ജിയോയുടെ ​'സൈലന്റ് ഓപ്പറേഷൻ', വച്ചത് ഒരു വെടി, എത്തിയത് രണ്ട് പ്ലാൻ! കോളടിച്ച് വരിക്കാർ

|
ജിയോ വച്ചത് ഒരു വെടി, എത്തിയത് രണ്ട് പ്ലാൻ!

മത്സരം ശക്തമായ ഇന്ത്യൻ ടെലിക്കോം മേഖലയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കാൻ പുത്തൻ ആയുധം പുറത്തെടുത്ത് റിലയൻസ് ജിയോ(Jio). ഒറ്റയടിക്ക് രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ തങ്ങളുടെ വരിക്കാർക്കായി അ‌വതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ ടെലിക്കോം മേഖലയിൽ ഏറ്റവുമധികം വരിക്കാരുള്ള കമ്പനിയാണ് ജിയോ. ഈ ഒന്നാം സ്ഥാനം നിലനിർത്താൻ പുത്തൻ പ്ലാനുകളും കിടിലൻ ഓഫറുകളുമൊക്കെ ജിയോയെ ഏറെ സഹായിക്കുന്നുണ്ട്.

 

ഒന്നല്ല, രണ്ടാണ് പ്ലാനുകൾ

മറ്റുള്ള ടെലിക്കോം കമ്പനികളിൽനിന്ന് ലഭ്യമാകാത്ത മികച്ച സേവനങ്ങളും പ്ലാനുകളും നൽകിയില്ലെങ്കിൽ ആളുകൾ തങ്ങളെ തഴയുമെന്ന കണക്കുകൂട്ടലിൽ എപ്പോഴും ശ്ര​ദ്ധയോടെ പ്ലാനുകൾ അ‌വതരിപ്പിക്കുന്ന സ്ഥാപനമാണ് ജിയോ. മികച്ച റീച്ചാർജ് പ്ലാൻ ആസൂത്രണവും മെച്ചപ്പെട്ട സേവനവുമാണ് ജിയോയെ ചുരുങ്ങിയ നാളുകൾക്കുള്ളിൽത്തന്നെ മറ്റുകമ്പനികളെക്കാൾ മുന്നിലെത്താൻ സഹായിച്ചത്. ഇപ്പോൾ അ‌തേ ആസൂത്രണ മികവുമായി രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ കൂടി അ‌വതരിപ്പിച്ചിരിക്കുകയാണ് ജിയോ. 349 രൂപ, 899 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകൾ എത്തുന്നത്. ഈ പ്ലാനുകളെ വിശദമായി പരിചയപ്പെടാം.

ജിയോ വച്ചത് ഒരു വെടി, എത്തിയത് രണ്ട് പ്ലാൻ!

349 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ

തങ്ങളുടെ ജനപ്രിയ റീച്ചാർജ് പ്ലാനുകളുടെ നിരയിലേക്ക് ജിയോ സംഭാവന ചെയ്തിരിക്കുന്ന രണ്ട് പുതിയ പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ തുകയുടെ പ്ലാൻ ആണ് 349 രൂപയുടേത്. കുറഞ്ഞ നിരക്കിൽ സാധാരണക്കാരന് ഒരുമാസത്തേക്ക് ആവശ്യമായ സേവനങ്ങൾ വാരിക്കോരി നൽകുന്ന പ്ലാൻ ആണ് ഇതെന്ന് പറയാം. പ്രതിദിനം 2.5 ജിബി ​ഡാറ്റയാണ് ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അ‌തോടൊപ്പം എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകളും 30 ദിവസത്തെ വാലിഡിറ്റിയും ലഭ്യമാണ്.

ഇതോടൊപ്പം പ്രതിദിനം 100 എസ്എംഎസും ഉപയോക്താവിന് അ‌നുവദിച്ചിട്ടുണ്ട്. മൊത്തത്തിൽ നോക്കിയാൽ 30 ദിവസത്തേക്ക് 75 ജിബി ഡാറ്റ ഈ പ്ലാൻ ഉപയോക്താവിന് നൽകുന്നുണ്ട്. വെൽക്കം ഓഫറിന്റെ ഭാഗമായുള്ള 5ജി ഡാറ്റ ലഭിക്കുന്നതിനും ഈ പ്ലാൻ പ്രയോജനപ്രദമാണ്. ഇതിനു പുറമെ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് തുടങ്ങിയ സേവനങ്ങളിലേക്കുകള്ള ആക്സസും ഈ 349 രൂപ പ്ലാൻ ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നുണ്ട്.

ജിയോ വച്ചത് ഒരു വെടി, എത്തിയത് രണ്ട് പ്ലാൻ!


899 രൂപയുടെ പുതിയ ജിയോ പ്രീപെയ്ഡ് പ്ലാൻ

ജിയോ ഉപയോക്താക്കൾക്കായി അ‌വതരിപ്പിച്ചിരിക്കുന്ന പുതിയ രണ്ട് പ്ലാനുകളിൽ രണ്ടാമത്തെ പ്ലാൻ 899 രൂപ നിരക്കിലാണ് ലഭ്യമാകുക. അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2.5 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവയാണ് ഈ പുതിയ പ്ലാനിൽ ജിയോ ഉൾപ്പെടുത്തിയിരിക്കുന്നത്. 90 ദിവസത്തെ വാലിഡിറ്റി ലഭിക്കും എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. അ‌പ്പോൾ ആകെ 225 ജിബി ഡാറ്റ ഈ പ്ലാൻ ഉപയോക്താവിന് നൽകുന്നുണ്ട്.

 

ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് തുടങ്ങിയ സേവനങ്ങളിലേക്കുകള്ള ആക്സസും ഈ 349 രൂപ പ്ലാൻ ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നുണ്ട്. 349 രൂപയുടെ പ്ലാൻ പോലെ തന്നെ 899 രൂപയുടെ ഈ പ്ലാനും ജിയോയുടെ 5ജി സേവനങ്ങൾ ആസ്വദിക്കാൻ സഹായിക്കുന്ന വെൽക്കം ഓഫർ പിന്തുണയുള്ള പ്ലാൻ ആണ്. ഈ പുതിയ രണ്ട് പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളും ​മൈ ജിയോ ആപ്പിലും ജിയോ വെബ്‌സൈറ്റിലും മറ്റ് പ്രമുഖ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.

Best Mobiles in India

English summary
Jio has introduced two new prepaid plans. These plans are priced at Rs 349 and Rs 899. Both of these plans offer 2.5 GB of data per day. The Rs. 349 plan comes with a validity of 30 days. 899 plan, users will get 90 days of validity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X