Just In
- 6 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 8 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
- 21 hrs ago
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- 24 hrs ago
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
Don't Miss
- Lifestyle
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- News
ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ്; തിപ്ര മോത്ത കിംഗ് മേക്കറാകും? 26 വരെ സീറ്റുകൾ ലഭിക്കുമെന്ന്
- Movies
പിറന്നാളിന് കാവ്യയ്ക്ക് ഡമ്പല്‍ പൊതിഞ്ഞ് കൊടുത്തു, നാലാം നിലയിലേക്ക് ചുമന്നു കൊണ്ടാണ് പോയത്: സുരാജ്
- Finance
ചുരുങ്ങിയ ചെലവിൽ ബിസിനസ് ആരംഭിക്കാം; അമൂൽ ഫ്രാഞ്ചൈസി തുടങ്ങുന്നതിനുള്ള നടപടികളറിയാം
- Sports
കോലിയുടെയല്ല, അവന്റെ വിക്കറ്റ് നേടാനാണ് പ്രയാസപ്പെട്ടത്! വെളിപ്പെടുത്തി പാക് പേസര്‍
- Automobiles
ഞാനൊരു കൂപ്പെ എസ്യുവിയായി! ഔഡി Q3 സ്പോർട്ട്ബാക്ക് വിപണിയിലേക്ക്; ടീസർ ചിത്രം പുറത്ത്
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ഒരു മാസം കുശാലാക്കാം, ഈ എയർടെൽ പ്ലാനുകൾ അറിഞ്ഞിരിക്കൂ! ഒപ്പം ഐഫോൺ 14 ഫ്രീയായി സ്വന്തമാക്കാനുള്ള വഴിയും
ലോകം കൂടുതൽ ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുകയാണ്. മാറുന്നലോകത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് അതോടൊപ്പം മുന്നേറണമെങ്കിൽ നമ്മളും അതിനനുസരിച്ച് മാറേണ്ടതുണ്ട്. അതിനായി ശക്തമായ വേഗതയുള്ള ഒരു മൊബൈൽ നെറ്റ്വർക്കിന്റെ സേവനം നമുക്ക് ആവശ്യമാണ്. ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ വരിക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള കമ്പനിയാണ് എയർടെൽ(Airtel).

തങ്ങളുടെ ഉപയോക്താക്കൾ വിവിധ സാമ്പത്തിക ചുറ്റുപാടുകളിലുള്ള ആളുകൾ ആയതിനാൽത്തന്നെ എല്ലാവർക്കും അനുയോജ്യമായ നിരവധി പ്ലാനുകൾ എയർടെൽ ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. അതിനാൽ വിവിധ മാനദണ്ഡങ്ങൾ അനുസരിച്ച് ആളുകൾക്ക് തങ്ങളുടെ പ്ലാൻ തിരഞ്ഞെടുക്കാൻ സാധിക്കും. എയർടെൽ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളിലെ മികച്ച അഞ്ച് പ്രതിമാസ പ്ലാനുകൾ പരിശോധിക്കാം.

179 രൂപയുടെ എയർടെൽ റീച്ചാർജ് പ്ലാൻ
ഒരുമാസ പ്ലാൻ എന്ന് പറയുമെങ്കിലും 28 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്ന ഒരു അടിസ്ഥാന അൺലിമിറ്റഡ് വോയ്സ് കോൾ പ്ലാൻ ആണ് 179 രൂപയ്ക്ക് എയർടെൽ ലഭ്യമാക്കിയിരിക്കുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ലോക്കൽ എസ്ടിഡി, റോമി കോളുകൾ, 300 എസ്എംഎസ്, 2 ജിബി ഡാറ്റ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയിൽ നൽകുന്നു. കൂടാതെ വിങ്ക് മ്യൂസിക്, സൗജന്യ ഹലോ ട്യൂണുകൾ, അപ്പോളോ 24 X 7 സർക്കിൾ, ഫാസ്‌ടാഗിൽ ക്യാഷ്ബാക്ക് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ആസ്വദിക്കാനാകും.

296 രൂപയുടെ എയർടെൽ റീച്ചാർജ് പ്ലാൻ
പ്രതിദിന ഡാറ്റയ്ക്ക് പകരം ബൾക്ക് ഡാറ്റയാണ് നിങ്ങൾ തിരയുന്നതെങ്കിൽ അതിന് ഏറ്റവും അനുയോജ്യമായ എയർടെൽ പ്രതിമാസ പ്ലാൻ ആണ് 296 രൂപയുടേത്. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, 25 ജിബി ബൾക്ക് ഡാറ്റ എന്നിവ 30 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും. ഇതോടൊപ്പഗ വിങ്ക് മ്യൂസിക്, സൗജന്യ ഹലോ ട്യൂണുകൾ, അപ്പോളോ 24 X 7 സർക്കിൾ, ഫാസ്‌ടാഗിൽ ക്യാഷ്ബാക്ക് തുടങ്ങിയ ആനുകൂല്യങ്ങളും ആസ്വദിക്കാനാകും.

319 രൂപയുടെ എയർടെൽ റീച്ചാർജ് പ്ലാൻ
ഒരു മാസത്തേക്കുള്ള റീച്ചാർജ് പ്ലാൻ തേടുന്നവർക്കുള്ള എയർടെലിന്റെ മികച്ച പ്ലാനുകളിൽ ഒന്നാണ് 319 രൂപയുടേത്. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവ 1 മാസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിലൂടെ ലഭ്യമാകും. അതോടൊപ്പം തന്നെ വിങ്ക് മ്യൂസിക് , സൗജന്യ ഹെലോട്യൂൺസ്, അപ്പോളോ 24 X 7 സർക്കിൾ, ഫാസ്‌ടാഗ് ക്യാഷ്ബാക്ക് എന്നിവയും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാകും.

359 രൂപയുടെ എയർടെൽ റീച്ചാർജ് പ്ലാൻ
ഒടിടി ആനുകൂല്യങ്ങൾ പ്ലാനിൽ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അനുയോജ്യമായ എയർടെലിന്റെ പ്രതിമാസ പ്ലാൻ ആണ് 359 രൂപയുടേത്. എയർടെൽ എക്‌സ്ട്രീം ആപ്പും തിരഞ്ഞെടുത്ത ഒരു എക്‌സ്ട്രീം ചാനലും ആസ്വദിക്കുന്നതിനുള്ള മികച്ച ഓപ്ഷനുകളിലൊന്നാണ് ഈ പ്ലാൻ. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാൻ ലഭ്യമാക്കുന്നു.

പ്രതിദിന ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 64 കെബിപിഎസ് ആയി കുറയും. അധിക ചെലവില്ലാതെ എയർടെൽ എക്സ്ട്രീം ആപ്പ്, സൗജന് എയർടെൽ വിങ്ക് മ്യൂസിക്, സൗജന്യ ഹെലോട്യൂൺസ്, അപ്പോളോ 24 X 7 സർക്കിൾ, ഫാസ്‌ടാഗ് ക്യാഷ്ബാക്ക് എന്നീ ആനുകൂല്യങ്ങൾ ആസ്വദിക്കാനും ഈ പ്ലാൻ അവസരമൊരുക്കുന്നു.
ആപ്പിൾ ഐഫോൺ 14 നേടാൻ അവസരം
Hoichoi ഒരു എക്സ്ട്രീം ചാനലായി തിരഞ്ഞെടുക്കുകയും അതിന്റെ ഷോകൾ കാണുകയും ചെയ്യുന്ന ഉപയോക്താക്കൾക്ക് ആപ്പിൾ ഐഫോൺ 14 നേടാനുള്ള അവസരവും എയർടെൽ നിലവിൽ വാഗ്ദാനം ചെയ്യുന്നു.

399 രൂപയുടെ എയർടെൽ റീച്ചാർജ് പ്ലാൻ
ഡിസ്നി+ ഹോട്ട്സ്റ്റാർ ആനുകൂല്യങ്ങൾ റീച്ചാർജിനൊപ്പം കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് പരിഗണിക്കാവുന്ന അടിസ്ഥാന പ്രതിമാസ പ്ലാൻ ആണ് 399 രൂപയുടെ എയർടെൽ റീച്ചാർജ് പ്ലാൻ. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2.5 ജിബി ഡാറ്റ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭിക്കും. പ്രതിദിന ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 64 കെബിപിഎസ് ആയി കുറയും.

ഈ റീചാർജ് ഉപയോഗിച്ച്, 3 മാസത്തേക്ക് ഡിസ്‌നി + ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ, എയർടെൽ വിങ്ക് മ്യൂസിക്, സൗജന്യ ഹെലോട്യൂൺസ്, അപ്പോളോ 24 X 7 സർക്കിൾ, ഫാസ്‌റ്റാഗ് ക്യാഷ്‌ബാക്ക് എന്നിവ ആസ്വദിക്കാം. നിങ്ങളുടെ നഗരത്തിൽ എയർടെൽ 5ജി ലഭ്യമാണെങ്കിൽ നിലവിലുള്ള പ്ലാനുകൾ ഉപയോഗിച്ച് തന്നെ 5ജി ആസ്വദിക്കാൻ എയർടെൽ അനുവദിച്ച് വരുന്നുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470