ഇന്ത്യയില്‍ ഹോണര്‍ 8 പ്രോ, ഹോണര്‍ 6X എന്നിവയ്ക്ക് 4000 രൂപ വരെ ഡിസ്‌ക്കൗണ്ട്

Written By:

ജനപ്രീയ ഈ-കൊമേഴ്‌സ് സൈറ്റായ ആമസോണ്‍ ഇപ്പോള്‍ നിരവധി സ്മാര്‍ട്ട്‌ഫോണുകളില്‍ ഡിസ്‌ക്കൗണ്ട് നല്‍കുന്നു. അതില്‍ ഉള്‍പ്പെടുത്തിയ ഫോണുകളാണ് ഹോണര്‍ 8 പ്രോയും ഹോണര്‍ 6Xഉും. ഹോണര്‍ 8 പ്രോയ്ക്ക് ഡിസ്‌ക്കൗണ്ട് 4000 രൂപയും ഹോണര്‍ 6Xന് 2000 രൂപയുമാണ്.

ട്രൂകോളറില്‍ നിന്നും നിങ്ങളുടെ നമ്പര്‍ എങ്ങനെ എന്നന്നേക്കുമായി നീക്കം ചെയ്യാം?

ഇന്ത്യയില്‍ ഹോണര്‍ 8 പ്രോ, 6X എന്നിവയ്ക്ക്  4000 രൂപ ഡിസ്‌ക്കൗണ്ട്

പരിമിത കാലയളവില്‍ മാത്രമാണ് ഈ ഓഫര്‍ നല്‍കുന്നത്, അതായത് ഡിസംബര്‍ 19 വരെ. ഹോണര്‍ 8 പ്രോ ഇപ്പോള്‍ 25,999 രൂപയ്ക്കും ഹോണര്‍ 6X (64ജിബി വേരിയന്റ്) 11,999 രൂപയ്ക്കും ഹോണര്‍ 6X (32ജിബി വേരിയന്റ്) 9,999 രൂപയ്ക്കും ലഭിക്കുന്നു.

ഈ സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക.

ഹോണര്‍ 6X

1920 പിക്‌സല്‍ കൊണ്ട് 1080 പിക്‌സല്‍ റസൊല്യൂഷനുളള 5.50 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഹോണര്‍ 6Xന്. 1.7GHz ഒക്ടാകോര്‍ കിരിന്‍ 655 പ്രോസസര്‍, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ആന്‍ഡ്രോയിഡ് 6.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം, 3340 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകള്‍.

12എംപി 8എംപി ക്യാമറകളാണ് ഇതില്‍. വൈഫൈ, ജിപിഎസ്, ബ്ലൂട്ടൂത്ത്, യുഎസ്ബി OTG, എഫ്എം, 3ജി/ 4ജി എന്നിവ കണക്ടിവിറ്റികളും കോംപസ് മാഗ്നെറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്‌കോപ്പ് എന്നിവ സെന്‍സറുകളുമാണ്.

ഹോണര്‍ 8 പ്രോ

570 പിക്‌സല്‍ കൊണ്ട് 2560 പിക്‌സല്‍ റസെല്യൂഷനോടു കൂടിയ 5.70 ഇഞ്ച് ഡിസ്‌പ്ലേയാണ് ഹോണര്‍ 8 പ്രോയ്ക്ക്. 1.7GHz ഒക്ടാകോര്‍ കിരിന്‍ 655 പ്രോസസര്‍, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ്. ആന്‍ഡ്രോയിഡ് 6.0യില്‍ റണ്‍ ചെയ്യുന്ന ഈ ഫോണില്‍ 3340എംഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

12എംപി 8എംപി ക്യാമറയാണ് ഇതില്‍. വൈഫൈ, ബ്ലൂട്ടൂത്ത, ജിപിഎസ്, യുഎസ്ബി OTG, എഫ്എം, 3ജി/4ജി എന്നിവ കണക്ടിവിറ്റികളും കോംപസ് മാഗ്നെറ്റോ മീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സിലറോ മീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്‌കോപ്പ് എന്നിവ സെന്‍സറുകളുമാണ്.

English summary
Honor smartphones having limited period offer which is already live and will go up until December 19.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot