നമ്മളെ കുറിച്ച് എല്ലാം അറിയുന്ന ഗൂഗിൾ, ഞെട്ടിക്കുന്ന വിവരങ്ങൾ ഇതാ

|

ഇന്റർനെറ്റിൽ ധാരാളം സമയം ചെലവിടുന്ന നമ്മളെപ്പോലുള്ള ആളുകളുടെ ഡാറ്റകളാണ് വിവരങ്ങളുടെ വാണിജ്യ ലോകത്തെ സമ്പന്നമാക്കുന്നത്. പല തരത്തിലുള്ള ഡാറ്റകൾ ഉണ്ടെങ്കിലും ഏറെ ലാഭകരമായി കണക്കാക്കുന്നത് വ്യക്തിഗത വിവരങ്ങളാണ്. തങ്ങളുടെ സേവനങ്ങളിൽ നിന്നും പണം ഉണ്ടാക്കാൻ ഗൂഗിളിനെപ്പോലുള്ള ടെക് ഭീമൻമാർ വൻ തോതിൽ ഡാറ്റ ശേഖരിക്കുന്നു. ഓരോ യൂസറുടെയും വെർച്ച്വൽ പ്രൊഫൈൽ തന്നെ ഇതിനായി ഗൂഗിൾ ഉണ്ടാക്കിയിട്ടുണ്ട്.

ഡിജിറ്റൽ ഡാറ്റ

യൂട്യൂബ്, ഗൂഗിൾ ക്രോം,ജിമെയിൽ എന്നിങ്ങനെയുള്ള ആപ്പുകളിൽ നമ്മൾ അവശേഷിപ്പിക്കുന്ന ഡിജിറ്റൽ കാൽപ്പാടുകൾ ഉപയോഗിച്ചാണ് ഈ വെർച്ച്വൽ പ്രൊഫൈൽ നിർമ്മിക്കുന്നത്. ഓരോ വ്യക്തികൾക്കും അനുസരിച്ചുള്ള പരസ്യങ്ങൾ നൽകാൻ ഈ വിവരങ്ങൾ ഉപയോഗിക്കപ്പെടുന്നു. ഗൂഗിളിൻ്റെ കൈവശമുള്ള നമ്മുടെ വിവരങ്ങൾ അറിഞ്ഞാൽ ഞെട്ടലുണ്ടാകുമെന്നത് തീർച്ചയാണ്.

കൂടുതൽ വായിക്കുക: Tech Tips: ഐഫോണിലും ആൻഡ്രോയിഡിലും വാട്സാപ്പ് കോളുകൾ എങ്ങനെ റെക്കോർഡ് ചെയ്യാം ?കൂടുതൽ വായിക്കുക: Tech Tips: ഐഫോണിലും ആൻഡ്രോയിഡിലും വാട്സാപ്പ് കോളുകൾ എങ്ങനെ റെക്കോർഡ് ചെയ്യാം ?

ഗൂഗിളിന് അറിയുന്ന വ്യക്തിഗത വിവരങ്ങൾ

ഗൂഗിളിന് അറിയുന്ന വ്യക്തിഗത വിവരങ്ങൾ

നിങ്ങളുടെ പ്രായം,ലിംഗം, താൽപര്യങ്ങൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങളെല്ലാം ഗൂഗിളിൻ്റെ പക്കലുണ്ട്. ഒരാളുടെ ജീവിതത്തെക്കുറിച്ച് ഏതാണ്ട് കൃത്യമായ ധാരണ ഗൂഗിളിന് ഉണ്ടാകും. ഫേഷ്യൻ റെക്കഗണൈസേഷനും വോയിസ് കമാൻ്റും എല്ലാം സാധരാണയായതോടെ നിങ്ങളുടെ രൂപത്തെക്കുറിച്ചും ശബ്ദത്തെക്കുറിച്ച് ധാരണ ലഭിക്കുന്നു. നിങ്ങളുടെ മത വിശ്വാസം, ആരോഗ്യം,കുട്ടികളുണ്ടെങ്കിൽ അവരെക്കുറിച്ച് എല്ലാം ഗൂഗിൾ മനസിലാക്കുന്നു.

പേഴ്സണലൈസേഷൻ

ആശ്ചര്യം എന്ന് പറയട്ടെ, നിങ്ങളെക്കുറിച്ച് എന്തെല്ലാം അറിവുണ്ട് എന്നതിനെക്കുറിച്ച് പറയുന്ന ഒരു വെബ്സൈറ്റും ഗൂഗിളിനു ഉണ്ട്. നമ്മുടെ താൽപര്യങ്ങളെക്കുറിച്ച് ഇതിൽ പറയുന്നു. പേഴ്സണലൈസേഷൻ ഓഫ് ചെയ്യാനും ഈ വെബ്സൈറ്റിലൂടെ സാധിക്കും. വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ചില കാര്യങ്ങൾ തമാശയായി തോന്നും എങ്കിലും പ്രായം, ജോലി,തുടങ്ങിയ വിവരങ്ങൾ കൃത്യമായിരിക്കും.

