ഫേസ്ബുക്കില്‍ ലൈക്ക് കൂടാതെ 6 വികാരങ്ങള്‍ കൂടി ഉള്‍പ്പെടുത്തും..!

ഡിസ്‌ലൈക്ക് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് ഫേസ്ബുക്ക് ഒരുപിടി അനവധി വികാരങ്ങള്‍ പ്രകടിപ്പിക്കാനുളള അവസരമൊരുക്കുന്നു. ഡിസ്‌ലൈക്ക് ബട്ടണ്‍ നെഗറ്റിവ് ആയ അര്‍ത്ഥ തലങ്ങള്‍ നല്‍കുമെന്നതിനാല്‍ കുറച്ച് കൂടി വിശാലമായ രീതിയിലാണ് സുക്കര്‍ബര്‍ഗ് പുതിയ ബട്ടണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

പ്രപഞ്ചത്തിലെ അധികം അറിയപ്പെടാത്ത 10 വിചിത്ര ഗ്രഹങ്ങള്‍..!

ഇതുസംബന്ധിച്ച് കൂടുതല്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്ക്

ഇനി ഒരു പോസ്റ്റിനടിയില്‍ ലൈക്കിന് പുറമെ ആറ് വികാരങ്ങള്‍ കൂടി പ്രകടിപ്പിക്കാന്‍ സാധിക്കും.

 

ഫേസ്ബുക്ക്

സ്‌നേഹം, ചിരി, അതെ, അത്ഭുതം, ദുഖം, ദേഷ്യം തുടങ്ങിയ വികാരങ്ങളാണ് പുതുതായി ഏര്‍പ്പെടുത്താന്‍ പോകുന്നത്.

 

ഫേസ്ബുക്ക്

ഈ പുതിയ സവിശേഷത ഉടന്‍ എത്തില്ലെങ്കിലും, ഇതിന്റെ പരീക്ഷണ ഉപയോഗങ്ങള്‍ ആരംഭിച്ചതായി ഫേസ്ബുക്ക് സിഇഒ സുക്കര്‍ബര്‍ഗ് പറഞ്ഞു.

 

ഫേസ്ബുക്ക്

ഫേസ്ബുക്കിലെ തന്റെ പോസ്റ്റിലൂടെയാണ് സുക്കര്‍ബര്‍ഗ് പോസ്റ്റിന് താഴെ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന വികാരങ്ങള്‍ വെളിപ്പെടുത്തിയത്.

 

ഫേസ്ബുക്ക്

കഴിഞ്ഞ മാസമാണ് ഫേസ്ബുക്കില്‍ ഡിസ്‌ലൈക്ക് ബട്ടണ്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞത്.

 

ഫേസ്ബുക്ക്

എന്നാല്‍ പുതുതായി അവതരിപ്പിക്കുന്ന ബട്ടണ്‍ ഡിസ്‌ലൈക്ക് മാത്രമായിരിക്കില്ലെന്നും സുക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തിരുന്നു.

 

ഫേസ്ബുക്ക്

പുതിയ വികാരങ്ങളുടെ അവതരണത്തോടെ ഡിസ്‌ലൈക്ക് മാത്രമല്ല കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന സുക്കര്‍ബര്‍ഗിന്റെ വാക്കുകളുടെ അര്‍ത്ഥം വെളിപ്പെട്ടിരിക്കുകയാണ്.

 

ഫേസ്ബുക്ക്

പുതുതായി അവതരിപ്പിക്കുന്ന വികാരങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് കാണിക്കുന്ന വീഡിയോയും സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
From sadness to wow, Facebook launches reaction buttons beyond like.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot