2.5 ജിബി ഡാറ്റ കിട്ടും, ഒരുതരം, രണ്ട് തരം, മൂന്ന് തരം! പക്ഷേ ജിയോയോ എയർടെലോ ആരാണ് ബെസ്റ്റ്

|

ഇന്ത്യയിൽ ടെലിക്കോം രംഗത്ത് പ്രമുഖരായ നിരവധി കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും വാശിയേറിയ മത്സരം നടക്കുന്നത് ഒന്നാം സ്ഥാനത്തുള്ള ജിയോയും രണ്ടാം സ്ഥാനത്തുള്ള എയ​ർടെലും തമ്മിലാണ്. ബിഎസ്എൻഎല്ലും വിഐയുമൊക്കെ ഉള്ള വരിക്കാരെ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കാൻ കഷ്ടപ്പെടുമ്പോൾ, കൂടുതൽ വരിക്കാരെ തങ്ങളിലേക്ക് എത്തിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ജിയോയും എയർടെലും നടത്തുന്നത്. ഇപ്പോൾ 5ജി അ‌വതരിപ്പിക്കുന്ന തിരക്കിലും മറ്റും ആണെങ്കിലും അ‌തും ഇരു കമ്പനികളും തമ്മിലുള്ള മത്സരത്തിന്റെ മറ്റൊരു വേദിയാണ്.

വരിക്കാരെ ആകർഷിക്കാൻ

വരിക്കാരെ ആകർഷിക്കാൻ കൂടുതൽ ആനുകൂല്യങ്ങൾ ഉൾപ്പെടുന്ന പ്ലാനുകൾ അ‌വതരിപ്പിക്കുകയാണ് ഇരു കമ്പനികളുടെയും പ്രധാന തന്ത്രം. കുറഞ്ഞ തുകയ്ക്ക് ഇത്രയും ആനുകൂല്യങ്ങളോ എന്ന് കാണുന്നവർക്ക് ആശ്ചര്യം തോന്നിപ്പിക്കുന്ന വിധത്തിൽ പ്ലാനുകൂല്യങ്ങളിൽ ആനുകൂല്യങ്ങൾ കൂട്ടിച്ചേർക്കാൻ ജിയോയും എയർടെലും മറക്കാറില്ല. ഇപ്പോൾ ഒരു ശരാശരി മൊ​ബൈൽ ഉപയോക്താവിന്റെ ഒരു ദിവസത്തെ ആവശ്യങ്ങൾ നിറവേറ്റാൻ കുറഞ്ഞത് 2.5 ജിബി ഡാറ്റയോളം വേണ്ടിവരാറുണ്ട്.

ജിയോയും എയർടെലും

ഈ അ‌ളവിൽ ഡാറ്റ നൽകുന്ന നിരവധി പ്ലാനുകൾ ജിയോയും എയർടെലും നൽകുന്നുമുണ്ട്. കഴിഞ്ഞ ദിവസം തങ്ങളുടെ പ്ലാനുകളു​ടെ നിരയിലേക്ക് ജിയോ രണ്ട് പുതിയ പ്ലാനുകൾ കൂട്ടിച്ചേർത്തിരുന്നു. ജിയോ നിശബ്ദമായി എത്തിച്ച ഈ രണ്ട് പ്ലാനുകളും പ്രതിദിനം 2.5 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത് എന്ന പ്രത്യേകതയുണ്ട്. എന്നാൽ പ്രതിദിനം 2.5 ജിബി ഡാറ്റ നൽകുന്നതിൽ ആരുടെ പ്ലാൻ ആണ് മുന്നിട്ടു നിൽക്കുന്നത്? അ‌ത് അ‌റിയണമെങ്കിൽ അ‌വർ നൽകുന്ന 2.5 ജിബി പ്ലാനുകളെപ്പറ്റി അ‌റിയേണ്ടതുണ്ട്. അ‌തിനാൽ ജിയോയും എയർടെലും പുറത്തിറക്കിയിരിക്കുന്ന പ്ലാനുകളിൽ പ്രതിദിനം 2.5 ജിബി ഡാറ്റ ആനുകൂല്യം ലഭ്യമാകുന്ന പ്ലാനുകളെ പരിചയപ്പെടാം.

