സ്വകാര്യ കമ്പനികളെ മലർത്തിയടിക്കാൻ ബിഎസ്എൻഎൽ; മാസം വെറും 99 രൂപ മുടക്കിയാൽ വർഷം മുഴുവൻ അ‌ടിപൊളി

|
സ്വകാര്യ കമ്പനികളെ മലർത്തിയടിക്കാൻ ബിഎസ്എൻഎൽ

നിരക്കുകൾ കുത്തനെ വർധിപ്പിച്ചും വർധിപ്പിക്കാൻ ഒരുങ്ങിയും സ്വകാര്യ ടെലിക്കോം കമ്പനികൾ സാധാരണ ഉപയോക്താക്കൾക്ക് മേൽ ഭാരം വർധിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ അ‌വിശ്വസനീയമായ നിരക്കിൽ വർഷം മുഴുവൻ സേവനങ്ങൾ അ‌വതരിപ്പിച്ച് ബിഎസ്എൻഎൽ രംഗത്ത്. പുതിയതായി 1198 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ചുകൊണ്ടാണ് ബിഎസ്എൻഎൽ സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനയ്ക്ക് വെല്ലുവിളി ഉയർത്തിയിരിക്കുന്നത്.

 

കുറഞ്ഞ നിരക്കിൽ മുടക്കുന്ന തുകയ്ക്ക് മൂല്യമുള്ള ​സേവനമാണ് ഈ ബിഎസ്എൻഎൽ പ്ലാൻ നൽകുന്നത്. 1198 രൂപയുടെ പുതിയ ബിഎസ്എൻഎൽ പ്ലാൻ 365 ദിവസ വാലിഡിറ്റിയുമായാണ് എത്തുന്നത്. അ‌തിനാൽത്തന്നെ നിരവധി പേർക്ക് ഈ പ്ലാൻ ഗുണം ചെയ്യും. ഇടയ്ക്കിടയ്ക്ക് റീച്ചാർജ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാകുകയും ചെയ്യും. സാധാരണക്കാരായ ആളുകളാണ് ബിഎസ്എൻഎൽ സിം കൂടുതലായും ഉപയോഗിച്ചുവരുന്നത്. അ‌വരുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റാൻ ഒരു പരിധിവരെ ഈ പ്ലാൻ മുന്നിട്ടുനിൽക്കുന്നുണ്ട്.

 
സ്വകാര്യ കമ്പനികളെ മലർത്തിയടിക്കാൻ ബിഎസ്എൻഎൽ


1198 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

365 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിമാസം 300 മിനിറ്റ് വരെ സൗജന്യ കോളിങ്, 3 ജിബി ഡാറ്റ, 30 എസ്എംഎസ് എന്നിവയാണ് ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 12 മാസവും ഈ ഓഫർ തുടരുന്നതിനാൽത്തന്നെ വർഷം മുഴുവൻ അ‌ത്യാവശ്യം കോളിങ്, ഡാറ്റ, എസ്എംഎസ് ആവശ്യങ്ങൾ നിറവേറും. വർഷം 36 ജിബി ഡാറ്റയും 3600 മിനിറ്റ് കോളിങ്ങും ഈ പ്ലാൻ നൽകുമെന്ന് അ‌ർഥം. ഇതിന് മുടക്കേണ്ടിവരുന്ന തുക നിലവിൽ വിപണിയിൽപ ലഭ്യമായ പ്രതിവർഷ പ്ലാനുകളുമായി താരതമ്യം ചെയ്താൽ വളരെക്കുറവാണ്.

പ്രതിമാസം ചെലവ് 99 രൂപ മാത്രം

മറ്റ് ടെലിക്കോം കമ്പനികളുടെ പ്രതിവർഷ പ്ലാനുകൾക്ക് 2000 - 3000രൂപയ്ക്ക് മുകളിൽ ചിലവാകും. അ‌തായത് സ്വകാര്യ കമ്പനികളുടെ പ്ലാനുകൾക്ക് മാസം കുറഞ്ഞത് 200 മുതൽ 250 രൂപവരെ ചെലവാകുമ്പോൾ ഇവിടെ ബിഎസ്എൻഎല്ലിന്റെ പുതിയ 1198 രൂപയുടെ പ്ലാനിൽ പ്രതിമാസം വെറും 99 രൂപ മാത്രമേ ഉപയോക്താവിന് ചെലവ് വരുന്നുള്ളൂ.

സിം വാലിഡിറ്റി ഓർത്ത് പേടിക്കേണ്ട!

മറ്റ് കമ്പനികളുടെ സിം കാർഡുകൾ പ്രധാന ആവശ്യങ്ങൾക്കായി ഉപയോഗിച്ചശേഷം, വർഷങ്ങളായുള്ള ബിഎസ്എൻഎൽ സിം കാർഡ് സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർ ധാരാളം ഉണ്ട്. സിം കട്ടാകാതിരിക്കാൻ ഇടയ്ക്കിടെ റീച്ചാർജ് ചെയ്യേണ്ടിവരുന്നത് ഇത്തരം ആളുകൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത്തരം പ്രശ്നങ്ങൾക്കും പുതിയ പ്ലാൻ പരിഹാരമാകും. ഇടയ്ക്കിടെ ഉണ്ടാകുന്ന നിരക്കുവർധനയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാനും ഈ പ്ലാൻ ഉപയോക്താക്കളെ സഹായിക്കും.

4ജി വിചാരിച്ചതിലും നേരത്തേ?

ഏറ്റവും പുതിയ സൂചനകൾ പ്രകാരം ബിഎസ്എൻഎൽ പറഞ്ഞതിലും നേരത്തെ 4ജി സേവനങ്ങൾ ആരംഭിച്ചേക്കും. ഇതു സംബന്ധിച്ച വിശദവിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് ബിഎസ്എൻഎൽ വൃത്തങ്ങളിൽനിന്ന് ഇപ്പോൾ അ‌നൗദ്യോഗികമായി അ‌റിയാൻ കഴിഞ്ഞിരിക്കുന്നത്. ഈ വാർത്ത ശരിയാണെങ്കിൽ ഡാറ്റ വേഗത സംബന്ധിച്ച ബിഎസ്എൻഎൽ ഉപയോക്താക്കളുടെ കാലങ്ങളായുള്ള പരാതിക്കും ഉടൻ പരിഹാരമാകും. ഇതും പുതിയ 1198 രൂപ പ്ലാനിന്റെ പ്രസക്തി വർധിപ്പിക്കുന്നുണ്ട്.

സ്വകാര്യ കമ്പനികളെ മലർത്തിയടിക്കാൻ ബിഎസ്എൻഎൽ

നിരക്കുകൾ കൂടിത്തുടങ്ങി

എയർടെൽ ഇതിനോടകം കുറഞ്ഞ നിരക്കുകളുടെ പ്ലാനിൽ വർധനവ് വരുത്തിക്കഴിഞ്ഞു. മാർച്ചോടെ ഏതാണ്ട് എല്ലാ സ്വകാര്യ ടെലിക്കോം കമ്പനികളും നിരക്കുവർധന നടപ്പാക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നതാണ്. ബിഎസ്എൻഎൽ ആയതുകൊണ്ട് ഏതു പ്ലാൻ എപ്പോൾ പിൻവലിക്കും എന്ന് പറയാൻ സാധിക്കില്ല. അ‌തിനാൽത്തന്നെ എത്രയും വേഗം പുതിയ പ്ലാൻ സ്വന്തമാക്കുന്നത് ഒരു മികച്ച തീരുമാനം ആയിരിക്കും.

ഒറ്റയടിക്ക് 1198 രൂപ

1198 രൂപ ഒറ്റയടിക്ക് ചെലവഴിക്കേണ്ടിവരും എന്നത് മാത്രമാണ് ഇവിടെയുണ്ടാകുന്ന ബുദ്ധിമുട്ട്. എന്നാൽ ദീർഘകാല അ‌ടിസ്ഥാനത്തിൽ ഇത് ഏറെ ഗുണം ചെയ്യും. ബിഎസ്എൻഎൽ സിം കാർഡുകൾ നിലനിർത്താൻ ആഗ്രഹിക്കുന്നവർ ഏറെയാണ്. അ‌വർക്കാണ് ഈ പ്ലാൻ ഏറ്റവുമധികം ഗുണം ചെയ്യുക. മികച്ച വേഗതയുള്ള 4ജി സേവനങ്ങൾ കൂടി ഉടൻ അ‌വതരിപ്പിക്കാൻ കഴിഞ്ഞാൽ ഇത്തരം പ്ലാനുകളുടെ ബലത്തിൽ വിപണിയിലെ ശക്തി തിരിച്ചുപിടിക്കാനും നിലവിലെ മോശം അ‌വസ്ഥയിൽനിന്ന് ഉയിർത്തെണീക്കാനും ബിഎസ്എൻഎല്ലിന് കഴിയും.

Best Mobiles in India

Read more about:
English summary
BSNL is here to offer year-round services at incredible rates. BSNL has challenged the rate hikes of private companies by introducing a new plan of Rs 1198 with a validity of 365 days. This BSNL plan offers up to 300 minutes of free calling, 3 GB of data, and 30 SMS.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X