സന്തോഷിക്കാൻ ഇതിനപ്പുറം എന്തുവേണം! അ‌ൺലിമിറ്റഡ് ഡാറ്റ, സൗജന്യ ഒടിടി സബ്സ്ക്രിപ്ഷൻ, മികച്ച വേഗം എല്ലാമുണ്ട്

|

ബ്രോഡ്ബാൻഡ്(broadband) സേവനങ്ങളുടെ ആവശ്യകത ഇന്ത്യയിൽ വർധിച്ചതോടെ ടെലിക്കോം കമ്പനികൾ കൂടുതൽ ശ്രദ്ധ ബ്രോഡ്ബാൻഡ് പ്ലാനുകൾക്കും നൽകിവരുന്നുണ്ട്. എല്ലാ​ ടെലിക്കോം കമ്പനികളുടെ പ്ലാനുകളും വളരെ കുറഞ്ഞ ചെലവിൽ ആവശ്യത്തിലേറെ ഡാറ്റ നൽകുന്നവയാണ്. അ‌തിനാൽത്തന്നെ ഇന്ത്യയി​ലെ ഉപയോക്താക്കൾക്ക് അ‌വരുടെ താൽപര്യത്തിന് അ‌നുസരിച്ച് തെരഞ്ഞെടുക്കാൻ നിരവധി പ്ലാനുകൾ ലഭിക്കുന്നു.

 

ഡാറ്റയ്ക്ക് പുറമേ

ഡാറ്റയ്ക്ക് പുറമേ അ‌ൺലിമിറ്റഡ് കോളി, ഒടിടി സേവനങ്ങളുടെ സബ്സ്ക്രിപ്ഷൻ അ‌ടക്കം ഒട്ടേറെ മറ്റ് ആനുകൂല്യങ്ങളും ബ്രോഡ്ബാൻഡ് പ്ലാനുകളോടൊപ്പം കമ്പനികൾ നൽകിവരുന്നു. അ‌തിനാൽത്തന്നെ ഓരോ പ്ലാനും ആകർഷകമാണ്. രാജ്യത്തെ പ്രമുഖ ബ്രോഡ്ബാൻഡ് സേവന ദാതാക്കളായ ജിയോ, ബിഎസ്എൻഎൽ, എയർടെൽ എന്നീ കമ്പനികൾ സാധാരണക്കാർക്കായി താങ്ങാനാകുന്ന നിരക്കിൽ അ‌വതരിപ്പിച്ചിരിക്കുന്നതിൽ മൂന്ന് മികച്ച പ്ലാനുകൾ പരിചയപ്പെടാം.

നാണക്കേട് വിചാരിക്കാതെ ഐഫോണിൽ ആപ്പിൾ കൊണ്ടുവരേണ്ട 5 ആ​ൻഡ്രോയിഡ് ഫീച്ചറുകൾനാണക്കേട് വിചാരിക്കാതെ ഐഫോണിൽ ആപ്പിൾ കൊണ്ടുവരേണ്ട 5 ആ​ൻഡ്രോയിഡ് ഫീച്ചറുകൾ

ജിയോ, ബിഎസ്എൻഎൽ, എയർടെൽ

ജിയോ, ബിഎസ്എൻഎൽ, എയർടെൽ എന്നീ മൂന്നു കമ്പനികൾക്കും 799 രൂപ നിരക്കിലുള്ള ബ്രോഡ്ബാൻഡ് പ്ലാനുകൾ നിലവിലുണ്ട്. ഒരേനിരക്കിലുള്ള പ്ലാനുകൾ എതിരാളികൾക്കും ഉള്ളതിനാൽ തങ്ങൾ നൽകുന്ന പ്ലാനിൽ കൂടുതൽ ആനുകൂല്യങ്ങൾ ഉൾപ്പെടുത്താൻ കമ്പനികൾ ശ്രമിച്ചിട്ടുണ്ട്. വരിക്കാരെ സ്വന്തമാക്കാൻ പുറത്തെടുക്കുന്ന മത്സരവീര്യം പ്ലാനുകളിലേക്കും പകർന്നിരിക്കുന്ന ജിയോ, ബിഎസ്എൻഎൽ, എയർടെൽ എന്നീ മൂന്നു കമ്പനികളുടെയും 799 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് അ‌റിയാം.

799 രൂപയുടെ ജിയോ ബ്രോഡ്ബാൻഡ് പ്ലാൻ
 

799 രൂപയുടെ ജിയോ ബ്രോഡ്ബാൻഡ് പ്ലാൻ

799 രൂപയ്ക്ക് ജിയോ ഫൈബർ എതിരാളികൾക്ക് കടുത്ത മത്സരവും ഉപയോക്താക്കൾക്ക് വൻ നേട്ടവുമാണ് ഉയർത്തുന്നത്. 100 എംബിപിഎസ് വേഗത്തിൽ അൺലിമിറ്റഡ് ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് കോളുകളും, 400 ൽ അധികം ടിവി ചാനലുകളിലേക്കുള്ള ആക്‌സസും പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ജിയോ ഫൈബറിന്റെ 699 രൂപയുടെ ഒരു അപ്‌ഗ്രേഡഡ് പതിപ്പാണ് 799 രൂപ പ്ലാൻ.

