Just In
- 6 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 8 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
- 21 hrs ago
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- 1 day ago
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
Don't Miss
- Lifestyle
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്ത്തും ആയുര്വ്വേദ മിശ്രിതം
- News
ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ്; തിപ്ര മോത്ത കിംഗ് മേക്കറാകും? 26 വരെ സീറ്റുകൾ ലഭിക്കുമെന്ന്
- Movies
പിറന്നാളിന് കാവ്യയ്ക്ക് ഡമ്പല് പൊതിഞ്ഞ് കൊടുത്തു, നാലാം നിലയിലേക്ക് ചുമന്നു കൊണ്ടാണ് പോയത്: സുരാജ്
- Finance
ചുരുങ്ങിയ ചെലവിൽ ബിസിനസ് ആരംഭിക്കാം; അമൂൽ ഫ്രാഞ്ചൈസി തുടങ്ങുന്നതിനുള്ള നടപടികളറിയാം
- Sports
കോലിയുടെയല്ല, അവന്റെ വിക്കറ്റ് നേടാനാണ് പ്രയാസപ്പെട്ടത്! വെളിപ്പെടുത്തി പാക് പേസര്
- Automobiles
ഞാനൊരു കൂപ്പെ എസ്യുവിയായി! ഔഡി Q3 സ്പോർട്ട്ബാക്ക് വിപണിയിലേക്ക്; ടീസർ ചിത്രം പുറത്ത്
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ഒരുപാട് കഴിവുകൾ ഉണ്ടായിട്ടും രക്ഷകർത്താക്കളാൽ ഉപേക്ഷിക്കപ്പെട്ട ബിഎസ്എൻഎൽ എന്ന കുട്ടി!
ജീവിതത്തിൽ ഒരുപാട് ഉന്നത നേട്ടങ്ങൾ കൈവരിക്കാനുള്ള കഴിവുണ്ടായിട്ടും അച്ഛനമ്മമാരാൽ അവഗണിക്കപ്പെട്ടും ഉപേക്ഷിക്കപ്പെട്ടും ജീവിതം തകർന്നുപോയ ഒരു കുട്ടിയുടെ അവസ്ഥയിലാണ് ഇന്ന് ബിഎസ്എൻഎൽ. ഒപ്പമുള്ള കുട്ടികൾ(എയർടെൽ, ജിയോ)ക്ക് അവരുടെ രക്ഷകർത്താക്കൾ യഥാസമയം വളർച്ചയ്ക്ക് ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിനൽകിയപ്പോൾ, സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ പണക്കാരായ കുട്ടികളുടെ ആർഭാടം കണ്ട് അന്തം വിട്ടുനിൽക്കുന്ന ഒരു സാധാരണ ബാലന്റെ അവസ്ഥയിലായിരുന്നു.

ഒടുവിൽ പാവം കുട്ടിയുടെ ദുരവസ്ഥ കണ്ട് നാട്ടുകാർ ബഹളമുണ്ടാക്കിയപ്പോൾ, നാട്ടുകാരെ ബോധിപ്പിക്കാനാണോ, ആത്മാർഥമായ സ്നേഹം കൊണ്ടാണോ എന്ന് വ്യക്തമല്ലെങ്കിലും കുട്ടി(ബിഎസ്എൻഎൽ)യെ ശ്രദ്ധിക്കാൻ വീട്ടുകാർ തയാറായിരിക്കുകയാണ്. സിനിമകളിലും മറ്റും കണ്ടിട്ടുണ്ടാകും ബാല്യത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിച്ച നായകൻ പിന്നീട് അവയെല്ലാം കരുത്താക്കി ജീവിതത്തിൽ നല്ല നിലയിലേക്ക് എത്തുന്നത്. മറ്റു കുട്ടികൾ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുമ്പോൾ ഇട്ടുമൂടാൻ കുടുംബത്തിൽ സ്വത്ത് ഉണ്ടായിട്ടും സാധാരണ സർക്കാർ സ്കൂളിൽ കഞ്ഞിയും പയറും കഴിച്ച് ജീവിതം മുന്നോട്ടുപോകുന്ന കുട്ടിയാണ് ബിഎസ്എൻഎൽ. നായകന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് യാതൊന്നും വീട്ടുകാർ നൽകില്ല. പക്ഷേ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ട് കഷ്ടപ്പാടിനെ ചവിട്ടുപടിയാക്കി നായകൻ ഉയർന്നുവരും. ഇവിടെയും ബിഎസ്എൻഎൽ എന്ന കുട്ടിയെ അങ്ങനെ വളർത്താനാകാം രക്ഷിതാക്കൾ ഉദ്ദേശിക്കുന്നത്.

