തുടക്കം ഗംഭീരം, ആദ്യ 5ജി ഡാറ്റ പായ്ക്ക് പുറത്തിറക്കി ജിയോ; അ‌റിയേണ്ട വിവരങ്ങളെല്ലാം ഇതാ

|
ആദ്യ 5ജി ഡാറ്റ പായ്ക്ക് പുറത്തിറക്കി ജിയോ

5ജിയിൽ കുതിപ്പിന് ​ഒരുങ്ങുന്ന റിലയൻസ് ജിയോ തങ്ങളുടെ ആദ്യ 5ജി ഡാറ്റ പായ്ക്ക് പുറത്തിറക്കി. 61 രൂപയുടെ ഈ ജിയോ 5ജി ഡാറ്റ പായ്ക്ക് 6 ജിബി ഹൈ-സ്പീഡ് 5 ജി ഡാറ്റയാണ് ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ കമ്പനിയുടെ വെബ്​സൈറ്റിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം നിലവിൽ ഏത് പ്ലാൻ ആണോ ഉപയോഗിക്കുന്നത് ആ പ്ലാനിന്റെ വാലിഡിറ്റി ഈ 5ജി ഡാറ്റ പായ്ക്കിനും ലഭ്യമാകും എന്നാണ് വിവരം. 119 രൂപ, 149 രൂപ, 179 രൂപ, 199 രൂപ, 209 രൂപ എന്നീ നിരക്കുകളിൽ എത്തുന്ന ജിയോ പ്ലാനുകളിൽ ആണ് ഈ ഡാറ്റ പായ്ക്ക് ലഭ്യമാകുക.

 

ഇതിനോടകം ജിയോ ട്രൂ 5 ജി ലോഞ്ച് ചെയ്യുകയും ഉപയോക്താവിനെ ജിയോ വെൽക്കം ഓഫറിലേക്ക് ക്ഷണിക്കുകയും ചെയ്ത നഗരങ്ങളിൽ മാത്രമേ അൺലിമിറ്റഡ് 5 ജി ഡാറ്റ പ്ലാൻ ലഭ്യമാകൂ. അടുത്ത സാമ്പത്തിക വർഷം ടെലികോം ഓപ്പറേറ്റർമാരുടെ പരിവർത്തനത്തിന്റെ ഒരു ഘട്ടമായിരിക്കുമെന്ന് വ്യവസായ എക്‌സിക്യൂട്ടീവുകളും വിശകലന വിദഗ്ധരും വിലയിരുത്തുന്നു.

 
ആദ്യ 5ജി ഡാറ്റ പായ്ക്ക് പുറത്തിറക്കി ജിയോ

ടെലിക്കോം കമ്പനികൾ രാജ്യത്തിന്റെ പരമാവധി ഇടങ്ങളിൽ 5ജി സർവീസ് എത്തിക്കാനുള്ള തയാറെടുപ്പിലാണ്. ഇന്ത്യയിലെ 72 നഗരങ്ങളിൽ തങ്ങളുടെ ട്രൂ 5ജി സേവനങ്ങൾ തത്സമയമായതായി ജിയോ അടുത്തിടെ വ്യക്തമാക്കിയിരുന്നു. കേരളത്തിലും തിരുവനന്തപുരം, കൊച്ചി, എന്നിവിടങ്ങളിൽ ഉൾപ്പെടെ ജിയോ 5ജി ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. 2023 ഡിസംബറോടെ രാജ്യത്തെ മുഴുവൻ 5ജി സ്റ്റാൻഡ്‌എലോൺ (എസ്‌എ) നെറ്റ്‌വർക്ക് ഉപയോഗിച്ച് കവർ ചെയ്യാനാണ് ജിയോ ലക്ഷ്യമിടുന്നത്.

