ദിവസങ്ങൾ നിസാരമായി തള്ളിനീക്കാം, ഈ ബിഎസ്എൻഎൽ പ്ലാൻ അ‌തിൽ കേമനാ!

|

ബിഎസ്എൻഎൽ(BSNL) 4ജി, 5ജി ചർച്ചകൾ ചൂടുപിടിച്ചിരിക്കുന്ന സമയമാണ്, നേരത്തെ പറഞ്ഞതിൽനിന്നും കുറച്ച് പിന്നോട്ട് വലിഞ്ഞ് ബിഎസ്എൻഎൽ 5ജി 2024 ൽ മാത്രമേ ആരംഭിക്കൂ എന്ന സൂചനയാണ് ഇപ്പോ​ൾ കേന്ദ്രത്തിൽനിന്ന് വന്നുകൊണ്ടിരിക്കുന്നത്. എങ്കിലും 4ജി ഈ വർഷം തന്നെ അ‌വതരിപ്പിക്കാനാണ് ബിഎസ്എൻഎൽ ശ്രമിച്ചുവരുന്നത്. 2023 ൽ ആദ്യമാസങ്ങളിൽ 4ജിയും തുടർന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ 5ജിയും ​ബിഎസ്എൻഎൽ കൊണ്ടുവരും എന്നായിരുന്നു ഇതുവരെ പറഞ്ഞിരുന്നത്.

5ജി ​വൈകുമെന്ന്

എന്തായാലും 5ജി ​വൈകുമെന്ന് വ്യക്തമായ സ്ഥിതിക്ക് 4ജിയെങ്കിലും പറഞ്ഞ സമയത്ത് ലഭ്യമായാൽ മതിയായിരുന്നു എന്ന ചിന്തയിലാണ് ബിഎസ്എൻഎൽ വരിക്കാർ. വേഗതയിൽ കാര്യമായ പ്രശ്നങ്ങൾ നേരിടുന്നുണ്ട് എങ്കിൽക്കൂടി ബിഎസ്എൻഎൽ ഉപയോഗിച്ചുവരുന്ന നിരവധി മൊ​ബൈൽ ഉപയോക്താക്കളുണ്ട്. ഇവർക്ക് അ‌നുകൂലമായ നിരവധി പ്ലാനുകൾ ബിഎസ്എൻഎൽ പുറത്തിറക്കിയിട്ടുമുണ്ട്. ഇവയിൽ പലതും ഉപയോക്താക്കൾക്ക് ഏറെ ലാഭകരവുമാണ്.

ഐഎസ്ആർഒയുടെ ചിറകിൽ, ​മൈക്രോസോഫ്റ്റ് തണലിൽ, ശാസ്ത്രസാങ്കേതിക രംഗത്ത് കുതിക്കാൻ ഇന്ത്യ!ഐഎസ്ആർഒയുടെ ചിറകിൽ, ​മൈക്രോസോഫ്റ്റ് തണലിൽ, ശാസ്ത്രസാങ്കേതിക രംഗത്ത് കുതിക്കാൻ ഇന്ത്യ!

വാലിഡിറ്റിയാണ് പ്രശ്നം

വാലിഡിറ്റിയാണ് ബിഎസ്എൻഎൽ ഉപയോക്താക്കൾ നേരിടുന്ന ഒരു പ്രധാന പ്രശ്നം. കുറഞ്ഞ തുകയുടെ റീച്ചാർജുകൾ ചെയ്യുന്നവരാണ് കൂടുതലും വാലിഡിറ്റി പ്രശ്നങ്ങൾ നേരിടുന്നത്. മാസം തോറും റീച്ചാർജ് ചെയ്യുന്ന അ‌വസ്ഥയിൽനിന്ന് മാറി ഒരു 160 ദിവസത്തേക്ക് വാലിഡിറ്റി ലഭിക്കുന്ന പ്ലാൻ ചെയ്യുന്നതാണ് കൂടുതൽ ലാഭകരം. അ‌തിന് അ‌നുയോജ്യമായ ഒരു പ്ലാൻ ഇപ്പോൾ ബിഎസ്എൻഎൽ നൽകിവരുന്നുമുണ്ട്.

അ‌ൺലിമിറ്റഡ് കോളിങ്

അ‌ൺലിമിറ്റഡ് കോളിങ് ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളുമായി എത്തുന്ന 160 ദിവസ പ്ലാനിന് ഏതാണ്ട് ആയിരം രൂപയിൽ താഴെ മാത്രമേ ചെലവ് വരുന്നുള്ളൂ. ​ദൈനംദിന ആവശ്യങ്ങൾക്കായി 2ജിബി ഡാറ്റ കൂടി ലഭ്യമാകുന്നതിനാൽ ഒരു ഉപയോക്താവിന്റെ ആറുമാസത്തെ എല്ലാ കാര്യങ്ങളും നിർവഹിക്കാൻ ഈ പ്ലാൻ അ‌നുയോജ്യമാണ്. അ‌തിനാൽത്തന്നെ ഒരു തവണ ഈ പ്ലാൻ ചെയ്താൽ 160 ദിവസത്തേക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ കാര്യങ്ങൾ നടക്കും.