നിങ്ങളുടെ സന്തോഷമാണ് ബിഎസ്എൻഎല്ലിന്റെ സന്തോഷം; പക്ഷേ ഒരുമാസത്തെ 'സന്തോഷത്തിന്' 249 രൂപ നൽകണം!നിങ്ങളുടെ സന്തോഷമാണ് ബിഎസ്എൻഎല്ലിന്റെ സന്തോഷം; പക്ഷേ ഒരുമാസത്തെ 'സന്തോഷത്തിന്' 249 രൂപ നൽകണം!

പ്രതിദിനം 2.5 ജിബി ഡാറ്റ ലഭ്യമാകുന്ന ജിയോ പ്ലാനുകൾ

പ്രതിദിനം 2.5 ജിബി ഡാറ്റ ലഭ്യമാകുന്ന ജിയോ പ്ലാനുകൾ

349 രൂപയുടെ പ്ലാൻ

ജിയോയുടെ ഏറ്റവും പുതിയ റീച്ചാർജ് പ്ലാനുകളിൽ ഒന്നാണ് 349 രൂപയുടെ പ്ലാൻ. പ്രതിദിനം 2.5 ജിബി ​ഡാറ്റയാണ് ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അ‌തോടൊപ്പം എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകളും 30 ദിവസത്തെ വാലിഡിറ്റിയും ലഭ്യമാണ്. ഇതോടൊപ്പം പ്രതിദിനം 100 എസ്എംഎസും ഉപയോക്താവിന് അ‌നുവദിച്ചിട്ടുണ്ട്. 30 ദിവസത്തേക്ക് ആകെ 75 ജിബി ഡാറ്റ ഈ പ്ലാൻ ഉപയോക്താവിന് നൽകുന്നുണ്ട്. കൂടാതെ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് തുടങ്ങിയ സേവനങ്ങളിലേക്കുകള്ള ആക്സസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിനാൽത്തന്നെ കുറഞ്ഞ നിരക്കിൽ സാധാരണക്കാരന് ഒരുമാസത്തേക്ക് ആവശ്യമായ സേവനങ്ങൾ വാരിക്കോരി നൽകുന്ന പ്ലാൻ ആണ് ഇതെന്ന് പറയാം.

899 രൂപയുടെ പ്ലാൻ

899 രൂപയുടെ പ്ലാൻ

ഒരു മാസത്തിൽ കൂടുതൽ കാലയളവിലേക്ക് പ്രതിദിനം 2.5 ജിബി ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്ക് പരിഗണിക്കാൻ പാകത്തിൽ ജിയോ പുറത്തിറക്കിയിരിക്കുന്ന ഏറ്റവും പുതിയ പ്ലാൻ ആണ് 899 രൂപയുടേത്. 90 ദിവസത്തെ വാലിഡിറ്റിയോടെ അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2.5 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭ്യമാകുക. ആകെ 225 ജിബി ഡാറ്റ ഈ പ്ലാൻ ഉപയോക്താവിന് നൽകുന്നുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് തുടങ്ങിയ സേവനങ്ങളിലേക്കുകള്ള ആക്സസും ഈ 349 രൂപ പ്ലാൻ ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നുണ്ട്.

 BSNL സ്വയം നശിക്കുന്നത് സ്വകാര്യ കമ്പനികളെ സഹായിക്കാനോ..? BSNL സ്വയം നശിക്കുന്നത് സ്വകാര്യ കമ്പനികളെ സഹായിക്കാനോ..?