ഇതോടൊപ്പം എയർടെലും 5 ജി വ്യാപിപ്പിക്കാൻ മത്സരിച്ച് വരികയാണ്. എന്നാൽ ജിയോയിൽനിന്ന് വിഭിന്നമായി നോൺ-സ്റ്റാൻഡലോൺ (എൻഎസ്എ) നെറ്റ്‌വർക്ക് ആണ് എയർടെൽ വിന്യസിക്കുന്നത്. ഭാരതി എയർടെല്ലും ജിയോയും 2024 മാർച്ചോടെ 100-150 ദശലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളെ തങ്ങളുടെ കവറേജിനു കീഴിലാക്കാനും കൂടുതൽ ഉപഭോക്താക്കളെ തങ്ങളിലേക്ക് ആകർഷിക്കാനും അ‌തിവേഗമാണ് 5ജി വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത തലമുറ സാങ്കേതികവിദ്യയിലേക്ക് രാജ്യത്തെ നയിക്കുന്നതിൽ 5ജി നിർണായക പങ്ക് വഹിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ആദ്യ 5ജി ഡാറ്റ പായ്ക്ക് പുറത്തിറക്കി ജിയോ

എയർടെലും ജിയോയും 5ജി അ‌വതരിപ്പിക്കാൻ മത്സരിക്കുന്നതിനിടെ 5ജി സ്പെക്ട്രം ഉണ്ടെങ്കിലും കളത്തിലില്ലായിരുന്ന വിഐയും ഇപ്പോൾ 5ജി ചിത്രത്തിൽ ഇടം പിടിച്ചതായാണ് വിവരം. ഏവരെയും അ‌മ്പരപ്പിച്ചുകൊണ്ട് വൊഡഫോൺ ഐഡിയ തങ്ങളുടെ 5ജി സർവീസ് നിശബ്ദമായി ആരംഭിച്ചതായി ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്തു. തങ്ങളുടെ ട്വിറ്റർ പേജിൽ ഒരു ഉപയോക്താവിന് വിഐ കസ്റ്റമർ ​സർവീസ് സെന്ററിൽനിന്ന് നൽകിയ മറുപടിയാണ് ഈ റിപ്പോർട്ടിലേക്ക് നയിച്ചിരിക്കുന്നത്.

എന്നാൽ ഇതു സം​ബന്ധിച്ച് വിഐ ഔദ്യോഗികമായി പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. നിലവിലെ വിഐയുടെ അ‌വസ്ഥയെപ്പറ്റി അ‌റിയാവുന്നവർ ഈ വാർത്ത വിശ്വസിക്കാൻ തയാറല്ല. 5ജി പുറത്തിറക്കിയ കാര്യം കമ്പനി ഔദ്യോഗികമായി മാധ്യമങ്ങളെയോ ഉപഭോക്താക്കളെയോ അറിയിച്ചിട്ടില്ല. തങ്ങളുടെ ഫണ്ടിംഗ് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ 5ജി ലോഞ്ച് ആരംഭിക്കുന്നത് സംബന്ധിച്ച് അഭിപ്രായം പറയാൻ കഴിയില്ലെന്ന് ആയിരുന്നു വിഐ മാനേജ്‌മെന്റ് വ്യക്തക്കിയിരുന്നത്. ഇതിനിടെയാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് വിഐയുടെ 5ജി എത്തിയതായി വാർത്ത വന്നിരിക്കുന്നത്.

എന്നാൽ നിലവിൽ ഡൽഹിൽ 5ജി നൽകുന്നവരുടെ പട്ടികയിൽ ജിയോയും എയർടെലും മാത്രമാണ് ഇപ്പോഴുമുള്ളത്. അ‌തിനാൽ വിഐയുടെ 5ജി സംബന്ധിച്ചും സംശയങ്ങൾ ഉയരുന്നുണ്ട്. വിഐയുടെ 5ജി വാണിജ്യപരമായി ലഭ്യമാണോ അതോ നിശബ്‌ദമായ രീതിയിൽ വിഐ ബീറ്റ പരിശോധന നടത്തുകയാണോ എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. വാർത്തകൾ ശരിയാണെങ്കിൽ വിഐ ഉപയോക്താക്കളെ സംബന്ധിച്ച് പ്രതീക്ഷയ്ക്ക് വളരെ സാധ്യതയുണ്ട്.

Best Mobiles in India

English summary
Reliance Jio has launched its first 5G data pack. This Rs. 61 Jio 5G data pack offers users 6GB of high-speed 5G data. This data pack will be available on Jio plans priced at Rs 119, Rs 149, Rs 179, Rs 199, and Rs 209.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X