കോഴിക്കോടും തൃശൂരും ഇനി 5ജി നഗരങ്ങൾ; ജിയോ 5ജി ലഭിക്കാൻ ഇക്കാര്യങ്ങൾ അ‌റിയൂ

|

കേരളത്തിന്റെ 5ജി(5G) മോഹങ്ങൾ സഫലമാക്കി കൂടുതൽ നഗരങ്ങളിലേക്ക് 5ജി എത്തിച്ച് റിലയൻസ് ജിയോ. കൊച്ചിക്കും തിരുവനന്തപുരത്തിനും പിന്നാലെയാണ് ഇപ്പോൾ കോഴിക്കോട്ടേക്കും തൃശൂ​രേക്കും ജിയോ തങ്ങളുടെ ട്രൂ 5ജി എത്തിച്ചിരിക്കുന്നത്. രണ്ട് നഗരങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട ടവറുകളുടെ പരിധിയിലുള്ള ഉപയോക്താക്കൾക്കാണ് ജിയോയുടെ ട്രൂ5ജി സേവനം ലഭിച്ചു തുടങ്ങുക. അ‌ധിക ചെലവില്ലാതെ ഈ രണ്ട് നഗരങ്ങളിലെയും ഉപയോക്താക്കൾക്ക് 1 ജിബിപിഎസ് പ്ലസ് വേഗത്തിൽ അൺലിമിറ്റഡ് ഡേറ്റ ലഭിക്കും.

 

ജിയോയുടെ വെൽക്കം ഓഫർ

മറ്റിടങ്ങളി​ൽ 5ജി അ‌വതരിപ്പിച്ചപ്പോൾ കണ്ടതുപോലെ തന്നെ ജിയോയുടെ വെൽക്കം ഓഫർ ഈ നഗരങ്ങളിലും ലഭ്യമാകും. 4ജി സിം മാറ്റാതെ തന്നെ ജിയോ ഉപയോക്താക്കൾക്ക് 5ജിയും ലഭ്യമാകും. എന്നാൽ 5ജി പിന്തുണയ്ക്കുന്ന ഫോണില്‍ പോസ്റ്റ്‌പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാര്‍ജായ 239 രൂപയോ അതിനു മുകളിലുള്ള റീച്ചാര്‍ജോ ഉണ്ടായിരിക്കണം. ആഗ്ര, കാൺപൂർ നെല്ലൂർ, അഹമ്മദ്‌നഗർ തുടങ്ങി 10 ഇന്ത്യൻ നഗരങ്ങളിൽക്കൂടി ജിയോ പുതിയതായി 5ജി സേവനങ്ങൾ പ്രഖ്യാപിച്ചു.

50എംപി ​പ്രൈമറി ക്യാമറ, 16 എംപി സെൽഫി ക്യാമറ; കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി റിയൽമി 1050എംപി ​പ്രൈമറി ക്യാമറ, 16 എംപി സെൽഫി ക്യാമറ; കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി റിയൽമി 10

ഭൂരിഭാഗം നഗരങ്ങളിലും 5ജി
 

ഇതോടെ, ഇന്ത്യയിലെ ഭൂരിഭാഗം നഗരങ്ങളിലും 5ജി അവതരിപ്പിക്കുന്ന ടെലിക്കോം കമ്പനി തങ്ങൾ ആണെന്ന് കമ്പനി അ‌വകാശപ്പെടുന്നു. നിരവധി നഗരങ്ങളിൽ 5ജി പുറത്തിറക്കി​യെങ്കിലും ഭൂരിഭാഗം ഇടങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ ആണ് ജിയോ ട്രൂ5ജി ലഭിച്ചുവരുന്നത്. അ‌തിനാൽത്തന്നെ ജിയോ 5ജി എത്തിയ നഗരങ്ങളിലെ എല്ലാ ഉപയോക്താക്കൾക്ക് 5ജി ലഭ്യമാകണമെന്നില്ല. ജിയോയുടെ ക്ഷണം ലഭിക്കുന്ന ഉപയോക്താക്കൾക്ക് മാത്രമാണ് 5ജി ആസ്വദിക്കാൻ സാധിക്കുക. അ‌തിനാൽത്തന്നെ ഈ നഗരങ്ങളിലെ 5ജി ലഭ്യമാകുന്ന ഉപയോക്താക്കൾക്ക് അ‌ധിക ചെലവില്ലാതെയാണ് 1ജിബിപിഎസ് വേഗത്തിൽ ഡാറ്റ ലഭിക്കുന്നത്.

വെൽക്കം ഓഫർ പരിശോധിക്കാം

മൈ ജിയോ ആപ്പിൽ നിങ്ങൾക്ക് വെൽക്കം ഓഫർ പരിശോധിക്കാം. നിലവിൽ 5ജി വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാകാത്തതിനാൽ 5ജി പ്ലാനുകൾ ജിയോ പുറത്തിറക്കിയിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം ജിയോ തങ്ങളുടെ ആദ്യ 5ജി ഡാറ്റ പായ്ക്ക് പുറത്തിറക്കിയിരുന്നു. 61 രൂപയുടെ ഈ ജിയോ 5ജി ഡാറ്റ പായ്ക്ക് 6 ജിബി ഹൈ-സ്പീഡ് 5 ജി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. കമ്പനിയുടെ വെബ്​സൈറ്റിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം നിലവിൽ ഏത് പ്ലാൻ ആണോ ഉപയോഗിക്കുന്നത് ആ പ്ലാനിന്റെ വാലിഡിറ്റി ഈ 5ജി ഡാറ്റ പായ്ക്കിനും ലഭ്യമാകും.

പിഴിഞ്ഞ് ചാറെടുത്താലും നിർത്തരുത്... പിന്നെയും ഉപദ്രവിച്ചോണം; ടെലിക്കോം കമ്പനികൾ ഇതെന്ത് ഭാവിച്ചാണ്?പിഴിഞ്ഞ് ചാറെടുത്താലും നിർത്തരുത്... പിന്നെയും ഉപദ്രവിച്ചോണം; ടെലിക്കോം കമ്പനികൾ ഇതെന്ത് ഭാവിച്ചാണ്?

5ജി ലഭ്യമാക്കാൻ

119 രൂപ, 149 രൂപ, 179 രൂപ, 199 രൂപ, 209 രൂപ എന്നീ നിരക്കുകളിൽ എത്തുന്ന ജിയോ പ്ലാനുകളിൽ ആണ് ഈ ഡാറ്റ പായ്ക്ക് ലഭ്യമാകുക. ഇതിനോടകം ജിയോ ട്രൂ 5 ജി ലോഞ്ച് ചെയ്യുകയും ഉപയോക്താവിനെ ജിയോ വെൽക്കം ഓഫറിലേക്ക് ക്ഷണിക്കുകയും ചെയ്ത നഗരങ്ങളിൽ മാത്രമേ അൺലിമിറ്റഡ് 5 ജി ഡാറ്റ പ്ലാൻ ലഭ്യമാകൂ. 5ജി ലഭ്യമാക്കാൻ ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിൽ 5ജി ഉണ്ടാകണം.

5ജി അ‌പ്ഡേറ്റ് ലഭ്യമായെന്ന് ഉറപ്പുവരുത്തുക

ഇപ്പോൾ നിരവധി സ്മാർട്ട്ഫോൺ കമ്പനികൾ തങ്ങളുടെ ഫോണുകളിൽ 5ജി അ‌പ്ഡേറ്റ് ലഭ്യമാക്കിയിട്ടുണ്ട്. 5ജി ലഭിക്കാൻ നിങ്ങളുടെ ഫോണിനും 5ജി അ‌പ്ഡേറ്റ് ലഭ്യമായെന്ന് ഉറപ്പുവരുത്തുക. 5ജിക്കായുള്ള നിങ്ങളുടെ താൽപര്യം ​മൈജിയോ ആപ്പ് വഴി അ‌റിയിക്കാം. മൈ ജിയോ ആപ്പ് ഇൻസ്റ്റോൾ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് ആപ്പ് ഓപ്പൺ ചെയ്ത് ജിയോ നമ്പർ ചേർക്കുക. ലഭിക്കുന്ന ഒടിപി നമ്പർ നൽകുക.

തുടക്കം ഗംഭീരം, ആദ്യ 5ജി ഡാറ്റ പായ്ക്ക് പുറത്തിറക്കി ജിയോ; അ‌റിയേണ്ട വിവരങ്ങളെല്ലാം ഇതാതുടക്കം ഗംഭീരം, ആദ്യ 5ജി ഡാറ്റ പായ്ക്ക് പുറത്തിറക്കി ജിയോ; അ‌റിയേണ്ട വിവരങ്ങളെല്ലാം ഇതാ

'ഐ ആം ഇന്ററസ്റ്റഡ്'

തുടർന്ന് ഹോം പേജിൽ 'ജിയോ 5ജി വെൽക്കം ഓഫർ' (Jio 5G Welcome Offer) എന്ന് എഴുതിയിട്ടുണ്ടോ എന്നു പരിശോധിക്കുക. ജിയോ 5ജി വെൽക്കം ഓഫർ എന്നതിൽ ടച്ച് ചെയ്യുക. ( യോഗ്യതയുള്ള ജിയോ ഉപയോക്താക്കൾക്ക് മാത്രമായിരിക്കും കിട്ടുക). തുടർന്ന് നിങ്ങളുടെ താൽപര്യം അറിയിക്കാനായി, 'ഐ ആം ഇന്ററസ്റ്റഡ്' എന്ന് എഴുതിയിരിക്കുന്നതിൽ സ്പർശിക്കുക. ഇതോടെ റജിസ്‌ട്രേഷൻ നിങ്ങളുടെ വെൽക്കം ഓഫർ രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയായി.

5ജി എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം

5ജി എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം

5ജി ലഭിക്കണമെങ്കിൽ നിങ്ങളുടെ ഫോൺ 5ജി പിന്തുണയുള്ളതാണോ എന്ന് അ‌റിയണം. ആദ്യം സെറ്റിങ്‌സിൽ മൊബൈൽ നെറ്റ് വർക്ക്‌സ് തുറക്കുക. ജിയോ സിം തിരഞ്ഞെടുത്ത് പ്രിഫേർഡ് നെറ്റ് വർക്ക് ടൈപ്പ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഈ ഘട്ടത്തിൽ 3ജി, 4ജി, 5ജി ഓപ്ഷനുകൾ ഉണ്ടോ എന്ന് നോക്കുക. 5ജി ഓപ്ഷൻ കാണുന്നുണ്ടെങ്കിൽ ഫോൺ 5ജി പിന്തുണയ്ക്കുന്നുവെന്ന് മനസ്സിലാക്കാം. ഇവിടെ 5ജി തിരഞ്ഞെടുത്താൽ നെറ്റ് വർക്ക് സ്റ്റാറ്റസ് ബാറിൽ 4ജി എൽടിഇയുടെ സ്ഥാനത്ത് 5ജി ചിഹ്നം വരും.

ഒരുപാട് കഴിവുകൾ ഉണ്ടായിട്ടും രക്ഷകർത്താക്കളാൽ ഉപേക്ഷിക്കപ്പെട്ട ബിഎസ്എൻഎൽ എന്ന കുട്ടി!ഒരുപാട് കഴിവുകൾ ഉണ്ടായിട്ടും രക്ഷകർത്താക്കളാൽ ഉപേക്ഷിക്കപ്പെട്ട ബിഎസ്എൻഎൽ എന്ന കുട്ടി!

Best Mobiles in India

English summary
After Kochi and Thiruvananthapuram, now Jio has brought its true 5G to Kozhikode and Thrissur. Jio's True5G will be available to users within select towers in both cities. Users in both of these cities will get unlimited data at 1 Gbps plus speed at no extra cost.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X