ഡാറ്റ സ്പീഡ് ഇല്ലെങ്കിലെന്താ തീപാറുന്ന വിലയില്ലേ... റീചാർജ് നിരക്കുകൾ വീണ്ടും ആകാശം മുട്ടാനൊരുങ്ങുന്നു

|

വിലക്കയറ്റവും പെട്രോളിന്റെ തീ വിലയുമൊന്നും മലയാളികളെ പ്രത്യേകിച്ച് ആരും പഠിപ്പിക്കേണ്ട കാര്യമുണ്ടാകില്ല. പോക്കറ്റ് കീറുന്ന ചിലവുകളുടെ പട്ടികയിലേക്ക് മൊബൈൽ ഫോൺ റീചാർജും തിരികെ വരികയാണ്. ഇടയ്ക്ക് പറയാറുള്ളത് പോലെ ജിയോ പകർന്ന് നൽകിയ 4ജി വസന്തം ഇനി അധിക നാൾ നീണ്ടു നിൽക്കില്ലെന്ന കാര്യം ഉറപ്പാണ്. ഇന്റർനെറ്റ് അടക്കം ചിലവ് കുറഞ്ഞ മൊബൈൽ സേവനങ്ങളുടെ ഏതാനും വർഷങ്ങൾ ഒരു പക്ഷെ അവസാനിക്കുകയും ചെയ്തേക്കും. മൊബൈൽ താരിഫുകൾ ഈ വർഷം ഉയർത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. Recharge plan നിരക്കുകൾ ഉയരുന്ന സാഹചര്യത്തെക്കുറിച്ച് വിശദമായി അറിയാൻ തുടർന്ന് വായിക്കുക.

ഡാറ്റ സ്പീഡ് ഇല്ലെങ്കിലെന്താ തീപാറുന്ന വിലയില്ലേ...


വില കൂടും കാലം

2023 പകുതിയോടെയാവും മൊബൈൽ കമ്പനികൾ ടെലിക്കോം സേവനങ്ങളുടെ നിരക്ക് വർധിപ്പിക്കുക. ഓരോ യൂസറിൽ നിന്നുമുള്ള ശരാശരി വരുമാനം വർധിപ്പിക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. നിരക്ക് വർധനവിന് ഏറ്റവും അനുയോജ്യമായ സമയം 2023 പകുതിയോടെയാണെന്നാണ് ടെലിക്കോം രംഗത്തെ വിദഗ്ധരുടെയും നിലപാട്. 2024ൽ തിരഞ്ഞെടുപ്പ് സമയത്ത് നിരക്ക് വർധനവ് കൊണ്ട് വരുന്നത് രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള എതിർപ്പിന് കാരണമായേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

നാണം കെട്ടാലും നന്നാവാൻ ഉദ്ദേശമില്ലെങ്കിൽ പിന്നെന്ത് ചെയ്യും; വിശ്വസിച്ചവരെ വിഡ്ഢികളാക്കുകയാണോനാണം കെട്ടാലും നന്നാവാൻ ഉദ്ദേശമില്ലെങ്കിൽ പിന്നെന്ത് ചെയ്യും; വിശ്വസിച്ചവരെ വിഡ്ഢികളാക്കുകയാണോ

ഡാറ്റ സ്പീഡ് ഇല്ലെങ്കിലെന്താ തീപാറുന്ന വിലയില്ലേ...


പോസ്റ്റ്പെയ്ഡിലും പ്രീപെയ്ഡിലും രക്ഷയില്ല

പ്രീപെയ്ഡ് താരിഫ് വർധനവിനൊപ്പം പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ നിരക്കും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോസ്റ്റ്പെയ്ഡ് വരുമാനം കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ നിരക്ക് വർധനവിന് കമ്പനികൾ തയ്യാറായേക്കും. അങ്ങനെയെങ്കിൽ പോസ്റ്റ്പെയ്ഡ് സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ പ്രതിമാസ ബജറ്റിനെയും അത് ബാധിക്കും. കൂടുതൽ വിവരങ്ങൾ അറിയണം എന്നുള്ളവർ തുടർന്ന് വായിക്കുക.


അവസാനം നിരക്ക് കൂടിയത് 2021 നവംബറിൽ

2021 നവംബർ മാസത്തിലാണ് അവസാനമായി ഒറ്റയടിക്കുള്ള നിരക്ക് വർധനവ് കൊണ്ട് വന്നത്. മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളും തങ്ങളുടെ പ്ലാൻ നിരക്കുകൾ വർധിപ്പിച്ചിരുന്നു. വോഡഫോൺ ഐഡിയയാണ് കൂട്ടത്തിൽ എറ്റവും നിരക്ക് കൂട്ടിയത്. 5ജി അടിസ്ഥാന സൌകര്യ വികസനം, മറ്റ് പ്രവർത്തന ചിലവുകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് അന്ന് കമ്പനികൾ നിരക്ക് വർധനവിനെ ന്യായീകരിച്ചത്.

ഡാറ്റ സ്പീഡ് ഇല്ലെങ്കിലെന്താ തീപാറുന്ന വിലയില്ലേ...


5ജി പ്ലാനുകൾക്ക് വില കൂടുമോ

റിലയൻസ് ജിയോയും എയർടെലും പറയുന്നത് വിശ്വസിച്ചാൽ 5ജി സേവനങ്ങൾക്ക് ഉടനെയൊന്നും നിരക്ക് വർധിപ്പിക്കാൻ സാധ്യതയില്ല. പ്രീമിയം സേവനം എന്ന നിലയ്ക്ക് 5ജി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് രണ്ട് കമ്പനികളുടെയും നിലപാട്. നിലവിലുള്ള മൊബൈൽ പ്ലാൻ നിരക്കുകളിൽ തന്നെ 5ജി സേവനം യൂസ് ചെയ്യാൻ കഴിയുമെന്ന് സാരം. 5ജി സൌജന്യമായി ഉപയോഗിക്കാൻ നിശ്ചിത തുകയ്ക്ക് മുകളിലുള്ള പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യണമെന്ന് മാത്രം.


നിരക്ക് വർധനവ് അനിവാര്യം?

മൂന്ന് കമ്പനികൾക്കും നിരക്ക് വർധനവ് അനിവാര്യമാണ്. 25 ശതമാനമെങ്കിലും നിരക്ക് വർധനവാണ് വോഡഫോൺ ഐഡിയ ആഗ്രഹിക്കുന്നത്. കടം തിരിച്ചടയ്ക്കാനും സർക്കാരിലേക്കുള്ള ഡ്യുകൾ അടയ്ക്കാനും കമ്പനിക്ക് പണം കണ്ടെത്തേണ്ടിയിരിക്കുന്നു,.ജിയോയുടെ ഐപിഒ സെയ്ൽ ആരംഭിക്കാൻ ഇരിക്കെ വരുമാന വർധനവ് ജിയോയ്ക്കുും ഗുണം ചെയ്യും. ദീർഘകാലം നീണ്ടും നിൽക്കുന്ന സാമ്പത്തിക സ്ഥിരതയാണ് നിരക്ക് വർധനവിലൂടെ എയർടെൽ ലക്ഷ്യമിടുന്നത്.

ലോകത്തിന്റെ ഫാക്റ്ററിയും ഐഫോണുകളുടെ തറവാടും... ചൈനയെ തറപറ്റിക്കുമോ മോദിയുടെ ഭാരതം?ലോകത്തിന്റെ ഫാക്റ്ററിയും ഐഫോണുകളുടെ തറവാടും... ചൈനയെ തറപറ്റിക്കുമോ മോദിയുടെ ഭാരതം?

Best Mobiles in India

English summary
There is no need to teach the Malayalees about the price hike and the high price of petrol. Now mobile phone recharge is also on the list of money-sucking expenses. Reports suggest that mobile tariffs will be hiked this year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X