സംസ്ഥാനത്തെ 12 ഓളം നഗരങ്ങളിൽ 5ജിയെത്തി; എന്നിട്ടും കേരളത്തിന്റെ കെ-ഫോൺ ഇഴഞ്ഞ് തന്നെ | KFON

|

സാർവത്രികവും സൌജന്യവുമായ ഇന്റർനെറ്റ് സേവനം സമൂഹത്തിന്റെ എല്ലാ തട്ടിലേക്കുമെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ 2017ൽ പ്രഖ്യാപിച്ച പദ്ധതിയാണ് കെ-ഫോൺ (KFON). പ്രഖ്യാപനം കഴിഞ്ഞ് അഞ്ച് വർഷം പിന്നിട്ടും കെ-ഫോൺ കണക്ഷനുകൾ ഇത് വരെയും വീടുകളിൽ എത്തിയിട്ടില്ല. അതിവേഗ മൊബൈൽ ഇന്റർനെറ്റുമായി 5ജി കണക്റ്റിവിറ്റി ഈ വർഷം തന്നെ സംസ്ഥാന വ്യാപകമായി ലഭ്യമാകുമെന്ന് ഏതാണ്ടുറപ്പായിരിക്കുകയാണ്. എന്നിട്ടും സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതി ഒച്ചിഴയുന്ന വേഗത്തിലാണ് പുരോഗമിക്കുന്നത്.

5ജിയെത്തിയാൽ അപ്രസക്തമാകുമോ?

5ജിയെത്തിയാൽ അപ്രസക്തമാകുമോ?

5ജി സേവനങ്ങൾ വ്യാപകമാകുന്നതോടെ കെ-ഫോൺ പദ്ധതി തന്നെ അപ്രസക്തമായേക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഉയർന്ന നെറ്റ്വർക്ക് ശേഷി, ഇന്റർനെറ്റ് സ്പീഡ്, ഡേറ്റ എന്നിങ്ങനെയുള്ള സവിശേഷതകളുമായാണ് 5ജി വരുന്നത്. സെക്കൻഡിൽ 10 മുതൽ 15 മെഗാബൈറ്റ് ( എംബി ) സ്പീഡാണ് കെ-ഫോൺ കണക്ഷനുകളിലൂടെ പ്രതീക്ഷിക്കുന്നത്. സെക്കൻഡിൽ 1 ജിബി വരെ വേഗം ഓഫർ ചെയ്യുന്ന 5ജി കണക്ഷനുകൾക്ക് മുന്നിൽ കെ-ഫോണിന്റെ 15 എംബി പരമാവധി സ്പീഡ് എന്ത് ഗുണം ചെയ്യുമെന്ന് സർക്കാരാണ് പറയേണ്ടത്.

കെ-ഫോൺ

ഓരോ കെ-ഫോൺ കണക്ഷനിലും ഡെയിലി 1.5 ജിബി ഡാറ്റ സൌജന്യമായി ലഭിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. അതിന് മുകളിൽ വരുന്ന ഡാറ്റ ഉപയോഗം, ചിലവാകുന്ന അധിക ഡാറ്റയ്ക്ക് നിരക്ക് ഏർപ്പെടുത്തുമോ എന്നിങ്ങനെയുള്ള കാര്യങ്ങളിലും വ്യക്തതയില്ല. ഒരു കണക്ഷനിൽ ഒരു ദിവസം 1.5 ജിബി ഡാറ്റ എന്ന രീതി എത്രത്തോളം ഉപയോഗപ്പെടുമെന്നതാണ് മറ്റൊരു ചോദ്യം. ഇന്നത്തെക്കാലത്ത് പല ആപ്പുകളും ലോഡ് ചെയ്യുമ്പോൾ തന്നെയുള്ള ഡാറ്റ ഉപയോഗം വളരെ കൂടുതലാണെന്ന് മറക്കാൻ കഴിയില്ല.

50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ

കെ-ഫോണിന് മറുപടിയുണ്ട്

കെ-ഫോണിന് മറുപടിയുണ്ട്

രാജ്യം മുഴുവൻ 5ജിക്ക് പിന്നാലെയാണെങ്കിലും അത് കെ-ഫോണിനെ ബാധിക്കില്ലെന്നാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ളവരുടെ നിലപാട്. കേരളം മുഴുവൻ കെ-ഫോണിന് കേബിൾ ശ്യംഖലയുണ്ട്. ഇത് സംസ്ഥാനത്തെ ഏറ്റവും വലിയ നെറ്റ്വർക്കാണെന്നും കെ-ഫോൺ അധികൃതർ പറയുന്നു. ആവശ്യാനുസരണം സെക്കൻഡിൽ 200 എംബി വരെയായി ഡാറ്റ സ്പീഡ് ഉയർത്താൻ കഴിയുമെന്നും കെ-ഫോൺ വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ട്.

അതിവേഗ 5ജി നെറ്റ്വർക്ക്

അതിവേഗ 5ജി നെറ്റ്വർക്ക്

നിലവിൽ സംസ്ഥാനത്തെ 12 നഗരങ്ങളിൽ ജിയോയുടെ ട്രൂ 5ജി സർവീസ് ലഭിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, ചേർത്തല, ഗുരുവായൂർ ക്ഷേത്ര പരിസരം, കോഴിക്കോട്, കണ്ണൂർ, കൊല്ലം, പാലക്കാട്, കോട്ടയം, മലപ്പുറം എന്നീ സിറ്റികളിലാണ് ജിയോ 5ജി സർവീസ് ലഭിക്കുന്നത്. അതായത് കേരളത്തിലെ ഏതാണ്ടെല്ലാ വലിയ നഗരങ്ങളിലും 5ജി സർവീസ് ലഭ്യമാകുന്നുണ്ട്. മാസങ്ങൾക്കുള്ളിൽ തന്നെ മറ്റിടങ്ങളിലും 5ജിയെത്തുമെന്നുറപ്പാണ്.

എന്ന് ലഭ്യമാകും കെ-ഫോൺ?

എന്ന് ലഭ്യമാകും കെ-ഫോൺ?

ഒരു നിയമസഭാ മണ്ഡലത്തിൽ 100 ബിപിഎൽ കുടുംബങ്ങൾ എന്ന കണക്കിൽ 14,000 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കെ-ഫോൺ വഴി സൌജന്യ ഇന്റർനെറ്റ് ലഭ്യമാക്കുക. ബിപിഎൽ കുടുംബങ്ങളുടെ പട്ടിക ലഭ്യമാക്കാൻ സർക്കാർ നേരത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഉത്തരവിറങ്ങി മൂന്ന് മാസം കഴിഞ്ഞിട്ടും പൂർണ ലിസ്റ്റ് ഇത് വരെയും തദ്ദേശ സ്ഥാപനങ്ങൾ കെ-ഫോണിന് കൈമാറിയിട്ടില്ല.

മുൻഗണനാ പട്ടിക

മുൻഗണനാ പട്ടിക

കെ-ഫോൺ കണക്റ്റിവിറ്റിയുള്ള വാർഡുകളെ അടിസ്ഥാനപ്പെടുത്തി കുടുംബങ്ങളെ സെലക്റ്റ് ചെയ്യാനാണ് സർക്കാർ നിർദേശം. പട്ടിക ജാതി-വർഗ ജനസംഖ്യ കൂടുതലുള്ള വാർഡുകൾ എന്നൊരു നിർദേശവും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ട്. ബിപിഎൽ വിഭാഗത്തിൽപ്പെട്ട പട്ടികവർഗ കുടുംബങ്ങൾക്കാണ് ( സ്കൂൾ വിദ്യാർഥികൾ ഉള്ള കുടുംബങ്ങൾക്ക് ) ആദ്യ പരിഗണന. ഇതേ മാനദണ്ഡങ്ങൾ പാലിക്കുന്ന പട്ടികജാതി കുടുംബങ്ങൾക്ക് പിന്നീട് മുൻഗണന നൽകും.