നാട്ടുകാരെ വട്ടംകറക്കുന്ന വികൃതി
പറഞ്ഞുവന്നത് മുഴുവൻ നാട്ടിൽ മുഴുവൻ 5ജി എത്തിയിട്ടും അതൊന്നുമറിഞ്ഞ ഭാവമില്ലാതെ ആളുകളെ 'വട്ടം' ചുറ്റിക്കുന്ന ബിഎസ്എൻഎല്ലിന്റെ അവസ്ഥയെപ്പറ്റിയാണ്. മറ്റ് ടെലിക്കോം കമ്പനികൾ വിദേശ സാങ്കേതിക വിദ്യകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് 4ജിയും ഇപ്പോൾ 5ജിയും അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഏറെ നാൾ പട്ടിണിയിലായിരുന്ന ബിഎസ്എൻഎല്ലിനെ രക്ഷിച്ചെടുക്കാനും ജീവൻ നിലനിർത്താൻ സഹായിക്കാനും ഇപ്പോൾ രക്ഷകർത്താക്കളായ കേന്ദ്ര സർക്കാർ ചില നടപടികൾ സ്വീകരിക്കുന്നുണ്ട്. 4ജി സേവനങ്ങൾ നൽകാൻ കഴിഞ്ഞാലേ നിലവിലെ സാഹചര്യത്തിൽ മുന്നോട്ടുപോകാൻ ബിഎസ്എൻഎല്ലിന് കഴിയൂ.

ഒരു നാടൻ പ്രേമം
എന്നാൽ വിദേശ ടെക്നോളജികൾ ഉപയോഗിക്കാതെ ഇന്ത്യയിൽ ലഭ്യമായ ആഭ്യന്തര സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടുമാത്രം വളർന്നാൽ മതി എന്നാണ് കേന്ദ്രം ബിഎസ്എൻഎല്ലിനോട് നിർദേശിച്ചത്. നേരത്തെ പറഞ്ഞ സർക്കാർ സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെ കാര്യം ഓർമയില്ലേ, ഏതാണ്ട് അങ്ങനെ തന്നെ. സർക്കാർ സ്കൂളിൽ പഠിച്ച് ജീവിതത്തിൽ നല്ലനിലയിൽ എത്തിയ മഹാന്മാർ ഏറെയുണ്ട്. പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ച് ബിഎസ്എൻഎല്ലും തന്നെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് നാളെ ആശ്രയമായേക്കാം. എന്നാൽ ഈ പ്രാദേശിക വിഭവങ്ങൾ ബിഎസ്എൻഎല്ലിനെ തുണയ്ക്കുമോ എന്ന ഇപ്പോൾ പറയാൻ കഴിയില്ല.

പ്രതിസന്ധികൾ ചവിട്ടുപടിയാക്കണം
4ജി, 5ജി സേവനങ്ങളിൽ ബിഎസ്എൻഎൽ നിലവിൽ ഏറെ ദൂരം പിന്നിലാണ്. ഈ ഹോംഗ്രൗൺ ടെക്നോളജി ഉപയോഗിച്ച് ബിഎസ്എൻഎല്ലിന് എത്രത്തോളം മുന്നോട്ടു വരാനാകും എന്ന് വ്യക്തമല്ല. എന്നാലും ലക്ഷ്യം നേടാനായാൽ പ്രാദേശിക ടെക്‌നോളജിയുടെ സഹായത്താൽ 4ജി, 5ജി സേവനങ്ങൾ നൽകുന്ന ആദ്യ ടെലിക്കോം കമ്പനി എന്ന നേട്ടം സ്വന്തമാക്കാൻ ബിഎസ്എൻഎല്ലിന് കഴിയും. അതുതന്നെ ആയുധമാക്കി വേണമെങ്കിൽ മുന്നേറാനും സാധിക്കും. 2023 ൽ ബിഎസ്എൻഎൽ ഹോംഗ്രൗൺ 4ജി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. 4ജി പോലെ തന്നെ, ബിഎസ്എൻഎൽ പ്രാദേശിക സാങ്കേതികവിദ്യയിൽ 5ജിയും അവതരിപ്പിക്കും.

തല്ലും തലോടലും
ബിഎസ്എൻഎൽ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നതായി പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും തോന്നിപ്പിക്കാൻ ഇപ്പോൾ കേന്ദ്ര സർക്കാരിനു കഴിയുന്നുണ്ട്. സർക്കാർ നടത്തുന്ന ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന് ഇതിനോടകം രണ്ട് ദുരിതാശ്വാസ പാക്കേജുകൾ കേന്ദ്രം പ്രഖ്യാപിച്ചു. കഠിനാധ്വാനം ചെയ്തില്ലെങ്കിൽ ബാഗുകൾ പാക്ക് ചെയ്ത് ബിഎസ്എൻഎൽ ജീവനക്കാർക്ക് വീട്ടിലേക്ക് പോകാമെന്ന കേന്ദ്ര ടെലിക്കോം മന്ത്രി അശ്വിനി വൈഷ്ണവിന്റെ അന്ത്യശാസനവും എങ്ങനെയെങ്കിലും കുട്ടിയെ നന്നാക്കാനുള്ള രക്ഷിതാവിന്റെ നീക്കമായി കാണാം.
എന്നാൽ ദുരിതാശ്വാസ പാക്കേജുകൾക്കും ചെറിയ ഉയർച്ചാ ശ്രമങ്ങൾക്കും ബിഎസ്എൻഎല്ലിന്റെ ഭാവി മാറ്റാനാകില്ല. ആത്യന്തികമായി സബ്‌സ്‌ക്രൈബർമാരെ ചേർക്കാനും മൊത്തത്തിലുള്ള വരുമാനത്തിൽ ആരോഗ്യകരമായ വർദ്ധനവ് കാണിക്കാനും ഭാവിയിൽ ലാഭത്തിലേക്ക് കുതിക്കാനും കഴിഞ്ഞാൽ മാത്രമേ ബിഎസ്‌എൻഎൽ ഒരു വിജയഗാഥയാകൂ.