കൂടുതൽ വായിക്കുക: ഗൂഗിൾ ആപ്പിലും ഗൂഗിൾ വെബ്ബിലും ഭാഷ മാറ്റുന്നതെങ്ങനെ; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ഗൂഗിൾ ആപ്പിലും ഗൂഗിൾ വെബ്ബിലും ഭാഷ മാറ്റുന്നതെങ്ങനെ; അറിയേണ്ടതെല്ലാം

കൂട്ടുകാരെക്കുറിച്ചും ഭക്ഷണ ശീലത്തെക്കുറിച്ചും അറിയുന്ന ഗൂഗിൾ

കൂട്ടുകാരെക്കുറിച്ചും ഭക്ഷണ ശീലത്തെക്കുറിച്ചും അറിയുന്ന ഗൂഗിൾ

ലൊക്കേഷൻ ട്രാക്കിംഗിലൂടെ നമ്മൾ എവിടെയെല്ലാം സഞ്ചരിച്ചു, ജോലി ചെയ്യുന്ന സ്ഥലം എവിടെ തുടങ്ങിയ കാര്യങ്ങളെല്ലാം ഗൂഗിളിന് മനസിലാക്കാം എന്ന് നമ്മുക്ക് അറിയാം. ഇതിനപ്പുറം നിങ്ങൾ ആരോട് സംസാരിക്കുന്ന, സംസാര വിഷയം എന്ത് എന്നിവയും മനസിലാക്കാൻ ഗൂഗിളിന് സാധിക്കും. ഭക്ഷണ താൽപര്യങ്ങൾ,ഷേപ്പിംഗിനായി ഇഷ്ടപ്പെട്ട സ്ഥലം, ഇഷ്ടപ്പെട്ട സിനിമ, ബുക്ക് തുടങ്ങിയവയും ഗൂഗിൾ മനസിലാക്കുന്നു. ഒരു ട്രിപ്പ് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പോലും സെർച്ച് ഹിസ്റ്ററിയിലൂടെ ഗൂഗിൾ മനസിലാക്കും.

നിങ്ങളെ പിന്തുടരുന്നതിൽ നിന്നും ഗൂഗിളിനെ എങ്ങനെ വിലക്കാം

നിങ്ങളെ പിന്തുടരുന്നതിൽ നിന്നും ഗൂഗിളിനെ എങ്ങനെ വിലക്കാം

ഇത്തരത്തിലുളള നിരീക്ഷണം നിങ്ങൾ ഇഷ്ടപ്പെടുന്നില്ല എങ്കിൽ ചില വഴികൾ ഇത് തടയാനായുണ്ട്.ബ്രൗസറിലെ പ്രൈവസി ക്രമീകരണങ്ങളിൽ മാറ്റം വരുത്തുകയോ ബ്രൗസര്‍ തന്നെ പൂർണ്ണമായി മാറ്റുകയോ ചെയ്യാം. സെറ്റിംഗ്സിൽ പോയി ലൊക്കേഷൻ ട്രാക്കിംഗ് ഓഫ് ചെയ്യാവുന്നതാണ്. ഗൂഗിൾ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യുക എന്നതും ഒരു പ്രതിവിധിയാണെങ്കിലും അത് പ്രായോഗികം ആകണം എന്നില്ല. ഇതൊന്നും നടപ്പാകുന്ന കാര്യമല്ല എന്ന് തോന്നുകയാണെങ്കിൽ കുറച്ച് തുക മുടക്കി വിപിഎൻ വാങ്ങി ബ്രൗസിംഗ് ചെയ്യാവുന്നതാണ്.

കൂടുതൽ വായിക്കുക: VI വരിക്കാർക്ക് വാട്സാപ്പ് വഴിയും റീച്ചാർജ് ചെയ്യാം, ചെയ്യേണ്ടത് ഇത്രമാത്രംകൂടുതൽ വായിക്കുക: VI വരിക്കാർക്ക് വാട്സാപ്പ് വഴിയും റീച്ചാർജ് ചെയ്യാം, ചെയ്യേണ്ടത് ഇത്രമാത്രം

പേഴ്സണലൈസേഷൻ

പേഴ്സണലൈസേഷൻ ഓപക്ഷൻ ഓഫ് ചെയ്താലും ഗൂഗിൾ നിങ്ങളെ പിന്തുടരുന്നത് അവസാനിപ്പിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. മറ്റ് ടെക് ഭീമൻമാരായ ഫെയ്സ്ബുക്ക് ഉൾപ്പടെയുള്ളവയും തങ്ങൾ ശേഖരിക്കുന്ന വിവരങ്ങളും പരസ്യകാര്യങ്ങൾക്കായി വിൽക്കുന്ന വിവരങ്ങളും യൂസർമാരെ കാണിക്കാറുണ്ട്. നമ്മുടെ ഓരോരുത്തരുടെയും വ്യക്തിഗത വിവരങ്ങൾ വിൽപ്പന നടത്തിയാണ് ഈ ടെക് ഭീമൻമാർ കോടിക്കണക്കിന് രൂപ സമ്പാദിക്കുന്നത് എന്ന കാര്യം നാം ഓർക്കണം.

Best Mobiles in India

English summary
The data world is enriched by the data of people like us who spend a lot of time on the internet. Although there are many types of data, the most valuable is personal information.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X