ഹോണര്‍ 7X വാങ്ങുന്നവര്‍ക്ക് 90ജിബി എയര്‍ടെല്‍ ഡാറ്റ സൗജന്യം

Written By:

ഇന്ത്യയിലെ ഏറ്റവും പ്രമുഖ ടെലികോം സേവനദാദാവാണ് ഭാരതി എയര്‍ടെല്‍. എയര്‍ടെല്‍ ചൈനീസ് മൊബൈല്‍ കമ്പനിയുമായി ചേര്‍ന്ന് സൗജന്യ ഡാറ്റകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു.

ഹോണര്‍ 7X വാങ്ങുന്നവര്‍ക്ക് 90ജിബി എയര്‍ടെല്‍ ഡാറ്റ സൗജന്യം

ആമസോണ്‍ ഇന്ത്യയിലെ വെബ്‌സൈറ്റ് പ്രകാരം ഹോണര്‍ 7X വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 90ജിബി പോസ്റ്റ്‌പെയ്ഡ് പ്രീപെയ്ഡ് ഡാറ്റ സൗജന്യമായി നല്‍കാന്‍ പോകുന്നു. ഓരോ മാസവും 15ജിബി സൗജന്യ ഡാറ്റ ഇന്‍സ്‌റ്റോള്‍മെന്റായിട്ടാകും കമ്പനി നല്‍കുന്നത്. ആറു മാസമാണ് ഈ ഓഫര്‍ വാലിഡിറ്റി.

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക്: 349 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 15ജിബി 3ജി/ 4ജി ഡാറ്റ ആറു റീച്ചാര്‍ജ്ജുകളിലായി ഹോണര്‍ 7X വാങ്ങുമ്പോള്‍ എയര്‍ടെല്‍ ആമസോണ്‍ എക്‌സ്‌ക്ലൂസീവ് ഓഫറായി നല്‍കുന്നു.

പോസ്റ്റ്‌പെയ്ഡ്: എയര്‍ടെല്‍ ആമസോണ്‍ എക്‌സ്‌ക്ലൂസീവ് ഓഫര്‍ 15ജിബി 3ജി/ 4ജി ഡാറ്റയുടെ അധിക ആനുകൂല്യം 6 മാസത്തേക്ക് ഇന്‍ഫിനിറ്റി 499ന്റെ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ നല്‍കിയിട്ടുണ്ട്.

ഹോണര്‍ 7X വാങ്ങുന്നവര്‍ക്ക് 90ജിബി എയര്‍ടെല്‍ ഡാറ്റ സൗജന്യം

ഈ ഓഫര്‍ എങ്ങനെ ക്ലെയിം ചെയ്യാം?

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക്..

. ഹോണര്‍ 7X ഹാന്‍സെറ്റ് വാങ്ങുക.
. വാങ്ങിയ പുതിയ ഫോണില്‍ My Airtel app ഡൗണ്‍ലോഡ് ചെയ്യുക.
. 'Handset bundled offer for you' എന്നതില്‍ ക്ലിക്ക് ചെയ്യുക.
. അതിനു ശേഷം 'Active now' ക്ലിക്ക് ചെയ്യുക.
. നിര്‍ദ്ദിഷ്ട നമ്പറില്‍ ആനുകൂല്യം നല്‍കും, ഓഫര്‍ സജീവമാക്കിയതിനു ശേഷം റീച്ചാര്‍ജ്ജുകള്‍ ചെയ്യുക.

പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക്

. ഹോണര്‍ 7X ഹാന്‍സെറ്റ് വാങ്ങുക.
. My airtel app ഡൗണ്‍ലോഡ് ചെയ്യുക.
. യോഗ്യത പദ്ധതികള്‍ തിരഞ്ഞെടുക്കുക.
. യോഗ്യക പദ്ധതി സജീവമായി കഴിഞ്ഞാല്‍ 'Handset Bundled offer for you' എന്നതില്‍ ക്ലിക്ക് ചെയ്യുക.
. 'Activate Now' ക്ലിക്ക് ചെയ്യുക.
. 48 മണിക്കൂറുകള്‍ക്കുളളില്‍ ഓഫര്‍ ആക്ടിവേറ്റ് ആകുന്നതാണ്.

ഒരു പക്ഷേ നിങ്ങള്‍ക്ക് ഈ ആപ്പില്‍ ഓഫര്‍ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ 121@in.airtel.com-ല്‍ മെസേജ് അയക്കുകയോ അല്ലെങ്കില്‍ 121 എന്നതിലേക്ക് നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ നിന്നും കോള്‍ ചെയ്യുകയോ ചെയ്യാം. 2018 മേയ് 31 വരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ.

ആമസോണ്‍ ഇന്ത്യ എക്‌സ്‌ക്ലൂസീവില്‍ (Amazon India Exclusive) ഹോണര്‍ 7X, 4ജിബി റാം 32ജിബി സ്റ്റോറേജ് വേരിയന്റ് 12,999 രൂപയ്ക്ക് ലഭിക്കുന്നു, എന്നാല്‍ 4ജിബി റാം 64ജിബി സ്‌റ്റോറേജ് വേരിയന്റിന് 15,999 രൂപയുമാണ്.

English summary
According to the details listed on Amazon India's website, Airtel will offer 90GB free postpaid and prepaid data to consumers who purchase the recently launched Honor 7X.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot