ഫുഡ് ഡെലിവെറി കമ്പനികള്‍ക്ക് ഗൂഗിള്‍ മാപ്പ് ഭീഷണിയാകുമോ ..?

|

ഇന്ത്യന്‍ വിപണിയില്‍ വീണ്ടും തരംഗമാകാനൊരുങ്ങുകയാണ് ഗൂഗിള്‍. ആന്‍ഡ്രോയിഡിന് ഏറെ ആരാധകരുള്ള ഇന്ത്യയില്‍ പുത്തന്‍ ട്രെന്‍ഡുകള്‍ ഗൂഗിള്‍ എന്നും അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെത്തന്നെ ചില സ്റ്റാര്‍ട്ടപ്പ് കമ്പനികളുമായി ചേര്‍ന്നാണ് പല പദ്ധതികളും ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ റെസ്റ്റോറന്റ് വിപണിയില്‍ കണ്ണുവെയ്ച്ചിരിക്കുകയാണ് ഗൂഗിള്‍.

ഫുഡ് ഡെലിവെറി കമ്പനികള്‍ക്ക് ഗൂഗിള്‍ മാപ്പ് ഭീഷണിയാകുമോ ..?

ഓണ്‍ലൈന്‍ റെസ്റ്റോറന്റ് വിപണിയില്‍ ഗൂഗിള്‍ മാപ്പിന്റെ സേവനം വളരെ വലുതാണെന്നിരിക്കെ ഗൂഗിള്‍ തന്നെ നേരിട്ടു ബിസിനസ് രംഗത്തേക്കിറങ്ങുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. റെസ്റ്റോറന്റിലെ തിരക്കറിയാനും ടേബിള്‍ റിസര്‍വേഷനുമെല്ലാം ഗൂഗിള്‍ മാപ്പ് വഴി നിലവില്‍ സാധ്യമാണുതാനും.

ഫുഡ് ഡെലിവെറി ആപ്പുകള്‍

ഫുഡ് ഡെലിവെറി ആപ്പുകള്‍

ഇതിനെല്ലാമുപരിയായി റെസ്റ്റോറന്റുകളിലെ ഏറ്റവും പുതിയ ഓഫറുകളും ഡിസ്‌കൗണ്ട് റേറ്റും അറിയാനും ഗൂഗിള്‍ മാപ്പ് സൗകര്യമൊരുക്കുന്നുണ്ട്. ഗൂഗിളിന്റെ പുതിയ തീരുമാനം സൊമാറ്റോ അടക്കമുള്ള ഫുഡ് ഡെലിവെറി ആപ്പുകള്‍ക്ക് ഭീഷണിയാകുമോയെന്ന ഭയവും നില നില്‍ക്കുന്നുണ്ട്. സാങ്കേതികപരമായി ഏറെ സവിശേഷതകളുള്ള ഗൂഗിള്‍ നേരിട്ടുതന്നെ ബിസിനസിലേക്കെത്തുന്നത് മറ്റുള്ള കമ്പനികള്‍ക്ക് പേടി സ്വപ്‌നമാണ്.

ഗൂഗിള്‍ മാപ്പ്

ഗൂഗിള്‍ മാപ്പ്

ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ മാപ്പിലൂടെ അനിയന്ത്രിത സേവനങ്ങളാണ് നിലവില്‍ ലഭിക്കുന്നത്. കൃതൃമബുദ്ധിയുടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തിയിട്ടുള്ളതുകൊണ്ടുതന്നെ ഉപയോക്താവിന്റെ ഇഷ്ടാനുസരണം ഏതു ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിക്കണമെന്നുപോലും ഗൂഗിള്‍ മാപ്പ് നിര്‍ദേശിക്കും. ഇതിനായി 'യുവര്‍ മാച്ച്' എന്ന ഓപ്ഷനും ആപ്പിലുണ്ട്.

സ്റ്റാര്‍ട്ടപ്പ് കമ്പനി

സ്റ്റാര്‍ട്ടപ്പ് കമ്പനി

ലൊക്കേഷനും മറ്റും സൈന്‍-ഇന്‍ ചെയ്യുമ്പോള്‍ തന്നെ നല്‍കുന്നതിനാല്‍ റെസ്റ്റൊറന്റ് സജഷന്‍ നിരന്തരം ലഭിക്കുകയും ചെയ്യും. നിലവില്‍ ചെറിയ ചില റെസ്റ്റൊറന്റെ സ്റ്റാര്‍ട്ടപ്പ് കമ്പനികളുമായി ഗൂഗിള്‍ മാപ്പ് കരാറിലേര്‍പ്പെട്ടതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഗൂഗിള്‍ മാപ്പിലൂടെ ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കാനായി തെരഞ്ഞെടുത്ത ചില കമ്പനികളുടെ സേവനം പ്രയോജനപ്പെടുത്താന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട് - ഗൂഗിള്‍ മാപ്പ് ഡയറക്ടര്‍ ക്രിഷ് വിതല്‍ദേവര പറയുന്നു.

ഡോര്‍ ഡെലിവെറി

ഡോര്‍ ഡെലിവെറി

നിലവില്‍ റെസ്റ്റൊറന്റ് റിസര്‍വേഷന്‍ ഡൈനിംഗ് അടക്കമുള്ള സേവനങ്ങള്‍ ഗൂഗിള്‍ മാപ്പ് ലഭ്യമാക്കുന്നുണ്ട്. സൊമാറ്റോ, യൂബര്‍ ഈറ്റ്‌സ് മാതൃകയില്‍ ഭക്ഷണം ഡോര്‍ ഡെലിവെറി നടത്താന്‍ സാധ്യതയുണ്ടോയെന്ന് അധികം വൈകാതെ അറിയാം.

Best Mobiles in India

English summary
Google’s focus to offer personalised experiences to users in India -- the largest market for Android globally -- might start hurting some popular Indian startups going ahead. This is because the search giant seems to be now aiming to go “hyperlocal” and one of the key areas that Google is eyeing is “Restaurants”. So, what exactly is Google thinking and how it can affect companies like Zomato?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X