BSNL സ്വയം നശിക്കുന്നത് സ്വകാര്യ കമ്പനികളെ സഹായിക്കാനോ..?

|

രാജ്യത്തെ സ്വകാര്യ ടെലിക്കോം സെക്ടറിന്റെ വലിയ വളർച്ചയ്ക്ക് പിന്നിൽ മൊബൈൽ സാങ്കേതികവിദ്യയുടെ വികാസം, ഇന്റർനെറ്റ് ഉപയോഗവും ഡിജിറ്റൽ സാക്ഷരതയും വർധിച്ചത് എന്നിങ്ങനെ നിരവധി കാരണങ്ങൾ പറയാനുണ്ട്. പക്ഷെ ഇത്തരം കാരണങ്ങളിലും ഉപരിയായി സ്വകാര്യ കമ്പനികളുടെ വളർച്ചയ്ക്ക് പിന്നിലെ ചാലക ശക്തികളിലൊന്നായി പ്രവർത്തിച്ചത് പൊതുമേഖല ടെലിക്കോം കമ്പനിയായ BSNL ആണെന്ന് പറയേണ്ടി വരും. ഇന്ത്യൻ ടെലിക്കോം രംഗത്തെ ഏറ്റവും കഴിവ് കെട്ട സ്ഥാപനമെന്ന ചീത്തപ്പേരും പേറി, നികുതിപ്പണം തിന്നുമുടിക്കുന്ന വെള്ളാനയെപ്പോലെയുള്ള ബിഎസ്എഎൻഎല്ലിന്റെ മുന്നോട്ട് പോക്ക് ഒരു തരത്തിൽ സ്വകാര്യ കമ്പനികൾക്ക് അനുഗ്രഹമായി മാറുകയായിരുന്നു. വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.

4ജി സേവനങ്ങൾ

2023ലെ ഏറ്റവും വലിയ പ്രതീക്ഷകളിൽ ഒന്ന് ബിഎസ്എൻഎല്ലിന്റെ 4ജി സേവനങ്ങൾ അവതരിപ്പിക്കപ്പെടുമെന്നതായിരുന്നു. സാധാരണ കമ്പനിയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഇത്തരം വാർത്തകൾ പുച്ഛിച്ച് തള്ളുന്നവർ പോലും ഇത്തവണ ബിഎസ്എൻഎൽ 4ജി ലോഞ്ച് ചെയ്യുമെന്ന് ആത്മാർഥമായി പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്തിരുന്നുവെന്ന് പറയാം. എന്നാൽ മാറിയ കാലത്ത് ബിഎസ്എൻഎല്ലും മാറുമെന്ന പ്രതീക്ഷകൾ എതാണ്ട് നശിച്ച അവസ്ഥയിലാണ്.

4ജി

ഈ വർഷം ആദ്യം 4ജി, 7 മാസത്തിനുള്ളിൽ 5ജി അങ്ങനെ കേന്ദ്ര സർക്കാർ നടത്തിയ പ്രഖ്യാപനങ്ങൾ പലതാണ്. നയം വ്യക്തമാക്കാനും നടപ്പിലാക്കാനും ഉരുക്കുമുഷ്ടിയുമായി കേന്ദ്ര ടെലിക്കോം മന്ത്രി അശ്വനീ വൈഷ്ണവാണ് മുന്നിൽ നിന്നത്. പണിയെടുക്കാത്തവരെ പറഞ്ഞ് വിടുമെന്ന് പ്രഖ്യാപിച്ചു. ഉദാഹരണങ്ങളുമായി നടപടികളും ഉണ്ടായി. പിന്നെ കുറച്ച് നാള് കേൾക്കാനുണ്ടായിരുന്നത് ബിഎസ്എൻഎൽ എന്ന് മാത്രമായിരുന്നു. എന്നാൽ ബഹളം അവസാനിച്ചതോടെ ചങ്കരൻ പിന്നേം തെങ്ങിൽ തന്നെ എന്ന അവസ്ഥയിലേക്ക് കമ്പനി പോയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആരാ വിളിക്കുന്നതെന്ന് അങ്ങനെയിപ്പം അറിയേണ്ട; കോളർ ഐഡി നിർബന്ധമാക്കുന്നതിനെ എതിർത്ത് ടെലിക്കോം കമ്പനികൾആരാ വിളിക്കുന്നതെന്ന് അങ്ങനെയിപ്പം അറിയേണ്ട; കോളർ ഐഡി നിർബന്ധമാക്കുന്നതിനെ എതിർത്ത് ടെലിക്കോം കമ്പനികൾ

