പേടിവേണ്ട, ഇവിടെ ലാഭത്തോട് ലാഭം മാത്രം; ബിഎസ്എൻഎൽ 'സൂപ്പർസ്റ്റാർ' ശരിക്കും സ്റ്റാറാണ്!

|
ബിഎസ്എൻഎൽ 'സൂപ്പർസ്റ്റാർ' ശരിക്കും സ്റ്റാറാണ്!

ഒരുകാലത്ത് ഇന്ത്യൻ ടെലിക്കോം വിപണിയിലെ രാജാവായിരുന്നു ബിഎസ്എൻഎൽ(BSNL). ഇന്ത്യൻ ടെലിക്കോം രംഗത്തെ ഒരേയൊരു രാജാവ് എന്ന് പറയാം. എന്നാൽ കാലത്തിനൊത്ത് മാറാനുള്ള ​കഴിവുകേട് ബിഎസ്എൻഎല്ലിന്റെ നില പരിതാപകരമാക്കി. എങ്കിലും ഇന്നും പ്രതീക്ഷയോടെ ബിഎസ്എൻഎൽ സേവനങ്ങൾ ഉപയോഗിച്ചുവരുന്ന ആളുകൾ നമുക്കിടയിൽ ധാരാളമുണ്ട്. ലാൻഡ്ഫോൺ വരിക്കാരുടെ എണ്ണത്തിൽ ഇന്ന് ജിയോയ്ക്കും പിന്നിലാണ് ബിഎസ്എൻഎൽ എന്നാണ് കണക്കുകൾ പറയുന്നത്. വർഷങ്ങളോളം ഡിഎസ്എൽ കണക്ഷനുകൾ ഉപയോഗിച്ച് വിപണിയിൽ സേവനം നൽകില ശേഷം, ഭാരത് ഫൈബർ എന്ന ബ്രാൻഡിന് കീഴിൽ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് ബിഎസ്എൻഎൽ ഫൈബർ ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകാൻ തുടങ്ങി.

 

മത്സരം ശക്തമാണ്

ഇന്ന് ബ്രോഡ്ബാൻഡ് മേഖലയിലും മത്സരം ശക്തമാണ്. എങ്കിലും മികച്ച വേഗതയുള്ള പ്ലാനുകളും സേവനങ്ങളും നൽകി ഏറെ ഉപയോക്താക്കൾക്ക് സാമ്പത്തികമായി നല്ല ലാഭം ​നൽകാൻ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾക്ക് സാധിക്കുന്നുണ്ട്. ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്കായി ബിഎസ്എൻഎൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ഒരു മികച്ച പ്ലാൻ ആണ് ബിഎസ്എൻഎൽ സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ്. ഇപ്പോൾ വിപണിയിലുള്ള ഏറ്റവും മികച്ച 150 എംബിപിഎസ് പ്ലാനുകളിൽ ഒന്നാണിത്. ഉപയോക്താക്കൾക്ക് സൗജന്യ ഇൻസ്റ്റാളേഷൻ, മികച്ച വേഗത, മാന്യമായ ഡാറ്റ, സൗജന്യ റൂട്ടർ, OTT ആനുകൂല്യങ്ങൾ എന്നിവ ഈ സൂപ്പർസ്റ്റാർ പ്ലാനിൽ ലഭിക്കും. ഈ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്ന ആനുകൂലങ്ങൾ എന്തൊക്കെയാണ് എന്ന് വിശദമായി നോക്കാം.

ബിഎസ്എൻഎൽ 'സൂപ്പർസ്റ്റാർ' ശരിക്കും സ്റ്റാറാണ്!


പ്രതിമാസം 999 രൂപ

പ്രതിമാസം 999 രൂപയാണ് ബിഎസ്എൻഎൽ സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ് പ്ലാനിനായി ഉപയോക്താവ് മുടക്കേണ്ടിവരിക. നികുതി ഉൾപ്പെടാതെയുള്ള നിരക്കാണിത്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 150 എംബിപിഎസ് വേഗതയിൽ 2000ജിബി ഡാറ്റ ആണ് ബിഎസ്എൻഎൽ നൽകുന്നത്. ഈ നിശ്ചിത 2000ജിബി അല്ലെങ്കിൽ 2ടിബി ഡാറ്റയുടെ ഉപയോഗം പരിധി പിന്നിട്ടു കഴിഞ്ഞാൽ ഡാറ്റ വേഗത 10 എംബിപിഎസ് ആയി കുറയും. ഇതോടൊപ്പം, ഉപഭോക്താക്കൾക്ക് ഫിക്സഡ്-ലൈൻ കണക്ഷനുള്ള അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ലഭിക്കും. പക്ഷേ ഇതിനുള്ള ഉപകരണം ഉപഭോക്താവ് പ്രത്യേകം വാങ്ങണം.

