50എംപി ​പ്രൈമറി ക്യാമറ, 16 എംപി സെൽഫി ക്യാമറ; കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി റിയൽമി 10

|
കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി റിയൽമി 10

15000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോണുമായി ഇന്ത്യൻ ആരാധകരെത്തേടി റിയൽമി എത്തിയിരിക്കുകയാണ്. റിയൽമി ​10 സീരീസിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ​സ്മാർട്ട്ഫോൺ ആണ് റിയൽമി 10. ഈ സീരിസിലെ റിയൽമി 10 പ്രോ, റിയൽമി 10 പ്രോ പ്ലസ് എന്നീ മോഡലുകള്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങിയിരുന്നു. ഈ രണ്ട് മോഡലുകളും 5ജി കണക്ടിവിറ്റിയുമായാണ് എത്തിയത്. വെള്ളയും കറുപ്പും നിറങ്ങളിലാണ് റിയൽമിയുടെ ഈ ബജറ്റ് ഫോൺ ലഭ്യമാകുക.

 

ഒക്ടാ-കോർ മീഡിയടെക് ഹീലിയോ G99 ചിപ്‌സെറ്റ്

കഴിഞ്ഞ വർഷം നവംബറിൽ പുറത്തിറക്കിയ ഇന്തോനേഷ്യൻ വേരിയന്റിന് സമാനമായി, ടിഎസ്എംസിയുടെ 6എൻഎം പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ള ഒക്ടാ-കോർ മീഡിയടെക് ഹീലിയോ G99 ചിപ്‌സെറ്റുമായാണ് റിയൽമി 10 എത്തുന്നത്. കൂടാതെ 8ജിബി വരെ LPDDR4X റാമും 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജും റിയൽമി 10 വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 12 ഔട്ട് ഓഫ് ബോക്‌സ് അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 3.0-ലാണ് ഈ 4ജി ഫോൺ പ്രവർത്തിക്കുന്നത്.

കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി റിയൽമി 10

50 മെഗാപിക്‌സലിന്റെ പ്രൈമറി ക്യാമറ

ക്യാമറ വിഭാഗമാണ് റിയൽമി 10 ​സ്മാർട്ട്ഫോണിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. 50 മെഗാപിക്‌സലിന്റെ പ്രൈമറി ക്യാമറ ഉള്‍പ്പെടുന്ന ഡ്യുവല്‍ ക്യാമറ യൂണിറ്റുമായാണ് റിയല്‍മി 10 എത്തിയത്. 2എംപി ഡെപ്ത് സെൻസർ പിന്തണയാണ് ഇതോടൊപ്പമുള്ളത്. 16 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. പ്രോലൈറ്റ് ഇമേജിംഗ് സാങ്കേതികവിദ്യയും നൈറ്റ് മോഡ് ഫ്ലാഷ് പിന്തുണയും റിയൽമി 10 ന് ഉണ്ട്. AnTuTu പ്രകടനത്തിൽ സ്മാർട്ട്‌ഫോൺ 390,000 പോയിന്റുകൾ നേടിയതായി റിയൽമി അവകാശപ്പെടുന്നു.


33വാട്ട് ഫാസ്റ്റ് ചാർജിങ്

33വാട്ട് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്‌ക്കുന്ന 5,000എംഎഎച്ച് ബാറ്ററിയാണ് റിയൽമി ഈ സ്മാർട്ട്ഫോണിന് നൽകിയിരിക്കുന്നത്.
പൂജ്യം മുതല്‍ 50 ശതമാനം വരെ ചാര്‍ജാകാന്‍ 28 മിനിറ്റ് മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 6.4 ഇഞ്ച് ഫുൾ എച്ച്‌ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് റിയൽമി 10 ൽ സജ്ജീകരിച്ചിരിക്കുന്നത്. ഡിസ്‌പ്ലേ 90 Hz റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാമ്പിൾ നിരക്ക്, 1000 nits പീക്ക് ബ്രൈറ്റ്‌നെസ് ലെവൽ എന്നിവയെ റിയൽമി 10 പിന്തുണയ്ക്കുന്നു. ഗൊറില്ല ഗ്ലാസ് 5 ന്റെ പ്രൊട്ടക്ഷനുമുണ്ട്.

കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി റിയൽമി 10

മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉപയോഗിച്ച് 1ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള അ‌വസരവും റിയൽമി 10 നൽകുന്നുണ്ട്.
178 ഗ്രാമാണ് ഈ സ്മാർട്ട്ഫോണിന്റെ ഭാരം. ഈ സ്മാർട്ട്ഫോണിൽ അൾട്രാ ബൂം സ്പീക്കറുകൾ സജ്ജീകരിച്ചിരിക്കുന്നു. ഈ മികച്ച ഫീച്ചറുകൾ നൽകുന്നത് ബജറ്റ് വിലയിൽ ആണെന്നതാണ് ഈ റിയൽമി 10 ന്റെ പ്രത്യേകത. അ‌തേസമയം തന്നെ ഇപ്പോൾ 5ജി സ്മാർട്ട്ഫോണുകളാണ് വിപണിയിൽ മേധാവിത്വം പുലർത്തിവരുന്നത്. ഇതിനിടയിലേക്കാണ് റിയൽമി 10 4ജി ഫോണുമായി കടന്നുവരുന്നത്. റിയൽമി ​10 ന്റെ സീരീസിൽ വരുന്ന റിയൽമി 10 പ്രോ, റിയൽമി 10 പ്രോ പ്ലസ് എന്നിവ 5ജിയിലാണ് എത്തിയത് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

 

വിലയും വിൽപ്പന തീയതിയും

രണ്ട് വേരിയന്റുകളിലാണ് റിയൽമി 10 ലഭ്യമാകുക. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും അ‌ടങ്ങുന്ന അടിസ്ഥാന വേരിയന്റിന് 13,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റും 16,999 രൂപയ്ക്ക് ആണ് ലിസ്റ്റ് ചെയ്യുക. ജനുവരി 15 മുതൽ ഫ്ലിപ്കാർട്ടിൽ നിന്നും റിയൽമി വെബ്‌സൈറ്റിൽ നിന്നും ഫോൺ വാങ്ങാവുന്നതാണ്.

Best Mobiles in India

English summary
Realme has reached out to Indian consumers with a smartphone priced under 15000 rupees. The Realme 10 is the third smartphone in the Realme 10 series. The Realme 10 Pro and Realme 10 Pro Plus models in this series were released at the end of last year. This budget phone from Realme will be available in white and black.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X