സ്വകാര്യ കമ്പനികളെ സഹായിക്കുന്നുവോ ?

സ്വകാര്യ കമ്പനികളെ സഹായിക്കുന്നുവോ ?

സ്വകാര്യ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് ബിഎസ്എൻഎൽ എക്കാലത്തും സ്വീകരിച്ച് വരുന്നതെന്ന് കണ്ണുംപൂട്ടി പറയാൻ നമ്മുക്ക് സാധിക്കും. 4ജി നെറ്റ്വർക്കുകളുടെ കാര്യം തന്നെ നോക്കാം. ഇന്ത്യയിലെ ഡിജിറ്റൽ കുതിപ്പിന് തീ പാറുന്ന വേഗം ലഭിച്ചത് 4ജി നെറ്റ്വർക്ക് സേവനങ്ങൾ അവതരിപ്പിക്കപ്പെട്ടതോടെയാണ്. ജിയോയുടെ നേതൃത്വത്തിൽ സ്വകാര്യ ടെലിക്കോം കമ്പനികളാണ് 4ജി വ്യാപനത്തിന് മുന്നിൽ നിന്നത്.

ബിഎസ്എൻഎൽ

4ജിയുടെ ചിറകിലേറി രാജ്യം കുതിക്കുമ്പോൾ പിന്നാമ്പുറത്തെവിടെയോ ജനങ്ങളുടെ പണം തിന്നുതീർക്കുന്ന തിരക്കിലായിരുന്നു ബിഎസ്എൻഎൽ. വർഷങ്ങൾക്കിപ്പുറം 5ജിയുമായി മറ്റൊരു ഡിജിറ്റൽ കുതിപ്പിന് ഇന്ത്യ ഒരുങ്ങുകയാണ്. അപ്പോഴും ബിഎസ്എൻഎൽ പഴയ പോലെ തന്നെ പിന്നാമ്പുറത്ത് ആലസ്യത്തിലാണ്. സർക്കാർ ഇടപെടലിനും ബിഎസ്എൻഎല്ലിന്റെ മെല്ലപ്പോക്ക് പരിഹരിക്കാൻ ആയിട്ടില്ലെന്നാണ് നിലവിലത്തെ സാഹചര്യം കാണുമ്പോൾ മനസിലാകുന്നത്.

4ജി ലോഞ്ച്

2023 ആദ്യം എന്ന് പറഞ്ഞ 4ജി ലോഞ്ച് ഈ വർഷം രണ്ടാം പകുതിയിലേക്ക് മാറ്റിയിട്ടുണ്ട്. കമ്പനിയുടെ രീതികളും നിലവിലത്തെ അവസ്ഥയും വച്ച് പരിഗണിക്കുമ്പോൾ ഒരു പക്ഷെ ബിഎസ്എൻഎൽ 4ജി ലോഞ്ച് 2024ലേക്ക് മാറാനും സാധ്യതയുണ്ട്. ബിഎസ്എൻഎല്ലിന്റെ 4ജി ലോഞ്ച് എത്രത്തോളം വൈകുന്നുവോ അത്രത്തോളം സ്വകാര്യ കമ്പനികൾക്ക് നല്ലതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ടെലിക്കോം കമ്പനികൾ

2024 കൊണ്ട് രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾ 5ജി നെറ്റ്വർക്കുകൾ ഒരുവിധം എല്ലായിടത്തും എത്തിക്കും. നല്ലൊരു ശതമാനം യൂസേഴ്സും 4ജിയിൽ നിന്ന് 5ജിയിലേക്ക് മാറും. ഇപ്പോഴും ബിഎസ്എൻഎല്ലിൽ തുടരുന്ന നിരവധി യൂസേഴ്സിനെ ആകർഷിക്കാനും സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് കഴിയും. ഇതെല്ലാം കഴിഞ്ഞ ശേഷം ആർക്കോ വേണ്ടിയെന്ന പോലെ ബിഎസ്എൻഎൽ 4ജി എത്തിയിട്ട് എന്ത് കാര്യമെന്നതാണ് പ്രസ്ക്തമായ ചോദ്യം.

പകൽക്കൊള്ള മതിയായില്ലേ..? ഓരോ യൂസറും ശരാശരി 300 രൂപയെങ്കിലും തരണമെന്ന് എയർടെൽ | Airtelപകൽക്കൊള്ള മതിയായില്ലേ..? ഓരോ യൂസറും ശരാശരി 300 രൂപയെങ്കിലും തരണമെന്ന് എയർടെൽ | Airtel

യൂസ‍ർ ഫ്രണ്ട്ലി

ലാഭകരവും യൂസ‍ർ ഫ്രണ്ട്ലിയുമായ പ്ലാനുകളാണ് ബിഎസ്എൻഎല്ലിനുള്ളത്. റേഞ്ചും നെറ്റ്വ‍ർക്കും ഇല്ലെങ്കിലും പല യൂസേഴ്സും ബിഎസ്എൻഎല്ലിൽ തുടരുന്നതിനുള്ള കാരണവും ഇത്തരം പ്ലാനുകളും അവയുടെ കുറഞ്ഞ നിരക്കുകളുമാണ്. എന്നാൽ ആളുകളെ ആ‍ക‍ർഷിക്കാൻ ശേഷിയുള്ള ഇത്തരം പ്ലാനുകൾ ഒരു മുന്നറിയിപ്പുമില്ലാതെ പിൻവവലിക്കുന്നതും കമ്പനിയുടെ സ്വഭാവമാണ്. നല്ല പ്ലാനുകൾ പിൻവലിക്കുന്നത് സ്വകാര്യ കമ്പനികളെ സഹായിക്കാൻ വേണ്ടിയാണെന്ന് എല്ലാക്കാലത്തും വിമ‍ർശനങ്ങൾ ഉണ്ടായിട്ടുണ്ട്.

ഫോൺ കോളുകൾക്

അടുത്തിടെ ഫോൺ കോളുകൾക്ക് കോ‍ളർ ഐഡി നി‍ർബന്ധമാക്കാൻ ഉള്ള സ‍ർക്കാ‍ർ തീരുമാനത്തിനെതിരെ സ്വകാര്യ കമ്പനികൾ നിലപാട് സ്വീകരിച്ചിരുന്നു. സ്വകാര്യ കമ്പനികളുടെ ഈ നിലപാടിനൊപ്പം ബിഎസ്എൻഎൽ ഏറെക്കുറേ ചേ‍ർന്ന് നിന്നതും സമാനമായ സംശയങ്ങൾക്ക് കാരണമാകുന്നു. ചിലവ് കുറഞ്ഞ മൊബൈൽ സേവനങ്ങൾ നൽകേണ്ട സ്ഥാപനത്തിന്റെ പരാജയം രാജ്യത്തെ സാധാരണക്കാരെ ദീ‍ർഘകാലാടിസ്ഥാനത്തിൽ ബാധിക്കുക തന്നെ ചെയ്യും.

Best Mobiles in India

English summary
There are many reasons behind the huge growth of the private telecom sector in the country, such as the development of mobile technology, increased internet usage, and digital literacy. But above all these reasons, one of the driving forces behind the growth of private companies is the public sector telecom company BSNL.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X