ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനുമുന്‍പ് ഇനി മുന്നറിയിപ്പ് നല്‍കും

|

ഫോട്ടോ മെസ്സേജിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാം തങ്ങളുടെ അക്കൗണ്ട് അകാരണമായി ഡിലീറ്റ് ചെയ്യുന്നുവെന്ന് കാട്ടി ഒരുകൂട്ടം ഉപയോക്താക്കള്‍ ഈയിടെ രംഗത്തുവന്നിരുന്നു. ഇന്‍സ്റ്റഗ്രാമിന്റെ പോളിസി ലംഘിച്ചതായി കാട്ടിയാണ് ഇവരുടെ അക്കൗണ്ട് നീക്കം ചെയ്തത്. എന്നാലിപ്പോള്‍ ഉപയോക്താക്കള്‍ക്ക് സൗകര്യകരമായി പുത്തന്‍ രീതി ആവിഷ്‌കരിച്ചിരിക്കുകയാണ് കമ്പനി.

ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനുമുന്‍പ് ഇനി മുന്നറിയിപ്

ഇനിമുതല്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനു മുന്‍പ് ഉപയോക്താക്കള്‍ക്കായി ഇന്‍സ്റ്റഗ്രാം മുന്നറിയിപ്പു നല്‍കും. പോസ്റ്റ് ഹിസ്റ്ററി, കമന്റ്, സ്റ്റോറി എന്നിവ വിവരിച്ചു നല്‍കിയ ശേഷമായിരിക്കും അക്കൗണ്ട് ഡിലീറ്റ് ചെയ്യുക. ഇന്‍സ്റ്റഗ്രാമിന്റെ പുതിയ നയമനുസരിച്ച് കമ്പനി പോളിസിക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ എന്നെന്നേക്കുമായി ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഡിലീറ്റ് ചെയ്യുമെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 ലഭിക്കുന്ന മുന്നറിയിപ്പില്‍

ലഭിക്കുന്ന മുന്നറിയിപ്പില്‍

ഡിലീറ്റ് ചെയ്യുന്നതിനു മുന്‍പു ലഭിക്കുന്ന മുന്നറിയിപ്പില്‍ അക്കൗണ്ട് ഒരുതവണ കൂടി മാന്യമായി ഉപയോഗിക്കുന്നതിനായി അവസരം നല്‍കുമെന്നും അറിയുന്നു. ന്യൂഡിറ്റി, ഹേറ്റ് സ്പീച്ച് എന്നിവ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്‍സ്റ്റഗ്രാമിന്റെ പൂട്ടു വീഴും. കണ്ടന്റ് അപ്പീല്‍ രീതിയിലും മാറ്റം വരുത്താന്‍ കമ്പനി തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം

ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം

തെറ്റിദ്ധാരണ പരത്തുന്നവര്‍ക്കായും നടപടിയെടുക്കാനും ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം തയ്യാറെടുക്കുന്നുണ്ട്. ഇതിനായി പ്രത്യേക ടീം തന്നെ സജ്ജമായിക്കഴിഞ്ഞു. ചില മോഡലുകള്‍, ഫോട്ടോഗ്രാഫര്‍മാര്‍, അഡള്‍ട്ട് മൂവി ആര്‍ട്ടിസ്റ്റുകള്‍ എന്നിവര്‍ ഇന്‍സ്റ്റാഗ്രാമിന്റെ പോളിസിക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണിത്.

കണ്ടന്റ് വയലേഷന്‍

കണ്ടന്റ് വയലേഷന്‍

അതായത് നിലവില്‍ കണ്ടന്റ് വയലേഷന്‍ ചെയ്തിരുന്നവരുടെ അക്കൗണ്ടുകള്‍ നിരുപാതികം നീക്കം ചെയ്യുകയാണ് കമ്പനി ചെയ്തിരുന്നതെങ്കില്‍ ഇനിമുതല്‍ മുന്നറിയിപ്പും വിശദീകരണവും നല്‍കിയ ശേഷം മാത്രമാകും അക്കൗണ്ട് ഡിലീഷനിലേക്കു പോവുക. ആവശ്യമെങ്കില്‍ തങ്ങളുടെ ഭാഗം ക്ലെയിം ചെയ്യാനും ഉപയോക്താക്കള്‍ക്ക് സൗകര്യം ലഭിക്കും. 21കാരന്‍ 19 വയസുള്ള പെണ്‍കുട്ടിയുടെ തലവെട്ടിയ ശേഷം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് പുതിയ തീരുമാനങ്ങള്‍ക്ക് വഴി വെച്ചത്.

Best Mobiles in India

English summary
Instagram will now warn policy violators before deleting their account. ... Additionally, Instagram has added a new notification to its app that will notify individuals if their account is at risk of being deleted. The same notification will also allow users to appeal a decision by the company.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X