നല്ല ഭാവിയുണ്ട്
ഇപ്പോൾ എല്ലാവരും പറയുന്നത് 5ജിയെപ്പറ്റിയാണ്. എന്നാൽ 4ജി ഇനിയും എല്ലാവരിലേക്കും എത്തിയിട്ടില്ല. ഈ സാധ്യത ബിഎസ്എൻഎൽ പ്രയോജനപ്പെടുത്തണം. ആളുകളുടെ ജീവിതം മാറ്റി മറിക്കുന്ന നിലയിലേക്ക് ഇന്ത്യയിൽ 5ജി എത്തിയിട്ടില്ല. അതിന് ഏറെ സമയമെടുക്കും. എറിക്‌സണിന്റെ ഏറ്റവും പുതിയ മൊബിലിറ്റി റിപ്പോർട്ട് അനുസരിച്ച്, 2024-ൽ 4ജി ഇന്ത്യയിൽ അതിന്റെ ഏറ്റവും ഉയർന്ന സംഖ്യയിൽ എത്തുകയേ ഉള്ളൂ. 2028-ൽ ആകും 5ജി ഇന്ത്യയിൽ 4ജിയെ മറികടക്കും. അതിനാൽ, ഇന്ത്യയിൽ 4ജി ഇപ്പോഴും വളരുകയാണ്. മികച്ച 4ജി സേവനങ്ങൾ ആണ് ഉപഭോക്താക്കൾ ഇപ്പോൾ ആവശ്യപ്പെടുന്നത്.

വരും വർഷങ്ങളിലും ടെലികോം കമ്പനികളുടെ വരുമാനത്തിന്റെ ഭൂരിഭാഗവും 4ജിയിൽനിന്ന് ആയിരിക്കും. ഇതിനർത്ഥം ബിഎസ്എൻഎല്ലിന് മുന്നിൽ 4ജിയിൽ ഒരുപാട് സാധ്യതകൾ തുറന്നുകിടക്കുന്നു എന്നാണ്. സ്വകാര്യ ടെലിക്കോം കമ്പനികളെ ഉപഭോക്താക്കൾ മടുത്തുതുടങ്ങിയിട്ടുണ്ട്. തങ്ങളുടെ സേവനങ്ങൾ മികച്ചതായി വീമ്പിളക്കുകയും മാർക്കറ്റ് ചെയ്യുകയും ചെയ്യുന്നുവെങ്കിലും നെറ്റ്‌വർക്ക് തിരക്കും ഉപഭോക്താക്കൾ നേരിടുന്ന കോൾ ഡ്രോപ്പ് പ്രശ്‌നങ്ങളും പരിഹരിക്കാൻ സ്വകാര്യ കമ്പനികൾക്ക് ആയിട്ടില്ല.

സ്വകാര്യ കമ്പനികളുടെ ഉപയോക്താക്കൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും ബദൽ ആകാൻ ബിഎസ്എൻഎല്ലിന് സാധിക്കില്ലായിരിക്കാം. എങ്കിലും മികച്ച 4ജി സേവനം നൽകാനായാൽ ബിഎസ്എൻഎല്ലിനു മുന്നിൽ രക്ഷപ്പെടാൻ സാധ്യതകൾ ഏറെയുണ്ട്. 4ജി സേവനങ്ങൾക്കായി തെരഞ്ഞെടുക്കാൻ നാലാമത് ഒരു കമ്പനികൂടി ഉള്ളത് ഉപയോക്താക്കൾക്ക് ഏറെ ഗുണം ചെയ്യും. 4ജി അവതരിപ്പിക്കാൻ വൈകിയത് ബിഎസ്എൻഎല്ലിനെ ഒരുപാട് പിന്നിലാക്കി. ആ തെറ്റ് മറികടന്ന് മുന്നിലേക്ക് എത്താൻ ബിഎസ്എൻഎൽ ഈ വർഷം തയാറാകുമെന്ന് കരുതാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470