5ജി ഫോൺ ഉള്ളവരും ഇല്ലാത്തവരും ശ്രദ്ധിക്കുക; വാട്സ്ആപ്പ് 'രഹസ്യം' ​ഇനി ഇരുചെവിയറിയാതെ മാറ്റാം!5ജി ഫോൺ ഉള്ളവരും ഇല്ലാത്തവരും ശ്രദ്ധിക്കുക; വാട്സ്ആപ്പ് 'രഹസ്യം' ​ഇനി ഇരുചെവിയറിയാതെ മാറ്റാം!

160 ദിവസ വാലിഡിറ്റി

160 ദിവസ വാലിഡിറ്റിയുമായി എത്തുന്ന ബിഎസ്എൻഎൽ പ്ലാനിന് 997 രൂപയാണ് ഉപയോക്താവ് ചെലവാക്കേണ്ടിവരിക. വാലിഡിറ്റിയാണ് ഈ 997 രൂപ പ്ലാനിന്റെ പ്രധാന ആകർഷണം. ബിഎസ്എൻഎല്ലിന്റെ പ്രപെയ്ഡ് പ്ലാനുകളിൽ ഈ കാലയളവിൽ വാലിഡിറ്റി ലഭ്യമാകുന്ന മറ്റ് പ്ലാനുകളില്ല. പരമ്പരാഗതമായി നൽകിവരുന്ന വാലിഡിറ്റി കാലയളവിൽനിന്ന് വ്യത്യസ്തമായ വാലിഡിറ്റി ഓഫർ ചെയ്യുന്ന പ്ലാൻ എന്ന പ്രത്യേകതയും ഈ 997 രൂപ പ്ലാനിനുണ്ട്.

പ്രതിദിനം 2ജിബി ഡാറ്റ

160 ദിവസം വാലിഡിറ്റി, പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയിസ് കോൾ സൗകര്യം, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾക്ക് പുറമെ 997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ അ‌ധിക ആനുകൂല്യങ്ങളായി രണ്ട് മാസത്തേക്ക് സൗജന്യ PRBT സേവനവും സൗജന്യ ലോക്ധൂൺ സേവനവും വാഗ്ദാനം ചെയ്യുന്നു. 160 ദിവസത്തേക്ക് ഏതാണ്ട് 320ജിബി ഡാറ്റയാണ് ഈ പ്ലാൻ ഉപയോക്താവിന് നൽകുന്നത്.

ഒന്ന് പച്ചപിടിച്ചുവന്ന 'വിരുഷ്ക', പൊട്ടിയിരിക്കുന്ന ബോളിവുഡുകാർ, എല്ലാവരെയും കുത്തുപാളയെടുപ്പിക്കുമോ​?ഒന്ന് പച്ചപിടിച്ചുവന്ന 'വിരുഷ്ക', പൊട്ടിയിരിക്കുന്ന ബോളിവുഡുകാർ, എല്ലാവരെയും കുത്തുപാളയെടുപ്പിക്കുമോ​?

ഒരു ജിബിക്ക് ഏതാണ്ട് 3 രൂപ 11 ​പൈസ

മറ്റ് കമ്പനികളുടെ ഡാറ്റ പ്ലാൻ നിരക്കുമായി താരതമ്യം ചെയ്താൽ 997 രൂപയുടെ പ്ലാനിൽ വളരെ കുറഞ്ഞ നിരക്കിൽ, അ‌തായത് ഒരു ജിബിക്ക് ഏതാണ്ട് 3 രൂപ 11 ​പൈസയാണ് ചെലവ് വരുന്നത്. 997 രൂപയുടെ പ്ലാൻ ഉപയോഗിച്ച് രണ്ടു തവണ റീച്ചാർജ് ചെയ്താൽ ഏതാണ്ട് ഒരുവർഷത്തിനടുത്ത്, കൃത്യമായി പറഞ്ഞാൽ 320 ദിവസത്തെ കാര്യങ്ങൾ 2000 രൂപയിൽ താഴെ ചെലവിൽ നിർവഹിക്കാൻ സാധിക്കും. ഡാറ്റ വേഗതയുടെ പ്രശ്നങ്ങൾ നേരിടുമെങ്കിലും ഈ വർഷം 4ജി എത്തിയാൽ, കുറഞ്ഞ നിരക്കിൽഡാറ്റ നൽകുന്ന ഏറ്റവും നല്ല പ്ലാൻ ആയിരിക്കും ഇത്.

ആരും പോകരുത്, പരിപാടി ഉടൻ തുടങ്ങും! ബിഎസ്എൻഎൽ 5ജി എത്തുക 2024 ൽ; പ്രഖ്യാപനം ജിയോ 5ജി ചടങ്ങിനിടെആരും പോകരുത്, പരിപാടി ഉടൻ തുടങ്ങും! ബിഎസ്എൻഎൽ 5ജി എത്തുക 2024 ൽ; പ്രഖ്യാപനം ജിയോ 5ജി ചടങ്ങിനിടെ

Best Mobiles in India

English summary
997 for a BSNL plan with 160 days of validity, which comes with many benefits including unlimited calling and 2GB of data per day for less than Rs. 1,000. The main attraction of this Rs. 997 plan is its validity. There are no other prepaid BSNL plans available for validity during this period.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X