ആപ്പിളിന്റെ 'അ‌ദ്ഭുതസിദ്ധി' ഇനി ആൻഡ്രോയിഡിലും; സാറ്റ​ലൈറ്റ് കണക്ടിവിറ്റി ഫീച്ചറുമായി ക്വാൽകോം

|

രാജകീയ ജീവിതം എന്നു കേട്ടിട്ടില്ലേ. ഇപ്പോൾ നമ്മുടെ നാട്ടിൽ രാജഭരണമൊന്നുമില്ല എന്നതു ശരിയാ​ണ്, പക്ഷേ മറ്റുള്ളവർക്ക് ലഭിക്കാത്തതും എന്നാൽ ഏറ്റവും മികച്ചതുമായ സുഖലോലുപത അ‌നുഭവിച്ചു ജീവിക്കുന്ന സമ്പന്നർ ധാരാളമുണ്ട്. ഒരർഥത്തിൽ അ‌വർ നയിക്കുന്നതും രാജകീയ ജീവിതമാണെന്ന് പറയാം. മൊ​ബൈലുകളുടെ ലോകത്തേക്ക് വന്നാൽ അ‌വിടെയും കാണാം കിരീടമില്ലെങ്കിലും വിലസുന്ന ഒരു രാജാവിനെ. ആപ്പിളിന്റെ ഐഫോൺ ആണ് ആ പ്രൗഢഗംഭീരൻ. ഐഫോൺ ഉപയോഗിക്കുന്നവരെല്ലാം കേമൻമാരാണെന്നോ ആൻഡ്രോയിഡ് ഉപയോഗിക്കുന്നവർ മോശക്കാരാണെന്നോ അ‌ല്ല ഈ പറയുന്നത്.

മൊ​ബൈലുകളുടെ ലോകത്ത്

മൊ​ബൈലുകളുടെ ലോകത്ത് നിരവധി ആളുകൾ ഐഫോണുകൾക്ക് ഒരു ഉന്നത സ്ഥാനം കൽപ്പിച്ച് നൽകിയിട്ടുണ്ട്. അ‌വയുടെ മികച്ച ഫീച്ചറുകളും ടെക്നോളജിയും പാരമ്പര്യവുമൊക്കെ ചേർന്നാണ് ആപ്പിൾ ഐഫോണുകൾക്ക് ഈ പ്രൗഡി ​കൈവന്നത്. അ‌ടുത്തിടെയും ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഐഫോൺ പരമ്പരയെ ലോകത്തിന് പരിചയപ്പെടുത്തുകയുണ്ടായി. പതിവുപോലെ നിരവധി ഫീച്ചറുകൾ തിങ്ങി നിറഞ്ഞവയായിരുന്നു ഈ ഐഫോൺ 14 സീരീസും.

മണ്ടത്തരം കാണിക്കരുത്, നിസാര കാര്യമല്ല! സ്മാർട്ട്ഫോൺ നന്നാക്കാൻ നൽകും മുമ്പ് നിർബന്ധമായും ശ്രദ്ധിക്കേണ്ടവമണ്ടത്തരം കാണിക്കരുത്, നിസാര കാര്യമല്ല! സ്മാർട്ട്ഫോൺ നന്നാക്കാൻ നൽകും മുമ്പ് നിർബന്ധമായും ശ്രദ്ധിക്കേണ്ടവ

 പുത്തൻ ഫീച്ചറുകൾക്കിടയിൽ

എങ്കിലും നിരവധി പുത്തൻ ഫീച്ചറുകൾക്കിടയിൽ ലോകത്തിന്റെ ശ്രദ്ധ ഏറെ പതിഞ്ഞവയിൽ ഒന്നായിരുന്നു ആപ്പിൾ അ‌വതരിപ്പിച്ച സാറ്റ​ലൈറ്റ് കണക്ടിവിറ്റി ഫീച്ചർ. മൊ​ബൈൽ കവറേജ് ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ പ്രതിസന്ധികളിൽ അ‌കപ്പെടുന്നവർക്ക് അ‌ടിയന്തര സ​ഹായം(എസ്ഒഎസ്) തേടാൻ സഹായിക്കും എന്നതായിരുന്നു ആപ്പിളിന്റെ സാറ്റ​ലൈറ്റ് കണക്ടിവിറ്റി ഫീച്ചറിന്റെ സവിശേഷത. ഫോണിനെ നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധിപ്പിച്ച് ആശയവിനിമയം സാധ്യമാക്കുന്ന വിധത്തിലാണ് സൗകര്യം ആപ്പിള്‍ അവതരിപ്പിച്ചത്.

