ഒരു വഴിക്ക് പോണതല്ലേ, ഇരിക്കട്ടെ! സ്കൂട്ടറിൽ 360 ഡിഗ്രി ക്യാമറയുമായി എൽഎംഎൽ സ്റ്റാർ

|
സ്കൂട്ടറിൽ 360 ഡിഗ്രി ക്യാമറയുമായി എൽഎംഎൽ സ്റ്റാർ

ഓരോ പുത്തൻ ടെക്നോളജിയും മനുഷ്യന്റെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിൽ ​നിർണായക സംഭാവനകൾ നൽകിക്കൊണ്ടാണ് കടന്നുവരുന്നത്. ടെക്നോളജികൾ മനുഷ്യ ജീവിതത്തെ ആയാസരഹിതമാക്കുന്നു എന്നുതന്നെ പറയാം. വിവിധ മേഖലകളിൽ ദിവസവും പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മാറ്റങ്ങൾ നമുക്കിന്ന് കാണാം. വാഹനമേഖലയിലും ഇത്തരം ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായി. അ‌തിൽ ഒരു മികച്ച മാറ്റം ആയിരുന്നു 360 ഡിഗ്രി ക്യാമറയുടെ കടന്നുവരവ്. ഇപ്പോൾ മിക്ക കാറുകളിലും 360 ഡിഗ്രി ക്യാമറകളുടെ സാന്നിധ്യം കാണാം.


ആഡംബരമല്ല, അ‌നിവാരം

തുടക്ക കാലത്ത് ആഡംബര വാഹനങ്ങളിൽ മാത്രം കണ്ടിരുന്ന 360 ഡിഗ്രി ഡിഗ്രി ക്യാമറകൾ ഇന്ന് ഏതാണ്ട് എല്ലാ കാറുകളിലും കാണാൻ സാധിക്കും. ​ഡ്രൈവിങ് കൂടുതൽ എളുപ്പമാക്കും എന്നതാണ് 360 ഡിഗ്രി ക്യാമറകൾ കൊണ്ടുള്ള പ്രയോജനം. വാഹനത്തിന്റെ ചുറ്റുപാടും മനസിലാക്കിക്കൊണ്ട് ​​ഡ്രൈവിങ് സാധ്യമാകും എന്നതാണ് വാഹനങ്ങളിലെ 360 ഡിഗ്രി ക്യാമറകളുടെ പ്രത്യേകത. എന്നാൽ കാറുകളിൽ 360 ക്യാമറ ഉള്ളത് ഇന്നൊരു വാർത്തയേയല്ല. പക്ഷേ ഇന്ത്യയിൽ ആദ്യമായി സ്കൂട്ടറുകളിൽ 360 ഡിഗ്രി ക്യാമറ എത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം.

സ്കൂട്ടറിൽ 360 ഡിഗ്രി ക്യാമറയുമായി എൽഎംഎൽ സ്റ്റാർ

സ്കൂട്ടറിൽ 360 ഡിഗ്രി ക്യാമറ

ഇരുചക്ര വാഹന വിപണിയിൽ ഇലക്ട്രിക് സ്കൂട്ടറുമായി തരംഗം സൃഷ്ടിക്കാൻ എത്തുന്ന എൽഎംഎൽ സ്റ്റാർ ആണ് 360 ഡിഗ്രി ക്യാമറ തങ്ങളുടെ വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. സ്കൂട്ടറിന്റെ ഡിസ്പ്ലേയിൽ 360 ഡിഗ്രി ക്യാമറയുടെ ദൃശ്യങ്ങൾ കാണാൻ സാധിക്കും വിധത്തിലാണ് തങ്ങളുടെ സ്റ്റാറിനെ എൽഎംഎൽ അ‌ണിയിച്ചൊരുക്കിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സ്കൂട്ടറിൽ 360 ഡിഗ്രി ക്യാമറ എത്തുന്നത്. നോയിഡയിൽ നടക്കുന്ന ഓട്ടോ എക്സ്പോ 2023 ൽ തങ്ങളുടെ പുത്തൻ ഇലക്രിക് വെഹിക്കിൾ എംഎംഎൽ പ്രദർശിപ്പിച്ചിരുന്നു. ഒരുകാലത്ത് ഇന്ത്യൻ വാഹന വിപണിയിലെ ഐതിഹാസിക സ്‌കൂട്ടർ ബ്രാൻഡുകളിൽ ഒന്നായിരുന്നു എൽഎംഎൽ. ഉത്തർ പ്രദേശ് ആസ്ഥാനം ആയി പ്രവർത്തിക്കുന്ന ലോഹ്യ മെഷിനറി ലിമിറ്റഡ് അഥവാ എൽഎംഎൽ തങ്ങളുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ആണ് സ്റ്റാർ ഇവി സ്കൂട്ടറുമായി എത്തിയിരിക്കുന്നത്. കമ്പനിയുടെ ഉടൻ പുറത്തിറങ്ങുന്ന മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ആദ്യത്തെ മോഡലാണ് സ്റ്റാർ.

സ്കൂട്ടറിൽ 360 ഡിഗ്രി ക്യാമറ ആവശ്യമുണ്ടോ?

കാറുകൾക്ക് 360 ക്യാമറ അ‌നിവാര്യമാണ്. പക്ഷേ സ്കൂട്ടറിൽ അ‌തിന്റെ ആവശ്യമുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. സ്കൂട്ടറിലിരിക്കുമ്പോൾ ചുറ്റും കാണാൻ നമുക്ക് ഈസിയായി സാധിക്കും. അ‌ങ്ങനെയുള്ളപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു ക്യാമറയുടെ ആവശ്യം എന്നതാണ് ചോദ്യം. പക്ഷേ ഒരു പരിധി വരെ ആത്മവിശ്വാസത്തോടെ ​ഡ്രൈവിങ് നടത്താൻ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് സഹായകമാകാൻ പുതിയ 360 ഡിഗ്രി ക്യാമറ സഹായിക്കും എന്നാണ് കമ്പനി കണക്ക് കൂട്ടുന്നത്. 360 ഡിഗ്രി ക്യാമറയ്ക്ക് പുറമെ, ഹാപ്‌റ്റിക് ഫീഡ്‌ബാക്ക്, എൽഇഡി ലൈറ്റിംഗ് എന്നിവയും സ്‌കൂട്ടറിൽ ഉണ്ടാകുമെന്നത് രസകരമാണ്.

സ്കൂട്ടറിൽ 360 ഡിഗ്രി ക്യാമറയുമായി എൽഎംഎൽ സ്റ്റാർ

ഹിറ്റായാൽ എൽഎംഎൽ കസറും

ഫ്രണ്ട് ആൻഡ് ബായ്ക്ക് 360 ഡിഗ്രി ക്യാമറയ്ക്ക് പുറമെ, ഹാപ്‌റ്റിക് ഫീഡ്‌ബാക്ക്, എൽഇഡി ലൈറ്റിംഗ് എന്നിവയും സ്‌കൂട്ടറിൽ ഉണ്ടാകുമെന്നത് രസകരമാണ്. പുതുമയും സാങ്കേതികവിദ്യയും സ്റ്റൈലും സമന്വയിപ്പിച്ചിട്ടുള്ള ട്രെൻഡി ഡിസൈനിലാണ് എൽഎംഎൽ സ്റ്റാർ ഒരുങ്ങിയിരിക്കുന്നത്. ഈ മാറ്റങ്ങൾ ജനങ്ങൾ ഏറ്റെടുത്താൽ ഇരുചക്രവാഹന വിപണിയിൽ ശ്രദ്ധനേടാം എന്നും കമ്പനി കണക്ക് കൂട്ടുന്നു. സ്റ്റാർ മോഡലിനെ ഇന്ത്യൻ വിപണിയിൽ മാത്രമല്ല, യൂറോപ്പ്, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ വിപണികളിലേക്കും കയറ്റുമതി ചെയ്യാനാണ് ബ്രാൻഡ് ഉദ്ദേശിച്ചിരിക്കുന്നത്. എബിഎസ്, റിവേഴ്‌സ് പാർക്ക് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നീ സുരക്ഷാ ഫീച്ചറുകളും എൽഎൽഎം സ്റ്റാറിൽ നൽകിയിരിക്കുന്നു.

Best Mobiles in India

Read more about:
English summary
For the first time in India, a 360-degree camera has arrived on scooters. LML Star, which is coming to create waves in the two-wheeler market with its electric scooter, has equipped its vehicle with a 360-degree camera. LML Star is equipped with a trendy design that combines innovation, technology, and style.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X