വിമാനത്തിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം അപകടമോ ?

|

ബോയിംഗ് 737, 777 വിമാനങ്ങളില്‍ യാത്രക്കാര്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നതിന് 2014ല്‍ യു.എസ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വിമാനത്തിന്റെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിരോധനം. മൊബൈല്‍ ഫോണോ അതിന്റെ മാതൃകയിലുള്ള റേഡിയോ സിഗ്നലുകളോ വിമാനത്തിന് സുരക്ഷാ വീഴ്ചയുണ്ടാക്കുന്നതായി സര്‍ക്കാര്‍ പ്രതിനിധികള്‍ അന്നു പറഞ്ഞിരുന്നു.

വിമാനത്തിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം അപകടമോ ?

മൊബൈല്‍ ഫോണ്‍, വൈ-ഫൈ അടക്കമുള്ളവയുടെ ഉപയോഗം കോക് പിറ്റ് സ്‌ക്രീനിന്റെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുന്നു. റഡാറില്‍ നിന്നും ഫ്രീക്വന്‍സി ലഭിക്കുന്നതിന് ഇത്തരം റേഡിയോ തരംഗങ്ങള്‍ തടസ്സം സൃഷ്ടിക്കുന്നതായും വിലയിരുത്തലുണ്ടായി. അമേരിക്കയുടെ 1,300 ഓളം ജെറ്റ് വിമാനങ്ങളില്‍ ഇത് ബാധകമാക്കിയിരുന്നു.

റേഡിയോ തരംഗങ്ങള്‍

റേഡിയോ തരംഗങ്ങള്‍

എന്നാല്‍ 2019 നവംബര്‍ മുതല്‍ ഇതിനു മാറ്റമുണ്ടാകുമെന്നാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് ഹണിവെല്‍ ഇന്റര്‍നാഷണല്‍ പറയുന്നതനുസരിച്ച് വിമാനം ആകാശത്തായിരിക്കുന്ന സമയത്ത് റേഡിയോ തരംഗങ്ങള്‍ കാരണം യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.

വിമാനത്തിന്റെ കോക്പിറ്റ് ഡിസ്‌പ്ലേ

വിമാനത്തിന്റെ കോക്പിറ്റ് ഡിസ്‌പ്ലേ

വിമാനത്തിന്റെ കോക്പിറ്റ് ഡിസ്‌പ്ലേയില്‍ കൃത്യമായി റഡാര്‍ വഴിയുള്ള വിവരങ്ങള്‍ ലഭിക്കുന്നുമുണ്ടെന്നും ഹണിവെല്‍ വക്താവ് നിനാ ക്രൗസ് പറയുന്നു. എന്നാല്‍ ഹണിവെലും എഫ്.എ.എയും പറയുന്നതില്‍ വൈരുദ്ധ്യമുണ്ട്. എഫ്.ഐ.എ പറയുന്നതനുസരിച്ച് റെഡിയോ തരംഗങ്ങള്‍ വിമാനങ്ങള്‍ക്ക് ഭീഷണിയാണ്. ഹണിവെല്‍ ഈ വാദത്തെ എതിര്‍ക്കുന്നു.

സോഫ്റ്റ് വെയര്‍ തകരാർ

സോഫ്റ്റ് വെയര്‍ തകരാർ

2012ല്‍ ബോയിംഗ് വിമാനങ്ങളെ ഒരു ലാബ് പരിശോധനയക്കു വിധേയമാക്കിയിരുന്നു. അന്ന് ഇത്തരം പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ടെസ്റ്റിംഗ് സമയത്ത് ബോയിംഗ് 737ന്റഎ കോക്പിറ്റ് ഡിസ്‌പ്ലേയ്ക്ക് യാതൊരു വിധ മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ക്രൗസും സാക്ഷ്യപ്പെടുത്തുന്നു. ചെറിയ ചില പ്രശ്‌നങ്ങളുണ്ടായിരുന്നത് സോഫ്റ്റ് വെയര്‍ തകരാറായിരുന്നു. അത് അപ്പോള്‍ത്തന്നെ പരിഹരിച്ചതായും ക്രൗസ് വ്യക്തമാക്കി.

അപകടകാരിയായ 737 മോഡല്‍

അപകടകാരിയായ 737 മോഡല്‍

ബോയിംഗ് മാക്‌സിന്റെ പിന്മുറക്കാരനായിരുന്നു അപകടകാരിയായ 737 മോഡല്‍. അഞ്ചു മാസത്തിനിടെ രണ്ട് അപകടങ്ങള്‍ ഈ വിമാനമുണ്ടാക്കി. ഹണിവെല്‍ കമ്പനിയല്ല, മറിച്ച് റോക്ക് വെല്‍ കോളിന്‍സാണ് ഈ വിമാനത്തിന്റെ ഡിസ്‌പ്ലേ നിര്‍മിച്ചിരുന്നതെന്നും ക്രൗസ് പറയുന്നു. അതിനാലാണ് ഈ വിമാനങ്ങള്‍ക്ക് കമ്പനി ചില നിബന്ധനകള്‍ വെച്ചിരുന്നത്.

സെല്‍ഫോണുകളുടെ സിഗ്നലുകള്‍

സെല്‍ഫോണുകളുടെ സിഗ്നലുകള്‍

എന്നാല്‍ വിമാനം പറന്നുയരുന്ന സമയത്ത് നിരവധി സെല്‍ഫോണുകളുടെ റേഡിയോ സിഗ്നലുകള്‍ ഒരേസമയം പ്രവര്‍ത്തിച്ചാല്‍ അത് അപകടത്തിന് ഇടയാക്കുമെന്നാണ് എംബ്രി-റിഡില്‍ ഏറനോട്ടിക്കല്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ടിം വില്‍സണ്‍ പറയുന്നത്. ഇത് വിമാനത്തിന്റെ റഡാര്‍ റിസീവിംഗ് സംവിധാനത്തെ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു.

Best Mobiles in India

Read more about:
English summary
U.S. government officials in 2014 revealed an alarming safety issue: Passenger cellphones and other types of radio signals could pose a crash threat to some models of Boeing 737 and 777 airplanes.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X