അ‌റിയൂ, ഇഷ്ടപ്പെടും തീർച്ച! 500 രൂപയിൽ താഴെ നിരക്കിൽ 2023 ൽ ലഭ്യമാകുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾഅ‌റിയൂ, ഇഷ്ടപ്പെടും തീർച്ച! 500 രൂപയിൽ താഴെ നിരക്കിൽ 2023 ൽ ലഭ്യമാകുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

100 രൂപ അധികം മുടക്കുമ്പോൾ

ഇവിടെ 100 രൂപ അധികം മുടക്കുമ്പോൾ 6 ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് ആണ് ഉപയോക്താക്കൾക്കു ലഭിക്കുന്നത്. യൂണിവേഴ്‌സൽ പ്ലസ്, എഎൽടി ബാലാജി, ഇറോസ് നൗ, ലയൺസ് ഗേറ്റ് പ്ലേ, ജിയോ സിനിമ, ഷെമാരു മി, ജിയോ സാവൻ എന്നിവയാണ് പ്ലാനിൽ ലഭ്യമാകുന്ന ഒടിടി പ്ലാറ്റ്‌ഫോമുകൾ. ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ് വേണ്ടെങ്കിൽ ഇതേ പ്ലാൻ 699 രൂപയ്ക്ക് ഉപയോക്താക്കൾക്കു ലഭിക്കും.

 799 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

799 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

പ്രതിമാസം 100 എംബിപിഎസ് വേഗം ആണ് 799 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 1000 ജിബി ഡാറ്റയാണ് വാഗ്ദാനം. നിശ്ചിത ഡാറ്റ പരിധിക്കു ശേഷം 5 എംബിപിഎസ് വേഗത്തിൽ ഇന്റർനെറ്റ് ലഭിക്കും. ഹോട്ട്‌സ്റ്റാർ സൂപ്പർ, ലയൺസ് ഗേറ്റ്, ഷെമാരു, ഹംഗാമ, സോണി ലൈവ്, സീ5, വൂട്ട്, യപ്പ് ടിവി തുടങ്ങി നിരവധി ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സൗജന്യ പ്രവേശനവും പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

2023 ഒരു ഹണി'മൂൺ' കാലം; ഐഎസ്ആർഒയും നാസയും റോസ്കോസ്മോസും ഒരുങ്ങിത്തന്നെ!2023 ഒരു ഹണി'മൂൺ' കാലം; ഐഎസ്ആർഒയും നാസയും റോസ്കോസ്മോസും ഒരുങ്ങിത്തന്നെ!

799 രൂപയുടെ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ

799 രൂപയുടെ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ

100 എംബിപിഎസ് വേഗത്തിൽ 3.3 ടിബി ഡാറ്റയാണ് 799 രൂപയുടെ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ ഉപയോക്താക്കൾക്കു മുന്നിലേയ്ക്കു വയ്ക്കുന്നത്. വെറും 799 രൂപ മാത്രം മുടക്കിയാൽ ഒരു തടസവും കൂടാതെ 4കെ ഉള്ളടക്കം സുഗമമായി സ്ട്രീം ചെയ്യാൻ ഈ പ്ലാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു. വിങ്ക് മ്യൂസിക്, ഷാ അക്കാദമി, എയർടെൽ എക്സ്ട്രീം സോഫ്റ്റ്വെയർ എന്നിവയുടെ സൗജന്യ സബ്സ്‌ക്രിപ്ഷനോടു കൂടിയാണ് ഈ പ്ലാൻ വരുന്നത്. അൺലിമിറ്റഡ് ഡാറ്റ, ലോക്കൽ- എസ്ടിഡി കോളുകൾ എന്നിവ ഈ പ്ലാനിൽ ലഭ്യമാകുന്ന മറ്റ് ആനുകൂല്യങ്ങൾ.

ഉറക്കം തൂങ്ങുന്ന സ്മാർട്ട്ഫോണിനെ ഉഷാറാക്കാൻ ഒരു വാട്സ്ആപ്പ് 'കുടിയൊഴിപ്പിക്കൽ' ധാരാളംഉറക്കം തൂങ്ങുന്ന സ്മാർട്ട്ഫോണിനെ ഉഷാറാക്കാൻ ഒരു വാട്സ്ആപ്പ് 'കുടിയൊഴിപ്പിക്കൽ' ധാരാളം

Best Mobiles in India

English summary
Jio, BSNL, and Airtel all have broadband plans priced at Rs 799. Companies have tried to include more benefits in their plans as competitors have similar ones. Let's check the benefits of the Rs. 799 plan for all three companies.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X