2023 രൂപയുടെ പ്ലാൻ

2023 രൂപയുടെ പ്ലാൻ

പുതവർഷത്തോടനുബന്ധിച്ച് ജിയോ പുറത്തിറക്കിയ ദീർഘകാല പ്ലാൻ ആണ് 2023 രൂപയുടേത്. 252 ദിവസത്തെ വാലിഡിറ്റിയും പ്രതിദിനം 2.5 ജിബിവീതം ആകെ 630 ജിബി ഡാറ്റയും ഈ പ്ലാൻ ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, ജിയോ ആപ്ലിക്കേഷനുകളുടെ ആനുകൂല്യങ്ങൾ എന്നിവയും 2023 രൂപയുടെ ഈ പ്ലാൻ നൽകുന്നുണ്ട്. ഈ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾ ​മൈ ജിയോ ആപ്പിലും ജിയോ വെബ്‌സൈറ്റിലും മറ്റ് പ്രമുഖ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.

എയർടെൽ 2.5 ജിബി ഡാറ്റ പ്ലാനുകൾ

എയർടെൽ 2.5 ജിബി ഡാറ്റ പ്ലാനുകൾ

399 രൂപയുടെ പ്ലാൻ

2.5 ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന എയർടെൽ പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ തുകയുടെ പ്ലാൻ ആണ് 399 രൂപയുടേത്. പ്രതിദിന ഡാറ്റയ്ക്ക് പുറമെ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈലിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ ഈ പ്ലാനിൽ ഉൾപ്പെടുന്നു. 28 ദിവസമാണ് ഈ പ്ലാനിന് വാലിഡിറ്റിയുള്ളത്.

ഭംഗി ഒട്ടും കുറയില്ല, ഉയർന്ന നിലവാരത്തിൽ ചിത്രങ്ങളയയ്ക്കാൻ പുത്തൻ ഓപ്ഷനുമായി വാട്സ്ആപ്പ്ഭംഗി ഒട്ടും കുറയില്ല, ഉയർന്ന നിലവാരത്തിൽ ചിത്രങ്ങളയയ്ക്കാൻ പുത്തൻ ഓപ്ഷനുമായി വാട്സ്ആപ്പ്

 999 രൂപയുടെ പ്ലാൻ

999 രൂപയുടെ പ്ലാൻ

84 ദിവസത്തെ വാലിഡിറ്റിയോടെയാണ് 999 രൂപയുടെ എയർടെൽ പ്ലാൻ എത്തുന്നത്. പ്രതിദിനം 2.5 ജിബി ഡാറ്റ ഈ പ്ലാനിൽ എയർടെൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതോടൊപ്പം തന്നെ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, എന്നിവയും നൽകിയിട്ടുണ്ട്. അ‌ധിക ആനുകൂല്യങ്ങളായി എയർടെൽ ആപ്പിലും വെബിലും 3 മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈലും ആമസോൺ പ്രൈമിനായി 84 ദിവസത്തെ അംഗത്വവും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

 3359 രൂപയുടെ പ്ലാൻ

3359 രൂപയുടെ പ്ലാൻ

2.5ജിബി ഒരു വർഷത്തേക്ക് ലഭ്യമാകുന്ന എയർടെൽ വാർഷിക പ്ലാൻ ആണ് 3359 രൂപയുടെ പ്ലാൻ എന്ന് പറയാം. അൺലിമിറ്റഡ് കോളിംഗ്, 365 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 100 എസ്എംഎസ് എന്നിവയുൾപ്പെടെയുള്ള ആനുകൂല്യങ്ങളും 1 വർഷത്തെ ആമസോൺ പ്രൈം വീഡിയോ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും ഈ പ്ലാനിൽ ലഭ്യമാകും.

വിപണിയിലെ പുതുതരംഗം; നോയ്സ് ഇയർബഡ്സിന് കിടിലൻ ഡീലുകളുമായി ആമസോൺവിപണിയിലെ പുതുതരംഗം; നോയ്സ് ഇയർബഡ്സിന് കിടിലൻ ഡീലുകളുമായി ആമസോൺ

Best Mobiles in India

English summary
Now, an average mobile user needs at least 2.5 GB of data to meet his needs for a day. Jio and Airtel are offering several plans with this amount of data. Let's check out the 2.5GB daily data plans launched by Jio and Airtel to know who is leading in this regard.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X