എന്തോ.. എന്നെ ഇഷ്ടമാണ് ആളുകൾക്ക്!! ജിയോയുടെ ഏറ്റവും പോപ്പുലറായ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ | Jioഎന്തോ.. എന്നെ ഇഷ്ടമാണ് ആളുകൾക്ക്!! ജിയോയുടെ ഏറ്റവും പോപ്പുലറായ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ | Jio

കോളജ് വിദ്യാർഥികൾ

കോളജ് വിദ്യാർഥികൾ ഉള്ള ബിപിഎൽ പട്ടിക ജാതി - പട്ടിക വർഗ കുടുംബങ്ങൾ, അംഗങ്ങളിൽ ഒരാൾക്കെങ്കിലും 40 ശതമാനത്തിൽ അധികം അംഗവൈകല്യമുള്ള കുടുംബങ്ങൾ, തുടർന്ന് സ്കൂൾ വിദ്യാർഥികളുള്ള മറ്റെല്ലാ ബിപിഎൽ കുടുംബങ്ങൾ എന്നിങ്ങനെയാണ് തുടർന്നുള്ള പരിഗണന ക്രമം വരുന്നത്. കെ-ഫോൺ പദ്ധതി 90 ശതമാനം പൂർത്തിയാക്കിയെന്ന് നേരത്തെ സർക്കാരും മുഖ്യമന്ത്രിയൊക്കെ പറഞ്ഞിരുന്നു. എന്നാൽ 12,000ത്തോളം ഓഫീസുകളിൽ മാത്രമാണ് ഇത് വരെ കണക്ഷൻ നൽകാൻ കഴിഞ്ഞതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. 30,000 കിലോമീറ്റർ ഓപ്റ്റിക്കൽ ഫൈബർ ശൃംഖല, 30,000 സർക്കാർ ഓഫീസുകൾ, നഗര ഗ്രാമ വ്യത്യാസമില്ലാതെ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങൾ എവിടെയെത്തുമെന്ന് കാത്തിരുന്ന് കാണാം.

കേരളത്തിൽ എല്ലാവർക്കും ഇന്റർനെറ്റ് കണക്ഷൻ

കേരളത്തിൽ എല്ലാവർക്കും ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാകുന്നുണ്ടെന്നോ 5ജിയെത്തിയാൽ കെ-ഫോൺ പോലൊരു പദ്ധതി പൂർണമായും പരാജയപ്പെടുമെന്നോ എന്നിങ്ങനെയുള്ള നിലപാടുകൾ ഒന്നും ഞങ്ങൾക്കില്ല. അടിസ്ഥാന ജനവിഭാഗങ്ങളിൽപ്പെട്ടവർക്ക് ഡിജിറ്റൽ ലോകത്തേക്ക് ആക്സസ് നൽകാൻ കെ-ഫോണിന് കഴിയുമെങ്കിൽ സ്വാഗതം ചെയ്യപ്പെടുക തന്നെ വേണം. പക്ഷെ ബിഎസ്എൻഎൽ 4ജി പോലെ കാലം കഴിഞ്ഞെത്തുന്ന പദ്ധതികൾ പ്രതീക്ഷിക്കുന്ന ഗുണം ചെയ്യില്ലെന്ന ആശങ്കയും കാണാതിരിക്കാൻ ആവില്ല.

Best Mobiles in India

English summary
KFON is a scheme announced by the state government in 2017 with an aim to bring internet service to all parts of the society. Five years after the announcement, K-Phone connections have yet to reach homes. 5G connectivity with high-speed mobile internet is almost certain to be available across the state this year itself.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X