സൗജന്യ വൈഫൈ റൂട്ടർ

ഒരു സൗജന്യ വൈഫൈ റൂട്ടർ ഈ ബിഎസ്എൻഎൽ സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ് പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് ലഭ്യമാകും. കൂടാതെ ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും. ഒരു ദീർഘകാല പ്ലാൻ എന്നനിലയിൽ കൂടുതൽ കാലത്തേക്ക് ഈ പ്ലാൻ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് അ‌ധിക ആനുകൂല്യങ്ങളും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്ലാനിനൊപ്പം ഒരു ഭാരത് ഫൈബർ കണക്ഷൻ എടുത്താൽ ഇൻസ്റ്റലേഷൻ ചാർജുകളൊന്നും ബിഎസ്എൻഎൽ ഈടാക്കില്ല എന്നതും ഉപയോക്താക്കളുടെ പോക്കറ്റിലെ പണം പാഴായിപ്പോകാതിരിക്കാൻ സഹായിക്കുന്നു.

 
ബിഎസ്എൻഎൽ 'സൂപ്പർസ്റ്റാർ' ശരിക്കും സ്റ്റാറാണ്!

ഇൻസ്റ്റാളേഷൻ ചാർജ് നൽകേണ്ട

ഫൈബർ ഇന്റർനെറ്റ്, ഡിഎസ്എൽ, കോപ്പർ എന്നിങ്ങനെ ഏത് കണക്ഷനുകൾ സബ്സ്ക്രൈബ് ചെയ്താലും ഇപ്പോൾ ബിഎസ്എൻഎൽ
ഇൻസ്റ്റാളേഷൻ ചാർജ് പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്. 2023 മാർച്ച് 31 വരെയാണ് ഇപ്പോൾ ഇൻസ്റ്റാളേഷൻ ചാർജ് ഒഴിവാക്കിയിരിക്കുന്നത്. രാജ്യത്തെ എല്ലാ സർക്കിളുകളിലും ഈ നയം ബാധകമാക്കിയിട്ടുമുണ്ട്. ഈ ഇളവ് ഉപയോക്താക്കൾക്ക് കുറച്ച് ലാഭം നൽകുന്നുണ്ട്. കാരണം പുതിയ കണ്ക്ഷൻ എടു​ക്കുമ്പോൾ വന്നിരുന്ന ചെലവുകൾ ഉപയോക്താക്കൾക്ക് ചെറിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

ഏറെ അ‌നുയോജ്യമായ പ്ലാൻ

സാധാരണ ഗതിയിൽ കോപ്പർ- ഡിഎസ്എൽ ഇന്റർനെറ്റ് കണക്ഷൻ സെലക്റ്റ് ചെയ്യുന്നവർ 250 രൂപ ഇൻസ്റ്റാളേഷൻ ചാർജ് ആയി അടയ്ക്കണം. ഫൈബർ കണക്ഷനുകൾക്ക് ഈ ചാർജ് 500 രൂപ വരെയാണ്. നിങ്ങളുടെ വീട്ടിൽ അ‌ത്യാവശ്യം ഡാറ്റ ഉപയോഗം ഉണ്ടെങ്കിലോ, അ‌തല്ല ഒരു ചെറിയ ഓഫീസിലേക്കാണ് കണക്ഷൻ വേണ്ടതെങ്കിലോ ഈ പ്ലാൻ തെരഞ്ഞെടുക്കാം. Disney+ Hotstar, Lionsgate, ShemarooMe, Hungama, SonyLIV, ZEE5, Voot, YuppTV എന്നിവയാണ് ഈ ബിഎസ്എൻഎൽ സൂപ്പർ സ്റ്റാർ പ്രീമിയം പ്ലസ് പ്ലാനിനൊപ്പം ലഭ്യമാകുന്ന ഒടിടി ആനുകൂല്യങ്ങൾ.

Best Mobiles in India

English summary
BSNL Super Star Premium Plus is a great plan that BSNL has just introduced for broadband users. This is one of the best 150 Mbps plans in the market right now. Users get free installation, the best speed, decent data, a free router, and OTT benefits in this superstar plan.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X