ഉപഗ്രഹാധിഷ്ഠിത സേവനങ്ങള്‍

ഉപഗ്രഹാധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്ന ഗ്ലോബല്‍സ്റ്റാര്‍ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ആപ്പിള്‍ ഈ സൗകര്യം നല്‍കുന്നത്. നിലവില്‍ യുഎസിലും കാനഡയിലും മാത്രമാണ് ഇത് ഉപയോഗിക്കാന്‍ സാധിക്കുക.ഐഫോൺ 14 സീരീസ് പുറത്തിറങ്ങി മാസങ്ങൾ പിന്നിടും മുമ്പ് ആപ്പിളിന് ലോകത്തിന്റെയാകെ പ്രശംസ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ സാറ്റ​ലൈറ്റ് കണ്കടിവിറ്റി ഫീച്ചറിനായി.

അ‌ഴകോടെ എത്തും, അ‌ഴക് പകർത്തും; ഭൂലോകം ഇളക്കിമറിക്കാൻ സാംസങ് ഗാലക്സി 23 എത്തുന്നുഅ‌ഴകോടെ എത്തും, അ‌ഴക് പകർത്തും; ഭൂലോകം ഇളക്കിമറിക്കാൻ സാംസങ് ഗാലക്സി 23 എത്തുന്നു

നിരവധി ആളുകൾക്ക് അ‌ടിയന്തര സഹായം

അ‌പകടങ്ങളിൽപ്പെട്ട നിരവധി ആളുകൾക്ക് അ‌ടിയന്തര സഹായം(SOS) തേടാനും അ‌തുവഴി ജീവൻ രക്ഷിക്കാനും പ്രധാന കാരണക്കാരൻ ആയതോടെയാണ് സാറ്റ​ലൈറ്റ് ഫീച്ചർ സ്റ്റാർ ആയത്. ഇതിനോടകം നിരവധി ജീവനുകൾ രക്ഷിക്കാൻ സാറ്റ​ലൈറ്റ് ഫീച്ചറിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ മുമ്പ് പറഞ്ഞ സമ്പന്നരുടെ കാര്യം പോലെ ഏറെ ജനോപകാരപ്രദമായ സൗകര്യം ലോകത്തിന്റെ ഒരു ഭാഗത്തുള്ള ഏതാനും ചിലർക്ക് മാത്രമാണ് ഇപ്പോൾ അ‌നുഭവിക്കാൻ സാധിക്കുന്നത്.

 ഒരു മാറ്റം ഉണ്ടാക്കാനും

ഈ അ‌വസ്ഥയ്ക്ക് ഒരു മാറ്റം ഉണ്ടാക്കാനും ആപ്പിളിന്റെ മേൽക്കോയ്മ മറികടന്ന് എല്ലാ വിഭാഗം ആളുകളിലേക്കും ഈ സാറ്റ​ലൈറ്റ് ഫീച്ചറിന്റെ ഗുണം എത്തിക്കാനും വഴിയൊരുക്കിയിരിക്കുകയാണ് പ്രോസസർ നിർമാണ രംഗത്തെ അ‌തികായന്മാരിലൊന്നായ ക്വാൽകോം. തങ്ങളുടെ ഏറ്റവും പുതിയ മുൻനിര ഉൽപന്നമായ സ്‌നാപ്ഡ്രാഗൺ 8 Gen 2 SoC മുതലുള്ള ചിപ്സെറ്റുകളിൽ പുതിയ സാറ്റ​ലൈറ്റ് കണക്ടിവിറ്റി ഫീച്ചർ ഇനി ഉണ്ടാകും എന്നാണ് ക്വാൽകോം അ‌റിയിച്ചിരിക്കുന്നത്. ക്വാൽകോമിന്റെ പുതിയ സാറ്റലൈറ്റ് സന്ദേശമയയ്‌ക്കൽ സേവനം സ്‌നാപ്ഡ്രാഗൺ സാറ്റലൈറ്റ് എന്നാണ് അറിയപ്പെടുക. 2023-ന്റെ രണ്ടാം പകുതി മുതൽ തിരഞ്ഞെടുത്ത വിപണികളിൽ ഈ ഫീച്ചർ ലഭ്യമാകും.

ആധാറിൽ ഈ മാറ്റത്തിന് ഇനി കൈരേഖ പോലും കാണിക്കേണ്ട; ഉപകാരപ്പെടുക കോടിക്കണക്കിന് ആളുകൾക്ക് | Aadhaar Updateആധാറിൽ ഈ മാറ്റത്തിന് ഇനി കൈരേഖ പോലും കാണിക്കേണ്ട; ഉപകാരപ്പെടുക കോടിക്കണക്കിന് ആളുകൾക്ക് | Aadhaar Update

ആപ്പിൾ ​കൈവശം വച്ച്

അ‌തായത് ആപ്പിൾ ​കൈവശം വച്ച് ഒരു വിഭാഗത്തിനു മാത്രം നൽകിവന്നിരുന്ന ഫീച്ചർ ഇനി ആൻഡ്രോയിഡ് ഫോണുകളിലേക്കും അ‌തുവഴി സാധാരണക്കാരിലേക്കും എത്തും. ഒരുതരം വിപ്ലവകരമായ ഒരു മാറ്റമായിക്കൂടി ഇതിനെ കണക്കാക്കാം. മൊബൈൽ കവറേജില്ലാതെ നിങ്ങൾ ഒരു വിദൂര സ്ഥലത്തായിരിക്കുമ്പോൾ, സഹായത്തിനായി ആരെയെങ്കിലും ബന്ധപ്പെടേണ്ടതും പോലുള്ള സാഹചര്യങ്ങളിൽ മാത്രമേ സ്‌നാപ്ഡ്രാഗൺ സാറ്റലൈറ്റ് ഫീച്ചർ തുടക്കത്തിൽ ലഭ്യമാകൂ. സന്ദേശങ്ങൾ അ‌യയ്ക്കുന്ന സൗകര്യം പിന്നീട് കൂട്ടിച്ചേർക്കും.

വരും വർഷങ്ങളിൽ

വരും വർഷങ്ങളിൽ ഈ ഫീച്ചർ വികസിപ്പിച്ച് കൂടുതൽ സൗകര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുമെന്നും ക്വാൽകോം പറയുന്നു. ആദ്യ ഘട്ടത്തില്‍ പ്രീമിയം സ്മാര്‍ട്ട് ഫോണുകളിലാകും സേവനം ലഭ്യമാകുക എന്നാണ് സൂചന. പതിയെ എല്ലാ സ്മാർട്ട്ഫോണുകളിലേക്കും എത്തും. എന്നാൽ ആദ്യഘട്ടമെന്ന നിലയിൽ ഈ സേവനം സൗജന്യമായിരിക്കാൻ സാധ്യതയില്ലെന്നും ടെലിക്കോം കമ്പനികളും മൊ​ബൈൽ കമ്പനികളും നൽകുന്ന സേവനത്തെ ആശ്രയിച്ചായിരിക്കും നിരക്കുകൾ നിശ്ചയിക്കപ്പെടുകയെന്നും ക്വാൽകോം വ്യക്തമാക്കുന്നു.

'അ‌പ്രത്യക്ഷമാകുന്നവരെ' പിടിച്ചുനിർത്താം; പ്രധാനചാറ്റുകൾ ഡിലീറ്റാകാതെ സംരക്ഷിക്കാൻ വാട്സ്ആപ്പ്'അ‌പ്രത്യക്ഷമാകുന്നവരെ' പിടിച്ചുനിർത്താം; പ്രധാനചാറ്റുകൾ ഡിലീറ്റാകാതെ സംരക്ഷിക്കാൻ വാട്സ്ആപ്പ്

Best Mobiles in India

English summary
Qualcomm has announced that the new satellite connectivity feature will now be available in chipsets, starting with its latest flagship product, the Snapdragon 8 Gen 2 SoC. The Snapdragon Satellite feature is initially only available in situations like when you are in a remote location without mobile coverage and need to contact someone for help.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X