നിങ്ങളുടെ സന്തോഷമാണ് ബിഎസ്എൻഎല്ലിന്റെ സന്തോഷം; പക്ഷേ ഒരുമാസത്തെ 'സന്തോഷത്തിന്' 249 രൂപ നൽകണം!

|

ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ ഉപയോക്താക്കളുടെ ദൗർബല്യങ്ങളും ആഗ്രഹങ്ങളുമൊക്കെ മുതലെടുക്കാൻ മിടുക്കന്മാരാണ്. ഇന്ന് ആളുകൾ സമയം കളയാൻ ഓൺ​ലൈനിൽ വീഡിയോകൾ കാണുന്നതും സിനിമകൾ കാണുന്നതുമൊക്കെ പതിവായി മാറിയിരിക്കുന്നു. സ്മാർട്ട്ഫോൺ ഉപയോഗം വ്യാപകമായി എന്ന​തുൾപ്പെടെയുള്ള ഘടകങ്ങൾ ഈ മാറ്റത്തിന് പിന്നിലുണ്ടെങ്കിലും ടെലിക്കോം കമ്പനികൾ വാരിക്കോരി ഡാറ്റ നൽകിയതും നമ്മുടെ ഈ പുതിയ കാഴ്ചാശീലത്തിന്റെ ഒരു കാരണമാണ്.

 

തീയറ്ററിൽ ഇറങ്ങാതെ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക്

ഇന്ന് സിനിമകളും മറ്റും തീയറ്ററിൽ ഇറങ്ങാതെ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് നേരിട്ട് എത്തുന്നു. ഒപ്പം തീയറ്ററിൽ ഇറങ്ങിയ ചിത്രങ്ങൾപോലും ദിവസങ്ങൾക്കുള്ളിൽ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് എത്തുന്നു. അ‌തിനാൽത്തന്നെ ഒടിടി സേവനങ്ങൾ നൽകുന്ന പ്ലാറ്റ്ഫോമുകളുടെ വരിക്കാരാകാൻ ആളുകൾ ആഗ്രഹിക്കുന്നു. ഇത് മനസിലാക്കിയ ടെലിക്കോം കമ്പനികൾ തങ്ങളുടെ ചില പ്ലാനുകൾക്കൊപ്പം വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ​സൗജന്യ സബ്സ്ക്രിപ്ഷൻ നൽകി അ‌വരെ തങ്ങളിലേക്ക് അ‌ടുപ്പിക്കാൻ ശ്രമിക്കാറുണ്ട്.

BSNL സ്വയം നശിക്കുന്നത് സ്വകാര്യ കമ്പനികളെ സഹായിക്കാനോ..?BSNL സ്വയം നശിക്കുന്നത് സ്വകാര്യ കമ്പനികളെ സഹായിക്കാനോ..?

പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ്

പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ മാത്രമല്ല, ബ്രോഡ്ബാൻഡ് പ്ലാനുകളിലും ഇത്തരം ഒടിടി ആനുകൂല്യങ്ങൾ കമ്പനികൾ ഉൾപ്പെ​ടുത്തിവരുന്നു. കനത്ത മത്സരം നടക്കുന്ന മേഖല ആയതിനാൽ ബിഎസ്എൻഎല്ലും തങ്ങളുടെ വരിക്കാർക്കായി ആകർഷകമായ ഒടിടി ബ്രോഡ്ബാൻഡ് പ്ലാനുകൾ നൽകുന്നുണ്ട്. 249 രൂപയ്ക്ക് 9 ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ഒരുമാസത്തെ സബ്സ്ക്രിപ്ഷൻ നൽകുന്ന പ്ലാൻ ആണ് അ‌തിൽ ഏറ്റവും ശ്രദ്ധേയമായ പ്ലാൻ.

ബ്രോഡ്ബാൻഡ് പ്ലാനുകൾ
 

കുറഞ്ഞ നിരക്കിലുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ ഉപയോഗിച്ച് വരുന്ന വരിക്കാർക്ക് ഒടിടി സേവനങ്ങൾ താൽപര്യമുണ്ടെങ്കിൽ ഈ 249 രൂപയുടെ പ്ലാൻ ഏറെ അ‌നുയോജ്യമാണ്. ZEE5, SonyLIV, Voot Select, Yupp TV, aHa, Lionsgate Play, Hungama, Disney+ Hotstar എന്നിവ ഉൾപ്പെടെയുള്ള ​ഒടിടി സബ്സ്ക്രിപ്ഷനാണ് ഈ ഒറ്റ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

ഭംഗി ഒട്ടും കുറയില്ല, ഉയർന്ന നിലവാരത്തിൽ ചിത്രങ്ങളയയ്ക്കാൻ പുത്തൻ ഓപ്ഷനുമായി വാട്സ്ആപ്പ്ഭംഗി ഒട്ടും കുറയില്ല, ഉയർന്ന നിലവാരത്തിൽ ചിത്രങ്ങളയയ്ക്കാൻ പുത്തൻ ഓപ്ഷനുമായി വാട്സ്ആപ്പ്

പ്രധാനപ്പെട്ട ഒടിടി പ്ലാറ്റ്ഫോമുകൾ

നാം ആസ്വദിക്കുന്ന പ്രധാനപ്പെട്ട ഒടിടി പ്ലാറ്റ്ഫോമുകൾ എല്ലാംതന്നെ ബിഎസ്എൻഎല്ലിന്റെ ഈ പ്ലാനിൽ ഉള്ളടങ്ങിയിരിക്കുന്നു എന്നതും ഒരു മാസത്തേക്ക് വെറും 249 രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ എന്നതും നിസാരകാര്യമല്ല. എന്നാൽ ഒടിടി സേവനങ്ങൾക്ക് മാത്രമായാണ് ഈ തുക നൽകേണ്ടത് എന്നകാര്യം പ്രത്യേകം ഓർക്കണം. അ‌തായത് ഡാറ്റ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി മറ്റേതെങ്കിലും പ്ലാൻ ഉള്ള ഉപയോക്താക്കൾക്ക് ​ഒടിടി സേവനങ്ങൾ ആസ്വദിക്കാനാണ് ഈ പ്ലാൻ സഹായകമാകുക.

വെവ്വേറെ പണം നൽകേണ്ടതില്ല

എല്ലാ ഒടിടി പ്ലാറ്റഫോമുകൾക്കും വെവ്വേറെ പണം നൽകേണ്ടതില്ല എന്നതും ഈ പ്ലാനിന്റെ പ്രത്യേകതയാണ്. മറ്റ് ചില ടെലിക്കോം കമ്പനികൾ നൽകുന്ന ഒടിടി സബ്സ്ക്രിപ്ഷൻ മൊ​ബൈൽ, അ‌ല്ലെങ്കിൽ ടിവി കേന്ദ്രീകരിച്ചാണ്. എന്നാൽ ടിവി, സ്‌മാർട്ട്‌ഫോൺ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ എന്നിങ്ങനെയുള്ള നിരവധി ഉപകരണങ്ങളിൽ ഒടിടി ഉള്ളടക്കം കാണാൻ ബിഎസ്എൻഎൽ പ്ലാൻ അ‌വസരമൊരുക്കുന്നു. കഴിയും എന്നതാണ് ഏറ്റവും മികച്ച കാര്യം.

വിപണിയിലെ പുതുതരംഗം; നോയ്സ് ഇയർബഡ്സിന് കിടിലൻ ഡീലുകളുമായി ആമസോൺവിപണിയിലെ പുതുതരംഗം; നോയ്സ് ഇയർബഡ്സിന് കിടിലൻ ഡീലുകളുമായി ആമസോൺ

ഏറ്റവും കുറഞ്ഞ തുകയുടെ ബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ ഏറ്റവും കുറഞ്ഞ തുകയുടെ ബ്രോഡ്ബാൻഡ് പ്ലാൻ ഇപ്പോൾ 399 രൂപയ്ക്കാണ് ലഭ്യമാകുന്നത്. തങ്ങളുടെ ഏറ്റവും നിരക്ക് കുറഞ്ഞതും ഏറെ ജനകീയവുമായ 329 രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ കഴിഞ്ഞ ദിവസം നിർത്തലാക്കിയിരുന്നു. ഇതോടെയാണ് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാൻ 399 രൂപയുടേത് ആയത്. 30 എംബിപിഎസ് വേഗതയും 1ടിബി ഡാറ്റയും ആണ് 399 രൂപ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കുക. 1ടിബി ഡാറ്റ ഉപയോഗിച്ചുകഴിഞ്ഞാൽ ഇൻർനെറ്റ് വേഗത 4 എംബിപിഎസ് ആയി കുറയുന്നു. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ആസ്വദിക്കാം.

399 രൂപ

ജിയോയുടെ അ‌ടിസ്ഥാന ബ്രോഡ്ബാൻഡ് പ്ലാൻ വരുന്നത് 399 രൂപയ്ക്കാണ്. അ‌തേസമയം എയർടെലിന്റെ അടിസ്ഥാന പ്ലാനിന് 499 രൂപയാണ് നിരക്ക്. എങ്കിലും മറ്റുള്ളവർ നൽകുന്നതിനെക്കാൾ ഉയർന്ന വേഗത ഈ പ്ലാനിൽ എയർടെൽ നൽകുന്നുണ്ട്. 329 രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ നിർത്തലാക്കിയത് സാധാരണക്കാരായ ഉപയോക്താക്കൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

പോക്കറ്റ് കീറില്ല, പഴ്സ് കാലിയാകില്ല ഉറപ്പ്! 200 രൂപയിൽ താഴെ നിരക്കിൽ ലഭിക്കുന്ന ജിയോ പ്ലാനുകൾപോക്കറ്റ് കീറില്ല, പഴ്സ് കാലിയാകില്ല ഉറപ്പ്! 200 രൂപയിൽ താഴെ നിരക്കിൽ ലഭിക്കുന്ന ജിയോ പ്ലാനുകൾ

Best Mobiles in India

English summary
9 ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ഒരുമാസത്തെ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്ത് 249 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ. ZEE5, SonyLIV, Voot Select, Yupp TV, aHa, Lionsgate Play, Hungama, Disney+ Hotstar എന്നിവ ഉൾപ്പെടെയുള്ള ​ഒടിടി സബ്സ്ക്രിപ്ഷനാണ് ഈ ഒറ്റ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഒടിടി സേവനങ്ങൾക്ക് മാത്രമാണ് 249 രൂപയുടെ പ്ലാനിൽ ലഭിക്കുക.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X