Just In
- 6 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 8 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
- 21 hrs ago
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- 1 day ago
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
Don't Miss
- News
കേരള ബജറ്റ്; പ്രതിഷേധം കടുപ്പിക്കാൻ ബിജെപി, പന്തംകൊളുത്തി പ്രകടനവും കളക്ട്രേറ്റ് മാർച്ചും നടത്തും
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Lifestyle
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- Movies
പിറന്നാളിന് കാവ്യയ്ക്ക് ഡമ്പല്‍ പൊതിഞ്ഞ് കൊടുത്തു, നാലാം നിലയിലേക്ക് ചുമന്നു കൊണ്ടാണ് പോയത്: സുരാജ്
- Finance
ചുരുങ്ങിയ ചെലവിൽ ബിസിനസ് ആരംഭിക്കാം; അമൂൽ ഫ്രാഞ്ചൈസി തുടങ്ങുന്നതിനുള്ള നടപടികളറിയാം
- Sports
കോലിയുടെയല്ല, അവന്റെ വിക്കറ്റ് നേടാനാണ് പ്രയാസപ്പെട്ടത്! വെളിപ്പെടുത്തി പാക് പേസര്‍
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
സൗജന്യമാണ് ഈ എയർടെൽ പ്ലാനിന്റെ മെയിൻ; അതും ആറ് മാസത്തേക്ക്
ഉപയോക്താക്കൾക്ക് അനുയോജ്യമായ പ്രീപെയ്ഡ് പ്ലാനുകൾ മാത്രമല്ല, നിരവധി മികച്ച പോസ്റ്റ് പെയ്ഡ് പ്ലാനുകളും എയർടെൽ നൽകുന്നുണ്ട്. നിങ്ങൾ ഒരു എയർടെൽ പോസ്റ്റ്‌പെയ്ഡ് ഉപയോക്താവാണെങ്കിൽ, വൈഫൈ പോലെ വേഗത നൽകുന്ന ഒരു എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാനിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് ഏറെ നല്ലതാണ്. 499 രൂപയുടേതാണ് ഈ എയർടെൽ പ്രതിമാസ പ്ലാൻ. ഉപയോക്താക്കൾക്ക് മികച്ച കുറച്ചധികം സേവനങ്ങൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. സൗജന്യ ഒടിടി ആപ്പുകളുടെ സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം അൺലിമിറ്റഡ് കോളിംഗും നിറയെ ഡാറ്റയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

499 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ
അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോൾ സൗകര്യം എയർടെല്ലിന്റെ 499 രൂപ പ്ലാനിൽ നൽകുന്നു. ഈ പ്ലാനിൽ 75 ജിബി പ്രതിമാസ ഡാറ്റയാണ് എയർടെൽ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 200 ജിബി ഡാറ്റ റോൾഓവർ സൗകര്യവും ലഭ്യമാണ്. പ്രതിദിനം 100 എസ്എംഎസും ഉണ്ട്. ഈ ആനുകൂല്യങ്ങൾക്ക് പുറമെ, 6 മാസത്തേക്ക് ആമസോൺ പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമാണ്.

കൂടാതെ, ഈ പ്ലാനിൽ, Disney + Hotstar പോലുള്ള ഒടിടി ആപ്പുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ഒരു വർഷത്തേക്ക് ഓഫർ ചെയ്യുന്നു. ഇതോടൊപ്പം വിങ്ക് പ്രീമിയത്തിന്റെ സേവന ഓഫറും നൽകുന്നുണ്ട്.ഡാറ്റ പരിധി കഴിഞ്ഞാൽ, ഇന്റർനെറ്റ് വേഗത കുറയും. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്കും പ്രതിമാസം 200ജിബി ഡാറ്റ റോൾഓവർ സൗകര്യം ലഭിക്കുന്നു.

മൈഗ്രേറ്റ് ചെയ്യാവുന്നതാണ്
പ്ലാൻ സജീവമാക്കിയ തീയതി മുതൽ 90 ദിവസത്തിന് ശേഷം പോസ്റ്റ്പെയ്ഡ് പ്രീപെയ്ഡിലേക്ക് മൈഗ്രേറ്റ് ചെയ്യാവുന്നതാണ്. 30x ഹൈ-സ്പീഡ് ഡാറ്റയാണ് എയർടെല്ലിന്റെ 499 രൂപയുടെ പ്ലാനിന്റെ പ്രത്യേകത. ഇൻഡോർ കവറേജ്, വീഡിയോ കോളിംഗ് സൗകര്യം എന്നിവ 499 രൂപയുടെ ഈ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ലഭ്യമാക്കിയിട്ടുണ്ട്.

പോസ്റ്റ് പെയ്ഡ് പ്ലാനുകൾക്ക് മാത്രമല്ല, നല്ല രീതിയിൽ ഡാറ്റ ഉപയോഗമുള്ള പ്രീപെയ്ഡ് വരിക്കാർക്കും എയർടെൽ മികച്ച ആനുകൂല്യങ്ങളോടെ അനുയോജ്യമായ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ഒരു മികച്ച പ്ലാൻ ആണ് 499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. പ്രതിദിനം 3 ജിബി ഡാറ്റയാണ് ഈ എയർടെൽ പ്ലാനിൽ ലഭിക്കുക. ഡാറ്റയ്ക്ക് പുറമെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും 100 എസ്എംഎസും ഈ പ്ലാൻ നൽകുന്നു.

28 ദിവസത്തെ വാലിഡിറ്റിയാണ് ഈ 499 രൂപയുടെ പ്ലാനിൽ ലഭിക്കുക. അതായത് ആകെ 84 ജിബി ഡാറ്റ ഈ പ്ലാനിലൂടെ 28 ദിവസത്തേക്ക് ലഭ്യമാകുന്നു. അൽപ്പം ചെലവേറിയ പ്ലാൻ ആണ് ഇത് എന്ന് വില കേൾക്കുമ്പോൾ തോന്നും. പക്ഷേ ലഭ്യമാകുന്ന ഡാറ്റയുടെ അളവ് കൂടുതലാണ് എന്ന് മറക്കരുത്. കൂടാതെ ഈ പ്ലാനോടൊപ്പം ലഭ്യമാകുന്ന അധിക ആനുകൂല്യങ്ങളും കണക്കിലെടുക്കുമ്പോൾ ഇതൊരു നിരക്കു കൂടിയ പ്ലാൻ ആണ് എന്ന ചിന്തയ്ക്ക് പ്രസക്തിയില്ല.

മൂന്ന് മാസത്തേക്ക് സൗജന്യ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ (149 രൂപ വിലയുള്ളത്), അപ്പോളോ 24|7 സർക്കിൾ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ ഹലോട്യൂൺസ് തുടങ്ങിയവ. ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ ഈ പ്ലാനിൽ അടങ്ങിയിരിക്കുന്നു. ഈ അധിക ആനുകൂല്യങ്ങൾക്ക് യഥാർഥത്തിൽ ചെലവാകുന്ന തുക കണക്കാക്കിയാൽ ഈ 499 രൂപ പ്ലാൻ ഏറെ ലാഭകരമാണ് എന്ന് മനസിലാകും.

ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ പ്ലാറ്റ്‌ഫോമിന്റെ സബ്‌സ്‌ക്രിപ്‌ഷൻ കുറച്ചു നാളേക്ക് മാത്രമായി നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ 499 രൂപയുടെ പ്ലാൻ ആണ് നിങ്ങൾക്ക് കൂടുതൽ യോജിക്കുക. എന്നാൽ എയർടെല്ലിന്റെ ഈ പ്രീപെയ്ഡ് പ്ലാനുമായി ചേർന്നുള്ള ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ പ്ലാൻ നിങ്ങളുടെ മൊബൈലിൽ മാത്രമേ ലഭ്യമാകൂ എന്നത് ശ്രദ്ധിക്കണം. ഡെസ്ക്ടോപ്പുകളിലും ടിവികളിലും ഇത് പ്രവർത്തിക്കില്ല.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470