ജിയോ നമ്പറില്‍ നിന്ന് കോളര്‍ ട്യൂണ്‍ നീക്കം ചെയ്യുന്നത് എങ്ങനെ?

|

ജിയോയില്‍ കോളര്‍ ട്യൂണ്‍ സേവനം സൗജന്യമാണ്. എങ്കില്‍ പോലും കോളര്‍ ട്യൂണ്‍ നീക്കം ചെയ്യണമെന്നോ മാറ്റണമെന്നോ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുണ്ടാകും. കോളര്‍ ട്യൂണ്‍ ആവശ്യമില്ലെന്ന പക്ഷക്കാരനാണ് നിങ്ങളെങ്കില്‍ തുടര്‍ന്ന് വായിക്കുക. ജിയോ നമ്പരില്‍ നിന്ന് എങ്ങനെ കോളര്‍ ട്യൂണ്‍ നീക്കം ചെയ്യാമെന്ന് നോക്കാം.

 
ജിയോ നമ്പറില്‍ നിന്ന് കോളര്‍ ട്യൂണ്‍ നീക്കം ചെയ്യുന്നത് എങ്ങനെ?

1. എസ്എംഎസ് അയക്കുക

സ്മാര്‍ട്ട്‌ഫോണിലെ മെസ്സേജിംഗ് ആപ്പ് തുറക്കുക. Stop എന്ന് ടൈപ്പ് ചെയ്ത് 56789 എന്ന നമ്പരിലേക്ക് എസ്എംഎസ് ആയക്കുക. ഡീആക്ടിവേഷന്‍ സ്ഥിരീകരിക്കുന്നതിനായി 1 അമര്‍ത്തുക. വൈകാതെ ഈ നമ്പരിലെ ജിയോ ട്യൂണ്‍സ് സേവനം നിര്‍ജ്ജീവമാക്കിയിരിക്കുന്നു എന്ന സന്ദേശം ലഭിക്കും.

 
ജിയോ നമ്പറില്‍ നിന്ന് കോളര്‍ ട്യൂണ്‍ നീക്കം ചെയ്യുന്നത് എങ്ങനെ?

2. മൈ ജിയോ

മൈ ജിയോ ആപ്പ് ഓപ്പണ്‍ ചെയ്യുക

മെനുവില്‍ നിന്ന് ജിയോ ട്യൂണ്‍സ് തിരഞ്ഞെടുക്കുക. മൈ സബ്‌സ്‌ക്രിപ്ഷന്‍സ് പേജ് സന്ദര്‍ശിച്ച് സ്‌ക്രീനിന്റെ താഴ്ഭാഗത്തായി കാണുന്ന ഡീഅക്ടിവേറ്റ് ജിയോട്യൂണ്‍ എടുക്കുക. കണ്‍ഫര്‍മേഷന്‍ പേജില്‍ Yes അമര്‍ത്തുക

ജിയോ നമ്പറില്‍ നിന്ന് കോളര്‍ ട്യൂണ്‍ നീക്കം ചെയ്യുന്നത് എങ്ങനെ?

3. IVR

സ്മാര്‍ട്ട്‌ഫോണിലെ ഡയലര്‍ ആപ്പ് ഓപ്പണ്‍ ചെയ്യുക. 155223 എന്ന നമ്പര്‍ ജിയോ നമ്പരില്‍ നിന്ന് ഡയല്‍ ചെയ്യുക. അനുയോജ്യമായ ഭാഷ തിരഞ്ഞെടുക്കുക. ഇംഗ്ലീഷിനായി 1-ഉം ഹിന്ദിക്കായി 2-ഉം അമര്‍ത്തണം. ജിയോ നമ്പരിലെ ആക്ടീവായ എല്ലാ മൂല്യവര്‍ദ്ധിത സേവനങ്ങളെ കുറിച്ച് അറിയിപ്പ് ലഭിക്കും. ജിയോ ട്യൂണ്‍ ഡീആക്ടിവേറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക

ജിയോ നമ്പറില്‍ നിന്ന് കോളര്‍ ട്യൂണ്‍ നീക്കം ചെയ്യുന്നത് എങ്ങനെ?

ജിയോ ട്യൂണ്‍ സേവനം വീണ്ടും ആക്ടിവേറ്റ് ചെയ്യണമെന്ന് തോന്നിയാല്‍ ഇനിപ്പറയുന്ന കാര്യം ചെയ്യുക.

മൈ ജിയോ ആപ്പ്

സ്മാര്‍ട്ട്‌ഫോണില്‍ മൈ ജിയോ ആപ്പ് ഓപ്പണ്‍ ചെയ്യുക. ആപ്പിലെ പ്രൈമറി നമ്പര്‍ ജിയോ നമ്പര്‍ തന്നെയാണെന്ന് ഉറപ്പാക്കുക. ഇടതുവശത്ത് മുകളിലായി കാണുന്ന മൂന്ന് ഡോട്ടുകളില്‍ അമര്‍ത്തുക. ജിയോ ട്യൂണ്‍ തിരഞ്ഞെടുക്കുക. സോംഗ്‌സ് ടാബിലേക്ക് പോവുക. ഇവിടെ നിന്ന് ജിയോ ട്യൂണായി ക്രമീകരിക്കേണ്ട പാട്ട് തിരയുക. സെറ്റ് ആസ് ജിയോ ട്യൂണില്‍ അമര്‍ത്തി ആക്ടിവേറ്റ് ചെയ്യുക അല്ലെങ്കില്‍ പാട്ട് മാറ്റുക.

Best Mobiles in India

Read more about:
English summary
In case you are one of those who want to remove the caller tune from your Reliance Jio number, follow our step-by-step guide.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X