അ‌വകാശപ്പെട്ടത് കളയേണ്ട! എയർടെൽ 2ജിബി ഡാറ്റ ഫ്രീയായി ലഭിക്കും, ശ്രദ്ധിക്കേണ്ടത് ഒറ്റക്കാര്യം

|

ഇന്നത്തെ നമ്മുടെ ഡാറ്റ ഉപയോഗം വച്ചുനോക്കിയാൽ എത്ര ഡാറ്റ കിട്ടിയാലും തികയില്ല. അ‌പ്പോൾ എയർടെൽ( Airtel ) സൗജന്യമായി നൽകുന്ന 2 ജിബി ഡാറ്റ വെറുതേ നഷ്ടപ്പെടുത്തി കളയേണ്ടതുണ്ടോ. അ‌തിന് എയർടെൽ എപ്പോഴാണ് ഫ്രീ ഡാറ്റ നൽകുമെന്ന് പറഞ്ഞത് എന്ന് ചോദിക്കുന്നവർ ഏറെയാണ്. ഈ 2ജിബി ഫ്രീ ഡാറ്റയെപ്പറ്റി അ‌റിയാത്തതാണ് എയർടെൽ ഉപയോക്താക്കൾക്ക് അ‌വകാശപ്പെട്ട ആനുകൂല്യം ലഭ്യമാകാതെ പോകുന്നതിലെ ഒരു കാരണം.

 

നിരവധി ഡാറ്റ പ്ലാനുകൾ

നിരവധി ഡാറ്റ പ്ലാനുകൾ എയർടെൽ നൽകുന്നതായി നമുക്കറിയാം. അ‌തോടൊപ്പം മറ്റ് പ്ലാനുകളും നൽകിവരുന്നു. ഇതിൽ ഭൂരിഭാഗം പ്ലാനുകളും റീച്ചാർജ് ചെയ്യുമ്പോൾ, അ‌ധിക തുക നൽകാതെ തന്നെ 2ജിബി ഡാറ്റ ഉപയോക്താക്കൾക്ക് ലഭ്യമാകും. തങ്ങളുടെ എയർടെൽ താങ്ക്സ് ആപ്പ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ആണ് എയർടെൽ ഈ ഫ്രീ ഡാറ്റ പദ്ധതി ഇറക്കിയിരിക്കുന്നത്.

സ്മാർട്ട് വാച്ചുകൾക്ക് കണ്ണഞ്ചിപ്പിക്കുന്ന ഡിസ്കൌണ്ടുകളുമായി ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ | Amazonസ്മാർട്ട് വാച്ചുകൾക്ക് കണ്ണഞ്ചിപ്പിക്കുന്ന ഡിസ്കൌണ്ടുകളുമായി ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ | Amazon

ഫ്രീ ഡാറ്റ ലഭ്യമാകണമെങ്കിൽ

ഈ 2ജിബി ഫ്രീ ഡാറ്റ ലഭ്യമാകണമെങ്കിൽ എയർടെൽ താങ്ക്സ് ആപ്പുവഴി റീച്ചാർജ് ചെയ്താൽ മാത്രം മതി. എയർടെൽ ഇന്ത്യയുടെ ഇൻ-ഹൗസ് ആപ്പാണ് എയർടെൽ താങ്ക്സ്, ഇത് എയർടെൽ ഓഫറുകളുടെ മുഴുവൻ ഗുണങ്ങളും അ‌നുഭവിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്നു. ആൻഡ്രോയിഡിനും ഐഒഎസിനും ആപ്പ് ലഭ്യമാണ്. എന്നാൽ എല്ലാ റീച്ചാർജ് പ്ലാനുകൾക്കും ഈ 2ജിബി ഫ്രീ ഡാറ്റ ലഭ്യമാകില്ല.

തിരഞ്ഞെടുത്ത പ്രീപെയ്ഡ്
 

തിരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകൾ എയർടെൽ താങ്ക്സ് ആപ്പ് വഴി റീചാർജ് ചെയ്യുമ്പോൾ ആണ് ഉപഭോക്താക്കൾക്ക് സൗജന്യ 2 ജിബി ഡാറ്റ കൂപ്പൺ ലഭിക്കുക. 265 രൂപ, 359 രൂപ, 549 രൂപ, 699 രൂപ, 719 രൂപ, 839 രൂപ എന്നീ പ്ലാനുകളിലാണ് 2ജിബി ഫ്രീ ഡാറ്റ ലഭ്യമാകുക. സൗജന്യ 2 ജിബി ഡാറ്റ കിട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

വീണുടയരുത് സ്വപ്നങ്ങൾ; സ്മാർട്ട്ഫോണുകളുടെ ഡിസ്പ്ലേ സുരക്ഷയും സ്ക്രീൻ ഗാർഡുംവീണുടയരുത് സ്വപ്നങ്ങൾ; സ്മാർട്ട്ഫോണുകളുടെ ഡിസ്പ്ലേ സുരക്ഷയും സ്ക്രീൻ ഗാർഡും

സൗജന്യ 2 ജിബി ലഭ്യമാകുന്ന പ്ലാനുകളും അ‌വ നൽകുന്ന ആനുകൂല്യങ്ങളും

സൗജന്യ 2 ജിബി ലഭ്യമാകുന്ന പ്ലാനുകളും അ‌വ നൽകുന്ന ആനുകൂല്യങ്ങളും

ഠ 58 രൂപയുടെ പ്ലാൻ- ഡാറ്റ പാക്ക് - 3 ജിബി ഡാറ്റ
ഠ 65 രൂപയുടെ പ്ലാൻ- ഡാറ്റ പാക്ക് 4 ജിബി ഡാറ്റ ലഭിക്കും
ഠ 98 രൂപയുടെ പ്ലാൻ- ഡാറ്റ പാക്ക് 5 ജിബി
ഠ 265 രൂപയുടെ പ്ലാൻ- അൺലിമിറ്റഡ് പാക്ക് - പ്രതിദിനം 1ജിബി ഡാറ്റ

അൺലിമിറ്റഡ് പാക്ക്

ഠ 359 രൂപയുടെ പ്ലാൻ- അൺലിമിറ്റഡ് പാക്ക് - പ്രതിദിനം 2 ജിബി ഡാറ്റ
ഠ 549 രൂപയുടെ പ്ലാൻ- അൺലിമിറ്റഡ് പാക്ക് - പ്രതിദിനം 2ജിബി ഡാറ്റ
ഠ 699 രൂപയുടെ പ്ലാൻ- അൺലിമിറ്റഡ് പാക്ക് - പ്രതിദിനം 3ജിബി ഡാറ്റ
ഠ 719 രൂപയുടെ പ്ലാൻ- അൺലിമിറ്റഡ് പാക്ക് - പ്രതിദിനം 1.5ജിബി ഡാറ്റ
ഠ 839 രൂപയുടെ പ്ലാൻ- അൺലിമിറ്റഡ് പാക്ക് - പ്രതിദിനം 2ജിബി ഡാറ്റ

ഉത്തരവുമായി മുന്നോട്ടെങ്കിൽ സ്മാർട്ട്ഫോണുകൾക്ക് വില കൂടും; കേന്ദ്രത്തിന് ഗൂഗിളിന്റെ മുന്നറിയിപ്പ് | Googleഉത്തരവുമായി മുന്നോട്ടെങ്കിൽ സ്മാർട്ട്ഫോണുകൾക്ക് വില കൂടും; കേന്ദ്രത്തിന് ഗൂഗിളിന്റെ മുന്നറിയിപ്പ് | Google

ഈ പ്ലാനുകൾ ചെയ്യുമ്പോൾ

ഈ പ്ലാനുകൾ ചെയ്യുമ്പോൾ അ‌വയോടൊപ്പം ലഭിക്കുന്ന ഡാറ്റയ്ക്ക് പുറമെയാണ് 2ജിബി ഫ്രീ ഡാറ്റയും ലഭിക്കുക. 359 രൂപ, 549 രൂപ, 699 രൂപ (ആമസോൺ പ്രൈം മെമ്പർഷിപ്പ്), 719 രൂപ (ഡിസ്‌നി + ഹോട്ട്‌സ്റ്റാർ മൊബൈൽ), 839 രൂപ (ഡിസ്‌നി + ഹോട്ട്‌സ്റ്റാർ മൊബൈൽ) പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് എയർടെൽ എക്‌സ്ട്രീം മൊബൈൽ പായ്ക്ക് ഒരു മാസത്തേക്ക് സൗജന്യമായി ലഭിക്കുമെന്ന് എയർടെൽ അറിയിച്ചു. ഫാസ്ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്ക്, അപ്പോളോ 24/7 സർക്കിൾ 3 മാസത്തേക്ക് സൗജന്യം, സൗജന്യ എയർടെൽ ഹെലോട്യൂൺസ്, സൗജന്യ വിങ്ക് മ്യൂസിക് എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനുകളോടൊപ്പം ലഭ്യമാകും.

ഐഫോൺ വന്ത് അ‌ലർജി​യാ സാർ? ​പ്രമുഖനെ ഇഷ്ടമില്ലാത്ത 'പ്രമുഖൻ'! തന്റെഫോൺ സാംസങ് ആണെന്ന് ബിൽ ഗേറ്റ്സ്ഐഫോൺ വന്ത് അ‌ലർജി​യാ സാർ? ​പ്രമുഖനെ ഇഷ്ടമില്ലാത്ത 'പ്രമുഖൻ'! തന്റെഫോൺ സാംസങ് ആണെന്ന് ബിൽ ഗേറ്റ്സ്

Best Mobiles in India

English summary
Airtel offers a free 2GB data coupon to customers who recharge select prepaid plans. Airtel has launched this free data plan as a part of its effort to bring its Airtel Thanks app to more people. But this 2  GB of free data is not available for all recharge plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X