കിടിലന്‍ സവിശേഷതകളുമായി ഗൂഗിള്‍ മാപ്പ്

|

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി പുത്തന്‍ സവിശേഷത അവതരിപ്പിച്ച് ഗൂഗിള്‍ മാപ്പ്. എക്‌സ്‌പ്ലോറര്‍ ടാബ് എന്ന ഓപ്ഷനിലൂടെ ഇഷ്ടമുള്ള ഡൈനിംഗ് ഓഫറുകളുള്‍, ഇഷ്ടമുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കല്‍ ഉള്‍പ്പടെയുള്ള സവിശേഷതകള്‍ ആസ്വദിക്കാം. ഓരോ ഉപയോക്താവിന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള സ്ഥലങ്ങള്‍ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ തെരഞ്ഞെടുത്തു നല്‍കും.

കിടിലന്‍ സവിശേഷതകളുമായി ഗൂഗിള്‍ മാപ്പ്

 

ഡൈനിംഗ്, ഇവന്റുകള്‍ അടക്കമുള്ളവ തെരഞ്ഞെടുക്കാന്‍ സഹായകമായ വണ്‍ ടാപ് ഫീച്ചറാണ് എക്‌സ്‌പ്ലോര്‍ ടാബ്. ഉപയോക്താക്കള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് എപ്രകാരം സേര്‍ച്ചിംഗ് നടത്തുന്നുവെന്ന ഹിസ്റ്ററി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സവിശേഷത ഉപയോഗിച്ച് സൂക്ഷിക്കപ്പെടും. ഇപ്രകാരമാണ് എക്‌സ്‌പ്ലോര്‍ ടാബ് സ്ഥലങ്ങള്‍ നിര്‍ദേശിച്ചു നല്‍കുക.

ഏഴ് ഷോട്ട്കട്ടുകള്‍

ഏഴ് ഷോട്ട്കട്ടുകള്‍

എക്‌സ്‌പ്ലോര്‍ ടാബില്‍ പുത്തന്‍ ഏഴ് ഷോട്ട്കട്ടുകള്‍ കമ്പനി നല്‍കിയിട്ടുണ്ട്. റെസ്റ്റോറന്റ്, പെട്രോള്‍ പമ്പ്, എ.റ്റി.എം, ഓഫറുകള്‍, ഷോപ്പിംഗ്, ഹോട്ടലുകള്‍, കെമിസ്റ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് എക്‌സ്‌പ്ലോര്‍ ടാബ്. ഓരോ സിറ്റിയിലും വെവ്വേറെ രീതിയിലാണ് ഇവയുടെ ക്രമീകരണം.

എക്‌സ്‌പ്ലോര്‍ നിയര്‍ബൈ

എക്‌സ്‌പ്ലോര്‍ നിയര്‍ബൈ

എക്‌സ്‌പ്ലോര്‍ നിയര്‍ബൈ എന്ന ഓപ്ഷനിലൂടെയും തൊട്ടടുത്തുള്ള പ്രധാന സ്ഥലങ്ങളെ തെരഞ്ഞെടുക്കാവുന്നതാണ്. സിറ്റിയുടെ പേര് നല്‍കിയും തെരഞ്ഞെടുക്കാം. ഫോര്‍ യു എന്ന ടാബിലൂടെ നിങ്ങള്‍ക്കായി പ്രത്യേകം തെരഞ്ഞെടുത്ത ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും വിവരങ്ങള്‍ ലഭിക്കും. നിങ്ങളുടെ മാച്ച് സ്‌കോര്‍ അധിഷ്ഠിതമായാണ് ഗൂഗിള്‍ മാപ്പ് സ്ഥലങ്ങള്‍ തെരഞ്ഞെടുത്തു നല്‍കുക.

ഗൂഗിള്‍ മാപ്പ്

ഗൂഗിള്‍ മാപ്പ്

ഗൂഗിള്‍ മാപ്പ് ആദ്യമായി ഉപയോഗിക്കുന്നവരാണെങ്കില്‍ സിറ്റിയും പ്രധാന സ്ഥലങ്ങളും സ്വമേധയാ തെരഞ്ഞെടുക്കണം ക്രമേണ ഉപയോക്താവിന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള സ്ഥലങ്ങള്‍ ഗൂഗിള്‍ മാപ്പ് തന്നെ തെരഞ്ഞടുത്തു നല്‍കും. ഇതിനെല്ലാം ഉപരിയായി ഓഫര്‍ എന്ന പുത്തന്‍ ടാബും പുതുതായി സജ്ജീകരിച്ചിട്ടുണ്ട്.

 11 നഗരങ്ങളിലാണ് ഓഫര്‍
 

11 നഗരങ്ങളിലാണ് ഓഫര്‍

ഡെല്‍ഹി, മുംബൈ, ബംഗളൂരു, പൂനെ, ചെന്നൈ, കൊല്‍ക്കത്ത, ഗോവ, അഹമ്മദാബാദ്, ജയ്പൂര്‍, ചണ്ഡീഗഡ്, ഹൈദ്രാബാദ് എന്നീ പ്രധാന 11 നഗരങ്ങളിലാണ് ഓഫര്‍ സോണ്‍ ബാധകമാവും. പ്രധാനപ്പെട്ട റെസ്റ്റോറന്റുകളിലെ ഓഫറുകള്‍ നിങ്ങളെ അറിയിക്കാനാണിത്.

Most Read Articles
Best Mobiles in India

English summary
Furthermore, Google Maps is launching an ‘Offers’ section where users can find deals and claim them at restaurants across the top 11 Indian cities: Delhi, Mumbai, Bengaluru, Pune, Chennai, Kolkata, Goa, Ahmedabad, Jaipur, Chandigarh and Hyderabad.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X