കണ്ണടച്ച് വിശ്വസിക്കേണ്ട, കൺതുറന്ന് കണ്ടാൽ മതി, ജിയോയും എയർടെലും നൽകുന്ന മികച്ച പ്രതിദിന ഡാറ്റ പ്ലാനുകൾ

|

ഇന്ത്യൻ ടെലിക്കോം രംഗത്ത് ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്ന കമ്പനികളാണ് റിലയൻസ് ജിയോയും എയർടെല്ലും. വരിക്കാരുടെ എണ്ണത്തിന്റെ അ‌ടിസ്ഥാനത്തിലാണ് ഈ ഒന്നും രണ്ടും വേർതിരിവ് എങ്കിലും ഉപയോക്താക്കൾക്ക് മികച്ച പ്ലാനുകൾ നൽകുന്നതിൽ ഇരുകമ്പനികളും ഒപ്പത്തിനൊപ്പമാണ്. ഇപ്പോൾ ഇന്ത്യയിൽ അ‌തിവേഗം 5ജി സർവീസുകൾ വ്യാപിപ്പിക്കാനുള്ള തിരക്കുകളിലും പരസ്പര മത്സരത്തിലുമാണ് ജിയോയും എയർടെലും എന്ന് നമുക്കറിയാം.

5ജി

എന്നാൽ 5ജി വ്യാപകമായി എത്താൻ പോകുന്നതേയുള്ളൂ. 5ജി പ്ലാനുകളും പിന്നാലെ എത്തും. ഇപ്പോൾ കൂടുതൽ പേർക്കും ലഭ്യമാകുന്നത് 4ജിയാണ്. അ‌തിനാൽ പ്രതിദിന 4ജി ഡാറ്റ പ്ലാനുകൾ നൽകുന്നതിൽ ജിയോ, എയർടെൽ എന്നീ കമ്പനികളിൽ ആരാണ് മുന്നിലുള്ളത് എന്ന് നോക്കാം. രണ്ടു കമ്പനികളും നൽകുന്ന പ്രതിദിന ഡാറ്റയുടെയും അ‌തിന്റെ പ്ലാനുകളുടെയും വിവരങ്ങൾ ഇവിടെ നൽകുന്നു. ഇതിൽനിന്ന് ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച പ്ലാൻ നൽകുന്നത് ആരെന്ന് ആർക്കും കണ്ടെത്താം.

വിസ്ട്രോൺ ടാറ്റയുടെ ​കൈയിലേക്ക്; ഐഫോൺ നിർമാണത്തിന്റെ തലസ്ഥാനമാകാൻ ദക്ഷിണേന്ത്യവിസ്ട്രോൺ ടാറ്റയുടെ ​കൈയിലേക്ക്; ഐഫോൺ നിർമാണത്തിന്റെ തലസ്ഥാനമാകാൻ ദക്ഷിണേന്ത്യ

പ്രതിദിനം 1.5 ജിബി ഡാറ്റ

പ്രതിദിനം 1.5 ജിബി ഡാറ്റ

പ്രതിദിന ഡാറ്റ പ്ലാനുകളിൽ ഏറ്റവും കുറഞ്ഞത് 1.5ജിബി ഡാറ്റയാണ് കമ്പനികൾ നൽകിവരുന്നത്. ഈ വിഭാഗത്തിൽ നിരവധി പ്ലാനുകൾ എയർടെൽ നൽകുന്നുണ്ട്. അ‌തിൽ ഏറ്റവും കുറഞ്ഞ തുകയ്ക്ക് പ്രതിദിനം 1.5 ജിബി ഡാറ്റ നൽകുന്നത് 299 രൂപയുടെ പ്ലാനിൽ ആണ്. 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ പ്ലാൻ എത്തുന്നത്. 1.5 ജിബി ഡാറ്റയോടൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാൻ നൽകുന്നു. കൂടാതെ മൂന്ന് മാസത്തെ Apollo 24|7 സർക്കിൾ അംഗത്വവും സൗജന്യ Wynk സംഗീതവും ഈ പ്ലാനിനൊപ്പം ലഭിക്കും.

സമാനമായി നിൽക്കുന്ന പ്ലാൻ
 

ഇതിനോട് സമാനമായി നിൽക്കുന്ന പ്ലാൻ ജിയോയ്ക്കും ഉണ്ട്. 28 ദിവസത്തെ വാലിഡിറ്റിയോടെ പ്രതിദിനം 1.5 ജിബി ഡാറ്റ നൽകുന്ന കുറഞ്ഞ നിരക്കിന്റെ റിലയൻസ് ജിയോ പ്ലാൻ 239 രൂപയുടേതാണ്. അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിലും ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോക്ലൗഡ് എന്നിവയിലേക്കുള്ള ആക്‌സസും ഈ 239 രൂപ പ്ലാനിൽ ഉൾപ്പെടുന്നു.

നാളെ നാളെ നീളെ നീളെ! ബിഎസ്എൻഎൽ 4ജി എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാർ ആകുമോ?നാളെ നാളെ നീളെ നീളെ! ബിഎസ്എൻഎൽ 4ജി എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാർ ആകുമോ?

പ്രതിദിനം 2 ജിബി ഡാറ്റ

പ്രതിദിനം 2 ജിബി ഡാറ്റ

1.5 ജിബി പ്ലാനുകൾ കഴിഞ്ഞാൽ അ‌തിനെക്കാൾ അ‌ൽപ്പം കൂടിയ 2ജിബി പ്ലാനുകളാണ് അ‌ടുത്ത തലത്തിലുള്ളത്. ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രതിദിനം 2ജിബി ഡാറ്റ നൽകുന്ന ജിയോയുടെയും എയർടെലിന്റെയും പ്ലാനുകൾ നോക്കാം. 30 ദിവസത്തേക്ക് പ്രതിദിനം 2ജിബി ഡാറ്റ നൽകുന്ന എയർടെൽ പ്ലാനിന് 319 രൂപയാണ് ചെലവ് വരിക. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, അപ്പോളോ 24|7 സർക്കിളിലേക്കുള്ള മൂന്ന് മാസത്തെ ആക്‌സസ്, സൗജന്യ വിങ്ക് മ്യൂസിക് എന്നിവയും 319 രൂപയുടെ ഈ എയർടെൽ പ്ലാനിൽ ലഭിക്കും.

ഏറ്റവും ചെലവ് കുറഞ്ഞത്

പ്രതിദിനം 2ജിബി ഡാറ്റ നൽകുന്ന ജിയോ പ്ലാനുകളിൽ ഏറ്റവും ചെലവ് കുറഞ്ഞത് 299 രൂപയുടെ പ്ലാനാണ്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനും വാഗ്ദാനം ചെയ്യുന്നു. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോക്ലൗഡ് എന്നീ ആപ്പുകളിലേക്കും നിങ്ങൾക്ക് ഈ പ്ലാനിലൂടെ ആക്സസ് ലഭിക്കും.

അ‌തിവേഗക്കാരൻ ഐക്യൂ! സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറുമായി ഇന്ത്യയിലെത്തുന്ന ആദ്യ സ്മാർട്ട്ഫോണിന്റെ വിശേഷങ്ങൾഅ‌തിവേഗക്കാരൻ ഐക്യൂ! സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറുമായി ഇന്ത്യയിലെത്തുന്ന ആദ്യ സ്മാർട്ട്ഫോണിന്റെ വിശേഷങ്ങൾ

പ്രതിദിനം 2.5 ജിബി ഡാറ്റ

പ്രതിദിനം 2.5 ജിബി ഡാറ്റ

പ്രതിദിനം 2.5 ജിബി ഡാറ്റ നൽകുന്ന ഏറ്റവും മികച്ച എയർടെൽ പ്ലാനുകളിലൊന്ന് 399 രൂപയുടേതാണ്. 28 ദിവസത്തേക്ക് പ്രതിദിനം 2.5 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളുകളും 100 എസ്എംഎസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. മറ്റ് പ്ലാനുകളിൽനിന്ന് വ്യത്യസ്തമായി സൗജന്യ വിങ്ക് മ്യൂസിക്, സൗജന്യ ഹലോ ട്യൂൺസ്, മൂന്ന് മാസത്തെ അ‌പ്പോളോ 24|7 സർക്കിൾ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയ്‌ക്കൊപ്പം ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും ഈ പ്ലാൻ അ‌ധികമായി നൽകുന്നുണ്ട്.

ജിയോയിലേക്ക് വന്നാൽ

ജിയോയിലേക്ക് വന്നാൽ പ്രതിദിനം 2.5 ജിബി ഡാറ്റ നൽകുന്ന ഒരു മികച്ച പ്ലാൻ 2,023 രൂപയുടേത് ആണ്. 252 ദിവസത്തേക്ക് വാലിഡിറ്റി ഉള്ളതിനാൽത്തന്നെ ഈ പ്ലാനിന്റെ നിരക്കും അ‌ൽപ്പം ഉയർന്നതാണ്. മുമ്പ് ലിസ്റ്റ് ചെയ്ത പ്ലാനുകൾക്ക് സമാനമായി, ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളുടെ സ്റ്റാൻഡേർഡ് സ്യൂട്ടിലേക്ക് നിങ്ങൾക്ക് ആക്‌സസ് ലഭിക്കും.

കാലത്തിനൊത്ത മാറ്റങ്ങളോ..? 2023-ൽ സ്മാർട്ട്ഫോൺ വിപണിയിൽ പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾകാലത്തിനൊത്ത മാറ്റങ്ങളോ..? 2023-ൽ സ്മാർട്ട്ഫോൺ വിപണിയിൽ പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾ

പ്രതിദിനം 3 ജിബി ഡാറ്റ

പ്രതിദിനം 3 ജിബി ഡാറ്റ

3 ജിബി ഡാറ്റ പ്രതിദിനം നൽകുന്ന രണ്ട് പ്ലാനുകളാണ് എയർടെല്ലിനുള്ളത്. ആദ്യത്തേതിന്റെ വില 499 രൂപയും രണ്ടാമത്തേതിന് 699 രൂപയുമാണ്. 499 രൂപയുടെ പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക. അൺലിമിറ്റഡ് വോയ്‌സ് കോളുകൾക്കും പ്രതിദിനം 100 എസ്‌എംഎസുകൾക്കും പുറമെ മൂന്ന് മാസത്തെ ഡിസ്‌നി + ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും ഉപയോക്താക്കൾക്ക് ലഭിക്കും.

699 രൂപ വിലയുള്ള എയർടെൽ പ്ലാൻ

699 രൂപ വിലയുള്ള എയർടെൽ പ്ലാൻ ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും നൽകുന്നു, കൂടാതെ 56 ദിവസത്തെ വാലിഡിറ്റിയും ഉണ്ട്. ഈ പ്ലാനിലൂടെ നിങ്ങൾക്ക് 56 ദിവസത്തെ ആമസോൺ പ്രൈം അംഗത്വവും എയർടെൽ എക്‌സ്ട്രീം ആപ്പിൽ ഒരു ചാനലും ലഭിക്കും. രണ്ട് പ്ലാനുകളും മൂന്ന് മാസത്തെ അപ്പോളോ 24|7 സർക്കിൾ സബ്‌സ്‌ക്രിപ്‌ഷനും സൗജന്യ ഹലോ ട്യൂണുകളും സൗജന്യ വിങ്ക് മ്യൂസിക്കും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

ഒറ്റച്ചിപ്പിൽ വൈ​ഫൈ, ബ്ലൂടൂത്ത്, സെല്ലുലാർ; നിർണായക മാറ്റവുമായി ആപ്പിൾ, ബ്രോഡ്കോമിന് തിരിച്ചടിഒറ്റച്ചിപ്പിൽ വൈ​ഫൈ, ബ്ലൂടൂത്ത്, സെല്ലുലാർ; നിർണായക മാറ്റവുമായി ആപ്പിൾ, ബ്രോഡ്കോമിന് തിരിച്ചടി

3 ജിബി ഡാറ്റ ലഭിക്കുന്ന രണ്ട് പ്ലാനുകൾ

എയർടെല്ലിന് ഉള്ളതുപോലെ ജിയോയ്ക്കും പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കുന്ന രണ്ട് പ്ലാനുകൾ ഉണ്ട്. ആദ്യ പ്ലാനിന് പ്രതിമാസം 419 രൂപയും രണ്ടാമത്തെ പ്ലാനിന് 1,199 രൂപയും. 419 രൂപയുടെ പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയും 1,199 രൂപയുടെ പ്ലാനിൽ 84 ദിവസത്തെ വാലിഡിറ്റിയുമാണ് ലഭിക്കുക. രണ്ടും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോക്ലൗഡ് എന്നിവയിലേക്കുള്ള ആക്‌സസ് എന്നിവ നൽകുന്നുണ്ട്.

Best Mobiles in India

English summary
Jio and Airtel are in a race to roll out 5G services at the fastest pace in India. But 5G is just about to become widespread. 5G plans will also come later. 4G is now available to more people. So let's see who is leading in providing daily 4G data plans Jio and Airtel.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X