സമയം തീരെ ഇല്ലാത്തപ്പോള്‍ വേഗം ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനുളള മാര്‍ഗങ്ങള്‍...!

Written By:

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് ദിവസവും നിങ്ങള്‍ക്ക് വെല്ലുവിളിയായി അനുഭവപ്പെടുന്നുണ്ടോ? പ്രത്യേകിച്ച് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ വേഗം ഫോണ്‍ ചാര്‍ജ് ചെയ്യേണ്ടതായി വന്നേക്കാം.

ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം ചലിക്കുന്നതാക്കാനുളള സവിശേഷത എത്തുന്നു..!

നിങ്ങള്‍ക്ക് സമയം തീരെ കുറഞ്ഞ സന്ദര്‍ഭങ്ങളില്‍ ഫോണില്‍ കൂടുതല്‍ ചാര്‍ജ് ഉറപ്പാക്കാനുളള സൂത്രങ്ങള്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സമയം തീരെ ഇല്ലാത്തപ്പോള്‍ വേഗം ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനുളള മാര്‍ഗങ്ങള്‍...!

നിങ്ങള്‍ തിരക്കിലാണെങ്കില്‍ ലാപ്‌ടോപില്‍ നിന്ന് ചാര്‍ജ് ചെയ്യാന്‍ നോക്കാതെ വാള്‍ സോക്കറ്റില്‍ നിന്ന് ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുക.

സമയം തീരെ ഇല്ലാത്തപ്പോള്‍ വേഗം ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനുളള മാര്‍ഗങ്ങള്‍...!

ലാപ്‌ടോപില്‍ നിന്ന് യുഎസ്ബി വഴി ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അധികമായി ഒരു മണിക്കൂറോ അതില്‍ കൂടുതലോ സമയം നഷ്ടപ്പെടാന്‍ ഇടയുണ്ട്.

സമയം തീരെ ഇല്ലാത്തപ്പോള്‍ വേഗം ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനുളള മാര്‍ഗങ്ങള്‍...!

ഐഫോണ്‍ 6-ന്റെ കൂടെ സാധാരണ ലഭിക്കാറുളളത് 1 ആമ്പ് പവര്‍ അഡാപ്റ്റര്‍ ആണ്. എന്നാല്‍ ഐപാഡിന്റെ ഒപ്പം ലഭിക്കുന്ന 2.1 ആമ്പ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് വേഗത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്ന് കാണാവുന്നതാണ്.

സമയം തീരെ ഇല്ലാത്തപ്പോള്‍ വേഗം ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനുളള മാര്‍ഗങ്ങള്‍...!

ശേഷി കൂടിയ അഡാപ്റ്റര്‍ ഉപയോഗിക്കുന്നതു കൊണ്ട് നിങ്ങളുടെ ഫോണിന് കേട് സംഭവിക്കുന്നില്ല. ഒരു അഡാപ്റ്ററിന് കഴിയുന്ന പരമാവധി ശേഷിയാണ്, അതില്‍ അടയാളപ്പെടുത്തിയിട്ടുണ്ടാകുക. എന്നാല്‍ ഡിവൈസ് ആവശ്യപ്പെടുന്ന ഊര്‍ജം മാത്രമാണ് ആ അഡാപ്റ്റര്‍ അയയ്ക്കുക.

സമയം തീരെ ഇല്ലാത്തപ്പോള്‍ വേഗം ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനുളള മാര്‍ഗങ്ങള്‍...!

ചില ബാറ്ററി പാക്കുകള്‍ക്ക് കൂടുതല്‍ വേഗത്തില്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതിനാല്‍, പ്രത്യേക ഫോണുകളില്‍ ഈ മാര്‍ഗം അവലംബിക്കാവുന്നതാണ്.

സമയം തീരെ ഇല്ലാത്തപ്പോള്‍ വേഗം ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനുളള മാര്‍ഗങ്ങള്‍...!

വൈഫൈ, റേഡിയോ തുടങ്ങിയ സവിശേഷതകള്‍ അധിക ഊര്‍ജം വലിച്ചെടുക്കുന്നതിനാല്‍ ഇവ ഓഫ് ആക്കിയിടാന്‍ ശ്രദ്ധിക്കുക.

സമയം തീരെ ഇല്ലാത്തപ്പോള്‍ വേഗം ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനുളള മാര്‍ഗങ്ങള്‍...!

നിങ്ങള്‍ അത്യാവശ്യ കോളുകള്‍ പ്രതീക്ഷിച്ചിരിക്കുകയാണെങ്കില്‍, ഫ്‌ളൈറ്റ് മോഡില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണെങ്കില്‍ ബാറ്ററിയുടെ വ്യയം ഒഴിവാക്കുന്നതിനായി മൊബൈല്‍ ഡാറ്റാ ഓഫ് ആക്കിയിടാന്‍ ശ്രദ്ധിക്കുക.

സമയം തീരെ ഇല്ലാത്തപ്പോള്‍ വേഗം ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനുളള മാര്‍ഗങ്ങള്‍...!

ബാറ്ററിയുടെ ഊര്‍ജം ഗണ്യമായി കുറയ്ക്കുന്നതില്‍ ഫോണിന്റെ വലിയ ഡിസ്‌പ്ലേയ്ക്ക് കാര്യമായ പങ്കുണ്ട്. അതുകൊണ്ട് ഫോണ്‍ ചാര്‍ജ് ചെയ്തു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഇടയ്ക്കിടെ ബാറ്ററി ശതമാനം നോക്കുന്നത് ഡിസ്‌പ്ലേ പ്രവര്‍ത്തിക്കുന്നതിന് കാരണമാകുന്നതിനാല്‍, അത് ഊര്‍ജ നഷ്ടത്തിന് ഇടയാക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Quick Phone Charging Hacks For When You're Short on Time.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot