ഓപ്പോയുടെ പുതിയ ഫോണായ ഓപ്പോ R13, ഐഫോണ്‍ Xനു സമാനമാണോ? റിപ്പോര്‍ട്ടുകള്‍ പുറത്ത്!

Written By:

വരാനിരിക്കുന്ന ഓപ്പോയുടെ പുതിയ ഫോണായ ഓപ്പോ R13ന്റെ ഇമേജുകള്‍ ഇന്റര്‍നെറ്റില്‍ ഇതിനുമുന്‍പും എത്തിയിരുന്നു. ആപ്പിള്‍ ഐഫോണ്‍ Xനു സമാനമായ ഫോണ്‍ കൊണ്ടു വരാനാണ് ഓപ്പോ ശ്രമിക്കുന്നത്. 'About Phone' എന്ന സെക്ഷനില്‍ ഓപ്പോ R13ന്റെ സവിശേഷതകള്‍ ഓണ്‍ലൈനിലൂടെ എത്തിക്കഴിഞ്ഞു.

8000 രൂപ വരെ സാംസങ്ങ് ഫോണുകള്‍ക്ക് ക്രിസ്ത്മസ് ഓഫര്‍

ഓപ്പോയുടെ പുതിയ ഫോണായ ഓപ്പോ R13,  ഐഫോണ്‍ Xനു സമാനമാണോ? റിപ്പോര്‍ട്ടുകള

സ്്രകീന്‍ഷോര്‍ട്ട് പ്രകാരം ഓപ്പോ R13 ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുളള ColourOS 4.0 ആണ്. 4ജിബി റാമും 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഈ ഫോണിലുണ്ട്. സ്‌ക്രീന്‍ ഷോര്‍ട്ടില്‍ ഫോണിന്റെ പ്രോസസറിനെ കുറിച്ച് ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

ലീക്കായ ചിത്രങ്ങള്‍ പ്രകാരം ഓപ്പോ R13 ഐഫോണ്‍ X-മായി വളരെയധികം സാമ്യമുണ്ട്. ആപ്പിള്‍ ഫ്‌ളാഗ്ഷിപ്പില്‍ കാണുന്നതു പോലെ ഈ ഫോണിന്റെ മുകളിലായി ബിസില്‍ ഫ്രീ ഡിസ്‌പ്ലേ കാണാം. മുകളില്‍ പിന്‍ഭാഗത്തായി ഒരു കോണില്‍ ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ്, കൂടാതെ പിന്‍ഭാഗത്ത് ഗ്ലാസ് പാനലും കാണാം. ഇതും ഐഫോണ്‍ Xന്റെ സവിശേഷതയാണ്. മൂന്നു നിറത്തിലാണ് ഈ ഫോണ്‍ ലഭ്യമാകുന്നത്, അതായത് കറുപ്പ്, വെളള, നീല എന്നിങ്ങനെ.

ഐഫോണ്‍ Xന്റെ അതേ രീതിയില്‍ വില കുറവില്‍ ഐഫോണ്‍ Xc എത്തുന്നു

ഓപ്പോയുടെ പുതിയ ഫോണായ ഓപ്പോ R13,  ഐഫോണ്‍ Xനു സമാനമാണോ? റിപ്പോര്‍ട്ടുകള

ഓപ്പോ R11s, R11s പ്ലസ് എന്നീ ഫോണുകളുടെ പിന്‍ഗാമിയാണ് ഓപ്പോ R13. കഴിഞ്ഞ മാസമാണ് ഈ രണ്ട് ഫോണുകള്‍ ചൈനയില്‍ അവതരിപ്പിച്ചത്. പ്രീമിയം മെറ്റല്‍ ബോഡി ഡിസൈന്‍ ചെയ്ത ഈ രണ്ടു ഫോണുകളിലും പിന്‍ ഭാഗത്താണ് ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഫോണുകള്‍ എന്ന് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നു വ്യക്തമല്ല.

English summary
“The OPPO R13 is rumoured to arrive with a design similar to that of the iPhone X.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot