വാട്ട്‌സ്ആപിലൂടെ കേരളത്തില്‍ നിന്നുളള എന്‍ആര്‍ഐ യുവാവ് തലാഖ് ചൊല്ലി; ഞെട്ടിത്തരിച്ച് യുവതി

വിവാഹം കഴിഞ്ഞ് 10 ദിവസം കഴിഞ്ഞപ്പോള്‍ ആണ് കേരളത്തില്‍ നിന്നുളള എന്‍ആര്‍ഐ യുവാവ് ഭാര്യയെ വാട്ട്‌സ്ആപിലൂടെ തലാഖ് ചൊല്ലിയത്. സംഭവത്തില്‍ ഞെട്ടിത്തരിച്ച ഭാര്യ കേരള വനിതാ കമ്മിഷന്റെ സഹായം തേടിയിരിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മെസേജിങ് ആപ് വാട്ട്‌സ്ആപ്..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപ്

ദുബായിയില്‍ നിന്നാണ് യുവാവ് തന്റെ ഭാര്യയെ മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലിയത്.

 

വാട്ട്‌സ്ആപ്

ആലപ്പുഴയിലെ ചേര്‍ത്തലയിലെ ബിഡിഎസ് വിദ്യാര്‍ഥിയാണ് 21-കാരിയായ തലാഖ് ചൊല്ലപ്പെട്ട സ്ത്രീ.

 

വാട്ട്‌സ്ആപ്

വിവാഹം കഴിഞ്ഞ് ജോലി ചെയ്യുന്ന ബര്‍ ദുബായിയില്‍ എത്തിയ ഭര്‍ത്താവ് തന്നോട് അവിടെ സുരക്ഷിതമായി എത്തിയോ എന്ന കാര്യം പോലും അറിയിച്ചിട്ടില്ലെന്ന് യുവതി പറയുന്നു.

 

വാട്ട്‌സ്ആപ്

തന്റെ തുടര്‍ച്ചയായ സന്ദേശങ്ങള്‍ക്ക് ഒന്നും മിണ്ടാതെ അവസാനമാണ് ഭര്‍ത്താവിന്റെ തന്നെ തകര്‍ത്ത് കളഞ്ഞ മറുപടി തനിക്ക് ലഭിക്കുന്നതെന്ന് യുവതി വനിതാ കമ്മിഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

 

വാട്ട്‌സ്ആപ്

"എന്തിനാണ് നിങ്ങള്‍ എന്നെ വിളിക്കുന്നത്? എനിക്ക് നിങ്ങളെ ഇഷ്ടമല്ല. എനിക്ക് വേണ്ടി കാത്തിരിക്കരുത്. നമുക്ക് ആപ്പിള്‍ ഇഷ്ടമാണെങ്കില്‍, നമ്മള്‍ എല്ലാ ദിവസവും ആപ്പിള്‍ കഴിക്കുമോ? മറ്റ് പഴങ്ങളും നമ്മള്‍ കഴിക്കാന്‍ ഇഷ്ടപ്പെടും. തലാഖ് തലാഖ് തലാഖ്." എന്നായിരുന്നു തലാഖ് ചൊല്ലിക്കൊണ്ടുളള സന്ദേശമെന്ന് അതീവ ദുഖിതയായ യുവതി കമ്മിഷനെ ബോധിപ്പിച്ചു.

 

വാട്ട്‌സ്ആപ്

യുവതി ഭര്‍ത്താവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രവാസി കാര്യ മന്ത്രാലയത്തോട് ഇക്കാര്യം നിര്‍ദേശിച്ചുട്ടുണ്ടെന്ന് വനിതാ കമ്മിഷന്‍ അംഗം ജെ പ്രമീളാ ദേവി പറഞ്ഞു.

 

വാട്ട്‌സ്ആപ്

വാട്ട്‌സ്ആപിലൂടെയുളള ഇത്തരം തലാഖ് രീതികള്‍ നിയമങ്ങള്‍ക്ക് എതിരാണെന്ന് ഇസ്ലാമിക്ക് പണ്ഡിതനായ പാണക്കാട് സാദിക്ക് അലി തങ്ങള്‍ അഭിപ്രായപ്പെട്ടതായി ജെ പ്രമീളാ ദേവി അറിയിച്ചു.

 

വാട്ട്‌സ്ആപ്

യുവതിയുടെ വിധവയായ മാതാവ് പത്തു ലക്ഷം രൂപയും 79 പവന്‍ സ്വര്‍ണവും സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ പത്തു ദിവസം കഴിഞ്ഞ് ബര്‍ ദുബായിയിലേക്ക് പോയ യുവാവ് തന്റെ മകളുമായി പിന്നീട് യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് മാതാവ് പറയുന്നു.

 

വാട്ട്‌സ്ആപ്

വനിതാ കമ്മിഷന്റെ മുന്‍പില്‍ അടുത്ത സിറ്റിങിന് ഹാജരാകാന്‍ യുവാവിന്റെ മാതാ പിതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

 

വാട്ട്‌സ്ആപ്

ഫേസ്ബുക്ക്, വാട്ട്‌സ്ആപ് മുതലായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമുകളിലൂടെയുളള തലാഖുകള്‍ പ്രാകൃതമെന്നാണ് കേരള നടവുത്തല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടിപി അബ്ദുള്‍ മജീദ് അഭിപ്രായപ്പെട്ടത്. കൂടാതെ ഇത്തരം പ്രവൃത്തികള്‍ മനുഷ്യത്വത്തിന് എതിരാണെന്നും അബ്ദുള്‍ മജീദ് കൂട്ടിച്ചേര്‍ത്തു.

ഇത്തരം പ്രവൃത്തികള്‍ക്ക് യാതൊരു സാധുതയും ഇല്ലെന്നും, ചില ആളുകള്‍ മതം ഉപയോഗിച്ച് കളിക്കുകയാണെന്നും അബ്ദുള്‍ മജീദ് പറയുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Kerala: NRI man sends Talaq message to wife on WhatsApp.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot