ആസ്സാമിൽ ATMൽ നിന്നും 12 ലക്ഷം രൂപ തിന്നുതീർത്ത് എലികൾ!

By Shafik
|

എലികൾ പണം തിന്ന സംഭവങ്ങൾ മുമ്പും നമ്മൾ കേട്ടിട്ടുണ്ടെങ്കിലും ഇവിടെ സംഭവിച്ചത് 12 ലക്ഷം രൂപയോളം ഏലി തിന്നുതീർത്തു എന്നതാണ്. ആസാമിലെ ടിൻസുകിയ ലൈപുലിയിലെ ഒരു ATM ൽ നിന്നുമാൻ എലികൾ ഇത്രയധികം നോട്ടുകൾ തിന്നുതീർത്ത നിലയിൽ കഷ്ണങ്ങളായി കാണപ്പെട്ടത്. മൊത്തം 12.38 ലക്ഷം രൂപയുടെ നോട്ടുകളാണ് നശിച്ചിരിക്കുന്നത്.

 
ആസ്സാമിൽ  ATMൽ നിന്നും 12 ലക്ഷം രൂപ തിന്നുതീർത്ത് എലികൾ!

മെയ് 19ന് ഈ എടിഎമ്മിൽ 29.48 ലക്ഷം രൂപയുടെ നോട്ടുകൾ പ്രൈവറ്റ് സെക്യൂരിറ്റി കമ്പനി വഴി ഇട്ടിരുന്നു. അങ്ങനെ മെയ് 20ന് ഈ എടിഎം പ്രവർത്തനരഹിതമാകുകയായിരുന്നു. ശേഷം ഒരുപാട് ദിവസങ്ങളായി ഈ എടിഎം ഇതേ നിലയിൽ തുടരുകയായിരുന്നു.

 

അങ്ങനെ ജൂൺ 11ന് പ്രൈവറ്റ് സെക്യൂരിറ്റി കമ്പനി ഉദ്യോഗസ്ഥർ എത്തി എടിഎം വീടിനും തുറന്നപ്പോഴാണ് മെഷീനിൽ ബാക്കിയുണ്ടായിരുന്ന മുഴുവൻ തുകയും എലികൾ കടിച്ചു മുറിച്ചിട്ടും തിന്നു തീർത്തതുമായ നിലയിൽ കണ്ടെത്തിയത്. ഈ 12.38 ലക്ഷം നോട്ടുകളിൽ അധികവും 500ന്റെയും 2000ത്തിന്റെയും നോട്ടുകൾ ആയിരുന്നു.

എങ്ങനെ ഏലികൾ ഇതിനുള്ളിൽ കയറി എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ അടക്കം വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ പോലീസ് എഫ്‌ഐആർ എടുത്തിട്ടുണ്ട്. എന്നാൽ ഈ വാർത്ത കെട്ടിച്ചമച്ചതാണ് എന്നതടക്കമുള്ള അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

DTH സർവീസ് ചെയ്യാൻ DTH സർവീസ് ചെയ്യാൻ "മുസ്ലിമിനെ വേണ്ട, ഹിന്ദുവിനെ തരണം"; യുവതിയുടെ പരാതി സ്വീകരിച്ച് എയർടെലും!

Best Mobiles in India

Read more about:
English summary
Mice chew up cash worth Rs 12 lakh in Assam ATM.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X