻ ചാർജ് ഇല്ല

2023 മാർച്ച് 31 വരെ ബ്രോഡ്ബാൻഡ് സബ്സ്ക്രിപ്ഷൻ എടുക്കുന്നവരിൽ നിന്നും ഇൻസ്റ്റാളേഷൻ ചാർജ് ഈടാക്കില്ലെന്ന് ബിഎസ്എൻഎൽ കഴി‍ഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഡിഎസ്എൽ കണക്ഷനിലും ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷനിലും ഈ ഇളവ് നൽകുന്നുണ്ട്. ഇളവിന് മുമ്പ് ഡിഎസ്എൽ കണക്ഷന് 250 രൂപയായിരുന്നു ഇൻസ്റ്റാളേഷൻ ചാ‍ർജ്.

ഫൈബർ ബ്രോഡ്ബാൻഡ്

ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷന് ഇൻസ്റ്റാളേഷൻ ചാർജ് 500 രൂപ വരെയായി ഉയരും. സൌജന്യ റൂട്ടർ എന്ന ആനുകൂല്യം കൂടി വരുന്നതോടെ ബ്രോഡ്ബാൻഡ് കണക്ഷന് വേണ്ടിയുള്ള പണച്ചിലവിൽ വലിയ കുറവ് വരുന്നത് യൂസേഴ്സിന് നേട്ടമാണ്. ബിഎസ്എൻഎൽ ഭാരത് ഫൈബ‍‍ർ ഓഫ‍ർ ചെയ്യുന്ന ഏതാനും ബ്രോഡ്ബാൻഡ് പ്ലാനുകൾ കൂ‌‌ടി നോക്കാം.

ബിഎസ്എൻഎൽ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ

ബിഎസ്എൻഎൽ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ

329 രൂപയാണ് ബിഎസ്എൻഎൽ ഭാരത് ഫൈബർ ഓഫർ ചെയ്യുന്ന ഏറ്റവും നിരക്ക് കുറഞ്ഞ ബ്രോഡ്ബാൻഡ് പ്ലാനിന്റെ വില. ഈ എൻട്രി ലെവൽ പ്ലാൻ 20 എംബിപിഎസ് സ്പീഡും 1000 ജിബി ( 1 ടിബി ) ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഒരു ഫിക്സഡ് ലൈൻ കോളിങ് കണക്ഷനും 329 രൂപയുടെ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ പാക്ക് ചെയ്യുന്നുണ്ട്. ഓഫർ രാജ്യത്തെ എല്ലാ ബിഎസ്എൻഎൽ സർക്കിളുകളിലും ലഭ്യമല്ല എന്നത് ഒരു പോരായ്മയാണ്

ഫാൻസ് അറിയുന്നുണ്ടോ..? ഇലോൺ മസ്ക് വാടക കൊടുത്തില്ല; ട്വിറ്റർ ജീവനക്കാരെ ഇറക്കിവിട്ട് കെട്ടിടഉടമ | Twitterഫാൻസ് അറിയുന്നുണ്ടോ..? ഇലോൺ മസ്ക് വാടക കൊടുത്തില്ല; ട്വിറ്റർ ജീവനക്കാരെ ഇറക്കിവിട്ട് കെട്ടിടഉടമ | Twitter

ഫൈബർ എൻട്രി

ഫൈബർ എൻട്രി എന്ന പേരിൽ എത്തുന്ന 329 രൂപയുടെ ഓഫർ നിലവിൽ ബിഎസ്എൻഎൽ നൽകുന്ന ഏറ്റവും അഫോർഡബിളായ ബ്രോഡ്ബാൻഡ് പ്ലാൻ കൂടിയാണ്. നേരത്തെയുണ്ടായിരുന്ന 275 രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ നീക്കം ചെയ്തിരുന്നു. കൂടുതൽ ഡാറ്റയും ഇന്റ‍നെറ്റ് സ്പീഡും നൽകുന്ന പ്ലാനുകളും ബിഎസ്എൻഎൽ തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നുണ്ട്.

പ്ലാൻ

1,799 രൂപ വില വരുന്ന ബിഎസ്എൻഎൽ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ 300 എംബിപിഎസ് വരെ ഡാറ്റ സ്പീഡ് തരും. 4 ടിബി വരെ ഡാറ്റയും പ്ലാനിൽ ലഭ്യമാണ്. കൂടുതൽ ഡാറ്റ തരുന്ന വില കൂടിയ പ്ലാനുകളും ബിഎസ്എൻഎൽ യൂസേഴ്സിന് ഓഫർ ചെയ്യുന്നു.

Best Mobiles in India

English summary
BSNL Bharat Fiber is one of the most prominent names in the country's broadband market. After waiving all broadband installation charges, the company has come up with a new announcement.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X