കോളിങ് മുഖ്യം, ഡാറ്റയും ഒരു ഭംഗിക്ക് ഇരിക്കട്ടെ! 200 രൂപയിൽ താഴെ നിരക്കിലുള്ള ഏറ്റവും മികച്ച പ്ലാനുകൾ

|
200 രൂപയിൽ താഴെ നിരക്കിലുള്ള ഏറ്റവും മികച്ച പ്ലാനുകൾ

ടെലിക്കോം മേഖലയിൽ മത്സരം മുറുകുമ്പോഴും മാറ്റങ്ങൾ ഉണ്ടാകുമ്പോളും അ‌തിന്റെ പ്രതിഫലനം റീച്ചാർജ് പ്ലാനുകളിലും കാണാൻ സാധിക്കും. ഇന്ത്യയിലെ ടെലിക്കോം രംഗത്തെ ഒന്നാം സ്ഥാനത്തുള്ള റിലയൻസ് ജിയോ, രണ്ടാം സ്ഥാനത്തുള്ള എയർടെൽ, മൂന്നാമതുള്ള വിഐ, എന്നിവരെല്ലാം തന്നെ പ്ലാനുകളുടെ കാര്യത്തിൽ ഏതാണ്ട് ഒരേപോലെയാണ് എന്ന് ഒറ്റനോട്ടത്തിൽ തോന്നും. എന്നാൽ ഈ പ്ലാനുകൾ തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാകുകയും ചെയ്യും.

 

ഡാറ്റ, കോളിങ്, ഒടിടി എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ മുൻനിർത്തിയുള്ള നിരവധി പ്ലാനുകൾ ഈ സ്വകാര്യ ടെലിക്കോം കമ്പനികൾ നൽകിവരുന്നുണ്ട്. ഒന്നിലധികം പ്ലാനുകൾ ഉള്ളതിനാൽത്തന്നെ ഉപയോക്താക്കൾക്ക് തെരഞ്ഞെടുപ്പ് കുറച്ചുകൂടി എളുപ്പമാകുകയും ചെയ്യുന്നു. കോളിങ് ആവശ്യങ്ങൾ കൂടുതലായുള്ള ആളുകൾ ഏറെയുണ്ട്. അ‌വർക്ക് അ‌നുയോജ്യമായ വിധത്തിൽ 200 രൂപയിൽ താഴെ നിരക്കിൽ അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യവും അ‌തോടൊപ്പം അ‌ത്യാവശ്യം ഉപയോഗങ്ങൾക്കുള്ള ഡാറ്റ, എസ്എംഎസ് സേവനങ്ങളും നൽകുന്ന എയർടെൽ, ജിയോ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ പരിചയപ്പെടാം.

 
200 രൂപയിൽ താഴെ നിരക്കിലുള്ള ഏറ്റവും മികച്ച പ്ലാനുകൾ

ജിയോ പ്ലാൻ

അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളുമായി 200 രൂപയിൽ താഴെ നിരക്കിൽ ലഭ്യമാകുന്ന മികച്ച ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ തുകയുടെ പ്ലാൻ സ്വന്തമാക്കാൻ 149 രൂപയാണ് ചെലവാക്കേണ്ടിവരിക. 20 ദിവസത്തെ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്ങിനൊപ്പം 1 ജിബി മൊബൈൽ ഡാറ്റയും ജിയോ നൽകുന്നുണ്ട്. പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിൽ അ‌ടങ്ങിയിരിക്കുന്നു. പ്രതിദിന ഡാറ്റ പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും.

179 രൂപയുടെ പ്ലാൻ ആണ് മറ്റൊന്ന്. 24 ദിവസത്തെ വാലിഡിറ്റിയാണ് അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യം നൽകുന്ന ഈ പ്ലാനിൽ ഉള്ളത്. 149 രൂപയുടെ പ്ലാനിൽ ഉള്ളതുപോലെ പ്രതിദിനം 1ജിബി അ‌തിവേഗ ഡാറ്റയും 100 എസ്എംഎസും ഈ 179 രൂപ പ്ലാനിലും അ‌ടങ്ങിയിരിക്കുന്നു. കുറച്ചുകൂടി വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ് ആവശ്യങ്ങൾ ലഭ്യമാകണമെന്ന് ആഗ്രഹിക്കുന്നവർക്ക് 209 രൂപയുടെ പ്ലാൻ പരിഗണിക്കാവുന്നതാണ്. 149 രൂപ, 179 രൂപ പ്ലാനുകളിൽ കണ്ട അ‌തേപോലെ തന്നെ പ്രതിദിനം 1ജിബി ഡാറ്റ, 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ഉൾപ്പെടുന്നു. ഈ പ്ലാനുകൾ എല്ലാംതന്നെ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് തുടങ്ങിയ ആപ്പുകളുടെ ​സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.


എയർടെൽ

എയർടെലും ഉപയോക്താക്കൾക്ക് അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾക്കൊപ്പം ഡാറ്റ അ‌ടങ്ങിയ പ്ലാനുകൾ നൽകുന്നുണ്ട്. അ‌തിൽ ഏറ്റവും നിരക്കു കുറഞ്ഞ പ്ലാൻ 155 രൂപയുടേത് ആണ്. അ‌ൺലിമിറ്റഡ് കോളിങ്ങിനൊപ്പം ഒരു മാസത്തെ വാലിഡിറ്റിയിൽ 1ജിബി ഡാറ്റയാണ് എയർടെൽ നൽകിയിരിക്കുന്നത്. 300 എസ്എംഎസും ഇതോടൊപ്പമുണ്ട്. 24 ദിവസം ആണ് ഈ പ്ലാനിന്റെ വാലിഡിറ്റി. കുറച്ചുകൂടി വാലിഡിറ്റിയുള്ള പ്ലാൻ ആണ് ആഗ്രഹിക്കുന്നത് എങ്കിൽ ഉപയോക്താക്കൾക്ക് 179 രൂപയുടെ പ്ലാൻ പരിഗണിക്കാം. 28 ദിവസത്തെ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്ങിനൊപ്പം ഒരുമാസത്തേക്ക് 2ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

200 രൂപയിൽ താഴെ നിരക്കിലുള്ള ഏറ്റവും മികച്ച പ്ലാനുകൾ

199 രൂപയുടെ പ്ലാൻ ആണ് ഈ നിരയിലെ അ‌വസാനത്തെ പ്ലാൻ. 30 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിൽ എയർടെൽ നൽകിയിരിക്കുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളുകൾക്കൊപ്പം പ്രതിമാസം 3 ജിബി ഡാറ്റയും 300 എസ്എംഎസും ഈ പ്ലാനിൽ അ‌ടങ്ങിയിരിക്കുന്നു. എല്ലാ പ്ലാനുകളും എയർടെൽ ഹെലോട്യൂൺ, വിങ്ക് മ്യൂസിക്ക് എന്നിവയിലേക്കുള്ള സൗജന്യ ആക്‌സസ് നൽകുന്നുണ്ട്.

വിഐ

200 രൂപയിൽ താഴെ നിരക്കിൽ അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യം നൽകുന്ന വിഐ പ്ലാനുകളിൽ 149 രൂപയുടെ പ്ലാൻ, 155 രൂപയുടെ പ്ലാൻ 179 രൂപയുടെ പ്ലാൻ, 195 രൂപയുടെ പ്ലാൻ എന്നിവ ഉൾപ്പെടുന്നു. 149 രൂപയുടെ പ്ലാനും 155 രൂപയുടെ പ്ലാനും ഏതാണ്ട് സമാന ആനുകൂല്യങ്ങൾ ആണ് നൽകിവരുന്നത്. 24 ദിവസ വാലിഡിറ്റിയാണ് 155 രൂപ പ്ലാനിൽ ഉള്ളത്. 179 രൂപയുടെ പ്ലാൻ 28 ദിവസം വാലിഡിറ്റി നൽകുന്നുണ്ട്.

അൺലിമിറ്റഡ് വോയ്‌സ് കോളുകൾക്കൊപ്പം 300 എസ്എംഎസുകളും 2 ജിബി ഡാറ്റയും 179 രൂപ പ്ലാനിൽ ലഭിക്കും. കൂടാതെ വിഐ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് 2ജിബി അധിക ഡാറ്റ സ്വന്തമാക്കാനുള്ള അ‌വസരവും വിഐ നൽകുന്നുണ്ട്. ​ഒരുമാസത്തേക്കുള്ള പ്ലാൻ ആഗ്രഹിക്കുന്നവർക്ക് 195 രൂപയുടെ പ്ലാൻ പരിഗണിക്കാം. അൺലിമിറ്റഡ് കോളിങ്, 300 എസ്എംഎസ്, 2 ജിബി മൊബൈൽ ഡാറ്റ എന്നിവയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. വിഐ ആപ്പ് വഴിയുള്ള റീച്ചാർജിൽ 2ജിബി സൗജന്യ ഡാറ്റ ഈ പ്ലാനിനും ലഭ്യമാകും.

Best Mobiles in India

English summary
There are multiple Airtel, Jio, and VI prepaid plans that offer unlimited calling benefits, data, and SMS services for less than Rs 200. Jio's plans in this tier are Rs 149 and Rs 179. Rs155 and 179,199 are the Airtel plans. The VI plans in this tier are Rs 149, Rs 155, Rs 179, and Rs 195.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X